സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Education

ജോലിയിൽ സന്തോഷമുണ്ടോ? ലോകത്തിലെ സംതൃപ്തിയില്ലാത്ത ജോലികൾ?

ജോലിയിൽ സംതൃപ്തരായവരും ഒട്ടും സംതൃപ്തി ഇല്ലാത്തവരുമൊക്കെയുണ്ട്. ലോകത്തിലെ ഏറ്റവും തൃപ്തി തോന്നിക്കാത്ത ജോലികൾ ഏതൊക്കെയാണ്? എസ്റ്റോണിയയിലെ ടാർട്ടു സർവകലാശാലയിലെ ഗവേഷകരാണ് എസ്റ്റോണിയൻ ബയോബാങ്കിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് ഇതേകുറിച്ച് പഠനം നടത്തിയിരിക്കുകയാണ്. ആയിരക്കണക്കിനാളുകളിൽ നിന്നാണ് വിവര ശേഖരണം നടത്തിയിരിക്കുന്നത്. രക്തദാതാക്കളിൽ നിന്നായി 59,000 പേരെയും 263 ജോലികളും വിശകലനം ചെയ്ത സംഘം അവരുടെ ജോലി, ശമ്പളം, വ്യക്തിത്വം, ജോലിയിലെ സംതൃപ്തി എന്നിവയെ കുറിച്ചെല്ലാം വിവരങ്ങൾ ശേഖരിച്ചു. ഇതിൽ നിന്നും ഏറ്റവും കൂടുതൽ തൃപ്തി തരുന്നതും ഏറ്റവും കുറവ് […]
Read more

ജൂണ്‍ 2 മുതൽ ‘കൂടെയുണ്ട് കരുത്തേകാൻ’ പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ”കൂടെയുണ്ട് കരുത്തേകാൻ” പദ്ധതി ജൂൺ 2 ന് തുടങ്ങുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കൗമാര വിദ്യാർത്ഥികളുടെ മൂല്യാധിഷ്ഠിത വ്യക്തിത്വ വികസനം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഹയർ സെക്കന്ററി അക്കാദമിക വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിനൊപ്പം വിവിധ സർക്കാർ ഏജൻസികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. റാഗിംഗ്, അക്രമവാസന, നശീകരണ പ്രവർത്തനങ്ങൾ, ലഹരി ഉപയോഗം, വാഹന ദുരുപയോഗം തുടങ്ങിയവയ്ക്ക് ശാസ്ത്രീയ മാർഗങ്ങളിലൂടെ ശാശ്വത പരിഹാരം കാണുകയാണ് പദ്ധതിയുടെ ലക്ഷ്യം. […]
Read more

പ്ലസ് വൺ പ്രവേശനം: ഇന്നു കൂടി അപേക്ഷിക്കാം; ട്രയല്‍ അലോട്ട്‌മെന്റ് 24ന്

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് ഇന്നു കൂടി അപേക്ഷിക്കാം. ഹയർ സെക്കൻഡറി/വിഎച്ച്എസ്ഇ പ്രവേശനത്തിന്റെ അപേക്ഷ സമർപ്പണം ഇന്ന് (മെയ് 20) വൈകിട്ട് അഞ്ചിന് അവസാനിക്കും.മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിലേയ്ക്കുള്ള അപേക്ഷാ സമർപ്പണത്തിനുള്ള സമയപരിധിയും ഇന്നുവരെയാണ്. ട്രയൽ അലോട്മെന്റ് 24നു വൈകിട്ടു നാലിനു പ്രസിദ്ധീകരിക്കും. ആദ്യ അലോട്മെന്റ് ജൂൺ രണ്ടിനും രണ്ടാം അലോട്മെന്റ് 10നും മൂന്നാം അലോട്മെന്റ് 16നുമാണ്. 18നു പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. പ്ലസ് വണിന് അപേക്ഷിക്കുന്നവർ പേര് രേഖപ്പെടുത്തുമ്പോൾ തെറ്റിയാൽ തിരുത്താൻ കഴിയുന്നില്ലെന്നു പരാതി. ഈ […]
Read more

മനോധൈര്യം കൈമുതലാക്കിയ പാർവതി; അസിസ്റ്റന്റ് കലക്ടര്‍

എറണാകുളം: 2024 ലിലെ സിവിൽ സര്‍വീസ് റാങ്ക് പട്ടികയിൽ മലയാളികൾക്കാകെ പ്രചോദനമായിിരുന്നു അമ്പലപ്പുഴക്കാരി പാര്‍വതി ഗോപകുമാറിന്റെ വിജയം. അപകടത്തിൽ വലതുകൈ നഷ്ടമായിട്ടും തളരാതെ മനോധൈര്യം കൈമുതലാക്കിയ പാർവതി ഇനി എറണാകുളം അസിസ്റ്റന്റ് കലക്ടര്‍. ഇടം​കൈകൊണ്ട് സിവില്‍ സര്‍വീസ് പരീക്ഷയെഴുതി ഐഎഎസ് നേടിയ അമ്പലപ്പുഴക്കാരി പാർവതി ഗോപകുമാർ എറണാകുളം അസിസ്റ്റന്റ് കലക്‌ടറായി ചുമതലയേറ്റു. 2024ലെ സിവിൽ സർവീസ് പരീക്ഷയിൽ 282-ാംറാങ്കോടെയാണ് പാർവതി ഐഎഎസ് സ്വന്തമാക്കിയത്. 2010ൽ ഏഴാംക്ലാസ് വിദ്യാർഥിയായിരിക്കെ അച്ഛനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴുണ്ടായ അപകടത്തിലാണ് പാർവതിയുടെ വലതു കൈ […]
Read more

പ്ലസ് ടു പരീക്ഷ ഫലം മെയ്‌ 22-ന്; ഫലപ്രഖ്യാപനം ഉച്ചക്ക് 3 മണിക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ ഫലം മെയ് 22 ന്. ഉച്ചക്ക് ശേഷം 3 മണിക്കായിരിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കുക. ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണ്ണയം പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. 4,44,707 വിദ്യാർത്ഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. മെയ് 14 ന് ബോർഡ് മീറ്റിംഗ് കൂടി മെയ് 22 ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നു. ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണയവും […]
Read more

സ്‌കൂള്‍ കോമ്പൗണ്ടുകളില്‍ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ ജൂണ്‍ ഒന്നിന് മുന്‍പ് പൊളിച്ചുമാറ്റാന്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ കോമ്പൗണ്ടുകളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന എല്ലാ കെട്ടിട ഭാഗങ്ങളും സ്‌കൂള്‍ തുറക്കും മുന്‍പ് പൊളിച്ചുനീക്കും. പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ച സ്‌കൂളുകളില്‍ പോലും, വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടങ്ങള്‍ സാങ്കേതിക തടസങ്ങള്‍ മൂലം പൊളിക്കാനാവാതെ അപകടാവസ്ഥയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. പഴയ കെട്ടിടങ്ങള്‍ അടുത്തുണ്ടെന്ന കാരണത്താല്‍, പുതിയ കെട്ടിടങ്ങള്‍ക്ക് ഫിറ്റ്‌നസ് കിട്ടാത്ത സാഹചര്യവും നിലവിലുണ്ടെന്നും ഉന്നതതല യോഗം വിലയിരുത്തി. ദുരന്തനിവാരണ നിയമപ്രകാരം ഇതിന് ആവശ്യമായ നിര്‍ദേശം ജില്ലാ കലക്ടര്‍മാര്‍ നല്‍കാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനുള്ള നടപടി […]
Read more

സിവില്‍ സര്‍വീസ് പ്രിലിമിനറി അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്‌സി) 2025-ലെ സിവില്‍ സര്‍വീസ് പരീക്ഷയുടെ പ്രിലിമിനറിക്ക് വേണ്ടിയുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കി. പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ upsc.gov.in എന്ന യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഹാള്‍ ടിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അപേക്ഷകര്‍ അഡ്മിറ്റ് കാര്‍ഡിലെ എല്ലാ വ്യക്തിഗത വിവരങ്ങളും ശരിയാണോ എന്ന് പരിശോധിക്കുകയും പരീക്ഷാ ദിവസം അതിന്റെ ഒരു പ്രിന്റഡ് കോപ്പി കയ്യില്‍ കരുതണമെന്നും യുപിഎസ്‌സി നിര്‍ദേശിക്കുന്നു. നിശ്ചിത സമയത്തിന് 30 മിനിറ്റ് മുന്‍പെങ്കിലും പരീക്ഷാ സ്ഥലത്ത് […]
Read more

2025: നീറ്റ് എംഡിഎസ് ഫലം പ്രഖ്യാപിച്ചു

നീറ്റ് എംഡിഎസ് (മാസ്റ്റർ ഓഫ് ഡെന്റൽ സർജറി) 2025ലെ ഫലം പ്രഖ്യാപിച്ചു. പ്രവേശന പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ natboard.edu.in-ൽ നിന്ന് ഫലം ലഭിക്കും. പിഡിഎഫ് ആയിട്ടാണ് ഫലം ലഭ്യമാകുക. ഇതിൽ അർഹത നേടിയ ഉദ്യോ​ഗാർഥികളുടെ പട്ടികയും കട്ട് ഓഫ് സ്കോറും ഉണ്ടാകും. ഫലം അറിയാൻ ഉദ്യോഗാർത്ഥികൾ അവരുടെ റോൾ നമ്പറും ആപ്ലിക്കേഷൻ ഐഡിയും നൽകേണ്ടതുണ്ട്. ഹോംപേജിൽ ലഭ്യമായ ‘NEET MDS’ ടാബിൽ ക്ലിക്ക് ചെയ്യുക. NEET MDS 2025 ഫലങ്ങളുടെ ലിങ്ക് കണ്ടെത്തി അതിൽ […]
Read more

സ്റ്റുഡന്റ് കേഡറ്റ് ലീഡർഷിപ് സമ്മിറ്റ്, അസെന്റ് 2025 ഉദ്‌ഘാടനം ചെയ്ത് പെപ്പേ

തിരുവനന്തപുരം: സ്റ്റുഡന്റ് കേഡറ്റ് ലീഡർഷിപ് സമ്മിറ്റ് ആയ അസെന്റ് 2025 ഉദ്‌ഘാടനം ചെയ്ത് നടൻ ആന്റണി വർഗീസ്. തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിലാണ് ആന്റണി വർഗീസ് അസെന്റ് 2025 ന്റെ ഉദ്‌ഘാടനം നിർവഹിച്ചത്. ദുൽഖർ സൽമാൻ നായകനായ നഹാസ് ഹിദായത്ത് ചിത്രം ഐ ആം ഗെയിമിന്റെ ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണത്തിനായി തിരുവനന്തപുരത്ത് ഉണ്ടായിരുന്ന ആന്റണി വർഗീസ്, ഷൂട്ടിംഗ് തിരക്കുകൾക്കിടയിലെ ഇടവേളയിൽ ആണ് പരിപാടിയുടെ ഉദ്‌ഘാടനത്തിനായി എത്തിച്ചേർന്നത്. സർക്കാരിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളെ ട്രാഫിക് കൺട്രോൾ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് പരിശീലിപ്പിക്കുകയും […]
Read more

പരീക്ഷ കഴിഞ്ഞ് അടുത്ത പ്രവൃത്തി ദിവസം റിസള്‍ട്ട് ; ഫലപ്രഖ്യാപനം റെക്കോര്‍ഡ് വേഗത്തിലാക്കി എംജി സര്‍വകലാശാല

കോട്ടയം: ബിരുദ പരീക്ഷ കഴിഞ്ഞ് തൊട്ടടുത്ത ദിവസം പ്രവൃത്തി ദിവസം ഫലം പ്രസിദ്ധീകരിച്ച് മഹാത്മാഗാന്ധി സര്‍വകലാശാല. ഏപ്രില്‍, മേയ് മാസങ്ങളില്‍ നടന്ന ആറാം സെമസ്റ്റര്‍ റെഗുലര്‍ ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിസിഎ, ബിഎസ്ഡബ്ല്യു, ബിടിടിഎം, ബിഎസ്എം തുടങ്ങിയ പരീക്ഷകളുടെ ഫലമാണ് തിങ്കളാഴ്ച പ്രസിദ്ധീകരിച്ചത്. ഈവര്‍ഷം സംസ്ഥാനത്ത് അവസാനവര്‍ഷ ബിരുദഫലം ആദ്യം പ്രസിദ്ധീകരിക്കുന്നത് എംജി സര്‍വകലാശാലയാണ്. ആറാം സെമസ്റ്റര്‍ വിജയശതമാനം 76.70 ആണ്. ഒന്‍പത് കേന്ദ്രങ്ങളിലായി നടന്ന മൂല്യനിര്‍ണയ ക്യാംപുകളില്‍ ഒന്നര ലക്ഷത്തോളം ഉത്തരക്കടലാസുകളുടെ പരിശോധന കഴിഞ്ഞ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.