സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

ദൃശ്യം 3; വെളിപ്പെടുത്തലുമായി ജീത്തു ജോസഫ്

മലയാള സിനിമയില്‍ നിന്ന് മറുഭാഷാ പ്രേക്ഷകരും ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഒരു ചിത്രമുണ്ടെങ്കില്‍ അത് ജിത്തു ജോസഫ് ചിത്രം ദൃശ്യം 3 ആണ്. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ഫ്രാഞ്ചൈസികളില്‍ ഒന്നിന്‍റെ മൂന്നാം ഭാഗം എന്നതുതന്നെ അതിന് കാരണം. ചിത്രത്തിന്‍റെ രചനയുടെ ഘട്ടത്തിലാണെന്ന് ജീത്തു ജോസഫ് ഏറെ മുന്‍പേ പറഞ്ഞിരുന്നെങ്കിലും ഈ വര്‍ഷം ഫെബ്രുവരി 20 നാണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചിത്രത്തിന്‍റെ ക്ലൈമാക്സ് എഴുതി പൂര്‍ത്തിയാക്കിയതായി രണ്ട് ദിവസം മുന്‍പ് ജീത്തു അറിയിച്ചിരുന്നു. […]
Read more

‘പാട്ടായ കഥ’; ട്രെയിലർ പുറത്ത്

പാട്ടായ കഥ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ജൂലൈ 25ന് തീയറ്ററിൽ എത്തുന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും എ ജി എസ് നിർവഹിക്കുന്നു. മൂൺലൈറ്റ് ക്രിയേഷൻസ് &അമേസിങ് സിനിമാസ് എന്നീ ബാനറിൽ ബൈജു പി ജോൺ ആണ് ചിത്രം നിർമ്മിക്കുന്നത്. മനോഹരമായ ഒരു ഗാനം മ്യൂസിക് സോണിലൂടെയാണ് അടുത്തിടെ ഇറങ്ങിയത്. അജ്ഞാതനായ ഒരു അന്യസംസ്ഥാനക്കാരൻ. സോഷ്യൽ മീഡിയയിലൂടെ കേരളത്തിൽ പാലക്കാടുള്ള കൊടുമ്പ് എന്ന ഗ്രാമത്തിൽ പ്രത്യക്ഷപ്പെടുകയും, ലോകമെമ്പാടുമുള്ള കുടുംബ ബന്ധങ്ങളിൽ ആഴത്തിൽ പതിയുകയും ചെയ്യുന്നു. ഇതാണ് […]
Read more

ജനപ്രീതിയില്‍ മുന്നിലുള്ള 10 ഇന്ത്യൻ സിനിമാ നായകൻമാര്‍?

ജനപ്രീതിയില്‍ ഒന്നാം സ്ഥാനത്ത് നടൻ പ്രഭാസാണ്. തുടര്‍‌ച്ചയായി ഹിറ്റുകളില്‍ നായകനാകുന്നതും നിരവധി സിനിമകള്‍ ഒന്നിനുപിറകെ ഒന്നായി പ്രഖ്യാപിക്കുന്നതുമാണ് പ്രഭാസിന് ജനപ്രീതിയില്‍ മുന്നില്‍ എത്താൻ സഹായകരമായത്. രണ്ടാം സ്ഥാനത്ത് വിജയ്‍യാണ്. സിനിമകള്‍ക്ക് പുറമേ രാഷ്ട്രീയത്തിലും നിറഞ്ഞുനിൽക്കുന്നത് വിജയിക്ക് മുൻ‌തൂക്കം നൽകുന്ന ഘടകങ്ങളാണ്. മൂന്നാം സ്ഥാനത്ത് അല്ലു അര്‍ജുനാണ്. നാലാം സ്ഥാനത്ത് ഷാരൂഖ് ഖാനാണ്. തൊട്ടുപിന്നില്‍ അജിത് കുമാറാണ്. മഹേഷ് ബാബു, ജൂനിയര്‍ എൻടിആര്‍ എന്നിവര്‍ക്ക് പിന്നാലെ രാം ചരണ്‍, അക്ഷയ് കുമാര്‍, നാനി എന്നിവരും ഇടംനേടിയിരിക്കുന്നു. നാനി ആദ്യമായിട്ടാണ് […]
Read more

ഇനി ഏത് മൂഡ്? റൊമാന്റിക് മൂഡ്; ‘സാഹസ’ത്തിലെ പുതിയ പ്രണയ ഗാനം പുറത്ത്

‘ട്വന്റി വൺ ഗ്രാംസ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിൻ കൃഷ്‍ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘സാഹസ’ത്തിലെ പുതിയ പ്രണയഗാനം പുറത്ത്. വൈശാഖ് സുഗണന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ബിബിൻ അശോക് ആണ്. “സന്തത സഖിയെ” എന്ന ഗാനം ആലപിചചിരിക്കുന്നത് കെ എസ് ഹരിശങ്കർ ആണ്. ‘ട്വന്റി വൺ ഗ്രാംസ്’, ‘ഫീനിക്സ്’ എന്നീ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച റിനിഷ് കെ എൻ ആണ് ദ ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ചിത്രവും നിർമ്മിച്ചത്. സംവിധായകൻ […]
Read more

‘ബ്ലാക്‍മെയില്‍’; ട്രെയിലര്‍ പുറത്ത്

സംഗീതജ്ഞനെന്നതിന് പുറമേ നടനായും തമിഴ് സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയാളാണ് ജി വി പ്രകാശ് കുമാര്‍. ജി വി പ്രകാശ് കുമാര്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ബ്ലാക്‌മെയ്‌ലിന്റെ ഒഫിഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് മാരൻ ആണ്. ഓഗസ്റ്റ് ഒന്നിനാണ് ചിത്രത്തിന്റെ റിലീസ്. തേജു അശ്വിനി, ശ്രീകാന്ത്, ബിന്ദു മാധവി, മുത്തുകുമാര്‍, രമേഷതിലക്, ഹരി പ്രിയ തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഗോകുല്‍‌ ബിനോയ്‍യാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സാം സി എസ് സംഗീത സംവിധാനം […]
Read more

നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു; സംവിധാനം മഹേഷ് നാരായണൻ

ഫോർമുല വൺ കാറോട്ടമത്സരത്തിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ ഡ്രൈവറായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു. തമിഴിലുള്ള സിനിമ സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണനാണ്. ചിത്രത്തിൻറെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കാറോട്ടത്തിലെ ഏറ്റവും ഉയർന്ന മത്സരവേദിയായ ഫോർമുല വണിൽ 2005 മുതൽ 2012 വരെ നരെയ്ന്റെ സാന്നിധ്യമുണ്ടായിരുന്നു. കോയമ്പത്തൂർ സ്വദേശിയാണ് നരെയ്ൻ കാർത്തികേയൻ. ജോർദാൻ ഫോർമുല വൺ ടീമിനുവേണ്ടിയായിരുന്നു തുടക്കം. മോട്ടോർ സ്‌പോർട്‌സ് ടൂർണമെന്റായ ഓട്ടോ ജിപി, സൂപ്പർ ജിടി തുടങ്ങിയ മത്സരങ്ങളിലും പങ്കെടുത്തു. 2010-ൽ പദ്‌മശ്രീ പുരസ്‌കാരം […]
Read more

ത്രില്ലടിപ്പിച്ച് അഖില്‍ മാരാര്‍; ‘മിഡ്നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി’ ട്രെയ്‍ലര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 ടൈറ്റില്‍ വിജയി അഖില്‍ മാരാര്‍ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് മിഡ്നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി. അതിര്‍ത്തിയിലുള്ള മലയോര ഗ്രാമം പശ്‍ചാത്തലമാക്കുന്ന ചിത്രം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ഒട്ടേറെ ആക്ഷന്‍ രംഗങ്ങള്‍ അടങ്ങിയതാണ് 2.20 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ട്രെയ്‍ലര്‍. ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ അഖില്‍ മാരാരുടെ സഹമത്സരാര്‍ഥി ആയിരുന്ന സെറീന ജോണ്‍സണ്‍ ആണ് ചിത്രത്തിനെ നായിക. ബിഗ് ബോസ് സീസണ്‍ […]
Read more

‘ഹൃദയപൂർവം’ ടീസർ പുറത്ത്

ഇടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍ ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹൃദയപൂര്‍വ്വം. ഇപ്പോൾ ചിത്രത്തിന്റെ ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. കോമഡിക്ക് പ്രാധാന്യമുള്ള ഫീല്‍ ഗുഡ് ചിത്രമെന്ന തോന്നലാണ് 1.05 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ നൽകുന്നത്. പൂനെ പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ ഒരു മറുഭാഷാ പ്രേക്ഷകന്‍റെ ഫഹദ് ഫാസില്‍ റെഫറന്‍സും അതിനോടുള്ള മോഹന്‍ലാലിന്‍റെ പ്രതികരണവുമൊക്കെ ചിരിയുണ്ടാക്കുന്നുണ്ട്. മോഹന്‍ലാല്‍- സംഗീതം പ്രതാപ് കോമ്പോയും രസകരമാവുമെന്ന തോന്നലും ടീസര്‍ നല്‍കുന്നു. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തില്‍ […]
Read more

‘കിങ്’ ചിത്രീകരണത്തിനിടെ ഷാരൂഖ് ഖാന് പരിക്ക്

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘കിങ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം ഷാരൂഖ് ഖാന് പരിക്ക്. പുറത്തേറ്റ പരിക്കിനെത്തുടര്‍ന്ന് ചികിത്സയ്ക്കായി യുഎസിലേക്ക് പോയ താരം ഇവിടെനിന്ന് യുകെയിലേക്ക് മാറി. ഇപ്പോള്‍ കുടുംബത്തോടൊപ്പം യുകെയില്‍ വിശ്രമത്തിലാണ്. പരിക്ക് ഗുരുതരമല്ലെന്നും നിലവില്‍ സുഖം പ്രാപിച്ചുവരികയാണെന്നുമാണ് പുറത്ത് വരുന്ന വിവരം. നേരത്തെ, നിശ്ചയിച്ച ശ്രീലങ്കന്‍ യാത്ര മാറ്റിവെച്ചു. ‘കിങ്ങി’ന്റെ ചിത്രീകരണം താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. സെപ്റ്റംബറില്‍ ഷൂട്ടിങ് പുനഃരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുംബൈയിലെ ഗോള്‍ഡന്‍ ടുബാക്കോ സ്റ്റുഡിയോയില്‍ സംഘട്ടനരംഗത്തിന്റെ […]
Read more

മെഡിക്കൽ ത്രില്ലറുമായി സിജു വിൽസൺ ചിത്രം ‘ഡോസ്’; ടൈറ്റിൽ പുറത്തിറക്കി

സിജു വിൽസൺ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് കൊച്ചിയിൽ നടന്നു. നവാഗതനായ അഭിലാഷ് ആർ നായർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് ഡോസ് എന്നാണ് ഇട്ടിരിക്കുന്ന പേര്. മെഡിക്കൽ ത്രില്ലർ ഗണത്തിൽ പെടുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഐഎംഎ ഹാളിൽ നടന്ന ചടങ്ങിൽ വച്ച് സംവിധായകൻ വിനയൻ നിർവഹിച്ചു. ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ പ്രേക്ഷരെ ത്രില്ലടിപ്പിക്കുന്ന ചിത്രമായിരിക്കും ഡോസ് എന്ന് സംവിധായകൻ അഭിലാഷ് വ്യക്തമാക്കി. എസിനിമാറ്റിക്ക് പിക്ചേഴ്സിന്റെ ബാനറിൽ ഷാന്റോ തോമസ് നിർമ്മിക്കുന്ന ഡോസിൽ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.