സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

‘ജാഗരൂഗരാകണം രാപ്പകലൊക്കെയും; ദ പ്രൊട്ടക്ടര്‍ ആദ്യ ഗാനം പുറത്ത്

ഷൈൻ ടോം ചാക്കോ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ദി പ്രൊട്ടക്ടർ’.ഈ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘ജാഗരൂകരാകണം രാപ്പകലൊക്കെയും…’ എന്ന് തുടങ്ങുന്ന ലിറിക്കൽ വീഡിയോ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. റോബിൻസ് അമ്പാട്ടിന്‍റെ വരികൾക്ക് ജിനോഷ് ആന്‍റണി സംഗീതമൊരുക്കി നരേഷ് അയ്യർ ആലപിച്ചിരിക്കുന്ന ഗാനം അമ്പാട്ട് ഫിലിംസിന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസായിരിക്കുന്നത്. ജി. എം മനു സംവിധാനം ചെയ്ത് അമ്പാട്ട് ഫിലിംസിന്‍റെ ബാനറിൽ റോബിൻസ് മാത്യു നിർമ്മിക്കുന്ന ചിത്രം ജൂൺ 13ന് അമ്പാട്ട് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. ഹൊറർ ഇൻവെസ്റ്റിഗേഷൻ […]
Read more

കാന്താര -2 സിനിമ സെറ്റില്‍ മരണം; മലയാളി നടൻ ഹൃദയാഘാതം മൂലം മരിച്ചു

കർണാടക: കാന്താര- 2 സിനിമയുടെ സെറ്റില്‍ വീണ്ടും മരണം. തൃശ്ശൂര്‍ സ്വദേശിയായ വിജു വി.കെയാണ് മരിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു മരണം. അഗുംബെയിലെ ഷൂട്ടിങ് സെറ്റില്‍ വെച്ചാണ് മരിച്ചത്. പുലര്‍ച്ചെ വിജുവിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. റിഷഭ് ഷെട്ടിയുടെ സിനിമയുടെ സെറ്റില്‍ മരണപ്പെടുന്ന മൂന്നാമത്തെയാളാണ് വിജു. മേയില്‍ കൊല്ലുരില്‍ സെറ്റിലുണ്ടായിരുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എംഎഫ് കബില്‍ മുങ്ങിമരിച്ചിരുന്നു. ഹാസ്യതാരം രാജേഷ് പൂജാരി കഴിഞ്ഞ മാസം ഹൃദയഘാതത്തെ […]
Read more

അല്ലു അർജുന്‍ അറ്റ്ലി ചിത്രം: ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്ത്

ഇന്ത്യൻ സിനിമാ ലോകത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്ടുകളിലൊന്നാണ് അല്ലു അര്‍ജുന്‍ നായകനായി അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രം. ‘AA22×A6’ എന്ന് താല്‍കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ഔദ്യോഗികമായി ജൂൺ 13ന് മുംബൈയിൽ ആരംഭിക്കും എന്നാണ് പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട്. പുഷ്പ 2എന്ന വന്‍ ഹിറ്റിന് ശേഷം അല്ലു അര്‍ജുന്‍ നായകനായി എത്തുന്ന ചിത്രം, അറ്റ്ലിയുടെ സംവിധാനത്തില്‍ 700 കോടി ബജറ്റിലാണ് ഒരുങ്ങുന്നത് എന്ന റിപ്പോർട്ടുകൂടിയുണ്ട്. ആക്ഷൻ-പ്രധാന ചിത്രത്തിൽ മൃണാൾ താക്കൂർ ആദ്യ […]
Read more

ട്രോളുകൾക്ക് മേലെ ട്രോളായി ബാലയ്യയുടെ ‘അഖണ്ഡ 2’ ടീസർ

കൊച്ചി: തെലുങ്ക് സിനിമയിലെ മാസ് നായകന്‍ നന്ദമുരി ബാലകൃഷ്ണയുടെ ഏറ്റവും പുതിയ ചിത്രം ‘അഖണ്ഡ 2’ന്റെ ടീസർ ജൂൺ 9നാണ് പുറത്തിറങ്ങിയത്. അദ്ദേഹത്തിന്റെ 65-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ഈ ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടത്. ബോയപട്ടി ശ്രീനുവിന്‍റെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ടീസര്‍ വന്നതിന് പിന്നാലെ വലിയ ചർച്ചകൾക്കാണ് ഇത് വഴി വച്ചിരിക്കുന്നത്. ടീസറിലെ പലരംഗങ്ങളും ഇതിനകം തന്നെ പതിവ് പോലെ ട്രോളാകുന്നുണ്ട്. 2021-ൽ പുറത്തിറങ്ങിയ ‘അഖണ്ഡ’യുടെ വൻ വിജയത്തിന് പിന്നാലെയാണ് ‘അഖണ്ഡ 2’ പ്രഖ്യാപിച്ചത്. ടീസറിൽ ബാലകൃഷ്ണയുടെ […]
Read more

ആന്റണി വര്‍ഗീസ് പെപ്പെ നായകനാകുന്ന ‘കാട്ടാള’നില്‍ നായികയാകാന്‍ രജിഷ വിജയന്‍

മാര്‍ക്കോ’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ആന്റണി വര്‍ഗീസ് പെപ്പെ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കാട്ടാളൻ. ഷരീഫ് മുഹമ്മദ് നിര്‍മിച്ച് നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കാട്ടാളനി’ല്‍ നായികയായെത്തുന്നത് രജിഷ വിജയന്‍ ആണെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. ‘കാട്ടാള’ന്റെ ലോകത്തേക്ക് രജിഷയെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്. 2016-ല്‍ ‘അനാരുഗ കരിക്കിന്‍ വെള്ള’ത്തിലൂടെ എത്തി ശ്രദ്ധേയ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന […]
Read more

‘പുഷ്പ’ സംവിധായകനുമായി കൈകോർത്ത് ഷാരൂഖ്?

‘പത്താന്’ ശേഷം ഷാരൂഖ് ഖാന്‍ നായകാനയെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കിങ്’. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷം പ്രദര്‍ശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ‘കിങ്’ നിലവില്‍ ചിത്രീകരണഘട്ടത്തിലാണ്. എന്നാല്‍, ‘കിങ്ങി’ന് ശേഷം ഷാരൂഖ് നായകനാകുന്ന ചിത്രമേത് എന്ന കാര്യത്തിലാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ച. അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ’യുടെ സംവിധായകനും നിര്‍മാതാക്കള്‍ക്കും ഒപ്പം റെക്കോര്‍ഡ് പ്രതിഫലത്തില്‍ ഷാരൂഖ് ഖാന്‍ ഒന്നിക്കാനിരിക്കുന്നു എന്നായിരുന്നു ചര്‍ച്ചകള്‍. എന്നാല്‍, ഈ അവകാശവാദങ്ങള്‍ യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തവയാണെന്നാണ് ബോളിവുഡില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍. […]
Read more

സിനിമ മേഖലയിലെ 3 ബൗൺസർമാർ രാസലഹരിയുമായി അറസ്റ്റിൽ

കൊച്ചി: ആലുവയിൽ മലയാള സിനിമ മേഖലയിലെ അഭിനേതാക്കളുടെ സെക്യൂരിറ്റി ചുമതല വഹിക്കുന്ന 3 ബൗൺസർമാർ രാസലഹരിയുമായി അറസ്റ്റിൽ. തൃശൂർ സ്വദേശികളായ നടത്തറ ചുളയില്ലാപ്ലാക്കൽ ഷെറിൻ തോമസ് (34), വരടിയം കാവുങ്കൽ വിപിൻ വിത്സൺ (32), ആലുവ കുന്നത്തേരി പുളിമൂട്ടിൽ ബിനാസ് പരീത് (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുട്ടത്ത് ഫ്ലാറ്റിന്റെ 7–ാം നിലയിലെ മുറിയിൽ നിന്നാണു ലഹരിയുടെ യുവാക്കളെ പിടികൂടിയത്. സിനിമയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എക്സൈസ്, പോലീസ് നിരീക്ഷണം ഉള്ളതിനാൽ ബൗൺസർമാർ വഴി ലഹരിമരുന്നു കൈമാറുന്നുവെന്ന വിവരത്തെ […]
Read more

വിഷ്ണു മഞ്ജു നായകനാകുന്ന കണ്ണപ്പയുടെ ഗ്രാന്‍ഡ് കേരളാ ട്രെയ്‌ലര്‍ ലോഞ്ച് ഇവന്റ് ജൂണ്‍ 14ന് കൊച്ചിയില്‍ നടക്കുന്നു

തെലുങ്ക് നടന്‍ വിഷ്ണു മഞ്ചു നായകനായെത്തുന്ന പുതിയ ചിത്രം കണ്ണപ്പ പാന്‍ ഇന്ത്യന്‍ റിലീസിനൊരുങ്ങുകയാണ്. മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളില്‍ കണ്ണപ്പയില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ ഗ്രാന്‍ഡ് ട്രെയ്‌ലര്‍ ലോഞ്ച് ഇവന്റ് കേരളത്തില്‍ നടത്തുന്നു എന്ന വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ജൂണ്‍ 14ന് കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടലില്‍ വൈകിട്ട് 5 മണിക്ക് നടക്കുന്ന ഇവെന്റില്‍ മോഹന്‍ലാല്‍, വിഷ്ണു മഞ്ജു, മോഹന്‍ബാബു , മുകേഷ് റിഷി, പ്രഭുദേവ, ശരത് കുമാര്‍ തുടങ്ങി […]
Read more

പ്രേമലു 2 വൈകും; സ്ഥിരീകരിച്ച് ദിലീഷ് പോത്തന്‍

ബോക്സോഫീസില്‍ കളക്ഷന്‍ റെക്കോര്‍ഡിട്ട പ്രേമലുവിന്റെ രണ്ടാം പതിപ്പ് വൈകുമെന്ന് റിപ്പോര്‍ട്ട്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാംപുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്ന് ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മിച്ച പ്രേമലു സംവിധാനംചെയ്തത് ഗിരീഷ് എഡിയായിരുന്നു.ചിത്രത്തിന്റെ വിജയത്തിന് ശേഷം രണ്ടാം പതിപ്പ് ഉണ്ടാകുമെന്ന് നിര്‍മ്മാതാവ് ദിലീഷ് പോത്തന്‍ പറഞ്ഞിരുന്നു എന്നാല്‍ അടുത്തിടെ സംവിധായകനും നടനുമായ ദിലീഷ് പോത്തന്റെ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഭാവനാ സ്റ്റുഡിയോസ് അടുത്തതായി നിര്‍മിക്കാന്‍ പോകുന്ന ചിത്രം ‘പ്രേമലു 2’ അല്ലെന്നാണ് ദിലീഷ് പോത്തന്‍ പറയുന്നത്. ഗിരീഷ് എഡിയുടെ […]
Read more

മാത്യു തോമസ് നായകനാകുന്ന നൈറ്റ് റൈഡേഴ്‌സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രേക്ഷകരിലേക്ക്

മലയാള സിനിമയിലെ പ്രമുഖ ചിത്രസംയോജകനായ നൗഫല്‍ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നൈറ്റ് റൈഡേഴ്‌സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ഹൊറര്‍ കോമഡി ജോണറില്‍ ഒരുങ്ങിയ നൈറ്റ് റൈഡേഴ്സ് നെല്ലിക്കാംപൊയില്‍ എന്ന ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് പറയുന്നത്. മാത്യു തോമസ്, മീനാക്ഷി ഉണ്ണികൃഷ്ണന്‍, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷന്‍ ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിന്‍ ഫിലിപ്പ്, സിനില്‍ സൈനുദ്ധീന്‍, നൗഷാദ് അലി, നസീര്‍ സംക്രാന്തി, ചൈത്ര പ്രവീണ്‍ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.