സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

തഗ് ലൈഫിനെ പ്രശംസിച്ച് കാര്‍ത്തിക് സുബ്ബരാജിന്റെ പോസ്റ്റ്

മണിരത്‌നം കമൽ ഹാസൻ ചിത്രം തഗ് ലൈഫിനെ പ്രശംസിച്ച് സംവിധായകൻ കാർത്തിക് സുബ്ബരാജ്. കമൽ ഹാസൻ , സിമ്പു എന്നിവർ മികച്ച അഭിനയമാണ് ചിത്രത്തിൽ കാഴ്ച വെച്ചതെന്നും മണിരത്നം മികച്ച രീതിയില്‍ ഈ സിനിമ ഒരുക്കിയിട്ടുണ്ടെന്നും കാർത്തിക് പറഞ്ഞു. മിക്ക രംഗങ്ങളിലും OG മണി സാര്‍ വൈബ് ലഭിച്ചു. മണിരത്നം സര്‍- വിന്റേജ് ഗ്യാങ്സ്റ്റര്‍ സിനിമകളുടെ മാസ്റ്റര്‍ എന്നിങ്ങനെ പ്രതികരിച്ചുകൊണ്ടായിരുന്നു കാർത്തിക് സമൂഹ മാധ്യമങ്ങളിൽ എത്തിയത്. അതേസമയം ചിത്രത്തിന് തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. യുഎ സര്‍ട്ടിഫിക്കറ്റ് […]
Read more

റീ റിലീസിനൊരുങ്ങി ”മെര്‍സല്‍”

റീ റിലീസ് ട്രെൻഡിൽ തമിഴകത്ത് ഏറ്റവും വലിയ തരംഗം സൃഷ്ട്ടിക്കുന്ന നടനാണ് വിജയ്. വലിയ ആവേശത്തോടെയാണ് വിജയിയുടെ ചിത്രങ്ങൾക്കായി ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ വിജയ്‍യുടെ മറ്റൊരു സിനിമ കൂടി റീ റീലിസിന് തയ്യാറെടുക്കുകയാണ്. വിജയ് നായകനായ ”മെര്‍സല്‍” ആണ് വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നത്. 2017ല്‍ ആറ്റ്‍ലിയുടെ സംവിധാനത്തില്‍ എത്തിയ ചിത്രമാണ് മെര്‍സല്‍. വെട്രിമാരൻ, വെട്രി, ഡോ. മാരൻ തുടങ്ങി ട്രിപ്പിള്‍ റോളിലെത്തിയ ചിത്രം 260 കോടി രൂപ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയിരുന്നു. എസ് ജെ […]
Read more

ഛോട്ടാ മുംബൈക്ക് പിന്നാലെ രാജമാണിക്യം റീ റിലീസ് ആവശ്യപ്പെട്ട് മമ്മൂട്ടി ആരാധകര്‍

മലയാളത്തില്‍ നിന്നുള്ള റീ റിലീസുകളില്‍ ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയിട്ടുള്ളത് മോഹന്‍ലാല്‍ ചിത്രങ്ങൾക്കാണ്. സ്ഫടികവും ദേവദൂതനും മണിച്ചിത്രത്താഴുമൊക്കെ അത്തരത്തില്‍ രണ്ടാം വരവില്‍ പ്രേക്ഷകര്‍ കാര്യമായി കൈയടികള്‍ നൽകിയ ചിത്രങ്ങളാണ്. മോഹന്‍ലാല്‍ ചിത്രം സ്ഫടികത്തോടെ മലയാളത്തില്‍ ആരംഭിച്ച റീ റിലീസുകള്‍ ഇപ്പോള്‍ അദ്ദേഹത്തിന്‍റെ തന്നെ ചിത്രം ഛോട്ടാ മുംബൈയില്‍ എത്തിനില്‍ക്കുന്നു. മണിച്ചിത്രത്താഴും വല്യേട്ടനും ദേവദൂതനുമൊക്കെ ഇത്തരത്തില്‍ എത്തിയിരുന്നു. ഇക്കൂട്ടത്തില്‍ തിയറ്ററുകളില്‍ ഛോട്ടാ മുംബൈയോളം റീ റിലീസില്‍ ആവേശം സൃഷ്ടിച്ച ചിത്രം ഇല്ലെന്ന് പറയേണ്ടിവരും. വലിയ സ്ക്രീന്‍, ഷോ കൌണ്ട് ഇല്ലാതെ […]
Read more

ആറ്റ്‌ലി ചിത്രത്തിൽ അല്ലു അർജുനോടൊപ്പം ദീപിക പദുകോൺ ?

ജവാന് ശേഷം ആറ്റ്‌ലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന സയൻസ് ഫിക്ഷൻ ചിത്രമായ ‘AA22xA6’ അല്ലു അർജുന്റെ നായികയായെത്തുന്നത് ദീപിക പദുകോൺ എന്ന് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ നിർമ്മാണ കമ്പനിയായ സൺ പിക്‌ചേഴ്‌സ്, ദീപികയും ആറ്റ്‌ലിയും തിരക്കഥയെക്കുറിച്ച് ചർച്ച ചെയ്യുന്ന ഒരു വീഡിയോയും പുറത്തിറക്കിയിരുന്നു. ‘ജവാൻ’ എന്ന ചിത്രത്തിന് ശേഷം ദീപികയും ആറ്റ്‌ലിയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രവും അല്ലു അർജുനുമൊത്തുള്ള ആദ്യ ചിത്രവുമായിരിക്കും വരാനിരിക്കുന്ന ചിത്രം. അതേസമയം “ദീപിക പദുക്കോണിന്റെ പങ്കാളിത്തം ഈ പ്രോജക്ടിനെ പുതിയൊരു തലത്തിലേക്ക് എത്തിക്കുമെന്നും . അവരുടെ […]
Read more

കാത്തിരിപ്പിന് വിട: ആലപ്പുഴ ജിംഖാന ഒടിടിയിലേക്ക്!

സിനിമാപ്രേമികൾ ഒടിടി റിലീസിനായി ഏറെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു നസ്ലിൻ പ്രധാന കഥാപാത്രമായി എത്തിയ ആലപ്പുഴ ജിംഖാന. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എന്ന വാർത്തയാണ് പുറത്ത് വരുന്നത് . സോണി ലൈവിലൂടെ ഈ മാസം 13 നാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.ആഗോളതലത്തില്‍ 70 കോടിയിലധികം കളക്ഷൻ നേടിയ ചിത്രം സ്‌പോര്‍ട്‌സ്-കോമഡി വിഭാഗത്തിലുള്ള ഒരു ചിത്രം കൂടിയാണ്. പ്ലാന്‍ ബി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഖാലിദ് റഹ്മാന്‍, ജോബിന്‍ ജോര്‍ജ്, സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ ചേർന്ന് […]
Read more

നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയക്കുമെതിരെ കേസ്

തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിനും മകൾ ദിയക്കുമെതിരെ കേസെടുത്ത് പൊലീസ്. ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരാണ് പരാതി നൽകിയിരിക്കുന്നത്. സ്ഥാപനത്തിലെ ജീവനക്കാർ 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കൃഷ്ണകുമാർ‌ മുമ്പ് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാറിനും മകൾക്കുമെതിരെ ജീവനക്കാർ പരാതി നൽകിയത്. മ്യൂസിയം പൊലീസാണ് കേസെടുത്തിരിക്കുന്നത്. കൃഷ്ണകുമാർ‌ മുമ്പ് പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തട്ടിക്കൊണ്ടുപോകലിനാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. അതേ സമയം പരാതി വ്യാജമെന്നാണ് കൃഷ്ണകുമാറിന്റെ പ്രതികരണം. 69 ലക്ഷം രൂപ തട്ടിക്കൊണ്ടു […]
Read more

‘നരിവേട്ട’; സക്സസ് ടീസര്‍ പുറത്ത് വിട്ട് അണിയറപ്രവർത്തകർ

അനുരാജ് മനോഹറിന്റെ സംവിധാനത്തിൽ ടൊവിനോ നായകനായി വന്ന ഏറ്റവും പുതിയ ചിത്രമാണ് നരിവേട്ട. ആഗോള ബോക്സ് ഓഫീസില്‍ 20 കോടിയോളം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നരിവേട്ടയുടെ സക്സസ് ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നതെന്നും ഞെട്ടിക്കുന്ന സിനിമാ അനുഭവം ആണെന്നുമാണ് പ്രേക്ഷകരുടെ അഭിപ്രായം. മുത്തങ്ങ സമരം, ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ […]
Read more

തലയുടെ വിളയാട്ടം; റീ റിലീസിലും ഛോട്ടാ മുംബൈ ആദ്യ ദിനം നേടിയത്

മലയാളത്തില്‍ നിന്നുള്ള റീ റിലീസുകളില്‍ ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയിട്ടുള്ളത് മോഹന്‍ലാല്‍ ചിത്രങ്ങൾ തന്നെയാണ് അല്ലേ. സ്ഫടികവും ദേവദൂതനും മണിച്ചിത്രത്താഴുമൊക്കെ അത്തരത്തില്‍ രണ്ടാം വരവില്‍ പ്രേക്ഷകര്‍ കാര്യമായി കൈയടികള്‍ നല്‍കിയ ചിത്രങ്ങളായിരുന്നു. എന്നാല്‍ തിയറ്ററുകളിലെ ഉത്സവാന്തരീക്ഷമാണ് മാനദണ്ഡമെങ്കില്‍ മോഹന്‍ലാലിന്‍റെ ഏറ്റവും പുതിയ റീ റിലീസ് ഛോട്ടാ മുംബൈയെപ്പോലെ ഓളം ഉണ്ടാക്കിയ മറ്റൊരു ചിത്രമില്ല എന്ന് തന്നെ പറയാം. ഇന്നലെ ആയിരുന്നു ചിത്രത്തിന്‍റെ റീ റിലീസ്. ഇപ്പോഴിതാ റീ റിലീസിന്‍റെ ആദ്യ ദിനം ചിത്രം നേടിയ കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളും […]
Read more

അഖില്‍ അക്കിനേനി വിവാഹിതനായി

നാഗാര്‍ജുനയുടെയും അമല അക്കിനേനിയുടെയും മകനും നടനുമായ അഖിൽ അക്കിനേനി വിവാഹിതാനായി. സൈനബ് റാവ്ജിയാണ് വധു . കഴിഞ്ഞ നവംബറിലാണ് സൈനബുമായി പ്രണയത്തിലാണെന്ന് മുപ്പതുകാരനായ അഖില്‍ അക്കിനേനി സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ഇരുവരും വിവാഹിതരായത്. കൂടാതെ ഇരുവരുടെയും ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. അതേസമയം കഴിഞ്ഞ വർഷം വിവാഹനിശ്ചയം പ്രഖ്യാപിച്ചതിന് ശേഷം, ദമ്പതികൾക്ക് സോഷ്യൽ മീഡിയയിൽ പ്രായവ്യത്യാസത്തെക്കുറിച്ചും മതപരമായ പശ്ചാത്തലത്തെക്കുറിച്ചും മോശം അഭിപ്രായങ്ങൾ ലഭിച്ചു. സൈനബിന് നിലവിൽ 39 […]
Read more

മകനോടൊപ്പമുള്ള ചിത്രം പങ്കിട്ട് താരം; കമന്റുമായി ആര്യ

ഏറെ ആരാധകരുള്ള താരമാണ് ആര്യ ബഡായ്‍. ഇപ്പോൾ ആര്യ ബഡായ് – സിബിൻ ബെഞ്ചമിൻ വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. വിവാഹം ഈ വരുന്ന ചിങ്ങത്തിലുണ്ടാകുമെന്ന് ആര്യ അറിയിച്ചു കഴിഞ്ഞു. ഇതിനിടെ, ആദ്യവിവാഹത്തിലെ മകനോടൊപ്പം സിബിൻ പങ്കുവെച്ച ചിത്രവും ശ്രദ്ധ നേടുകയാണ്. ”മൈ ചൊക്കൻ… അപ്പനും മോനും” എന്നാണ് സിബിൻ കുറിച്ചത്. റയാൻ എന്നാണ് സിബിന്റെ മകന്റെ പേര്. ഫോട്ടോയുടെ താഴെ സ്നേഹം അറിയിച്ച് ആര്യയും കമന്റ് ചെയ്തിട്ടുണ്ട്. ”മുത്തുമണീസ്… അപ്പാസ് ബിഗ് ബോയ്”, എന്നാണ് ചിത്രത്തിനു താഴെ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.