സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

ആര്യയുടെ ‘സര്‍പ്പാട്ട പരമ്പരൈ 2 ‘ : ഉടന്‍ ചിത്രീകരണം ആരംഭിക്കും

ആര്യ നായകനായെത്തിയ ചിത്രമായിരുന്നു സര്‍പ്പാട്ട പരമ്പരൈ. പാ രഞ്ജിത്തിന്റെ സംവിധാനത്തിൽ പിറന്ന ചിത്രം വലിയ ഹൈപ്പ് ഒന്നും ഇല്ലാതെ എത്തി പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം നേടിയെടുത്ത ചിത്രം കൂടിയാണ് . തികച്ചും ഒരു ബോക്‌സിങ് ഡ്രാമയായ ചിത്രം ഒടിടി റിലീസായി ആമസോണ്‍ പ്രൈം വീഡിയോയിലൂടെയായിരുന്നു പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം തുടങ്ങുന്നതിന്റെ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ ആര്യയാണ് ചിത്രികരണത്തിന്റെ കാര്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ”സര്‍പ്പാട്ട പരമ്പരൈ 2 വിന്റെ […]
Read more

ഹിറ്റ് ആണോ ‘തൊടരും’? ‘തുടരും’ തമിഴ് പതിപ്പ് ഇതുവരെ നേടിയത്

മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായി മാറിയിരിക്കുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം ഏപ്രില്‍ 25 നാണ് തിയറ്ററുകളില്‍ എത്തിയത്. വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെയാണ് എത്തിയതെങ്കിലും സമീപകാല മലയാള സിനിമയില്‍ ഏറ്റവും വലിയ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടുന്ന ചിത്രമായി ഇത് മാറി. മലയാളത്തിനൊപ്പം ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പും തിയറ്ററുകളില്‍ എത്തിയിരുന്നു. പിന്നീട് ചിത്രത്തിന്‍റെ തമിഴ് പതിപ്പും എത്തി. ഇപ്പോഴിതാ തമിഴ് പതിപ്പ് നേടിയ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്. […]
Read more

ബോളിവുഡിൽ തിളങ്ങാൻ വീണ്ടും കീർത്തി

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമാണ് മലയാളി കൂടിയായ കീർത്തി സുരേഷ് . ഇപ്പോഴിതാ താരം തന്റെ ആദ്യ ബോളിവുഡ് ചിത്രമായ ബേബി ജോണിന് ശേഷം വീണ്ടും ബോളിവുഡിലേക്ക് എത്തുകയാണെന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഇത്തവണ കീർത്തി രാജ്‍കുമാര്‍ റാവുവിന്റെ നായികയായാണ് എത്തുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമല്ല . അതേസമയം ബേബി ജോണ്‍ ആഗോളതലത്തില്‍ 61 കോടി ആണ് നേടിയത് എന്നാണ് റിപ്പോര്‍ട്ട്. വരുണ്‍ ധവാൻ ബേബി ജോണായി […]
Read more

ജയിലർ-2 ൽ ലിച്ചിയും; ഉദ്ഘാടനച്ചടങ്ങിനിടെ ‘സസ്പെൻസ്’ പൊളിച്ച് താരം

രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ഏറ്റവും പുതിയ ചിത്രമാണ് ജയിലർ 2. ചിത്രത്തിൽ ഇതിഹാസ താരം രജനികാന്തിനൊപ്പം താനുമുണ്ടെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് അന്ന രേഷ്മ രാജൻ. നടി തന്നെയാണ് ഈ സന്തോഷവാർത്ത പങ്കുവച്ചത്. ഇതിഹാസ താരമായ രജനികാന്തിനെ നേരിട്ടു കണ്ടുവെന്നും അദ്ദേഹത്തിനൊപ്പം ‘ജയിലർ2’വിൽ അഭിനയിക്കാൻ സാധിക്കുന്നത് വലിയ ഭാഗ്യമാണെന്നും ലിച്ചി പറഞ്ഞു. കോഴിക്കോട് ചെറുവണ്ണൂരിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ കേരളത്തിലെ മുഖ്യ ലൊക്കേഷനാണ് ഇത്. ആറുദിവസം രജനികാന്ത് കോഴിക്കോട്ടുണ്ടാകും. ശനിയാഴ്ച്ച ബിസി റോഡിലുള്ള സുദർശൻ ബംഗ്ലാവിലാണ് […]
Read more

റോന്തുമായി ദിലീഷ് പോത്തനും റോഷൻ മാത്യുവും; റിലീസ് പ്രഖ്യാപിച്ചു

ഷാഹി കബീർ തിരക്കഥ എഴുതി സംവിധാനവും ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് റോന്ത്. ദിലീഷ് പോത്തനും റോഷൻ മാത്യുവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ഇലവീഴാപൂഞ്ചിറ എന്ന ചിത്രത്തിന് ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന ഈ ചിത്രവും ത്രില്ലർ ഗണത്തിൽ പെടുന്ന പോലീസ് സ്റ്റോറിയാണ്. ഫെസ്റ്റിവൽ സിനിമാസിന് വേണ്ടി പ്രമുഖ സംവിധായകൻ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇ.വി.എം, ജോജോ ജോസ് എന്നിവരും ജംഗ്ലീ പിക്ചേഴ്സിന്റെ വിനീത് ജെയിനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് . […]
Read more

കേരളത്തില്‍ സിഗ്നല്‍ പോയി എയര്‍ടെല്‍; ഒടുവില്‍ തിരിച്ചെത്തി

തിരുവനന്തപുരം: ഇന്നലെ രാത്രി കേരളത്തിലെയും തമിഴ്‌നാട്ടിലെയും എയർടെൽ ഉപയോക്താക്കൾ ഒന്നടങ്കം ആശങ്കയിലായിരുന്നു. കോളുകൾ ചെയ്യാനും ഇന്റർനെറ്റ് ഉപയോഗിക്കാനും പലർക്കും സാധിച്ചിരുന്നില്ല. ഫേസ്ബുക്കിലും എക്‌സിലും ഇതിനെ തുടർന്ന് പരാതികളും ആശങ്കകളും നിറഞ്ഞിരുന്നു. വൈകുന്നേരം 7:00 മണി മുതലാണ് വ്യാപകമായി എയർടെൽ നെറ്റ്വര്‍ക്കുകള്‍ക്ക് പ്രശ്‌നം നേരിട്ടത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ചെന്നൈ, കോയമ്പത്തൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം സേവനങ്ങൾ മുടങ്ങിയിരുന്നു. രാത്രി 8:30 ഓടെ, ഡൗൺ ഡിറ്റക്ടർ പോലുള്ള ഔട്ടേജ്-ട്രാക്കിംഗ് പ്ലാറ്റ്ഫോമുകളിൽ 8,400-ലധികം പരാതികൾ ആണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. എയർടെൽ […]
Read more

എമ്പുരാനെ വീഴ്‍ത്തി തുടരും; മോഹൻലാല്‍ ചിത്രത്തിന് മുന്നില്‍ ഒരേയൊരു പടം മാത്രം

തുടരും മലയാള സിനിമ കണ്ട എക്കാലത്തെയും വിജയമായി മാറിയിരിക്കുകയാണ്. കേരള ബോക്സ് ഓഫീസില്‍ മാത്രം 100 കോടി രൂപയിലധികം നേടിയിട്ടുണ്ട് തുടരും. ആഗോള ബോക്സ് ഓഫീസില്‍ 200 കോടി ക്ലബിലുമെത്തി. 40 ലക്ഷം ടിക്കറ്റുകളിലധികം ബുക്ക് മൈ ഷോയിലൂടെ വിറ്റഴിച്ച് എമ്പുരാനെ പിന്നിലാക്കി രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് തുടരും. ബുക്ക് മൈ ഷോയിലെ ടിക്കറ്റ് വില്‍പനയുടെ കണക്കുകള്‍. കെ ആര്‍ സുനിൽ സംവിധായകൻ തരുൺ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിട്ടുള്ളത്. ഷണ്‍മുഖൻ എന്ന ടാക്സി ഡ്രൈവർ കഥാപാത്രത്തെയാണ് […]
Read more

സിനിമാസെറ്റില്‍ ലൈംഗികാതിക്രമം: ഓസ്‌കര്‍ ജേതാവ് നടന്‍ ദെപാര്‍ദ്യു കുറ്റക്കാരന്‍

പാരീസ്: ലൈംഗികാതിക്രമ കേസില്‍ ഫ്രഞ്ച് നടന്‍ ജെറാര്‍ദ് ദെപാര്‍ദ്യുവിന് (76) പാരീസിലെ കോടതി 18 മാസം തടവുശിക്ഷ വിധിച്ചു. 2021-ല്‍ ‘ദ ഗ്രീന്‍ ഷട്ടേഴ്‌സ്’ എന്ന സിനിമയുടെ സെറ്റില്‍ രണ്ട് സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ച കേസിലാണ് വിധി. ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. മീ ടൂ ആരോപണങ്ങളുടെ ഭാഗമായാണ് സംഭവം പുറത്തുവന്നത്. പരാതിക്കാരോട് അപമര്യാദയോടെയും ലൈംഗികച്ചുവയുള്ള ഭാഷയിലും സംസാരിച്ചിട്ടുണ്ടെന്ന് സമ്മതിച്ചെങ്കിലും, നടന്‍ ലൈംഗികാതിക്രമം നിഷേധിച്ചു. ചൊവ്വാഴ്ച വാദംകേള്‍ക്കാന്‍ അദ്ദേഹം എത്തിയില്ല. 1970-കളിലാണ്, ഫ്രഞ്ച് സിനിമയിലെ പ്രഗല്ഭ നടന്മാരിലൊരാളായി ദെപാര്‍ദ്യു […]
Read more

രാജ്കുമാര്‍ ഹിരാനി-ആമിര്‍ ഖാന്‍ കോംബോ വീണ്ടും തയ്യാറെടുക്കുന്നെന്ന് റിപ്പോര്‍ട്ട്

ഇന്ത്യ കണ്ട മികച്ച സംവിധായകരിരൊരാളാണ് രാജ്കുമാര്‍ ഹിരാനി. സംവിധായകന്റേതായി ഇതുവരെ പുറത്തിറങ്ങിയ സിനിമകള്‍ എല്ലാം ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയവയുമാണ്. അതില്‍ ആമിര്‍ ഖാന്‍-രാജ്കുമാര്‍ ഹിരാനി കോംബോ എന്നും ബോളിവുഡ് പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച കൂട്ടുകെട്ടാണ്. വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം ഈ കോംബോ വീണ്ടുമൊന്നിക്കുന്നു എന്ന അപ്‌ഡേറ്റ് ആണ് പുറത്തുവരുന്നത്. 3 ഇഡിയറ്റ്‌സ്, പികെ എന്നീ ചിതങ്ങള്‍ക്ക് ശേഷം പുതിയ സിനിമയ്ക്കായി ആമിര്‍ ഖാനും ഹിരാനിയും ഒന്നിക്കുകയാണ്. മുന്‍പിറങ്ങിയ ചിത്രങ്ങള്‍ രണ്ടും ബോക്‌സ് ഓഫീസില്‍ […]
Read more

തലയുടെ രണ്ടാം വരവിന് താമസം; നിരാശയോടെ ആരാധകര്‍

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത് 2007 ൽ റിലീസിനെത്തിയ ചിത്രമാണ് ചോട്ടാ മുംബൈ. 4 കെ ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവോടെ വീണ്ടും തിയറ്ററുകളില്‍ എത്തുമെന്നും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഏറെക്കാലമായി മോഹന്‍ലാല്‍ ആരാധകര്‍ ആവശ്യപ്പെടുന്ന റീ റിലീസുകളില്‍ ഒന്നാണ് ഈ ചിത്രം. മോഹന്‍ലാലിന്‍റെ വരുന്ന പിറന്നാള്‍ ദിനത്തില്‍ ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് നേരത്തെ പ്രചരിച്ചിരുന്നത്. അടുത്തിടെ ചിത്രത്തിന്‍റെ നിര്‍മ്മാതാവും നടനുമായ മണിയന്‍പിള്ള രാജുവും ഈ ഡേറ്റ് കണ്‍ഫേം ചെയ്‍തിരുന്നു. പിന്നീട് റീ റിലീസ് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.