Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Entertainment

മോഹന്‍ലാല്‍, തരുണ്‍ മൂര്‍ത്തി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

തുടരും എന്ന ബ്ലോക്കബ്സ്റ്റര്‍ ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും വീണ്ടും ഒരുമിക്കുന്ന L366 എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. മോഹന്‍ലാല്‍ പോലീസ് വേഷത്തില്‍ നില്‍ക്കുന്ന ചിത്രമാണ് പോസ്റ്ററില്‍ ഉള്ളത്. റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കകം പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയും ചെയ്തു. മോഹന്‍ലാല്‍ താടി വടിച്ച് മീശ പിരിച്ചുള്ള തന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വളരെയധികം ആഘോഷിക്കപ്പെട്ടിരുന്നു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്നത് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് എന്ന വാര്‍ത്തകള്‍ […]
Read more

ബിന്നി സെബാസ്റ്റ്യന്‍ ‘രാശി’യിലൂടെ നായികയാവുന്നു;ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൊച്ചി: കുടുംബ പ്രേക്ഷകരുടെ പ്രിയതാരം ബിന്നി സെബാസ്റ്റ്യന്‍ നായികയായ പുതിയ സിനിമ ‘രാശി’ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. പ്രമുഖ പരസ്യകലാ സംവിധായകനും, നിരവധി അവാർഡുകൾക്ക് അർഹമായ ഷോർട്ഫിലിമുകളിലൂടെ ശ്രദ്ധേയനുമായ ബിനു സി ബെന്നി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് രാശി. ഈ സിനിമയിലൂടെയാണ് നടിയും ,ബിഗ്ബോസ് സെവന്‍ സീസണിലെ ശ്രദ്ധേയ താരവുമായ ബിന്നി നായികയാവുന്നത്. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ റൊമാന്‍റിക് സീരിയലായ ഗീതാഗോവിന്ദത്തിലൂടെയാണ് ബിന്നി സെബാസ്റ്റ്യന്‍ കുടുംബപ്രേക്ഷകരുടെ […]
Read more

‘നാല്പതുകളിലെ പ്രണയം’ പ്രദര്‍ശനത്തിന്.

നടനും മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ രമേശ് എസ് മകയിരം തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘നാല്പതുകളിലെ പ്രണയം’ (Love In Forties) ഫെബ്രുവരിയില്‍ പ്രദര്‍ശനത്തിനെത്തുന്നു. മൂന്ന് സ്ത്രീകളിലൂടെ എഴുത്തുകാരനും പബ്ലിഷറുമായ ഒരാളുടെ സഞ്ചാരമാണ് മ്യൂസിക് ലവ് സ്റ്റോറിയായ സിനിമയുടെ പശ്ചാത്തലം . ഷഹബാസ് അമന്‍,നിത്യ മാമന്‍,ഗിരീഷ് നാരായണ്‍,അന്നപൂര്‍ണ പ്രദീപ്,അമൃത ജയകുമാര്‍,കാഞ്ചന ശ്രീറാം,ഐശ്വര്യ മോഹന്‍,ശ്രെയ അന്ന ജോസഫ് തുടങ്ങിയവര്‍ ആലപിച്ച ഗാനങ്ങള്‍ ഈ ചിത്രത്തില്‍ പ്രധാന ആകര്‍ഷണ ഘടകമാണ്. ആശ വാസുദേവന്‍ നായര്‍,ജെറി ജോണ്‍, കുടശ്ശനാട് കനകം,ശ്രീദേവി ഉണ്ണി,മഴ രമേശ്,ഗിരിധര്‍ […]
Read more

ജോണ്‍ പോള്‍ ജോര്‍ജ് ചിത്രം ‘ആശാന്‍’ ആഗോള റിലീസ് ഫെബ്രുവരി 5 ന്

ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ‘ആശാന്‍’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2026 , ഫെബ്രുവരി 5 ന് ചിത്രം ആഗോള തലത്തില്‍ തീയേറ്ററുകളിലെത്തും. ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ്. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസിനൊപ്പം ചേര്‍ന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ജോണ്‍ പോള്‍ ജോര്‍ജ്, അന്നം ജോണ്‍ പോള്‍, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവര്‍ ചേര്‍ന്നാണ്. ഇന്ദ്രന്‍സ്, ജോമോന്‍ ജ്യോതിര്‍ എന്നിവര്‍ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ […]
Read more

ഇസ്മത്ത് സ്കൂൾ ‘ആർട്ടിവ’ കിഡ്‌സ് ഫെസ്റ്റ് സമാപിച്ചു

മലപ്പുറം: കളാട് ഇസ്മത്ത് ഇംഗ്ലീഷ് സ്കൂൾ സംഘടിപ്പിച്ച ‘ആർട്ടിവ’ കിഡ്‌സ് ഫെസ്റ്റ് പൂക്കയിൽ ഖദീജ ഓഡിറ്റോറിയത്തിൽ വർണ്ണാഭമായി നടന്നു.താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ചെറിയമുണ്ടം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് ഇത്തരം കലാമേളകൾ അത്യന്താപേക്ഷിതമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് നൗഷാദ് ചെറിയമുണ്ടം പറഞ്ഞു. വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച മേളയിൽ കോൽക്കളി, ദഫ്, ഫ്ലവർ ഷോ, ഗാനം പ്രസംഗം തുടങ്ങിയ ഇനങ്ങളിൽ സ്കൂളിലെ പ്രതിഭകൾ മാറ്റുരച്ചു. സ്കൂൾ പ്രിൻസിപ്പൽ പി ടി […]
Read more

ഈ തനിനിറം ഫെബ്രുവരി പതിമൂന്നിന്

അനൂപ് മേനോന്‍ ഇന്‍വസ്റ്റിഗേറ്റീവ് ഓഫീസറായി ,കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ തനിനിറം എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഈ ചിത്രം ഫെബ്രുവരി പതിമൂന്നിന് പ്രദര്‍ശനത്തിനെത്തുന്നു.ധനുഷ് ഫിലിംസിന്റെ ബാനറില്‍ എസ്. മോഹന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം രതീഷ് നെടുമങ്ങാടാണ് സംവിധാനം ചെയ്യുന്നത്. കുറ്റാന്വേഷണ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് എന്നും ഇഷ്ടമുള്ള വിഷയമാണ്. സിനിമയെ സംബന്ധിച്ചടത്തോളം ചിത്രത്തിന്റെ വിജയത്തിന് മിനിമം ഗാരന്റി സമ്മാനിക്കുന്ന താണ് കുറ്റാന്വേഷണകഥകള്‍.. അവതരണത്തിലെ മികവും കൗതുകവുമാണ് ഇത്തരം ചിത്രങ്ങളെ വിജയത്തിലേക്ക് എത്തിക്കുന്നത്.ഈ ചിത്രത്തിന്റെ അവതരണത്തില്‍ […]
Read more

സ്ത്രീ അനുഭവങ്ങളുടെ നേര്‍ക്കാഴ്ചയായ ‘ഗംഗ യമുന സിന്ധു സരസ്വതി’ പുതിയ ചിത്രത്തിന് കൊച്ചിയില്‍ തുടക്കമായി

കൊച്ചി: ഒരു ടൈറ്റിലില്‍ നാല് സംവിധായകര്‍ ഒരുക്കുന്ന നാല് സിനിമകള്‍ കൊച്ചിയില്‍ ആരംഭിച്ചു. പെന്‍ സിനിമാസിന്‍റെ ബാനറില്‍ സാജു നവോദയ, ഷിജു അഞ്ചുമന, പ്രശാന്ത് കാഞ്ഞിരമറ്റം, ലാല്‍പ്രിയന്‍ തുടങ്ങിയ നവാഗത സംവിധായകര്‍ ഒരുക്കുന്ന ‘ഗംഗ,യമുന, സിന്ധു, സരസ്വതി’ ആന്തോളജി മൂവിയുടെ പൂജപാലാരിവട്ടം പി. ഒ. സി. യില്‍ നടന്നു. പെന്‍ സിനിമാസിന്‍റെ ബാനറില്‍ സാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തകനായ ടി ആര്‍ ദേവന്‍, രതീഷ് ഹരിഹരന്‍, ബാബു നാപ്പോളി, മാര്‍ബന്‍ റഹിം എന്നിവര്‍ സംയുക്തമായിട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്. സ്ത്രീജിവിതത്തിന്‍റെ നേര്‍ക്കാഴ്ചകളിലേക്ക് […]
Read more

ക്യാമ്പസ് പശ്ചാത്തലത്തില്‍ മുഴുനീള ആക്ഷന്‍ ചിത്രം; ‘ഡര്‍ബി’ വരുന്നു

കടകന്‍ എന്ന സിനിമയ്ക്കു ശേഷം സജില്‍ മമ്പാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഡര്‍ബി. ചിത്രത്തിലെ ക്യാംപസ് ഗ്യാങ്ങുകളെ പരിചയപ്പെടുത്തുന്ന പുതിയ പോസ്റ്റര്‍ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി പുറത്തിറക്കി. പണി സിനിമയിലൂടെ ശ്രദ്ധേയനായ സാഗര്‍ സൂര്യ, ഓസ്ലര്‍ സിനിമയില്‍ വില്ലന്‍ വേഷം കൈകാര്യം ചെയ്ത ശിവരാജ്, ആലപ്പുഴ ജിംഖാനയും തണ്ണീര്‍ മത്തന്‍ ദിനങ്ങളും ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫ്രാങ്കോ ഫ്രാന്‍സിസ്, അഞ്ചക്കള്ള കൊക്കാനിലെ പ്രവീണ്‍ എന്നിവര്‍ക്കൊപ്പം സോഷ്യല്‍ മീഡിയ താരങ്ങളായ ഹിഫ്രാസ്, ഫാഹിസ് ബിന്‍ റിഫാഹി, […]
Read more

358 കോടി ആഗോള ഗ്രോസും കടന്ന് ചിരഞ്ജീവി- അനിൽ രവിപുടി ചിത്രം ‘മന ശങ്കര വര പ്രസാദ് ഗാരു’ ഇൻഡസ്ട്രി ബ്ലോക്ക്ബസ്റ്റർ ഹിറ്റ്

തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിയെ നായകനാക്കി അനിൽ രവിപുടി ഒരുക്കിയ ‘മന ശങ്കര വര പ്രസാദ് ഗാരു’ ആന്ധ്ര/ തെലുങ്കാന സംസ്ഥാനങ്ങളിൽ നേടുന്നത് ഇൻഡസ്ട്രി ബ്ലോക്ക്ബസ്റ്റർ സ്റ്റാറ്റസ്. റിലീസ് ചെയ്ത് 15 ദിവസം കൊണ്ട് ചിത്രം നേടിയത് 358 കോടിക്ക് മുകളിൽ ആഗോള ഗ്രോസ്സ്. തീയേറ്ററുകളിൽ ഇപ്പോഴും മികച്ച പ്രേക്ഷക പിന്തുണ നേടി പ്രദർശനം തുടരുന്ന ചിത്രം ചിരഞ്ജീവിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറുകയാണ്. സാഹു ഗരപതിയുടെ ഷൈൻ സ്ക്രീൻ ബാനറും സുഷ്മിത കൊണിഡെലയുടെ ഗോൾഡ് […]
Read more

ബേസില്‍ ജോസഫ്- എല്‍ കെ അക്ഷയ് കുമാര്‍- വിഘ്നേഷ് വടിവേല്‍ ചിത്രം ‘രാവടി’ ഫസ്റ്റ് ലുക്കും ക്യാരക്ടര്‍ ഗ്ലിമ്പ്സും പുറത്ത്

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് ബാനറില്‍ എസ് എസ് ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന പതിമൂന്നാം ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും ക്യാരക്ടര്‍ ഗ്ലിമ്പ്സും പുറത്ത്. ബേസില്‍ ജോസഫ്- എല്‍ കെ അക്ഷയ് കുമാര്‍ ടീം പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘രാവടി’. നവാഗതനായ വിഘ്നേഷ് വടിവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. റോക്ക്സ്റ്റാര്‍ അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ ടൈറ്റില്‍, ഫസ്റ്റ് ലുക്ക്, ക്യാരക്ടര്‍ ഗ്ലിംപ്‌സ് എന്നിവ പുറത്തു വിട്ടത്. തമിഴിലും മലയാളത്തിലും […]
Read more

Recent News

Advertisement
WhiteswanTV Footer