സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

‘എന്തിനാണ് ഇത്രയേറെ പണം ചിലവഴിച്ച് വിവാഹം കഴിക്കുന്നതെന്ന് തോന്നി’; തുറന്ന് പറഞ്ഞ് ജിസ്മയും വിമലും

സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ളവർക്ക് സുപരിചിതരായ ദമ്പതികളാണ് ജിസ്മയും വിമലും. അവതാരകയായി എത്തിയ ജിസ്മ ഹ്രസ്വചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയയായത്. പിന്നീട് വിമലുമൊന്നിച്ചുള്ള വീഡിയോകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇരുവരും എഴുതി സംവിധാനം ചെയ്ത് അഭിനയിക്കുന്ന വെബ് സീരിസുകളെല്ലാം സോഷ്യലിടങ്ങളിൽ വളരെയധികം ശ്രദ്ധ നേടാറുണ്ട്. ചില സിനിമകളിലും ഇതിനകം ജിസ്മ അഭിനയിച്ചിട്ടുണ്ട്. ജിസ്മ ആന്റ് വിമൽ എന്ന പേരിൽ ഒരു യൂട്യൂബ് ചാനലും ഇവർക്കുണ്ട്. ഏറെ കാലത്തെ പ്രണയത്തിനുശേഷം രണ്ട് വർഷം മുമ്പായിരുന്നു ഇരുവരും വിവാഹിതരായത്. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം […]
Read more

മാജിക് ഫ്രെയിംസിന്റ ബാനറിൽ ‘മെറി ബോയ്‍സ്’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

നവാഗത സംവിധായകനും അഭിനേതാക്കളും ഒന്നിക്കുന്ന ചിത്രവുമായി ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസ്. മെറി ബോയ്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മുഖം മറച്ചു നിൽക്കുന്ന നായികമാരുടെ പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ആരൊക്കെയാകും ഇതിലെ താരങ്ങൾ എന്ന ആകാംക്ഷയും പ്രേക്ഷകർക്ക് ഉണ്ടാകും. മുൻനിര താരങ്ങളും സംവിധായകരും ഒന്നിക്കുന്ന ചിത്രങ്ങളാണ് മാജിക് ഫ്രെയിംസ് എപ്പോഴും പ്രേക്ഷകർക്ക് നൽകിയിരുന്നത്. ഇതിൽ നിന്നെല്ലാം വിഭിന്നമായ രീതിയിലാണ് പുതിയ ചിത്രം ഒരുക്കുന്നത്. നവാഗതനായ മഹേഷ് മാനസ് കഥയെഴുതി സംവിധാനം ചെയ്യുന്ന […]
Read more

ബോക്‌സോഫീസില്‍ കത്തിപ്പടർന്ന് കാന്താര ചാപ്റ്റര്‍ 1; റെക്കോർഡ് കളക്ഷൻ

ഇന്ത്യന്‍ ബോക്‌സോഫീസില്‍ കുതിപ്പ് തുടരുകയാണ് കാന്താര ചാപ്റ്റര്‍ 1. ചിത്രം ഒരാഴ്ച പിന്നിടുമ്പോൾ 427 കോടി കളക്ഷൻ നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഋഷഭ് ഷെട്ടി എഴുത്തുകാരനും സംവിധായകനും നടനുമായ ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. കേരളത്തിലടക്കം മികച്ച പ്രതികരണം നേടിയാണ് ചിത്രം മുന്നോട്ടുപോകുന്നത്. ഓരോ ദിവസം കഴിയുന്തോറും പുതിയ ഉയരങ്ങള്‍ കീഴടക്കുന്ന ചിത്രം കാന്താരയുടെ തന്നെ കളക്ഷന്‍ മറികടന്നിരിക്കുകയാണ്. കാന്താരയുടെ കളക്ഷനാണ് വെറും ആറ് ദിവസം കൊണ്ട് കാന്താര ചാപ്റ്റര്‍ 1 മറികടന്നിരിക്കുന്നത്. ഇക്കഴിഞ്ഞ […]
Read more

ഷറഫുദ്ദീന്‍- അനുപമ ടീമിന്റെ ‘പെറ്റ് ഡിറ്റക്റ്റീവ്’ ട്രെയ്‌ലര്‍ പുറത്ത് ; ചിത്രം ഒക്ടോബര്‍ 16 ന് തീയേറ്ററുകളില്‍

ഷറഫുദ്ദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷറഫുദ്ദീന്‍, ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന പെറ്റ് ഡിറ്റക്ടീവ് എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത്. ഒക്ടോബര്‍ 16 ന് ചിത്രം ആഗോള റിലീസായത്തും. പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന ഒരു അഡ്വഞ്ചര്‍ ഫണ്‍ ഫാമിലി കോമഡി എന്റര്‍ടെയ്‌നര്‍ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത്. കുട്ടികളും കുടുംബങ്ങളും യുവ പ്രേക്ഷകരും ഉള്‍പ്പെടെയുള്ള എല്ലാത്തരം പ്രേക്ഷകര്‍ക്കും ഏറെ ആസ്വാദ്യകരമാകുന്ന രീതിയിലാണ് ചിത്രം കഥ പറയുന്നതെന്നും ട്രെയ്ലര്‍ കാണിച്ചു […]
Read more

‘നിറ’ത്തിലെ ആ ഗാനം വീണ്ടും പാടി’; വിവാഹവേദിയിൽ നടൻ ബോബൻ ആലുംമൂടന്റെ തകർപ്പൻ പെർഫോമൻസ്

കല്യാണ വേദിയിൽ ‘നിറം’ സിനിമയിലെ ഹിറ്റ് ഗാനത്തിനൊപ്പം പെർഫോം ചെയ്ത് നടൻ ബോബൻ ആലുംമൂടൻ. ബോബൻ ആലുംമൂടൻ തരംഗം സൃഷ്ടിച്ച ‘പ്രായം നമ്മിൽ മോഹം നൽകി’ എന്ന ഗാനത്തിനാണ് ബോബൻ വിവാഹ വേദിയിൽ തകർത്താടിയത്. കൂടെയുണ്ടായിരുന്നവരോടൊപ്പം ചുവടുവച്ചും പാട്ടു പാടിയും ആഘോഷിക്കുന്ന ബോബൻ ആലുംമൂടന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ബോബൻ ആലുംമൂടന്റെ ലുക്കിനെയാണ് പലരും അഭിനന്ദിക്കുന്നത്. ഈ പാട്ട് ഇറങ്ങിയ കാലത്തും ഇന്നും അദ്ദേഹം ഒരുപോലെയിരിക്കുന്നു എന്ന് ആരാധകർ കമന്റ് ചെയ്യുന്നു. തലമുറകൾ ഒരുപോലെ ആഘോഷമാക്കിയ പാട്ടിന്റെ […]
Read more

നടി തൃഷ കൃഷ്ണന്‍ വിവാഹിതായാവന്‍ ഒരുങ്ങുന്നു? വരൻ വരന്‍ ചണ്ഡീഗഢ് വ്യവസായി

നടി തൃഷ കൃഷ്ണന്‍ വിവാഹിതായാവന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ചണ്ഡീഗഢില്‍നിന്നുള്ള വ്യവസായിയാണ് വരന്‍ എന്നാണ് സൂചന. നടിയുടെ കുടുംബം വിവാഹത്തിനായി സമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഏറെക്കാലമായി അടുത്തറിയുന്നവരാണ് ഇരുകുടുംബവുമെന്നും പറയപ്പെടുന്നു. ‘ശരിയായ’ വ്യക്തി വരുമ്പോള്‍ ‘ശരിയായ’ സമയത്ത് വിവാഹമുണ്ടാവുമെന്ന് അടുത്തിടെ നടി മനസുതുറന്നിരുന്നു. എന്നാല്‍, അതിനുള്ള സമയം ഇതുവരെ ആയിട്ടില്ലെന്നും നടി പറഞ്ഞു. ഇപ്പോഴത്തെ വാര്‍ത്തകളോട് നടിയോ കുടുംബമോ പ്രതികരിച്ചിട്ടില്ല. നേരത്തെ, വ്യവസായിയും നിര്‍മാതാവുമായ വരുണ്‍ മണിയനുമായി തൃഷയുടെ വിവാഹം ഉറപ്പിച്ചിരുന്നു. 2015-ലായിരുന്നു വിവാഹനിശ്ചയം. പിന്നീട് ബന്ധം ഉപേക്ഷിച്ചു. […]
Read more

ഇരുന്നൂറിലധികം തീയേറ്ററുകളില്‍ അമ്പതാം ദിവസത്തിലേക്ക് ‘ലോക’

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ഏഴാം ചിത്രമായ ‘ ലോക – ചാപ്റ്റര്‍ വണ്‍:ചന്ദ്ര’ അഞ്ചാം വാരത്തിലും കേരളത്തിലെ ഇരുന്നൂറിലധികം സ്‌ക്രീനുകളില്‍ പ്രദര്‍ശനം തുടരുന്നു. ഇരുന്നൂറില്‍ കൂടുതല്‍ സ്‌ക്രീനുകളില്‍ അമ്പതാം ദിവസം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ഈ ഓള്‍ ടൈം ബ്ലോക്ക്ബസ്റ്റര്‍ ചിത്രം. ഇത് മലയാളത്തില്‍ പുതിയ ചരിത്രമാണ് കുറിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിയ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഡൊമിനിക് അരുണ്‍ ആണ്. കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ കള്ളിയങ്കാട്ട് […]
Read more

ഡോ. ശ്രീചിത്ര പ്രദീപ് ഒരുക്കിയ ‘ഞാന്‍ കര്‍ണ്ണന്‍’ രണ്ടാം ഭാഗം ചിത്രീകരണം പൂർത്തിയായി

കൊച്ചി: കുടുംബ ജീവിതത്തിന്‍റെ വൈകാരിക മുഹൂര്‍ത്തങ്ങളിലേക്ക് വിരല്‍ ചൂണ്ടിയ ‘ഞാന്‍ കര്‍ണ്ണന്‍’ ചിത്രത്തിന്‍റെ രണ്ടാം ഭാഗം പ്രേക്ഷകരിലേക്ക്. ദാമ്പത്യ ജീവിതത്തിലെ സ്വരച്ചേര്‍ച്ചകളുടെ കഥയൊരുക്കിയതിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ കിട്ടിയ ചിത്രമായിരുന്നു ‘ഞാന്‍ കര്‍ണ്ണന്‍’ ശ്രിയാ ക്രിയേഷന്‍സിന്‍റെ ബാനറില്‍ ഡോ. ശ്രീചിത്ര പ്രദീപാണ് ‘ഞാന്‍ കര്‍ണ്ണന്‍’ സംവിധാനം ചെയ്യുന്നത്. പ്രദീപ് രാജാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ആദ്യഭാഗത്തിന് കഥയും തിരക്കഥയും ഒരുക്കിയ മുതിര്‍ന്ന എഴുത്തുകാരന്‍ എം.ടി അപ്പനാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനും കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്.എം ടി അപ്പന്‍റെ […]
Read more

ഫസ്റ്റ് നൈറ്റ് ഫസ്റ്റ് ഷോ; ‘അവിഹിതം’ ഇന്ന് രാത്രി മുതൽ

‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ പുതിയ ചിത്രം ‘അവിഹിതം’ നാളെ തിയേറ്ററുകളിൽ എത്തുകയാണ്. റിലീസിന് മുൻപ് ഇന്ന് രാത്രി മുതൽ ചിത്രത്തിന്റെ സ്‌പെഷ്യൽ പ്രിവ്യു ഷോകൾ നടത്താൻ തീരുമാനിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. തിരഞ്ഞെടുത്ത ഇരുപത്തിമൂന്നോളം തിയേറ്ററുകളിലാണ് രാത്രി മുതൽ ചിത്രമെത്തുന്നത്. ഒരു ഗ്രാമവും അവിടെ രൂപപ്പെടുന്ന അവിഹിത കഥകളും തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.ഉണ്ണിരാജ ചെറുവത്തൂരും യുവനടൻ രഞ്ജിത്ത് കങ്കോലുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അംബരീഷ് കളത്തറ, സെന്ന […]
Read more

നടന്‍ പവന്‍ സിംഗിനെതിരെ ഭാര്യ: ഗര്‍ഭച്ഛിദ്ര ഗുളികകള്‍ നിര്‍ബന്ധിച്ച് നല്‍കിയതായി പരാതി

മുംബൈ: നടന്‍ പവന്‍ സിംഗിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ജ്യോതി സിംഗ്. മുംബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജ്യോതി സിംഗ് ഭര്‍ത്താവിനെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചു. വിവാഹ ബന്ധത്തില്‍ താന്‍ ശാരീരികവും മാനസികവുമായ പീഡനം നേരിട്ടതായി ജ്യോതി പറഞ്ഞു. കുഞ്ഞിനെ വേണമെന്ന് പറഞ്ഞിട്ടും പവന്‍ സിംഗ് ഗര്‍ഭച്ഛിദ്ര ഗുളികകള്‍ നല്‍കിയെന്ന് ജ്യോതി സിംഗ് പറഞ്ഞു. ‘അദ്ദേഹം എനിക്ക് ഗര്‍ഭച്ഛിദ്ര ഗുളികകള്‍ തരുമായിരുന്നു. താന്‍ ഒരു കുഞ്ഞിനെ ആഗ്രഹിച്ചിരുന്നു എന്ന് അദ്ദേഹം പറയുന്നു, പക്ഷേ ശരിക്കും ഒരു കുഞ്ഞിനെ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.