സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

‘മാക്ട റിഫ്’ ഫിലിം ഫെസ്റ്റിവലിന് തുടക്കം

കൊച്ചി: ‘മാക്ട’യും രാജഗിരി കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന’മാക്ട റിഫ്’ ഫിലിം ഫെസ്റ്റിവല്‍ കാക്കനാട് രാജഗിരി കോളേജില്‍ ആരംഭിച്ചു.പ്രശസ്ത സംവിധായകന്‍ ബ്ലെസി ഉദ്ഘാടനം നിര്‍വഹിച്ച ഫെസ്റ്റിവലില്‍ കെ ജി ജോര്‍ജ് സംവിധാനം ചെയ്ത ”പഞ്ചവടിപ്പാലം” ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു. കെ ജി ജോര്‍ജിന്റെ ചരമ വാര്‍ഷിക ദിനമായ സെപ്തംബര്‍ 24-ന് നടന്ന ചടങ്ങില്‍ അദ്ദേഹത്തിന്റെ മകള്‍ താരാ ജോര്‍ജും സന്നിഹിതയായിരുന്നു. ജോര്‍ജ് സാറിന്റെ പുസ്തക ശേഖരത്തില്‍ നിന്നുള്ള പുസ്തകങ്ങള്‍ താര ജോര്‍ജ്, മാക്ട ചെയര്‍മാന്‍ ജോഷി മാത്യുവിന് കൈമാറി. […]
Read more

മകനെ തിരഞ്ഞെടുത്തതിന് നന്ദിയുമായി അമ്മ, സദസ്സില്‍ വികാരാധീനനായി ധനുഷ്

തന്റെ പുതിയ ചിത്രമായ ‘ഇഡ്ഡലി കടൈ’യുടെ പ്രൊമോഷന്റെ തിരക്കിലാണ് ധനുഷ്. മധുരയില്‍ ബുധനാഴ്ച നടന്ന പ്രീ-റിലീസ് ഇവന്റില്‍ ആരാധകരില്‍ നിന്ന് ഹൃദ്യമായ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. പരിപാടിയില്‍, ചിത്രത്തില്‍ ധനുഷിന്റെ ബാല്യകാലം അവതരിപ്പിക്കുന്ന ബാലതാരവും അവന്റെ അമ്മയും വേദിയില്‍ എത്തിയിരുന്നു. ബാലതാരത്തിന്റെ അമ്മയുടെ വാക്കുകൾകേട്ട് വികാരാധീനനായ ധനുഷിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ”എല്ലാവര്‍ക്കും നമസ്‌കാരം. ഇന്ന് എന്റെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുന്നു. എന്റെ മകനെ ധനുഷ് സര്‍ തന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ തിരഞ്ഞെടുത്തതില്‍ എനിക്ക് വലിയ […]
Read more

ഷെയിൻ നിഗ് ആക്ഷൻ തിളക്കം തുടരുന്നു: ‘ബാൾട്ടി’ നാളെ തിയറ്ററുകളിൽ”

ആർഡിഎക്‌സ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ആക്ഷൻ രംഗങ്ങളിൽ തനിക്ക് വിധേയമായ കാഴ്ച സൃഷ്ടിച്ച യുവനായകൻ ഷെയിൻ നിഗിന്റെ പുതിയ ചിത്രമായ ‘ബാൾട്ടി’ നാളെ തീയറ്ററുകളിൽ എത്തുന്നു. നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത ഈ ചിത്രം, കേരള-തമിഴ്‌നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ നാല് ആത്മാർത്ഥ സുഹൃത്തുക്കളുടെ കഥ പറയുന്ന വ്യത്യസ്ത സ്പോർട്സ് ആക്ഷൻ ഡ്രാമയാണ്. ട്രെയ്‌ലർ പ്രകാരം, ആക്ഷൻ രംഗങ്ങൾക്കൊപ്പം സൗഹൃദം, പ്രണയം, ചതിയും പ്രതികാരവും നിറഞ്ഞ ഒരു കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. തമിഴ് സൂപ്പർഹിറ്റ് […]
Read more

ഷാരൂഖ് ഖാന്റെ ദേശീയ അവാര്‍ഡ്;ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മുസ്ലിം വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള നീക്കം: കോണ്‍ഗ്രസ്സ്

ഡല്‍ഹി: ബോളിവുഡ് താരം ഷാരൂഖ് ഖാന് ദേശീയ അവാര്‍ഡ് ലഭിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങളുയര്‍ത്തി കോണ്‍ഗ്രസ്. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മുസ്ലിം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടിയുള്ള നീക്കമാണ് അവാര്‍ഡ് നല്‍കിയതിന് പിന്നിലെന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എംഎല്‍എ സി ഭായ് ജഗ്താപ് ആണ് ആരോപണം ഉന്നയിച്ചത്. അവാര്‍ഡില്‍ മോദി കൃത്രിമത്വം കാണിക്കുകയാണെന്നും ഇത്രയും കാലത്തിനിടയില്‍ ഷാരൂഖാനെ ആദരിച്ചില്ലെന്നും കോണ്‍ഗ്രസ് പറയുന്നു. ബീഹാര്‍, മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പുകളാണ് ഇതിന് പിന്നിലുള്ള ലക്ഷ്യമെന്നും ജഗ്താപ് പറഞ്ഞു.
Read more

മകനുമായുള്ള വിദേശയാത്ര ഉടൻ, ‘ഈവിൾ ഐ’യിൽ വിശ്വാസമുണ്ട്; ദിയ കൃഷ്‍ണ

മകൻ നിയോമിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചും പുതിയ യാത്രകളെക്കുറിച്ചുമൊക്കെയുള്ള വിശേഷങ്ങൾ പങ്കുവെച്ച് ഇൻഫ്ളുവൻസറും സംരംഭകയും നടൻ കൃഷ്‍ണകുമാറിന്റെ മകളുമായ ദിയ കൃഷ്‍ണ. മകനുമായി ഉടൻ തന്നെ ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടെന്നാണ് ദിയ കൃഷ്‍ണ പറയുന്നത്. എവിടേക്കാണ് പോകുകയെന്ന് ദിയ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഓമിയുമൊന്നിച്ചുള്ള ആദ്യ വിദേശയാത്ര സിംഗപ്പൂരേക്ക് ആയിരിക്കുമെന്നാണ് ദിയയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ നിന്നും വ്യക്തമാകുന്നത്. എങ്ങനെയാണ് എപ്പോഴും പോസിറ്റീവായിരിക്കുന്നതെന്ന ചോദ്യത്തിനും ഇൻസ്റ്റഗ്രാമിലെ ക്യു ആൻഡ് എ സെക്ഷനിലൂടെ ദിയ മറുപടി നൽകി. മറ്റുള്ളവർക്ക് നല്ലത് ചെയ്താൽ പോസിറ്റീവായി ഇരിക്കുക […]
Read more

എസ് പി ബാലസുബ്രമണ്യം വിടവാങ്ങിയിട്ട് അഞ്ചാണ്ട്

ഇന്ത്യന്‍ സംഗീതലോകത്തെ പകരം വയ്ക്കാന്‍ ഇല്ലാത്ത പ്രതിഭ എസ് പി ബാലസുബ്രമണ്യം വിടവാങ്ങിയിട്ട് അഞ്ചാണ്ട്. ബാക്കിവച്ചുപോയ സംഗീതത്തിലൂടെ എസ്‍പിബി ഇന്നും ജീവിക്കുന്നു. ശ്രീപതി പണ്ഡിതരാധ്യലു ബാലസുബ്രഹ്‌മണ്യം. നമ്മുടെ എസ്‍പിബി. പാട്ടുകൊണ്ട് ദേശഭാഷാന്തരങ്ങളെ മറികടന്ന് എല്ലാവരുടെയും ബാലുവായി നിറഞ്ഞ പതിറ്റാണ്ടുകള്‍. ഏത് പാട്ടും അനായാസമായി പാടി വയ്ക്കുന്ന ഗായകൻ. നാൽപതു വർഷം കൊണ്ട് പാടിത്തീർത്തത് 40,000ൽ അധികം പാട്ടുകൾ. ആറു തവണ മികച്ച പിന്നണി ഗായകനുള്ള ദേശിയ പുരസ്‌കാരം. വിവിധ സംസ്ഥാനങ്ങളുടെ എണ്ണമറ്റ പുരസ്‌കാരങ്ങൾ ഇതിന് പുറമേ.രാജ്യം പത്മശ്രീയും […]
Read more

ലോക- ചാപ്റ്റർ 1: ചന്ദ്രയുടെ ഗാനങ്ങള്‍ പുറത്ത്

ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ: ചന്ദ്ര”യുടെ ജൂക്ക്ബോക്സും പുറത്തുവിട്ടു. ജേക്ക്സ് ബിജോയിയാണ് സംഗീത സംവിധാനം. ചിത്രത്തിലെ ഗാനങ്ങള്‍ റിലീസിനുമുന്നേ ഹിറ്റായിരുന്നു. ഒറിജിനല്‍ സൗണ്ട് ട്രാക്ക് നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി 5 മില്യൺ ടിക്കറ്റുകൾ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആപ്പായ ബുക്ക് മൈ ഷോ വഴി വിറ്റ ചിത്രം എന്ന റെക്കോർഡ് ‘ലോക’ സ്വന്തമാക്കിയിരുന്നു. കേരളത്തിലും, റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും […]
Read more

കിരീടവും ചെങ്കോലുമണിഞ്ഞ നടനപെരുന്തച്ചൻ

അരങ്ങിലും അഭ്രപാളികളിലും അരനൂറ്റാണ്ടിലേറെക്കാലം അഭിനയമികവിന്റെ സുവർണമുദ്ര ചാർത്തിയ അതുല്യ നടൻ തിലകൻ ഓർമയായിട്ട് 13 വർഷം. മലയാള സിനിമയുടെ അഭിമാനവും ആത്മവിശ്വാസവുമായിരുന്നു തിലകൻ. തിരശീലയിലെ അഭിനയയിടങ്ങളുടെ സാധ്യതയും ചാരുതയും അറിയിച്ചാണ് അദ്ദേഹം തട്ടകത്തിൽ നിന്നും അരങ്ങൊഴിഞ്ഞത്. എവിടെയും തലകുനിക്കാത്ത പോരാളിയായിരുന്നു തിലകൻ എന്ന കലാകാരൻ. സാധാരണഗതിയിൽ ഒരു നടനെ പരീക്ഷിക്കുന്ന കഥാപാത്രങ്ങളെ അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന് അനായാസം തോൽപിക്കാൻ കഴിഞ്ഞത്. ഒരു മികച്ച നടനുമാത്രം കഴിയാവുന്നവിധം അദ്ദേഹം തന്റെ ഓരോ കഥാപാത്രത്തിനും അപൂർവമായ ഉയിരും മിഴിവും പകർന്ന് അവരെ […]
Read more

മോഹൻലാൽ ഉദ്ധരിച്ച ‘ആ വരികള്‍ ‘വീണപൂവി’ലേത് അല്ല; വസ്തുത ചൂണ്ടിക്കാട്ടി സോഷ്യല്‍മീഡിയ

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് കഴിഞ്ഞദിവസം മോഹന്‍ലാല്‍ നടത്തിയ പ്രസംഗം മലയാളികള്‍ ഹൃദയപൂര്‍വ്വമാണ് സ്വീകരിച്ചത്. വളരേ വൈകാരികമായിരുന്നു മോഹന്‍ലാലിന്റെ പ്രസംഗം. ഫാല്‍ക്കെ പുരസ്‌കാരം സ്വീകരിക്കാന്‍ അവസരമുണ്ടായത് വിധിയുടെ സൗമ്യഹസ്തമാണെന്നായിരുന്നു മോഹന്‍ലാല്‍ പുരസ്‌കാരവേദിയില്‍ പറഞ്ഞത്. തന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമയെന്ന് മലയാളത്തില്‍ പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. എന്നാല്‍, പ്രസംഗത്തിലെ ഒരുഭാഗം ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. പ്രസംഗത്തില്‍ രണ്ട് അവസരങ്ങളിലാണ് മോഹന്‍ലാല്‍ മലയാളം ഉപയോഗിച്ചത്. അതിലൊന്ന് കുമാരനാശാന്റേത് എന്ന് പറഞ്ഞുകൊണ്ട് രണ്ടുവരി കവിതാശകലം ഉദ്ധരിച്ച അവസരത്തിലായിരുന്നു. ‘ചിതയിലാഴ്ന്നു പോയതുമല്ലോ/ […]
Read more

യുവന്‍ ശങ്കര്‍ രാജയുടെ ആലാപനത്തിൽ കഷ്ടം വന്താ; ‘പറന്ത് പോ’ വീഡിയോ സോംഗ് പുറത്ത്

തമിഴ് സംവിധായകന്‍ റാം ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് പറന്ത് പോ. 54-ാമത് റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തിലായിരുന്നു ചിത്രത്തിന്‍റെ പ്രീമിയര്‍. നടന്‍ ശിവയ്ക്കൊപ്പം ​ഗ്രേസ് ആന്‍റണി, അഞ്ജലി, മിഥുല്‍ റ്യാന്‍, അജു വര്‍​ഗീസ്, വിജയ് യേശുദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. റാമിന്‍റെ മുന്‍ ചിത്രങ്ങളൊക്കെ സംഗീതത്തിന് പ്രാധാന്യമുള്ളവയായിരുന്നു. അവയിലെ പാട്ടുകള്‍ വലിയ ഹിറ്റുകളും ആയിരുന്നു. പറന്ത് പോയിലെ ഗാനങ്ങളും ശ്രദ്ധേയമാണ്. സന്തോഷ് ദയാനിധിയാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. ഇപ്പോഴിതാ ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.