സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

സൂര്യക്ക് വിജയ് ഭീഷിണിയോ; സൂര്യ ചിത്രം കറുപ്പ് പിൻവാങ്ങുന്നു, റിലീസ് നീളും

സൂര്യ നായകനായി ഇനി വരാനിരിക്കുന്ന ചിത്രമാണ് കറുപ്പ്. ആർ ജെ ബാലാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കറുപ്പ് ഒരു മാസ് കൊമേഴ്സ്യല്‍ എന്റര്‍ടെയ്‍നര്‍ ആയിരിക്കും. പൊങ്കല്‍ റിലീസായിട്ട് സൂര്യ നായകനാകുന്ന ചിത്രം എത്തിക്കാനായിരുന്നു ലക്ഷ്യമിടുന്നത് എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ 2026 സമ്മര്‍ റിലീസായിട്ടായിരിക്കും ചിത്രം എത്തുക എന്നാണ് പുതിയ റിപ്പോര്‍ട്ട്. പൊങ്കലിന് വിജയ്‍യുടെ ജനനായകൻ എത്താനിരിക്കുന്ന സാഹചര്യവും പരിഗണിച്ചാണ് കറുപ്പിന്റെ പിൻമാറ്റം എന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും […]
Read more

അല്‍ത്താഫും അനാര്‍ക്കലിയും ഒന്നിച്ചെത്തുന്ന ‘ഇന്നസെന്റ് ‘ സിനിമയിലെ ‘അമ്പമ്പോ…’ ഗാനം പുറത്ത്

പ്രേക്ഷരേവരും ഏറ്റെടുത്ത ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടന്‍ അല്‍ത്താഫ് സലീമും അനാര്‍ക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന ‘ഇന്നസെന്റ് ‘ എന്ന സിനിമയിലെ ‘അമ്പമ്പോ…’ എന്ന് തുടങ്ങുന്ന ഗാനം പുറത്ത്. രേഷ്മ രാഘവേന്ദ്ര ആലപിച്ചിരിക്കുന്ന നാടന്‍ ശൈലിയിലുള്ള ഗാനത്തിന്റെ അഡീഷനല്‍ കംപോസിഷന്‍ നിര്‍വ്വഹിച്ചിരിക്കുന്നത് ജെയ് സ്റ്റെല്ലാറാണ്. ഒക്ടോബറിലാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. സോഷ്യല്‍ മീഡിയ താരം ടാന്‍സാനിയന്‍ സ്വദേശിയായ കിലി പോള്‍ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയും കൂടിയായാണ് ‘ഇന്നസെന്റ് ‘ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് […]
Read more

ബുക്ക് മൈ ഷോ വിപ്ലവം, ബുക്ക് മൈ ഷോ ടിക്കറ്റ് സെയില്‍സില്‍ 40 ലക്ഷം കടന്ന് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ചിത്രം ‘ ലോക – ചാപ്റ്റര്‍ വണ്‍: ചന്ദ്ര’

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ഏഴാം ചിത്രമായ ‘ ലോക – ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ ബുക്ക് മൈ ഷോയില്‍ വിപ്ലവം തീര്‍ക്കുന്നു. ബുക്ക് മൈ ഷോ ടിക്കറ്റ് സെയില്‍സില്‍ 40 ലക്ഷം കടന്ന് മുന്നേറുകയാണ് ‘ലോക’. ഓണം റിലീസായെത്തിയ ചിത്രത്തിന് വലിയ പ്രേക്ഷക പിന്തുണയാണ് റിലീസായി രണ്ടാഴ്ചയ്ക്ക് ശേഷവും ലഭിച്ചുകൊണ്ടിരിക്കുന്നത്. ബുക്ക് മൈ ഷോ ടിക്കറ്റ് സെയില്‍സില്‍ തുടരും (4.51 മില്യണ്‍), മഞ്ഞുമ്മല്‍ ബോയ്‌സ്(4.30 മില്യണ്‍) ആണ് ഇനി ‘ലോക’യ്ക്ക് മുന്നിലുള്ള ചിത്രങ്ങള്‍. 16 […]
Read more

‘അനുപമ പരമേശ്വരനും ദർശനയും ഒന്നിച്ചഭിനയിച്ച ‘പർദ്ദ’; ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിച്ചു

അനുപമ പരമേശ്വരനും ദർശന രാജേന്ദ്രനും പ്രധാന വേഷങ്ങളിൽ എത്തിയ പര്‍ദ്ദ ഒടിടി സ്ട്രീമിങ്ങ് ആരംഭിച്ചു. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഓഗസ്റ്റ് 22 ന് റിലീസ് ചെയ്ത ചിത്രം മികച്ച സ്ത്രീപക്ഷ സിനിമയാണെന്നാണ് ഒടിടി റിലീസിന് ശേഷമുള്ള പ്രേക്ഷക പ്രതികരണം. പ്രവീൺ കന്ദ്രേഗുല സംവിധാനം ചെയ്യുന്ന ചിത്രം, ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭം കൂടിയാണ്. പർദ്ദയിൽ സം​ഗീതയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഹൃദയം, ജയ ജയ ജയ ഹേ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ […]
Read more

കുട്ടി ആരാധകന് സർപ്രൈസ് നൽകി ഡബ്സി

ലക്ഷദ്വീപിലെ കുട്ടി ആരാധകനെ നേരിൽ കണ്ട് സർപ്രൈസ് നൽകി റാപ്പർ ഡബ്സി. വിഡിയോ കോളിലൂടെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് കരഞ്ഞ കുട്ടിയെയാണ് ഡബ്സി നേരിൽ പോയി കണ്ടത്. ഡബ്സിയെ കണ്ടതോടെ കുട്ടി ആരാധകൻ സന്തോഷം കൊണ്ട് കരയാൻ തുടങ്ങി. അതു കണ്ട് ‘എന്നെ അത്രയ്ക്ക് ഇഷ്ടമാണോ’ എന്ന് ഡബ്സി കുട്ടിയോട് ചോദിക്കുന്നുണ്ട്. ‘അതെ’ എന്ന് കുട്ടി മറുപടി പറയുമ്പോൾ എന്നാൽ കെട്ടിപിടിക്ക് എന്ന് പറഞ്ഞ് ഡബ്സി കുട്ടിയെ കെട്ടിപിടിച്ച് ഉമ്മ കൊടുക്കുന്നതും വിഡിയോയിൽ കാണാം. തുടർന്ന് കുട്ടി […]
Read more

‘ആളുകൾ എന്നെ പതിയെ മറക്കുമെന്ന് അറിയാമെങ്കിലും ഞാൻ റിസ്ക് എടുക്കുന്നു’ ; ഐശ്വര്യലക്ഷ്മി

സോഷ്യൽ മീഡിയയിൽ നിന്നും മുഴുവൻ സമയത്തേക്ക് മാറി നിൽക്കുകയാണെന്ന് അറിയിച്ച് നടി ഐശ്വര്യലക്ഷ്മി. ഒരു കലാകാരി എന്ന നിലയിൽ മറ്റുള്ളവരുമായി ബന്ധപ്പെടാനാണ് താൻ ആദ്യം സോഷ്യൽ മീഡിയ ഉപയോഗിച്ചതെന്നും ഐശ്വര്യ പങ്കുവെക്കുന്നു, എന്നാൽ അതിന്റെ അപകട സാദ്ധ്യതകൾ മനസ്സിലാക്കിയതോടെ താമസിയാതെ തന്നെ അത് നിയന്ത്രിക്കാൻ തുടങ്ങിയെന്നും താരം പറയുന്നു. ഒരു നീണ്ട കുറിപ്പിലൂടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചത്. ‘എന്റെ ജോലി തുടർന്നുകൊണ്ടുപോകുന്നതിന് സഹായകമാകും എന്ന തോന്നലിലാണ് സോഷ്യൽ മീഡിയ അത്യാവശ്യമാണെന്ന ആശയത്തെ ഞാൻ അംഗീകരിച്ചിരുന്നത്. […]
Read more

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ചിത്രം ‘ലോക’ വിദേശ ബോക്‌സ് ഓഫീസില്‍ 100 കോടിയിലധികം കളക്ഷനുമായി മുന്നോട്ട്

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ഏഴാം ചിത്രമായ ‘ ലോക – ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ വിദേശ ബോക്‌സ് ഓഫീസില്‍ കൊതിപ്പിക്കുന്ന കുതിപ്പ് തുടരുന്നു. വിദേശത്ത് നിന്ന് 100 കോടിയിലധികം കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രമായിരിക്കുകയാണ് ‘ലോക’. 200 കോടി ആഗോള കളക്ഷന്‍ പിന്നിട്ട ലോക മലയാളത്തില്‍ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ചിത്രവുമായിരിക്കുകയാണ്. റിലീസ് ചെയ്ത് രണ്ടാഴ്ച കൊണ്ടാണ് ഈ നേട്ടം ‘ലോക’ സ്വന്തമാക്കിയിരിക്കുന്നത്. മലയാളത്തിലെ ഓള്‍ ടൈം ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്നായി മാറിയ […]
Read more

തേജ സജ്ജ- കാര്‍ത്തിക് ഘട്ടമനേനി പാന്‍ ഇന്ത്യന്‍ ചിത്രം ‘മിറൈ’: മികച്ച ചിത്രത്തെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്ന കാഴ്ച

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാര്‍ത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത ‘മിറൈ’യുടെ ആദ്യ ദിനം പിന്നിടുമ്പോള്‍ മികച്ച കളക്ഷന്‍ സ്വന്തമാക്കി. ചിത്രം 30 കോടിക്ക് മുകളില്‍ നേടിയെന്നാണ് കണക്കുകള്‍. ഗംഭീര ബുക്കിങ്ങാണ് ഓരോ മണിക്കൂറിലും ചിത്രം നേടുന്നത്. ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിച്ചത്. ഹനു-മാന്‍ എന്ന ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം വീണ്ടുമൊരു പാന്‍-ഇന്ത്യ ആക്ഷന്‍-സാഹസിക സിനിമയില്‍ തേജ സജ്ജ ഇത്തവണ തീയേറ്ററുകളിലേക്ക് എത്തിയത്. പീപ്പിള്‍ […]
Read more

കുഞ്ഞ് ഓമിയുടെ മുഖം വെളിപ്പെടുത്തി ദിയയും അശ്വിനും

കുഞ്ഞ് ഓമിയുടെ മുഖം പ്രേക്ഷകരുമായി പങ്കുവച്ച് ദിയ കൃഷ്ണയും അശ്വിനും. ഞങ്ങളുടെ കുഞ്ഞു ലോകം എന്നാണ് ചിത്രത്തിന് ദിയ അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. സൂര്യകാന്തി പൂക്കള്‍ക്കിടയില്‍ കുഞ്ഞിനെ പിടിച്ചുനില്‍ക്കുന്ന ദിയയെയും അശ്വിനെയും ചിത്രത്തിൽ കാണാം. നിരവധി പേരാണ് സന്തോഷം പ്രകടിപ്പിച്ച് എത്തുന്നത്. കുഞ്ഞിന്റെ മുഖം അശ്വിനെ പോലെയാണെന്നും ദിയയെ പോലെയാണെന്നുമൊക്കെയുള്ള രസകരമായ കമന്റുകളാണ് ചിത്രത്തിനു ലഭിക്കുന്നത്. സെപ്റ്റംബര്‍ അഞ്ചിന് അശ്വിന്റെയും ദിയയുടെയും വിവാഹ വാര്‍ഷിക ദിനത്തില്‍ കുഞ്ഞിന്റെ മുഖം വെളിപ്പെടുത്താനായിരുന്നു പദ്ധതി. എന്നാല്‍. കുഞ്ഞിന് അസുഖം പിടിച്ചതോടെ അത് […]
Read more

‘ലോക’ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിപ്പ് തുടരുന്നതിനിടയില്‍ ദുല്‍ഖറിന്റെ ചാര്‍ലിയുടേയും ടൊവിനോയുടെ മൈക്കിളിന്റേയും ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്ത്

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ഏഴാം ചിത്രമായ ‘ ലോക – ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ ബോക്‌സ് ഓഫീസില്‍ ജൈത്രയാത്ര തുടരുകയാണ്. ഇപ്പോഴിതാ അതിനിടയില്‍ ചിത്രത്തില്‍ ദുല്‍ഖറിന്റെ ചാര്‍ളിയുടേയും (ഒടിയന്‍) , ടൊവിനോയുടെ മൈക്കിളിന്റേയും ( ചാത്തന്‍) ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രം 200 കോടി ആഗോള കളക്ഷന്‍ പിന്നിട്ടിരിക്കുകയാണ്. മലയാളത്തില്‍ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം ചിത്രമാണ് ‘ലോക’. റിലീസ് ചെയ്ത് 13 ദിവസം കൊണ്ടാണ് ഈ നേട്ടം […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.