Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: food

പാലിന്റെയും പഞ്ചസാരയുടെയും വില കൂടി; ചെന്നൈയിൽ ചായക്ക് വില വർധിച്ചു

ചെന്നൈ: ചെന്നൈയിൽ ചായക്ക് വില കൂട്ടി. പാലിന്റെയും പഞ്ചസാരയുടെയും വില വർധിച്ചതാണ് ചായയ്ക്ക് വില കൂടാൻ കാരണം. ചായയുടെ വില 12 രൂപയിൽ നിന്ന് 15 രൂപയാക്കിയതായി ടീ ഷോപ്പ് ട്രെയ്ഡേഴ്സ് അസോസിയേഷൻ അറിയിച്ചു. ബൂസ്റ്റ്‌ ടീ, ഹോർലിക്‌സ് ടീ, ലെമൺ ടീ തുടങ്ങിയവയുടെ വിലയും കൂടും. കോഫിക്ക് ഇനി മുതൽ 20 രൂപയാണ്. ചെന്നൈയിലെ ഈ വില വർധന ഉടൻ പ്രാബല്യത്തിൽ വരും. 3 വർഷത്തിന് ശേഷമാണ് ചെന്നൈയിൽ ചായയുടെയും കോഫിയുടെയും വില വർധിക്കുന്നത്. ബൂസ്റ്റും […]
Read more

ബീറ്റ്റൂട്ടിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ?

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. വിറ്റാമിന്‍ സി, എ, ബി 6, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയവ അടങ്ങിയതാണ് ബീറ്റ്റൂട്ട്. കൂടാതെ ബീറ്റ്റൂട്ടില്‍ നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു. അതുപോലെ ഇവയുടെ ഗ്ലൈസെമിക് സൂചികയും കുറവാണ്. അതിനാല്‍ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ബീറ്റ്റൂട്ടില്‍ വിറ്റാമിന്‍ സിയും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ബീറ്റ്‌റൂട്ട് ജ്യൂസ് പതിവായി കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. അയണിന്റെ മികച്ച സ്രോതസ്സാണ് […]
Read more

സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കിഴക്കേകോട്ട ഇ.കെ നായനാർ പാർക്കിൽ നിർവഹിക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അധ്യക്ഷൻ ആകുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, തിരുവനന്തപുരം നഗരസഭ മേയർ എസ് ആര്യ രാജേന്ദ്രൻ, ആൻറണി രാജു എംഎൽഎ തുടങ്ങിയവർ വിശിഷ്ടാതിഥികളാവും. എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, വി ജോയ്, വി കെ പ്രശാന്ത്, ഡെപ്യൂട്ടി മേയർ പി […]
Read more

ഓണവിപണി: ന്യായവിലയ്ക്ക് ഭക്ഷ്യവസ്തുക്കൾ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ

ഓണക്കാലത്ത് വിപണിയിൽ ന്യായവിലയ്ക്ക് ഭക്ഷ്യവസ്തുക്കൾ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ. റേഷന്‍കടകള്‍ വഴി ഓണത്തിന് സ്പെഷ്യല്‍ അരി വിതരണം ചെയ്യും. എല്ലാ വിഭാഗം റേഷന്‍കാര്‍ഡുകാര്‍ക്കും മണ്ണെണ്ണ വിഹിതം ഉറപ്പാക്കിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. 60 കോടി രൂപയുടെ സബ്‌സിഡി ഉത്പന്നങ്ങൾ സപ്ലൈകോ വഴി വിതരണം ചെയ്തുവെന്നാണ് സർക്കാർ കണക്ക്. ഓണം ഫെയറുകൾ ആഗസ്റ്റ് 25 മുതൽ സെപ്തംബർ 4 വരെയാണ് നടക്കുക. 140 നിയമസഭാ മണ്ഡലങ്ങളിൽ 5 ദിവസം നീണ്ട് നിൽക്കുന്ന ഫെയറുകളാണ് നടക്കുന്നത്. ഉൾപ്രദേശങ്ങളിലേക്ക് സഞ്ചരിക്കുന്ന ഓണച്ചന്തകളും ഇത്തവണയുണ്ട്. […]
Read more

വെളിച്ചെണ്ണ വില താഴേക്കോ?

ഓണക്കലത്തെങ്കിലും വെളിച്ചെണ്ണ വില കുറയണമെന്നത് സാധാരണക്കാരുടെ ആവശ്യമാണ്. ഓണമാകുന്നതോടെ വെളിച്ചെണ്ണ 300 രൂപയ്ക്ക് താഴെ വിലയില്‍ കിട്ടുമെന്നാണ് സൂചന. തേങ്ങയുടെയും കൊപ്രയുടെയും വില താഴാന്‍ തുടങ്ങിയതാണ് ഇതിന് കാരണം. തേങ്ങയുടെ വില നിലവില്‍ 60 നും 65 നും ഇടയിലാണ്. പച്ചത്തേങ്ങയുടെ മൊത്തവിലയ്ക്ക് ഒരാഴ്ചയ്ക്കിടെ കുറഞ്ഞത് 15 രൂപയോളമാണ്. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ തേങ്ങയുടെ ഉത്പാദനം വര്‍ധിച്ചതും വിലയിടിവിന് കാരണമായി. തേങ്ങ വില കുറഞ്ഞതോടെ വെളിച്ചെണ്ണ വിലയും കുറയും.
Read more

ചിക്കന്‍ സാന്‍വിച്ച് കഴിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത് ഭക്ഷ്യവിഷബാധ

മലപ്പുറം: അരീക്കോട് സാന്‍വിച്ച് കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. സാന്‍വിച്ച് കഴിച്ച നിരവധി ആളുകളെയാണ് ശാരീരികാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 35 പേര്‍ അരീക്കോട് താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. രണ്ട് പേരെ മഞ്ചേരി ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം. കേരള മുസ്ലിം ജമാഅത്ത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ വിതരണം ചെയ്ത സാന്‍വിച്ചില്‍ നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായത്. അരീക്കോട് ക്രസന്റ് ഓഡിറ്റോറിയത്തില്‍ വച്ച് ഇന്നലെയായിരുന്നു പരിപാടി.
Read more

മദ്യവിൽപന ഓൺലൈനാക്കാൻ സർക്കാരിനെ സമീപിച്ച് ബെവ്കോ

തിരുവനന്തപുരം: മദ്യവിൽപ്പന ഓൺലൈൻ ആക്കാൻ സർക്കാരിനെ സമീപിച്ച്‌ ബെവ്‌കോ. സ്വിഗ്ഗി പോലുള്ള ഓൺലൈൻ ഡെലിവറി ആപ്പുകൾ വഴി മദ്യം വീട്ടുപ്പടിക്കലെത്തുന്ന സൗകര്യമൊരുക്കുന്ന പുതിയ അപേക്ഷയാണ് ബെവ്കോ സർക്കാരിനു മുന്നിൽ വെച്ചിരിക്കുന്നത്. വിപണിയെപ്പറ്റി പഠനം നടത്തിയതിനുശേഷമാണ് ബെവ്കോ ശുപാർശ സർക്കാരിനു മുന്നിൽ വെച്ചിരിക്കുന്നത്. ഓൺലൈൻ ഫുഡ് ഡെലിവറി കമ്പിനിയായ സ്വിഗ്ഗി പദ്ധതിയിൽ താത്പര്യം പ്രകടിപ്പിച്ചതായും അപേക്ഷയിൽ പറയുന്നു. തിരക്ക് ഒഴിവാക്കാൻ ഓൺലൈൻ ഡെലിവറിയിലൂടെ ആകുമെന്നാണ് ബെവ്കോയുടെ കണക്കുകൂട്ടൽ. ആപ്പുകൾ വഴി മദ്യം വാങ്ങുന്നത് 23- വയസ്സിനു മുകളിലുള്ളവരാണോ എന്ന് […]
Read more

തമിഴ്‌നാട്ടിൽ നിന്ന് കൊപ്ര എത്തി തുടങ്ങി; വെളിച്ചെണ്ണ വിലയിൽ നേരിയ ആശ്വാസം

തമിഴ്‌നാട്ടിൽ നിന്നും കൊപ്ര എത്തി തുടങ്ങിയതോടെ കേരളത്തില്‍ വെളിച്ചെണ്ണ വില താഴേക്ക്. 500 രൂപയ്ക്ക് മുകളില്‍ എത്തിയ വെളിച്ചെണ്ണ വിലഇപ്പോള്‍ 400ലാണ്. വരുന്ന ദിവസങ്ങളിലും വില കുറയാനാണ് സാധ്യത. കൂടാതെ സപ്ലൈകോ വഴി രണ്ട ലിറ്റര്‍ വീതം വെളിച്ചെണ്ണ നൽകാൻ സർക്കാർ തീരുമാനിച്ചതും വിപണിയില്‍ വിലകുറവിന് കാരണമായിട്ടുണ്ട്. ഓണക്കാലത്ത് വില കൂട്ടി വില്ക്കാനായി മാറ്റിവച്ചിരുന്ന വെളിച്ചെണ്ണ വിപണിയിലേക്ക് ഇറക്കാന്‍ തമിഴ്‌നാട് ലോബി തയ്യാറായതോടെ വിലയിൽ കുറവുണ്ടായി. 90 ലക്ഷത്തിലധികം റേഷന്‍ കാര്‍ഡ് ഉടമകളിലേക്ക് സപ്ലൈകോ വെളിച്ചെണ്ണ എത്തുന്നതോടെ […]
Read more

ഷാരൂഖ് ഖാന്‍ സൊമാറ്റോ ബ്രാന്‍ഡ് അംബാസഡര്‍

ബോളിവുഡ് താരം ഷാരൂഖ് ഖാനെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ച് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോ. സൊമാറ്റോയുടെ ഏറ്റവും പുതിയ ക്യാമ്പെയ്‌നായ ഫ്യൂവല്‍ യുവര്‍ ഹസിലില്‍ ഷാരൂഖ് ഖാന്‍ അടുത്തിടെ പ്രത്യക്ഷപ്പെട്ടിരുന്നുവെന്ന് സൊമാറ്റോ പ്രസ്താവനയില്‍ പറഞ്ഞു. ഒരു ഭക്ഷണ വിതരണ പ്ലാറ്റ്ഫോം എന്നതിലുപരി, ആളുകളുടെ അഭിനിവേശങ്ങളെയും കഠിനാധ്വാനത്തെയും ഉത്തേജിപ്പിക്കുന്ന ഒരു പങ്കാളിയായി കാണാന്‍ സൊമാറ്റോ ആഗ്രഹിക്കുന്നതായി പ്രസ്താവന കൂട്ടിച്ചേര്‍ത്തു. ദശലക്ഷക്കണക്കിന് ആളുകളെ അവരുടെ അഭിലാഷങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ ഖാന്‍ പ്രചോദിപ്പിക്കുന്നതായി സൊമാറ്റോ മാര്‍ക്കറ്റിംഗ് ഹെഡ് സാഹിബ്ജീത് സിംഗ് […]
Read more

കൈമ അരിക്ക് കുത്തനെ വില ഉയർന്നു; പച്ചക്കറിയ്ക്കും വില വർധിച്ചു

കൈമ അരിയ്ക്ക് കുത്തനെ വില ഉയർന്നു. പച്ചക്കറിയ്ക്കും വില വർധിക്കുകയാണ്. പ്രമുഖ കമ്പനികളുടെ കൈമ അരി കിലോയ്ക്ക് 180 മുതല്‍ 190 വരെ ഉണ്ടായിരുന്നത് പുതിയ സ്റ്റോക്ക് ഇറക്കിയതോടെ 235 മുതല്‍ 250 രൂപ വരെയാണ് വില. വെളിച്ചെണ്ണ വിപണിയില്‍ വിലയ്ക്ക് നേരിയ ആശ്വാസമുണ്ട്. കിലോയ്ക്ക് 450 രൂപ ഉണ്ടായിരുന്നത് 420 ആയി കുറഞ്ഞിട്ടുണ്ട്. പച്ചക്കറിക്കും വിപണിയില്‍ പ്രതിദിനം വിലയേറുകയാണ്. കാരറ്റ്, പയര്‍, മുളക് എന്നിവയ്ക്കാണ് പ്രധാനമായും വിലക്കയറ്റമുണ്ടായിരിക്കുന്നത്. കിലോയ്ക്ക് 40 മുതല്‍ 50 രൂപവരെ ഉണ്ടായിരുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix