Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Football

‘ആക്രമണ ഫുട്ബോൾ മാത്രം ഞങ്ങൾക്ക് അറിയില്ല’; എംബാപ്പെയുടെ മുന്നറിയിപ്പ്

ഫിലാഡെൽഫിയ: ഫ്രാൻസ് ആക്രമണ ഫുട്ബോൾ മാത്രം കളിക്കുന്ന ടീമല്ലെന്നും, ആവശ്യമായാൽ കടുത്ത ശാരീരിക പോരാട്ടവും പരുക്കൻ മത്സരശൈലിയും നേരിടാൻ തങ്ങൾക്കറിയാമെന്നും ക്യാപ്റ്റൻ കിലിയൻ എംബാപ്പെ. പാരഗ്വായെ ഏകപക്ഷീയമായ ഒരു പെനാൽറ്റി ഗോളിന് തോൽപ്പിച്ച് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയതിന് ശേഷമാണ് എംബാപ്പെയുടെ പ്രതികരണം. മത്സരത്തിലെ ഏക ഗോൾ പെനാൽറ്റിയിലൂടെ നേടിയതും എംബാപ്പെ തന്നെയായിരുന്നു. മത്സരത്തിനിടെ പരുക്കൻ ടാക്കിളുകളും പ്രകോപന ശ്രമങ്ങളുമായി ഫ്രാൻസിന്റെ താളം തെറ്റിക്കാനായിരുന്നു പാരഗ്വായുടെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. “മനോഹരമായ പാസുകളും ആക്രമണ ഫുട്ബോളും മാത്രമാണ് ഞങ്ങൾ […]
Read more

അര്‍ജന്റീന vs ഈജിപ്ത്, പോര്‍ച്ചുഗല്‍ vs സ്‌പെയിന്‍, ബ്രസീല്‍ vs നോര്‍വേ…; പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പും സമയക്രമവും

ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത നിമിഷങ്ങളാണ് ലോകകപ്പ് റൗണ്ട് ഓഫ് 32 നല്‍കിയത്. പോര്‍ച്ചുഗല്‍- ക്രൊയേഷ്യ, ബെല്‍ജിയം- സെനഗല്‍, ഇം​ഗ്ലണ്ട്-കോം​ഗോ മത്സരങ്ങള്‍ ഒരു ആരാധകനും മറക്കാന്‍ സാധിക്കില്ല. വീറോടെ പൊരുതി തോറ്റാണ് ക്രൊയേഷ്യയും സെനഗലും കാബോ വെർദെയും നാട്ടിലേക്ക് അഭിമാനത്തോടെ മടങ്ങിയത്. ഇനി പ്രീക്വാർട്ടർ നാളുകൾ. കാനഡ, മൊറോക്കോ, പരാഗ്വേ, ഫ്രാന്‍സ്, ബ്രസീല്‍, നോര്‍വേ, മെക്‌സിക്കോ, ഇംഗ്ലണ്ട്, അമേരിക്ക, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ബെല്‍ജിയം, സ്വിറ്റ്‌സര്‍ലന്‍ഡ്, ഈജിപ്ത്, അര്‍ജന്റീന, കൊളംബിയ എന്നിവയാണ് പ്രീക്വാർട്ടറിലേക്ക് യോ​ഗ്യത നേടിയ ടീമുകൾ. […]
Read more

കേപ് വെർദെയെ മറികടന്ന് അർജന്റീന; റെക്കോർഡുകൾ വാരിക്കൂട്ടി മെസ്സി

മയാമി: കേപ് വെർദെയുടെ ശക്തമായ പോരാട്ടം അതിജീവിച്ച് അർജന്റീന ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടറിലേക്ക് മുന്നേറി. മത്സരത്തിൽ ഗോൾ നേടിയ നായകൻ ലയണൽ മെസ്സി ലോകകപ്പ് ചരിത്രത്തിൽ നിരവധി റെക്കോർഡുകളും സ്വന്തം പേരിലാക്കി. കേപ് വെർദെയ്‌ക്കെതിരായ ഗോൾ ഉൾപ്പെടെ മെസ്സിയുടെ ആകെ ലോകകപ്പ് ഗോൾനേട്ടം 20 ആയി. ആറ് ലോകകപ്പുകളിലായി 20 ഗോളുകൾ നേടുന്ന ആദ്യ താരമെന്ന ചരിത്രനേട്ടമാണ് ഇതിലൂടെ മെസ്സി സ്വന്തമാക്കിയത്. ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന സ്വന്തം റെക്കോർഡും അദ്ദേഹം കൂടുതൽ മെച്ചപ്പെടുത്തി. […]
Read more

ഓസ്ട്രേലിയയെ വീഴ്ത്തി ആദ്യ നോക്കൗട്ട് ജയവുമായി ഈജിപ്റ്റ്; പ്രീക്വാർട്ടറിൽ എതിരാളികൾ അർജന്റീന

ഡാലസ്: ഫുട്‌ബോള്‍ ലോകകപ്പിലെ ആദ്യ നോക്കൗട്ട് ജയം സ്വന്തമാക്കി പ്രീക്വാര്‍ട്ടറിലേക്ക് കടന്ന് ഈജിപ്ത്. പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയാണ് ഈജിപ്തിന്റെ എതിരാളി. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശകരമായ മത്സരത്തില്‍ 4-2ന് ഓസ്‌ട്രേലിയയെ വീഴ്ത്തിയാണ് ഈജിപ്ത് വിജയം കുറിച്ചത്. നിശ്ചിതസമയത്ത് ഇരുടീമുകളും ഓരോ ഗോള്‍വീതമടിച്ചാണ് പിരിഞ്ഞത്. എക്സ്ട്രാടൈമിലും സ്‌കോര്‍ തുല്യമായതോടെ ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. 13-ാം മിനിറ്റില്‍ തന്നെ ഈജിപ്ത് മുന്നിലെത്തി. ഇമാം അഷൗറാണ് വലകുലുക്കിയത്. 55-ാം മിനിറ്റില്‍ ഓസ്ട്രേലിയയുടെ മുന്നേറ്റം ഈജിപ്ത് താരത്തിന്റെ സെല്‍ഫ് ഗോളില്‍ കലാശിച്ചു. എക്സ്ട്രാടൈമിലും തുല്യത പാലിച്ചതോടെ […]
Read more

ലോകചാമ്പ്യന്മാരെ വിറപ്പിച്ച് കാബോ വെർദെ; ഒടുവിൽ അർജന്റീന പ്രീക്വാർട്ടറിൽ

മിയാമി: അവസാന നിമിഷം വരെ ആവേശം നിറഞ്ഞുനിന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കാബോ വെര്‍ദെയെ പരാജയപ്പെടുത്തി അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍. എക്‌സ്ട്രാ ടൈം വരെ നീണ്ട പോരിൽ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ വിജയം. അര്‍ജന്റീനയെ അക്ഷരാര്‍ഥത്തില്‍ വിറപ്പിക്കുന്ന പ്രകടനമാണ് കാബോ വെര്‍ദെ പുറത്തെടുത്തത്. അതുകൊണ്ട് തന്നെ അഭിമാനത്തോടെ അവര്‍ക്ക് നാട്ടിലേക്ക് മടങ്ങാം. അസാമാന്യ പോരാട്ട വീര്യമാണ് ആഫ്രിക്കൻ കുഞ്ഞന്മാർ പുറത്തെടുത്തത് എന്ന് തന്നെ പറയാം, പ്രത്യേകിച്ച് അവരുടെ ​ഗോൾ കീപ്പർ വോസിഞ്ഞ. കളിയുടെ 29-ാം മിനിറ്റില്‍ ലയണല്‍ മെസിയാണ് […]
Read more

ലോകകപ്പിന് ശേഷം വിരമിക്കുമോ? വാർത്തകളോട് പ്രതികരിച്ച് റൊണാൾഡോ

മയാമി: 2026 ലോകകപ്പിന് ശേഷം രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചേക്കുമെന്ന സഹോദരി കാതിയ അവെയ്‌റോയുടെ പ്രസ്താവന തള്ളി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പോർച്ചുഗലിന്റെ പോരാട്ടങ്ങൾ അവസാനിക്കുന്നതു വരെ അത്തരത്തിലൊരു തീരുമാനവുമെടുക്കില്ലെന്ന് റൊണാൾഡോ വ്യക്തമാക്കി. സുപ്പീരിയർ പ്ലെയർ ഓഫ് ദ് മാച്ച് അവാർഡ് നേടിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എന്റെ വിരമിക്കൽ ഇപ്പോൾ പ്രധാനമല്ല. ടൂർണമെന്റ് ജയിക്കുകയോ തോൽക്കുകയോ ചെയ്ത ശേഷം ഇതിന് സമയമുണ്ട്. എന്റെ കുടുംബവുമായി സംസാരിച്ചശേഷം ഉചിതമായ തീരുമാനം ഞാൻ എടുക്കും. ഈ […]
Read more

ലോകകപ്പിലെ ദയനീയ പ്രകടനം; ജർമനി പരിശീലകൻ ജൂലിയൻ നാഗൽസ്‌മാൻ രാജിവെച്ചു

ന്യൂയോർക്ക്: ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ പരാഗ്വായോട് പരാജയപ്പെട്ട് ജർമനി പുറത്തായതിന് പിന്നാലെ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ജൂലിയൻ നാഗൽസ്മാൻ രാജിവെച്ചു. ലോകകപ്പിലെ നിരാശാജനക പ്രകടനത്തിന് പിന്നാലെ ടീമിനും പരിശീലകനുമെതിരെ ശക്തമായ വിമർശനങ്ങളാണ് ഉയർന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ കുറസോവോയെ 7-1ന് തകർത്താണ് ജർമനി ടൂർണമെന്റിന് തുടക്കമിട്ടത്. തുടർന്ന് ഐവറി കോസ്റ്റിനെ 2-1ന് തോൽപ്പിച്ചെങ്കിലും അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇക്വഡോറിനോട് പരാജയപ്പെട്ടു. ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിലെത്തിയെങ്കിലും പരാഗ്വായോട് തോറ്റതോടെ ജർമനിയുടെ കിരീടപ്രതീക്ഷകൾ അവസാനിക്കുകയായിരുന്നു. പരാജയത്തിന് പിന്നാലെ […]
Read more

സ്പാനിഷ് ആധിപത്യം; ഓസ്ട്രിയയെ വീഴ്ത്തി സ്പെയിൻ പ്രീക്വാർട്ടറിൽ

ലോസ് ആഞ്ചലസ്: ഫിഫ ലോകകപ്പിൽ ഓസ്ട്രിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് സ്പെയിൻ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. മികവുറ്റ പ്രകടനവുമായി ഇറങ്ങിയ സ്പെയിനിനായി ഒയർസബാൽ ഇരട്ട ഗോളുകളും പെഡ്രോ പൊറോ ഒരു ഗോളും നേടി. മത്സരത്തിന്റെ തുടക്കം മുതൽ ആക്രമണപരമായ കളിയാണ് സ്പെയിൻ പുറത്തെടുത്തത്. ലമീൻ യമാലിന്റെ മുന്നേറ്റങ്ങളോടെയാണ് സ്പാനിഷ് സംഘം കളം പിടിച്ചത്. ആദ്യ മിനിറ്റുകളിൽ തന്നെ യമാൽ വൻ ഷോട്ടിനു ശ്രമിച്ചെങ്കിലും ഓസ്ട്രിയ ഗോൾ കീപ്പർ തട്ടിയകറ്റി. 36-ാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. മാർക് […]
Read more

ക്രൊയേഷ്യയെ വീഴ്ത്തി പോര്‍ച്ചുഗല്‍; പ്രീക്വാര്‍ട്ടറില്‍ എതിരാളികള്‍ സ്‌പെയിന്‍

അവസാന നിമിഷം അവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ക്രൊയേഷ്യയെ തകര്‍ത്ത് പോര്‍ച്ചുഗല്‍ പ്രീ ക്വര്‍ട്ടറില്‍. കളിയുടെ അധിക സമയത്ത് റാമേസിന്റെ ഗോളിലൂടെയാണ് പോര്‍ച്ചുഗല്‍ ലീഡ് നേടിയത്. കളി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ ക്രൊയേഷ്യ ഗോള്‍ മടക്കിയെങ്കിലും വാറില്‍ റഫറി ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് പോർച്ചുഗലിന്റെ വിജയം. ക്രിസ്റ്റ്യാനോ റൊണാൾഡോ, ഗോൺസാലോ റാമോസ് എന്നിവരാണ് പോർച്ചുഗലിനായി ഗോൾ നേടിയത്. ക്രൊയേഷ്യൻ ഇതിഹാസ താരം ലൂക്ക മോഡ്രിച്ച് സ്വപ്‌നങ്ങള്‍ ബാക്കി വച്ച് മടങ്ങി. […]
Read more

ജയം ഉറപ്പിച്ച കളി കൈവിട്ടു; ‘ഈ പരിശീലകര്‍ക്ക് കീഴിൽ ഇനി ബൂട്ട് കെട്ടില്ലെന്ന്’ സെനഗൽ താരം

ന്യൂയോർക്ക്: ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ ബെൽജിയത്തോട് നാടകീയമായി തോറ്റ് പുറത്തായതിന് പിന്നാലെ സെനഗൽ ഫുട്ബോൾ ടീമിൽ ആഭ്യന്തര ഭിന്നത രൂക്ഷമായി. നിലവിലെ കോച്ചിങ് സ്റ്റാഫിന് കീഴിൽ ഇനി ദേശീയ ടീമിനായി കളിക്കില്ലെന്ന് പ്രഖ്യാപിച്ച് മിഡ്ഫീൽഡർ പപ്പെ ഗായെ രംഗത്തെത്തി. മത്സരശേഷം ഇൻസ്റ്റഗ്രാമിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. ലോകകപ്പിൽ നിന്നുള്ള പുറത്താകലിനെക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നും, എന്നാൽ നിലവിലെ ടെക്നിക്കൽ സ്റ്റാഫ് തുടരുന്നിടത്തോളം ദേശീയ ടീമിൽ നിന്ന് ഇടവേള എടുക്കുകയാണെന്നും അദ്ദേഹം കുറിച്ചു. മുഖ്യപരിശീലകന്റെ പേര് താരം നേരിട്ട് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix