Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Football

ലോകകപ്പ് സെമി ലക്ഷ്യമിട്ട് ഇംഗ്ലണ്ടും നോർവെയും ഇന്ന് നേർക്കുനേർ

മിയാമി: ലോകകപ്പ് മൂന്നാം ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ട് ഇന്ന് നോർവെയെ നേരിടും. മിയാമിയിൽ ഇന്ത്യൻ സമയം ഇന്ന് രാത്രി 2.30നാണ് മത്സരം ആരംഭിക്കുന്നത്. 2018ന് ശേഷം ആദ്യമായി ലോകകപ്പ് സെമിഫൈനൽ പ്രവേശനം ഉറപ്പിക്കുകയാണ് ഹാരി കെയ്‌നും സംഘവും ലക്ഷ്യമിടുന്നത്. ബ്രസീലിനെ അട്ടിമറിച്ചെത്തുന്ന നോർവെ ആത്മവിശ്വാസത്തിലാണ്. മത്സരത്തിന് മുന്നോടിയായി നോർവെ സൂപ്പർ താരം എർലിങ് ഹാലണ്ട് നടത്തിയ പ്രതികരണം ശ്രദ്ധ നേടിയിട്ടുണ്ട്. ശക്തരായ ഇംഗ്ലണ്ടിനെതിരെ വിജയസാധ്യത കുറവാണെന്നായിരുന്നു ഹാലണ്ടിന്റെ പ്രതികരണം. എന്നാൽ, മികച്ച പ്രകടനവുമായി മുന്നേറുന്ന ടീമിന്റെ […]
Read more

ബെൽജിയത്തെ വീഴ്ത്തി സെമിയിലേക്ക് കടന്ന് സ്പെയിൻ; അടുത്ത എതിരാളികൾ ഫ്രാൻസ്

ബെൽജിയത്തെ വീഴ്ത്തി സ്‌പെയിൻ ഫിഫ ലോകകപ്പ് സെമി ഫൈനലിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സ്പാനിഷ് പടയുടെ ജയം. സെമി പോരാട്ടത്തിൽ കരുത്തരായ ഫ്രാൻസാണ് എതിരാളികൾ. പതിവ് പോലെ പാസുകളുടെ പെരുമഴ തീർത്താണ് സ്‌പെയിൻ കളം നിറഞ്ഞത്. മത്സരത്തിലുടനീളം തൊണ്ണൂറ്റിയൊന്ന് ശതമാനം കൃത്യതയോടെ സ്പാനിഷ് നിര കൈമാറിയത് 663 പാസുകളായിരുന്നു. പരുക്കേറ്റ പെഡ്രിക്ക് പകരം ആദ്യ ഇലവനിൽ സ്ഥാനം പിടിച്ച ഫാബിയാൻ റൂയിസിലൂടെ മുപ്പതാം മിനിറ്റിൽ ആദ്യ ഗോൾ നേടി. ജെറമി ഡോക്കുവിലൂടെ ബെൽജിയം നടത്തിയ കൗണ്ടർ അറ്റാക്കുകൾ […]
Read more

ഫ്രാൻസ് ഞങ്ങളെ ഭയക്കണം; മുന്നറിയിപ്പുമായി ലമീൻ യമാൽ

ലോസ് ആഞ്ചൽസ്: ബെൽജിയത്തെ 2-1ന് കീഴടക്കി ലോകകപ്പ് സെമിഫൈനലിലെത്തിയ സ്പെയിൻ, ഫ്രാൻസിനെതിരായ പോരാട്ടത്തിന് ആത്മവിശ്വാസത്തോടെ തയ്യാറെടുക്കുകയാണ്. സെമിയിലെ എതിരാളികൾക്ക് മുന്നറിയിപ്പുമായി സ്പാനിഷ് യുവതാരം ലമീൻ യമാലും രംഗത്തെത്തി. ഈ ടൂർണമെന്റിൽ ഫ്രാൻസിന് ആരെയെങ്കിലും ഭയക്കാനുണ്ടെങ്കിൽ അത് സ്പെയിനെയാണെന്ന് യമാൽ പറഞ്ഞു. ബെൽജിയത്തിനെതിരായ ക്വാർട്ടർ ഫൈനലിൽ ‘പ്ലെയർ ഓഫ് ദി മാച്ച്’ പുരസ്കാരം നേടിയതിന് പിന്നാലെയായിരുന്നു യമാലിന്റെ പ്രതികരണം. ടൂർണമെന്റ് ആരംഭിച്ചതു മുതൽ എല്ലാവരും പ്രതീക്ഷിച്ച മത്സരമാണ് സ്പെയിൻ-ഫ്രാൻസ് സെമിയെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ 14ന് ഡാളസിലാണ് ഇരു […]
Read more

‘​എന്റെ പേര് ​ഗൂ​ഗിൾ അടിക്കു’… ആരാധകർക്ക് ഹാളണ്ടിന്റെ സർപ്രൈസ്!

ന്യൂയോർക്ക്: ​ഗോളടി യന്ത്രം എർലിങ് ഹാളണ്ടിന്റെ ചിറകിലേറി ഫിഫ ലോകകപ്പിൽ നോർവേ നടത്തുന്ന അത്ഭുത കുതിപ്പ് ഇപ്പോൾ ഫുട്ബോൾ മൈതാനങ്ങൾ കടന്ന് ഡിജിറ്റൽ ലോകത്തും തരംഗം. നോർവേയുടെ പ്രശസ്തമായ ‘വൈക്കിങ് റോ’ ആഘോഷത്തിൽ പങ്കുചേർന്ന് ഗൂഗിളും രംഗത്തെത്തി. തന്റെ പേര് ഗൂഗിളിൽ തിരയാൻ ആരാധകരോട് ആവശ്യപ്പെട്ട് സൂപ്പർ താരം ഏർലിങ് ഹാളണ്ട് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റാണ് വൈറലായത്. ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി ഹാളണ്ട് എക്സിൽ ലളിതമായ സന്ദേശം പങ്കുവെച്ചു- ‘ഇന്ന് ഒരു കാര്യം […]
Read more

മൊറോക്കോയും വീണു; തുടർച്ചയായ മൂന്നാം സെമിയിലേക്ക് ഫ്രാൻസ്

ബോസ്റ്റണ്‍: 2026 ഫിഫ ലോകകപ്പിന്റെ ആവേശം അലതല്ലിയ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ് സെമി ഫൈനലിലേക്ക്. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ഫോമിലേക്ക് ഉയര്‍ന്ന സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ, ഉസ്മാന്‍ ഡെംബെലെ എന്നിവരാണ് ഗോളുകള്‍ നേടിയത്. ബോസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ജയത്തോടെ തുടര്‍ച്ചയായ മൂന്നാം തവണയാണ് ഫ്രാന്‍സ് ലോകകപ്പ് സെമി ഫൈനലില്‍ പ്രവേശിക്കുന്നത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നു. 26-ാം മിനിറ്റില്‍ […]
Read more

ഒറ്റ മത്സരത്തില്‍ 10 റെഡ് കാര്‍ഡ്; ആരാണ് ഫ്രാൻസ്- മൊറോക്കോ മത്സരം നിയന്ത്രിക്കുന്ന ഫകുണ്ടോ ടെല്ലോ?

ന്യൂയോര്‍ക്ക് : ലോകകപ്പിലെ ഫ്രാന്‍സ് – മൊറോക്കോ ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം നിയന്ത്രിക്കാന്‍ അര്‍ജന്റീനന്‍ റഫറിമാരുടെ സംഘത്തെ നിയോഗിച്ച ഫിഫയുടെ നടപടി വ്യാപക ചര്‍ച്ചയാകുന്നു. ഈ ലോകകപ്പില്‍ ഇതാദ്യമായാണ് ഒരു മത്സരത്തിലെ അഞ്ചു റഫറിമാരും ഒരു രാജ്യത്തു നിന്നുള്ളവരാകുന്നത്. മത്സരത്തിലെ പ്രധാന റഫറി ഫകുണ്ടോ ടെല്ലോയാണ്. കളിക്കളത്തിലെ കടുത്ത നിലപാടുകാരനായാണ് 44 കാരനായ ഫകുണ്ടോ ടെല്ലോ അറിയപ്പെടുന്നത്. മുമ്പ് ഒരു മത്സരത്തില്‍ 10 കളിക്കാരെ ചുവപ്പു കാര്‍ഡ് കാണിച്ച് പുറത്താക്കിയ ചരിത്രവും ടെല്ലോയ്ക്കുണ്ട്. അര്‍ജന്റീന സൂപ്പര്‍ […]
Read more

ക്വാർട്ടർ ഫൈനലിൽ ഫ്രാൻസ്–മൊറോക്കോ; തീപാറും പോരാട്ടത്തിന് ഇന്ന് തുടക്കം

ബോസ്റ്റൺ: ലോകകപ്പിലെ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും. ബോസ്റ്റണിലെ ജിലറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ക്വാർട്ടർ ഫൈനലിൽ മുൻ റണ്ണേഴ്സ് അപ്പായ ഫ്രാൻസ് ആഫ്രിക്കൻ ശക്തരായ മൊറോക്കോയെ നേരിടും. ഇന്ത്യൻ സമയം നാളെ പുലർച്ചെ 1.30-നാണ് മത്സരം ആരംഭിക്കുന്നത്. 2022 ഖത്തർ ലോകകപ്പ് സെമി ഫൈനലിന് ശേഷം ഇരു ടീമുകളും നേർക്കുനേർ എത്തുന്ന ആദ്യ പോരാട്ടമാണിത്. അന്ന് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മൊറോക്കോയെ തോൽപ്പിച്ചാണ് ഫ്രാൻസ് ഫൈനലിലെത്തിയത്. അതിനാൽ ആ തോൽവിക്ക് മറുപടി നൽകുകയെന്ന ലക്ഷ്യത്തോടെയാകും […]
Read more

വെള്ളിയാഴ്ച്ച മുതൽ തീപാറും; ഇനി ക്വാർട്ടർ നാളുകൾ, അറിയാം ഫിക്സ്ച്ചർ

ന്യൂയോര്‍ക്ക്: പ്രീ ക്വാര്‍ട്ടറിലെ അവസാന മത്സരത്തില്‍ കൊളംബിയയെ സ്വിറ്റ്സര്‍ലന്‍ഡ് ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയതോടെ 2026 ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ ചിത്രം തെളിഞ്ഞു. നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീന, മുന്‍ ചാംപ്യന്മാരായ ഫ്രാന്‍സ്, ഇംഗ്ലണ്ട്, സ്‌പെയിന്‍, അട്ടിമറി വീരന്മാരായ മൊറോക്കോ, നോര്‍വേ എന്നിവരെല്ലാം ക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്ത് റെഡിയാണ്. മത്സരങ്ങളുടെ പൂര്‍ണ്ണമായ സമയക്രമം: ജൂലൈ 10 (വെള്ളി)- ഫ്രാന്‍സ് vs മൊറോക്കോ, പുലര്‍ച്ചെ 1:30 AM, ബോസ്റ്റണ്‍ സ്റ്റേഡിയം ജൂലൈ 11 (ശനി)- സ്പെയിന്‍ vs ബെല്‍ജിയം, പുലര്‍ച്ചെ 12:30 AM, ലോസ് […]
Read more

കറുത്ത വർ​ഗക്കാരില്ലാത്ത അർജന്റീന ടീം; അതിന് കാരണമുണ്ട്, പിന്നിലുള്ളത് ഒരു കറുത്ത ചരിത്രം

ഫിഫ ലോകകപ്പിൽ ഈജിപ്റ്റിനെ അതിനാടകീയത നിറഞ്ഞുനിന്ന മത്സരത്തിൽ മറികടന്ന് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ് അർജന്റീന ടീം. നിലവിലെ ചാമ്പ്യന്മാർ കൂടിയായ മെസിപ്പടയ്ക്ക് വേണ്ടി ഫിഫയും റഫറിമാരും പക്ഷപാതം കാണിക്കുന്നു എന്ന ആക്ഷേപം കഴിഞ്ഞ ലോകകപ്പ് മുതലുണ്ട്. ഈ മത്സരത്തോടെ അത് ഒന്നുകൂടി ബലപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ അക്കാര്യമല്ല നമ്മളിപ്പോൾ പറയാൻ പോകുന്നത്. അർജന്റീനയെന്ന രാജ്യത്തെ കുറിച്ചുള്ള, അത്ര നിറപ്പകിട്ടില്ലാത്ത ഒരു ചരിത്രത്തെ കുറിച്ചാണ് ഈ വിഡിയോ. ഇത്തവണത്തെ ഫിഫ ലോകകപ്പിൽ മാറ്റുരയ്ക്കുന്ന 48 ടീമുകളിൽ കറുത്ത വർഗക്കാരായ […]
Read more

കപ്പെടുത്ത് അർ‌ജന്റീനയ്ക്ക് കൊടുത്തോളൂ, എല്ലാം നേരത്തെ തീരുമാനിച്ചത്; ഫിഫയ്ക്കെതിരെ ഈജിപ്ഷ്യൻ താരങ്ങൾ

അറ്റ്‌ലാന്റ: ലോകകപ്പ് പ്രീ ക്വാർട്ടറിൽ അർജന്റീനയ്‌ക്കെതിരായ തോൽവിക്ക് പിന്നാലെ ഫിഫക്കും റഫറിയിങ്ങിനുമെതിരെ കടുത്ത ആരോപണങ്ങളുമായി ഈജിപ്ത് താരം മുസ്തഫ സിക്കോ. ടൂർണമെന്റ് നേരത്തെ നിശ്ചയിച്ചുറപ്പിച്ചതാണെന്നും ലോകകപ്പ് നേടാൻ പോകുന്ന അർജന്റീനയെ ഇപ്പോൾ തന്നെ അഭിനന്ദനം അറിയിക്കുന്നുവെന്നും സിക്കോ പരിഹസിക്കുന്നു. ‘റഫറി നീതി പുലർത്തിയില്ല. ഇത് ഫുട്‌ബോളിന് നല്ലതല്ല. ഞങ്ങൾ കഠിനധ്വാനം ചെയ്തു. എന്നാൽ, റഫറിയുടെ തെറ്റായ ഒരു തീരുമാനം ഞങ്ങളുടെ എല്ലാ ശ്രമങ്ങളേയും ഇല്ലാതാക്കി. ഈ ടൂർണമെന്റ് ചില വലിയ ടീമുകൾക്ക് വേണ്ടി നേരത്തെ തന്നെ നിശ്ചയിച്ചുറപ്പിച്ചാണ്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix