Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Football

വീണ്ടും മെസി മാജിക്, മറുപടിയില്ലാതെ ഇം​ഗ്ലീഷ് പട; അർജന്റീന വീണ്ടും ഫൈനലിലേക്ക്

അറ്റ്‌ലാന്റ: ആറു പതിറ്റാണ്ടിനിപ്പുറം വീണ്ടുമൊരു ലോകകിരീടമെന്ന ഇംഗ്ലീഷ് പടയുടെ മോഹം മെസിയും സംഘവും തല്ലിത്തകര്‍ത്തു. ഇം​ഗ്ലീഷുകാർ ദൈവത്തിന്റെ കൈ മാത്രമല്ല, കാലും കണ്ട രാത്രി. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളുടെ ചരിത്രമുള്ളതാണ് അര്‍ജന്റീന- ഇംഗ്ലീഷ് മുഖാമുഖം. അറ്റ്ലാന്റയിലും ആവേശം വാനോളം വിതറിയാണ് മെസിയും സംഘവും ഫൈനലിലേക്ക് കടന്നത്. മത്സരത്തിന്റെ 84-ാം മിനിറ്റു വരെയും പിന്നില്‍ നിന്നശേഷം അവിശ്വസനീയ കുതിപ്പുമായി, നിലവിലെ ചാംപ്യന്മാരുടെ രാജകീയ ഉയര്‍ത്തെഴുന്നേല്‍പ്പിനാണ് അറ്റ്‌ലാന്റെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മത്സരത്തിന്റെ തുടക്കത്തില്‍ ഇംഗ്ലീഷ് നിര […]
Read more

ലോകകപ്പിൽ തീപാറും; അർജന്റീന-ഇം​ഗ്ലണ്ട് സെമി ഇന്ന്, നിയന്ത്രിക്കുന്നത് മെസിയുടെ സ്വന്തം റഫറി

അറ്റ്‌ലാന്റ: ലോകകപ്പിന്റെ രണ്ടാം സെമിയില്‍ നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീന മുന്‍ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും. അറ്റ്‌ലാന്റയില്‍ ഇന്നു രാത്രി 12.30 നാണ് മത്സരം. ഫോക്ലന്‍ഡ് യുദ്ധവും മറഡോണയുടെ ദൈവത്തിന്റെ കൈ ഗോളും ചരിത്ര പശ്ചാത്തലമൊരുക്കുന്ന, ഈ ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരത്തിനാകും ഇന്ന് സാക്ഷ്യം വഹിക്കുക. ലാറ്റിനമേരിക്കയും യൂറോപ്പും തമ്മിലുള്ള പോരാട്ടം കൂടിയാണിന്ന് നടക്കുന്നത്. നിലവിലെ ചാംപ്യന്‍മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ഫൈനലാണ് ലക്ഷ്യമിടുന്നത്. ക്യാപ്റ്റന്‍ ലയണല്‍ മെസിയുടെ ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരം കൂടിയാണിത്. 39-ാം വയസ്സിലും […]
Read more

സ്പെയിനിനോട് തോൽവി; ഫ്രാൻസിന്റെ പ്രകടനത്തിനെതിരെ രൂക്ഷ വിമർശനവുമായി എംബാപ്പെ

ഡാളസ്: ലോകകപ്പ് സെമിഫൈനലിൽ സ്പെയിനിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോറ്റ് പുറത്തായതിന് പിന്നാലെ ഫ്രാൻസ് ടീമിന്റെ പ്രകടനത്തിനെതിരെ വിമർശനവുമായി ക്യാപ്റ്റൻ കിലിയൻ എംബാപ്പെ. സെമിഫൈനലിൽ കളിച്ച നിലവാരം ഫൈനലിലെത്താൻ അർഹമായിരുന്നില്ലെന്നും ടീമിന്റെ പ്രകടനം നിരാശപ്പെടുത്തിയെന്നും എംബാപ്പെ പറഞ്ഞു. മത്സരശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് എംബാപ്പെ ഫ്രാൻസിന്റെ തന്ത്രപരമായ പിഴവുകളെയും പ്രകടനത്തെയും കുറിച്ച് പ്രതികരിച്ചത്. ലോകകപ്പ് സെമിഫൈനലിൽ വേണ്ട അടിസ്ഥാന നിലവാരം പോലും ടീമിന് പുറത്തെടുക്കാൻ കഴിഞ്ഞില്ലെന്നും സാങ്കേതികമായും തന്ത്രപരമായും ഫ്രാൻസ് പിന്നിലായിരുന്നുവെന്നും താരം വ്യക്തമാക്കി. സ്പെയിനിനെ ഉയർന്ന പ്രെസ്സിങ്ങിലൂടെ […]
Read more

സെമിയില്‍ റെക്കോഡിട്ട് സ്‌പെയിന്‍; ഫ്രാന്‍സിനെ പൂട്ടി ഫൈനലില്‍

ഡാളസ്: 2026 ഫിഫ ലോകകപ്പിന്റെ സെമിഫൈനലിൽ കരുത്തരായ ഫ്രാൻസിനെ തകർത്ത് സ്‌പെയിൻ കലാശപ്പോരാട്ടത്തിന്. ഡാളസിൽ നടന്ന ആവേശകരമായ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു സ്‌പെയിനിന്റെ വിജയം. മത്സരത്തിന്റെ ഇരുപകുതികളിലുമായി മികേൽ ഒയാർസബാലും പെഡ്രോ പോറോയുമാണ് സ്‌പെയിനിനായി ഗോളുകൾ നേടിയത്. 2010ന് ശേഷം ആദ്യമായാണ് സ്‌പെയിൻ ലോകകപ്പ് ഫൈനലിൽ പ്രവേശിക്കുന്നത്. മത്സരത്തിന്റെ 20-ാം മിനിറ്റിൽ ലൂക്കാസ് ഡിഗ്‌നെ ലമീൻ യമാലിനെ ഫൗൾ ചെയ്തതിനെ തുടർന്ന് സ്‌പെയിനിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. കിക്കെടുത്ത മികേൽ ഒയാർസബാൽ പന്ത് വലയിലെത്തിച്ച് സ്‌പെയിനിന് […]
Read more

64 ടീമുകളുടെ ലോകകപ്പ് ആലോചനയുമായി ഫിഫ; ഇന്ത്യക്ക് അവസരം ലഭിക്കുമോ?

സൂറിച്ച്: 48 ടീമുകളെ ഉൾപ്പെടുത്തി വിപുലീകരിച്ച 2026 ഫിഫ ലോകകപ്പിന്റെ വൻ വിജയം നൽകിയ ആത്മവിശ്വാസത്തിൽ, ഭാവിയിൽ 64 ടീമുകളെ ുൾപ്പെടുത്തി ലോകകപ്പ് നടത്തുന്ന കാര്യം പരിഗണനയിലാണെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. ഫുട്ബോളിലെ ഏറ്റവും വലിയ വേദിയിൽ മത്സരിക്കാൻ ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും സ്വപ്നം കാണാൻ അവസരമുണ്ടാകണമെന്നും 2026 ലോകകപ്പിന് ശേഷം ഫിഫയുടെ ബന്ധപ്പെട്ട കമ്മിറ്റികളിൽ ഇത് സംബന്ധിച്ച ചർച്ചകൾ നടക്കുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. 32 ടീമുകളിൽ നിന്ന് 48 ടീമുകളായി ഉയർത്തിയ ഈ വർഷത്തെ […]
Read more

2026 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങിയ ജെയ്ഡൻ ആഡംസ് അന്തരിച്ചു

ജൊഹാന്നസ്ബർ​ഗ്: ഫിഫ ലോകകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ച ജെയ്ഡൻ ആഡംസ് അന്തരിച്ചു. ഈ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 3 മത്സരങ്ങൾ കളിച്ച ജെയ്ഡൻ ആഡംസിന്റെ മരണകാരണം വ്യക്തമായിട്ടില്ല. ശനിയാഴ്ച രാവിലെ കേപ് ടൗണിലുള്ള വീട്ടിലാണ് താരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി വെസ്റ്റേൺ കേപ് പോലീസ് അറിയിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളിൽ കളിച്ച ജെയ്ഡൻ ആഡംസ് ആദ്യ രണ്ട് മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇടംനേടിയിരുന്നു.
Read more

നോര്‍വേയുടെ വെല്ലുവിളി മറികടന്ന് ഇംഗ്ലണ്ട് സെമി ഫൈനലില്‍

മയാമി: നാടകീയ തിരിച്ചുവരവിലൂടെ ഇംഗ്ലണ്ട് ഫിഫ ലോകകപ്പിന്റെ സെമിഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടർ ഫൈനലിൽ നോർവേയെ 2-1ന് കീഴടക്കിയാണ് ഇംഗ്ലണ്ട് അവസാന നാലിൽ ഇടംപിടിച്ചത്. ഒരു ഗോളിന് പിന്നിലായിരുന്ന ഇംഗ്ലണ്ട് ജൂഡ് ബെല്ലിംഗ്ഹാമിന്റെ ഇരട്ടഗോളുകളുടെ മികവിൽ മത്സരം സ്വന്തമാക്കി. മത്സരത്തിന്റെ 40-ാം മിനിറ്റിൽ ആൻഡ്രിയാസ് ഷെൽഡെറൂപ് നേടിയ ഗോളിലൂടെ നോർവേയാണ് ആദ്യം ലീഡ് നേടിയത്. ഹാരി കെയ്‌നിൽ നിന്ന് പന്ത് നഷ്ടമായതിനെ തുടർന്ന് ലഭിച്ച അവസരം മുതലെടുത്ത് ബോക്‌സിന് പുറത്തുനിന്നുള്ള ശക്തമായ ഷോട്ടിലൂടെയാണ് ഷെൽഡെറൂപ് പന്ത് വലയിലെത്തിച്ചത്. കെയ്ൻ […]
Read more

അവസാന നിമിഷ കുതിപ്പ്; അർജന്റീന സെമിയിൽ

കാൻസാസ് സിറ്റി: ആവേശം നിറഞ്ഞ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സ്വിറ്റ്സർലാൻഡിനെ കീഴടക്കി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന സെമിഫൈനലിലേക്ക് മുന്നേറി. അധികസമയത്തേക്കും നീണ്ട മത്സരത്തിൽ പത്ത് പേരായി ചുരുങ്ങിയ സ്വിറ്റ്സർലാൻഡിന്റെ പ്രതിരോധം തകർത്ത് നേടിയ രണ്ട് അവസാന നിമിഷ ഗോളുകളാണ് അർജന്റീനയ്ക്ക് നിർണായക ജയം സമ്മാനിച്ചത്. മത്സരത്തിന്റെ പത്താം മിനിറ്റിൽ ലയണൽ മെസിയുടെ കോർണറിൽ നിന്ന് അലെക്സിസ് മക് അലിസ്റ്റർ ഹെഡറിലൂടെ അർജന്റീനയെ മുന്നിലെത്തിച്ചു. എന്നാൽ രണ്ടാം പകുതിയിലെ 67-ാം മിനിറ്റിൽ ഡാൻ എൻഡോയെ […]
Read more

‘എസ്കോബാറിനെ ഓർമയില്ലേ? നിന്നെയും കൊല്ലും’… കൊളംബിയ താരത്തിന് വധ ഭീഷണി

ബൊ​ഗോട്ട: ഫിഫ ലോകകപ്പിൽ നിന്നു പുറത്തായതിനു പിന്നാലെ കൊളംബിയൻ മധ്യനിര താരം ജാമിന്റൻ കാംപാസിനു വധഭീഷണി. അദ്ദേഹത്തിനും കുടുംബത്തിനു നേരെയാണ് വൻ തോതിൽ ഭീഷണി സന്ദേശങ്ങൾ വരുന്നത്. കാംപാസിനു നേരെയുണ്ടായ വധഭീഷണികൾ കൊളംബിയൻ ഫുട്ബോൾ ചരിത്രത്തിലെ കറുത്ത ഓർ‌മകളിലേക്കാണ് വീണ്ടും നമ്മെ കൊണ്ടുപോകുന്നത്. 1994ൽ അമേരിക്കയിൽ നടന്ന ഫിഫ ലോകകപ്പിൽ യുഎസിനെതിരായ മത്സരത്തിൽ അബദ്ധത്തിൽ സെൽഫ് അടിച്ചതിന്റെ പേരിൽ കൊളംബിയൻ പ്രതിരോധ താരം ആന്ദ്രെ എസ്കോബാറിനു സ്വന്തം ജീവൻ നഷ്ടപ്പെട്ടിരുന്നു. ലോകകപ്പിൽ നിന്നു പുറത്തായി ദിവസങ്ങൾക്ക് ശേഷം […]
Read more

സ്വിസ് കോട്ട തകർക്കാൻ മെസിയും സംഘവും നാളെ ഇറങ്ങുന്നു

കൻസാസ് സിറ്റി: ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്‍റീന സെമി ഫൈനൽ ടിക്കറ്റ് ലക്ഷ്യമിട്ട് നാളെ വീണ്ടുമിറങ്ങുന്നു. സെമി ഫൈനൽ ടിക്കറ്റ് ലക്ഷ്യമിട്ട് ലയണൽ മെസിയും സംഘവും നാളെ ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെ നേരിടും. കൻസാസ് സിറ്റി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം നാളെ രാവിലെ 6.30നാണ് മത്സരം. പ്രീക്വാർട്ടറിൽ കടുത്ത പോരാട്ടത്തിനൊടുവിലാണ് അർജന്റീന ക്വാർട്ടറിൽ എത്തിയത്. എന്നാൽ വ്യത്യസ്തമായ ശൈലിയുമായി എത്തുന്ന സ്വിറ്റ്സർലൻഡിനെതിരെ അർജന്റീനയ്ക്ക് കാര്യങ്ങൾ എളുപ്പമാകില്ലെന്നാണ് വിലയിരുത്തൽ. ലോക ചാമ്പ്യന്മാരായ അർജന്റീനയുടെ പ്രധാന പ്രതീക്ഷ വീണ്ടും ലയണൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix