Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Football

ഷൂട്ടൗട്ടിൽ കൊളംബിയയെ വീഴ്ത്തി സ്വിറ്റ്സർലൻഡ്; അടുത്ത എതിരാളികൾ അർജന്റീന

വാന്‍കൂവര്‍: ആവേശം നിറഞ്ഞ പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3ന് പരാജയപ്പെടുത്തി സ്വിറ്റ്‌സര്‍ലന്‍ഡ് ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകള്‍ക്കും ഗോളുകളൊന്നും നേടാനാകാത്തതിനെ തുടര്‍ന്നാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 1954ല്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പിന് ശേഷം ആദ്യമായാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കുന്നത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ കൊളംബിയയാണ് കൂടുതല്‍ അപകടകരമായ മുന്നേറ്റങ്ങള്‍ നടത്തിയത്. കൊളംബിയന്‍ ക്യാപ്റ്റന്‍ ജെയിംസ് റോഡ്രിഗസ് എടുത്ത ഫ്രീകിക്ക് സ്വിസ് കീപ്പര്‍ […]
Read more

ഒരു അർജന്റീനൻ വീരഗാഥ; ഈജിപ്തിനെ വീഴ്ത്തി ക്വാർട്ടറിൽ

അറ്റ്ലാന്റ: രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം നടത്തിയ തകർപ്പൻ തിരിച്ചുവരവിലൂടെ ഈജിപ്തിനെ 3-2ന് കീഴടക്കി അർജന്റീന ലോകകപ്പ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ആവേശം നിറഞ്ഞ പ്രീക്വാർട്ടർ പോരാട്ടത്തിൽ അവസാന നിമിഷങ്ങളിലെ വിജയഗോളാണ് അർജന്റീനയ്ക്ക് നിർണായകമായത്. മത്സരത്തിന്റെ 15-ാം മിനിറ്റിൽ യാസർ ഇബ്രാഹിമും 32-ാം മിനിറ്റിൽ സീക്കോയും നേടിയ ഗോളുകളിലൂടെ ഈജിപ്ത് 2-0ന് മുന്നിലെത്തി. പിന്നാലെ പ്രതിരോധത്തിലേക്ക് ഒതുങ്ങിയ ഈജിപ്തിനെതിരെ അർജന്റീന തുടർച്ചയായി ആക്രമണം നടത്തി. 21-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി അവസരം ലയണൽ മെസ്സിക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. […]
Read more

മെസ്സിയുടെ ഗോൾവേട്ട തുടരുമോ? ഇന്ന് ഈജിപ്തിനെതിരെ അർജന്റീന

ഡാലസ്: ലോകകപ്പിൽ തുടർച്ചയായ രണ്ടാം കിരീടം ലക്ഷ്യമിടുന്ന അർജന്റീന ഇന്ന് പ്രീക്വാർട്ടർ പോരാട്ടത്തിൽ ഈജിപ്തിനെ നേരിടും. ചൊവ്വാഴ്ച രാത്രി 9.30ന് നടക്കുന്ന മത്സരത്തിൽ ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന വിജയത്തുടർച്ച നിലനിർത്താനാണ് ലക്ഷ്യമിടുന്നത്. പ്രീക്വാർട്ടറിലെത്താൻ കേപ് വെർദെയെ 3-2ന് പരാജയപ്പെടുത്തിയെങ്കിലും അധികസമയത്തേക്ക് നീണ്ട പോരാട്ടത്തിൽ അർജന്റീന കനത്ത വെല്ലുവിളി നേരിട്ടിരുന്നു. അതിനാൽ നോക്കൗട്ട് ഘട്ടത്തിൽ കൂടുതൽ ജാഗ്രതയോടെയാകും ടീം ഇറങ്ങുക. ടൂർണമെന്റിൽ മികച്ച ഫോമിലുള്ള മെസ്സിയിലേക്കാണ് ആരാധകരുടെ ശ്രദ്ധ. ഇതുവരെ 20 ഗോളുകളുമായി ഗോൾവേട്ടയിൽ ഒന്നാം സ്ഥാനത്തുള്ള […]
Read more

ക്രിസ്റ്റ്യാനോയുടെ ലോകകപ്പ് സ്വപ്‌നം പൊലിഞ്ഞു; സ്‌പെയിന്‍ ക്വാര്‍ട്ടറില്‍

ഡാളസ്: ലോകകപ്പ് കിരീടമെന്ന ജീവിതകാല സ്വപ്നം കൈവരിക്കാനാകാതെ പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോകകപ്പ് യാത്ര അവസാനിച്ചു. പ്രീക്വാർട്ടർ പോരാട്ടത്തിൽ സ്‌പെയിനിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടതോടെയാണ് പോർച്ചുഗൽ ടൂർണമെന്റിൽ നിന്ന് പുറത്തായത്. മത്സരത്തിന്റെ നിർണായക നിമിഷം ഇഞ്ചുറി ടൈമിലായിരുന്നു. പകരക്കാരനായി ഇറങ്ങിയ മികേൽ മെറീനോ 91-ാം മിനിറ്റിൽ നേടിയ മനോഹരമായ ഇടങ്കാലൻ ഷോട്ടാണ് സ്‌പെയിനിന് വിജയവും ക്വാർട്ടർ ഫൈനൽ പ്രവേശനവും സമ്മാനിച്ചത്. ഇരുടീമുകളും മികച്ച പ്രതിരോധം കാഴ്ചവെച്ച മത്സരത്തിൽ നിശ്ചിത സമയമൊട്ടാകെ ഗോൾരഹിത സമനില തുടർന്നെങ്കിലും […]
Read more

പ്രീ-ക്വാർട്ടറിൽ സ്പെയിനും പോർച്ചുഗലും നേർക്കുനേർ

ഡാളസ്: ലോകകപ്പിലെ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ഇന്ന് ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ മുഴുവൻ അമേരിക്കയിലെ ഡാളസിലേക്ക്. പരമ്പരാഗത വൈരികളും അയൽരാജ്യങ്ങളുമായ സ്പെയിനും പോർച്ചുഗലും തമ്മിലുള്ള ആവേശകരമായ ‘ഇബീരിയൻ ഡെർബി’യാണ് ഇന്ന് അരങ്ങേറുന്നത്. ഇന്ത്യൻ സമയം ചൊവ്വാഴ്ച പുലർച്ചെ 12.30-നാണ് മത്സരം ആരംഭിക്കുക. കിരീട സാധ്യതയുമായി ടൂർണമെന്റിലെത്തിയ രണ്ട് ശക്തരിൽ ഒരാൾക്ക് ഇന്നത്തെ മത്സരത്തോടെ ലോകകപ്പിനോട് വിട പറയേണ്ടിവരും. പോർച്ചുഗൽ നിരയിൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയിലാണ് ആരാധകരുടെ പ്രധാന ശ്രദ്ധ. കരിയറിലെ മറ്റൊരു നിർണായക ലോകകപ്പ് മത്സരത്തിൽ ടീമിനെ […]
Read more

മെക്സിക്കോയെ കീഴടക്കി ഇംഗ്ലണ്ട് ക്വാർട്ടറിൽ; ബെല്ലിംഗ്ഹാമിന്റെ ഇരട്ടഗോളിൽ ത്രില്ലർ ജയം

മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പിലെ ഏറ്റവും ആവേശകരമായ പ്രീക്വാർട്ടർ പോരാട്ടങ്ങളിലൊന്നിൽ ആതിഥേയരായ മെക്സിക്കോയെ 3-2ന് കീഴടക്കി ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനലിൽ. ജൂഡ് ബെല്ലിംഗ്ഹാമിന്റെ ഇരട്ടഗോളും ഹാരി കെയ്‌നിന്റെ നിർണായക ഗോളുമാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. ജൂലിയൻ ക്വിനോനസും റൗൾ ജിമിനസും മെക്സിക്കോയ്ക്കായി ഗോൾ നേടി. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇംഗ്ലണ്ട് ആധിപത്യം സ്ഥാപിച്ചു. വെറും 98 സെക്കൻഡിനിടെ രണ്ട് തവണ വലകുലുക്കിയ ബെല്ലിംഗ്ഹാം ഇംഗ്ലണ്ടിന് മികച്ച തുടക്കം നൽകി. തുടർന്ന് ഹാരി കെയ്ൻ ലീഡ് വർധിപ്പിച്ചതോടെ ഇംഗ്ലണ്ട് […]
Read more

ഹാളണ്ടിന്റെ ഇരട്ടഗോളില്‍ ബ്രസീല്‍ തകര്‍ന്നു; നോര്‍വേ ക്വാര്‍ട്ടര്‍ ഫൈനലില്‍

ന്യൂജേഴ്‌സി: ഫിഫ ലോകകപ്പില്‍ ബ്രസീലിന് ക്വാര്‍ട്ടര്‍ കാണാതെ മടക്കം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് നോർവേയോട് പരാജയപ്പെട്ട ബ്രസീൽ കിരീടപ്പോരാട്ടത്തിൽ നിന്ന് പുറത്തായി. രണ്ടാം പകുതിയിൽ സൂപ്പർതാരം എർലിങ് ഹാളണ്ട് നേടിയ ഇരട്ടഗോളുകളാണ് നോർവേയ്ക്ക് ചരിത്രവിജയം സമ്മാനിച്ചത്. ഇഞ്ചുറി ടൈമിൽ പെനാൽറ്റിയിലൂടെ നെയ്മർ നേടിയ ഗോളാണ് ബ്രസീലിന് ആശ്വാസമായത്. ആദ്യ പകുതി ഇരു ടീമുകളും ഗോൾ നേടാതെ അവസാനിപ്പിച്ചെങ്കിലും രണ്ടാം പകുതിയിൽ നോർവേ ആക്രമണം ശക്തമാക്കി. മത്സരത്തിന്റെ 80-ാം മിനിറ്റിൽ ഹെഡറിലൂടെ ഹാളണ്ട് നോർവേയെ മുന്നിലെത്തിച്ചു. തുടർന്ന് നിശ്ചിത […]
Read more

ഗബ്രിയേൽ പൂട്ട് പൊളിക്കുമോ ഹാളണ്ട്?; ക്വാർട്ടർ ഉറപ്പിക്കാൻ കാനറികൾ

ന്യൂജേഴ്‌സി: ടൂർണമെന്റിൽ ക്വാർട്ടർ ഫൈനൽ ഉറപ്പിക്കാനുള്ള ലക്ഷ്യത്തോടെ ബ്രസീൽ ഇന്നിറങ്ങുന്നു. ശക്തരായ നോർവെയാണ് ബ്രസീലിന്റെ എതിരാളികൾ. ഇതുവരെ ബ്രസീലിനെതിരെ തോൽവി അറിയാത്ത ആത്മവിശ്വാസത്തിലാണ് നോർവേ മത്സരത്തിനിറങ്ങുന്നത്. 1998 ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തിൽ 2-1ന് ബ്രസീലിനെ തോൽപ്പിച്ചതാണ് നോർവെയുടെ ചരിത്ര നേട്ടം. അതിനുശേഷം നടന്ന മൂന്ന് മത്സരങ്ങളിൽ രണ്ട് സമനിലയും മറ്റൊരു തോൽവിയും ഉൾപ്പെടെയുള്ള പ്രകടനമാണ് ഇരു ടീമുകൾക്കുമിടയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ വീണ്ടും ബ്രസീലിനെ പിടിച്ചുനിർത്താമെന്ന പ്രതീക്ഷയിലാണ് എർലിംഗ് ഹാളണ്ടും സംഘവും. ഗോൾഡൻ ബൂട്ട് പോരാട്ടത്തിലും മത്സരം […]
Read more

ഡബിൾ അടിച്ച് ഒനാഹി; കാനഡയെ തകർത്ത് മൊറോക്കോ ക്വാർട്ടറിലേക്ക്

ടെക്സസ്: കഴിഞ്ഞ ലോകകപ്പിന്റെ തനിയാവർത്തനമായി മൊറോക്കോ ഈ ലോകകപ്പിലും സമാന മുന്നേറ്റം തുടരുന്നു. പ്രീ ക്വാർട്ടറിൽ സഹ ആതിഥേയരായ കാനഡയെ വീഴ്ത്തി മൊറോക്കോ അടുത്ത റൗണ്ടിലേക്ക് മുന്നേറി. മറുപടിയില്ലാത്ത 3 ഗോളുകൾക്കാണ് മൊറോക്കോയുടെ ജയം. അസ്സെദിൻ ഒനാഹി ഇരട്ട ഗോളുകൾ നേടി. മത്സരത്തിലുടനീളം ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തി. രണ്ടാം പകുതിയിലാണ് 3 ഗോളുകളും പിറന്നത്. തുടക്കം മുതൽ തന്നെ വീറുറ്റ പോരാട്ടമായിരുന്നു ഇരുടീമുകളുടേതും. അഞ്ചാം മിനിറ്റിൽ കാനഡയ്ക്കായി ജൊനാതൻ ഡേവിഡിന് മികച്ച അവസരം കിട്ടി. […]
Read more

വീറും വാശിയും ആവോളം, ഒടുവിൽ എംബാപ്പെ ​ഗോളിൽ പരാ​ഗ്വയെ വീഴ്ത്തി ഫ്രാൻസ്

ഫിലഡാൽഫിയ: ആവശ്യത്തിലധികം തീപ്പൊരി ചിന്തിയ പോരിൽ പരാ​ഗ്വെയെ ഒറ്റ ​ഗോളിൽ വീഴ്ത്തി മുൻ ചാംപ്യൻമാരായ ഫ്രാൻസ് ഫിഫ ലോകകപ്പിന്റെ ക്വാർട്ടറിൽ. ക്യാപ്റ്റൻ കിലിയൻ എംബാപ്പെ നേടിയ ഒറ്റ ​ഗോൾ ബലത്തിലാണ് ഫ്രാൻസ് ജയിച്ചു കയറിയത്. ക്വാർട്ടറിൽ മൊറോക്കോയാണ് ഫ്രാൻസിന്റെ എതിരാളികൾ. ഫ്രാൻസ് പന്ത് കൈവശം വെച്ച് കളിച്ച് അവസരം സൃഷ്ടിച്ചെങ്കിലും ​ഗോൾ നേടാനായിരുന്നില്ല. പരാ​ഗ്വെ ഫ്രഞ്ച് നീക്കങ്ങളെ കൃത്യമായി പ്രതിരോധിച്ചു. കിട്ടിയ അവസരങ്ങളിൽ അവരുടെ മുന്നേറ്റനിര ഫ്രഞ്ച് ബോക്‌സിൽ അപകടം വിതച്ചു. 28ാം മിനിറ്റിൽ ഡീഗോ ഗോമസ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix