Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Football

സ്‌പെയ്‌നിനെതിരായ തോല്‍വി; വിരമിക്കാനൊരുങ്ങി അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ്

ബ്യൂണസ് അയേഴ്‌സ്: അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചേക്കുമെന്ന സൂചന നൽകി അർജന്റീനയുടെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്. ലോകകപ്പ് ഫൈനലിൽ സ്‌പെയ്‌നോട് തോറ്റതിന് പിന്നാലെയാണ് 33കാരനായ മാര്‍ട്ടിനസിന്റെ പ്രതികരണം. 2022 ലോകകപ്പ്, 2021, 2024 കോപ്പ അമേരിക്ക കിരീടങ്ങൾ എന്നിവ സ്വന്തമാക്കുന്നതിൽ അർജന്റീനയ്ക്ക് വേണ്ടി നിർണായക പങ്കുവഹിച്ച താരമാണ് മാർട്ടിനസ്. കഴിഞ്ഞ ലോകകപ്പിലും മികച്ച സേവുകളിലൂടെ ടീമിനെ ഫൈനലിലെത്തിക്കുന്നതിൽ എമി നിർണായക പങ്ക് വഹിച്ചു. എന്നാൽ സ്‌പെയ്‌നിനെതിരായ ഫൈനലിൽ ഫെറാൻ ടോറസിന്റെ ഒറ്റ ഗോളിൽ കിരീടം നഷ്ടമായതിന് പിന്നാലെ […]
Read more

ഫൈനലിലെ അടിപിടിയല്‍ അന്വേഷണം പ്രഖ്യാപിച്ച് ഫിഫ; അര്‍ജന്റീനയെ കാത്തിരിക്കുന്നതെന്ത്?

ന്യൂജഴ്‌സി: ലോകകപ്പ് ഫുട്ബോള്‍ ഫൈനലിനു ശേഷം ​ഗ്രൗണ്ടിൽ നടന്ന കയ്യാങ്കളിയിൽ അന്വേഷണം പ്രഖ്യാപിച്ച് ഫിഫ. മത്സരശേഷം അര്‍ജന്റീന താരങ്ങളും പരിശീലക സംഘത്തിലെ ചിലരും സ്പെയിന്‍ കളിക്കാരെ ആക്രമിച്ചിരുന്നു. വിജയാഘോഷത്തിനിടെ സ്പാനിഷ് താരത്തിന്റെ വയറ്റില്‍ അര്‍ജന്റീനയുടെ നഹുവേല്‍ മോളീന ഇടിച്ചതാണ് സംഭവങ്ങള്‍ക്ക് തുടക്കമായത്. സ്പെയിന്‍ കളിക്കാര്‍ ഇതിനെതിരെ പ്രതികരിച്ചപ്പോള്‍ അര്‍ജന്റീന മധ്യനിരക്കാരന്‍ ലിയാന്ദ്രോ പരേഡെസും തിയാഗോ അല്‍മേഡയും എതിര്‍താരങ്ങളെ ചവിട്ടി വീഴ്ത്തുകയും യുവതാരം ഗാവിയെ കഴുത്തിന് പിടിച്ച് തള്ളി നിലത്തിടുകയും ചെയ്തിരുന്നു. അര്‍ജന്റീന സംഘത്തിലെ മറ്റ് ചിലരും ഇതിന്റെ […]
Read more

ചാമ്പ്യന്മാർ മാഡ്രിഡിൽ, ആഘോഷ വരവേൽപ്പ്; സ്വീകരിക്കാൻ രാജകുടുംബവും

മാഡ്രിഡ്: ഫുട്‌ബോള്‍ ലോകകപ്പില്‍ മുത്തമിട്ട സ്‌പെയിന്‍ ദേശീയ ഫുട്‌ബോള്‍ ടീം ട്രോഫിയുമായി രാജ്യത്ത് തിരിച്ചെത്തി. ന്യൂയോർക്കിൽ നടന്ന ഫൈനലില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തി ചരിത്രത്തിലെ തങ്ങളുടെ രണ്ടാമത്തെ ലോകകപ്പ് ട്രോഫി സ്വന്തമാക്കിയ സ്പാനിഷ് സംഘത്തിന് തലസ്ഥാനമായ മഡ്രിഡില്‍ വമ്പൻ വരവേല്‍പ്പാണ് ലഭിച്ചത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ മാഡ്രിഡ് വിമാനത്താവളത്തിലിറങ്ങിയ ടീമിനെ സ്വീകരിക്കാന്‍ പതിനായിരക്കണക്കിന് ആരാധകരാണ് ഒത്തുകൂടിയത്. വിമാനത്തിന്റെ വാതില്‍ തുറന്ന് ക്യാപ്റ്റനും കോച്ച് ലൂയിസ് ഡി ലാ ഫ്യൂന്റെയും ചേര്‍ന്ന് സ്വര്‍ണ്ണക്കപ്പായ ഫിഫ ലോകകപ്പ് ട്രോഫി ഉയര്‍ത്തിപ്പിടിച്ച് പുറത്തേക്ക് വന്നു. […]
Read more

ലോകകപ്പ് ജേതാക്കൾക്ക് എത്ര കോടി? സ്പെയിനിനും അർജന്റീനയ്ക്കും ഫിഫ നൽകുന്ന വമ്പൻ സമ്മാനത്തുക

2026 ഫിഫ ലോകകപ്പിൽ കിരീടം സ്വന്തമാക്കിയ സ്പെയിനിന് ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകകളിലൊന്ന്. അധികസമയ പോരാട്ടത്തിൽ അർജന്റീനയെ 1-0ന് കീഴടക്കി രണ്ടാം ലോകകപ്പ് കിരീടം ഉയർത്തിയ സ്പെയിൻ, ട്രോഫിക്കൊപ്പം 50 മില്യൺ ഡോളർ (ഏകദേശം ₹430 കോടിയിലധികം) സമ്മാനത്തുകയുമായാണ് നാട്ടിലേക്ക് മടങ്ങുക. ഫിഫയുടെ റെക്കോർഡ് സമ്മാന വിതരണത്തിന്റെ ഭാഗമായാണ് ഈ തുക അനുവദിച്ചത്. ഫൈനലിൽ പരാജയപ്പെട്ടെങ്കിലും ലയണൽ മെസിയുടെ അർജന്റീനയ്ക്കും വമ്പൻ തുക തന്നെ ലഭിക്കും. റണ്ണറപ്പായ ടീമിന് 33 മില്യൺ ഡോളർ ലഭിക്കും. മൂന്നാം […]
Read more

അർജന്റീനക്ക് നാണക്കേടിന്റെ റെക്കോർഡ്; ലോകകപ്പ് ഫൈനലിന്റെ 90 മിനിറ്റിൽ ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് തൊടുക്കാത്ത ആദ്യ ടീം

ന്യൂയോർക്ക്: ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടന്ന ഫിഫ ലോകകപ്പ് 2026 ഫൈനലിൽ സ്പെയിനിന്റെ സർവ്വാധിപത്യത്തിന് മുന്നിൽ അർജന്റീന മുട്ടുകുത്തിയിരുന്നു. ഒപ്പം കുറച്ചധികം നാണക്കേടിന്റെ റെക്കോർഡുകളും നിലവിലെ ചാമ്പ്യന്മാർ കൂടിയായ അർജന്റീനയ്ക്ക് ഏൽക്കേണ്ടി വന്നു. കലാശപ്പോരിൽ നിശ്ചിത 90 മിനിറ്റിൽ സ്പാനിഷ് ഗോൾമുഖത്തേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ ലയണൽ മെസ്സിക്കും സംഘത്തിനും സാധിച്ചില്ല. ഇതോടെ അത്ര അഭിമാനകരമല്ലാത്ത ഒരു ചരിത്രത്തിന്റെ ഭാഗമാകാനായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ വിധി. സ്പാനിഷ് ഗോൾകീപ്പർ ഉനായ് സിമോണെ ഒരു തവണ പോലും പരീക്ഷിക്കാൻ കഴിയാതെ […]
Read more

മെസിയെ കെട്ടിപ്പിടിച്ച് ലമീൻ യമാൽ; ഫൈനലിലെ സുന്ദര നിമിഷം! VIDEO

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ഫൈനലിൽ ആരാധകർ ഏറെ കാത്തിരുന്ന ഒന്നായിരുന്നു ലയണൽ മെസിയും ലമീൻ യമാലും മൈതാനത്ത് നേർക്കനേർ വരുന്നത്. എന്നാൽ മെസിക്കിത് ഓർക്കാൻ ഇഷ്ടപ്പെടാത്ത രാത്രിയായി മാറിയിരുന്നു. ഫൈനൽ വിസിലിനു പിന്നാലെ മൈതാനത്ത് വച്ച് ഇരുവരും കെട്ടിപ്പെടിച്ചത് ഏറെ വൈകാരികത നിറഞ്ഞ മുഹൂർത്തമായി മാറുകയും ചെയ്തു. ആരാധകർക്ക് ഓർത്തു വയ്ക്കാവുന്ന ഒരു നിമിഷമായും ഇതു മാറി. മാത്രമല്ല രണ്ട് തലമുറയിലെ താരങ്ങളുടെ സം​ഗമമായും ഫൈനൽ മാറി. 39കാരനായ മെസിയും 19കാരനായ യമാലും ബാഴ്സലോണ, ലാ മാസിയ […]
Read more

മെസിയെ വീഴ്ത്തി ഗോൾഡൻ ബൂട്ട് എംബാപ്പെക്ക്; പുരസ്കാരങ്ങൾ തൂത്തുവാരി സ്പെയിൻ

ന്യൂയോർക്ക്: ലോകകപ്പ് കിരീടത്തിനൊപ്പം വ്യക്തിഗത പുരസ്‌കാരങ്ങളും തൂത്തുവാരി സ്പെയിൻ. ലോകചാമ്പ്യൻമാരായ സ്പാനിഷ് ടീമിലെ മൂന്ന് താരങ്ങൾ പ്രധാന വ്യക്തിഗത ബഹുമതികൾ സ്വന്തമാക്കിയപ്പോൾ, ഗോൾഡൻ ബൂട്ട് ഫ്രാൻസ് നായകൻ കിലിയൻ എംബാപ്പെ നിലനിർത്തി. ടൂർണമെന്റിൽ ഒമ്പത് ഗോളുകൾ നേടിയ എംബാപ്പെയാണ് തുടർച്ചയായ രണ്ടാം ലോകകപ്പിലും ടോപ് സ്‌കോറർക്കുള്ള ഗോൾഡൻ ബൂട്ട് പുരസ്‌കാരം സ്വന്തമാക്കിയത്. ഫൈനലിൽ ഗോൾ നേടാനോ അസിസ്റ്റ് ചെയ്യാനോ കഴിയാതിരുന്ന അർജന്റീന നായകൻ ലയണൽ മെസി എട്ട് ഗോളുകളുമായി രണ്ടാം സ്ഥാനത്തായി. ഖത്തർ ലോകകപ്പിലും മെസിയെ മറികടന്നായിരുന്നു […]
Read more

അർജന്റീനയെ തകർത്ത് രണ്ടാം ലോകകിരീടമുയർത്തി സ്‌പെയിൻ

ന്യൂയോർക്ക്: ആവേശം അവസാന നിമിഷം വരെ നീണ്ട ലോകകപ്പ് ഫൈനലിൽ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി സ്‌പെയിൻ രണ്ടാം തവണ ലോക ചാമ്പ്യന്മാരായി. അധികസമയത്തിന്റെ 106-ാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ നിർണായക ഗോളാണ് സ്പാനിഷ് ടീമിന് കിരീടം സമ്മാനിച്ചത്. എൻസോ ഫെർണാണ്ടസിന് ചുവപ്പ് കാർഡ് ലഭിച്ചതോടെ പത്ത് പേരായി ചുരുങ്ങിയ അർജന്റീന പൊരുതിയെങ്കിലും സ്‌പെയിന്റെ ആക്രമണങ്ങളെ ചെറുക്കാനായില്ല. മത്സരത്തിന്റെ തുടക്കം മുതൽ പന്തടക്കത്തിലും ആക്രമണത്തിലും വ്യക്തമായ മേൽക്കൈ പുലർത്തിയത് സ്‌പെയിനായിരുന്നു. ആദ്യ പകുതിയിൽ ഗോൾവല […]
Read more

മിശിഹാ പടിയിറങ്ങുന്നു? ലോകകപ്പ് ഫൈനലിന് മുന്നോടിയായി വൈകാരിക കുറിപ്പുമായി മെസ്സി‌

ന്യൂ ജേഴ്‌സി: ഫിഫ ലോകകപ്പ് 2026 ഫൈനലിൽ സ്പെയിനെ നേരിടാൻ അർജന്റീന തയ്യാറെടുക്കുന്നതിനിടെ, ആരാധകരുടെ ഹൃദയം തൊടുന്ന വൈകാരിക കുറിപ്പുമായി നായകൻ ലയണൽ മെസ്സി. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച തുറന്ന കത്തിൽ, അർജന്റീന ജഴ്സിയിൽ തന്റെ അന്താരാഷ്ട്ര കരിയർ അവസാനത്തോട് അടുക്കുകയാണെന്ന ശക്തമായ സൂചനയാണ് അദ്ദേഹം നൽകിയിരിക്കുന്നത്. കിരീടനേട്ടങ്ങളേക്കാൾ ഈ കൂട്ടായ്മയ്‌ക്കൊപ്പം ചെലവഴിച്ച നിമിഷങ്ങളാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് മെസ്സി കുറിച്ചു. ‘ഈ വർഷങ്ങളിലെല്ലാം ഏറ്റവും മനോഹരമായി തോന്നിയത് കിരീടങ്ങൾ മാത്രമായിരുന്നില്ല, മറിച്ച് നമ്മൾ ഒരുമിച്ച് താണ്ടിയ ഈ […]
Read more

ലോകകപ്പ് കാണാൻ സ്റ്റേഡിയത്തിലിരുന്നോ പക്ഷെ വിശക്കരുത്; ഒരു കുപ്പി വെള്ളത്തിന് 481 രൂപ

ന്യൂജേഴ്‌സി: ഫിഫ ലോകകപ്പ് 2026 ഫൈനൽ മത്സരം കാണാൻ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലെത്തുന്ന ആരാധകർക്ക് ഭക്ഷണത്തിനും പാനീയങ്ങൾക്കുമായി ചിലവഴിക്കേണ്ടി വരുന്നത് വൻ തുക. സാധാരണക്കാരുടെ ഇഷ്ട വിഭവങ്ങളായ ഹോട്ട് ഡോഗ്, ഫ്രഞ്ച് ഫ്രൈസ്, ഒരു ബിയർ എന്നിവ അടങ്ങിയ കോമ്പോയ്ക്ക് ഏകദേശം 3,128 രൂപ (32.5 ഡോളർ) നൽകേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ് ലോകകപ്പ് ഫൈനൽ നടക്കുന്നത്. ഹാഫ് ടൈം ഷോ, ട്രോഫി വിതരണം, മത്സരശേഷമുള്ള ആഘോഷങ്ങൾ എന്നിവ ഉൾപ്പെടുന്നതിനാൽ ആരാധകർക്ക് മണിക്കൂറുകളോളം സ്റ്റേഡിയത്തിൽ തുടരേണ്ട സാഹചര്യമുണ്ടാകും. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix