Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Football

ഡീൽ ഡൺ! റോഡ്രിയെ റാഞ്ചി ബാഴ്സലോണ

മാഡ്രിഡ്: സ്പെയിനിനു രണ്ടാം ലോകകപ്പ് കിരീടം സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ക്യാപ്റ്റനും മധ്യനിര താരവുമായ റോഡ്രി ബാഴ്സലോണയിലേക്ക്. ഏറെ നാളായി അനിശ്ചിതത്വത്തിൽ നിന്ന ക്ലബ് മാറ്റത്തിനു ഇതോടെ വഴി തെളിഞ്ഞു. Https://www.asianetnews.com/casinos/no/blixtpay-casino/ താരത്തെ കൈമാറുന്നതുമായി ബന്ധപ്പെട്ട് ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയും ബാഴ്സലോണയും തമ്മിൽ ധാരണയിലെത്തിയതായി റിപ്പോർട്ടുകൾ പുറത്തു വന്നു. താരത്തെ സ്വന്തമാക്കാൻ ബാഴ്സലോണയ്ക്കൊപ്പം ചിരവൈരികളായ റയൽ മാഡ്രിഡും രം​ഗത്തുണ്ടായിരുന്നു. പിന്നീട് താരം സിറ്റിയിൽ തന്നെ തുടരുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും ഇടയ്ക്ക് വന്നിരുന്നു. താരത്തെ […]
Read more

റൊണാൾഡോയുടെ അവസാന സീസണോ? വിരമിക്കലിന് സൂചന നൽകി താരം

ലിസ്ബണ്‍: പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കുന്നതിന്റെ വ്യക്തമായ സൂചന നൽകി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. 2026-27 സീസൺ തന്റെ കരിയറിലെ അവസാന സീസണാകാൻ സാധ്യതയുണ്ടെന്നാണ് 41കാരനായ റൊണാൾഡോ പ്രതികരിച്ചത്. വിരമിക്കുന്നതിന് മുമ്പ് ചരിത്രത്തിലെ സുപ്രധാന നേട്ടങ്ങളിലൊന്നായ 1,000 കരിയർ ഗോളെന്ന ലക്ഷ്യമാണ് താരത്തിന് മുന്നിലുള്ളത്. ക്ലബ്ബിനും രാജ്യത്തിനുമായി ഇതുവരെ 1,330 മത്സരങ്ങളിൽ നിന്ന് 976 ഗോളുകൾ നേടിയ റൊണാൾഡോയ്ക്ക് 1,000 ഗോളെന്ന ചരിത്രനേട്ടത്തിലെത്താൻ ഇനി 24 ഗോളുകൾ കൂടി വേണം. കരിയറിന് വിരാമമിടുന്നതിന് മുമ്പ് […]
Read more

ഡച്ച് പടയെ കളി പഠിപ്പിക്കാൻ ഇനി സ്പാനിഷ് ഇതിഹാസം; സാവി നെതർലാൻഡ്സ് കോച്ച്

ആംസ്റ്റർഡാം: സ്പെയിനിന്റെയും ബാർസലോണയുടെയും എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ സാവി ഹെർണാണ്ടസിനെ നെതർലൻഡ്സിന്റെ പരിശീലകനായി നിയമിച്ചു. മുൻ ലോകകപ്പ് ജേതാവ് കൂടിയായ സാവി 2030 ഫിഫ ലോകകപ്പ് വരെയുള്ള കരാർ ആണ് ഒപ്പിട്ടിരിക്കുന്നത്. ബാർസിലോനയെ 2023 ലാ ലാലിഗ ജേതാക്കളാക്കിയ താരം 2024 നു ശേഷം ആദ്യമായാണ് പരിശീലന വേഷത്തിലേക്ക് തിരിച്ച് എത്തുന്നത്. സ്പെയിനിന്റെ 2008ലെയും 2012ലെയും യൂറോ കപ്പ് വിജയത്തിലും 2010 ലോകകപ്പ് വിജയത്തിനും നിർണ്ണായക സ്ഥാനം വഹിച്ച, മധ്യനിരയിൽ ഇനിയേസ്റ്റക്കൊപ്പം കവിത രചിച്ച സാവി […]
Read more

യുവേഫ സൂപ്പർ കപ്പ് ഫൈനൽ ഇന്ന്; പിഎസ്‌ജിയും ആസ്റ്റൻ വില്ലയും നേർക്കുനേർ

സാൽസ്ബർഗ്: പുതിയ യൂറോപ്യൻ ക്ലബ് ഫുട്ബോൾ സീസണിന് ആവേശം പകർന്ന് യുവേഫ സൂപ്പർ കപ്പ് പോരാട്ടത്തിൽ ഇന്ന് വമ്പന്മാരുടെ പോരാട്ടം. ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പാരിസ് സെയ്ന്റ് ജെർമനും യൂറോപ്പ ലീഗ് ജേതാക്കളായ ആസ്റ്റൺ വില്ലയും കിരീടത്തിനായി ഏറ്റുമുട്ടും. ഓസ്ട്രിയയിലെ സാൽസ്ബർഗിലുള്ള റെഡ്ബുൾ അരീനയിൽ ഇന്ത്യൻ സമയം ഇന്ന് രാത്രി 12.30നാണ് മത്സരം. കഴിഞ്ഞ സൂപ്പർ കപ്പിലും ഇരു ടീമുകളും നേർക്കുനേർ എത്തിയിരുന്നു. ആവേശകരമായ പെനൽറ്റി ഷൂട്ടൗട്ടിനൊടുവിൽ ആസ്റ്റൺ വില്ലയെ കീഴടക്കി പിഎസ്ജി കിരീടം സ്വന്തമാക്കിയിരുന്നു. വീണ്ടും […]
Read more

ക്രിസ്റ്റ്യാനോയുടെ വിവാ​ഹമെന്ന് കരുതി ഒഴുകിയെത്തി ആയിരങ്ങൾ, പക്ഷേ സംഭവിച്ചത് മറ്റൊന്ന്! VIDEO

ലിസ്ബൺ: പോർച്ചു​​ഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡ‍ോയും പങ്കാളി ജോർജീന റോഡ്രി​ഗസും തമ്മിൽ വിവാഹം കഴിക്കാൻ പോകുന്നുവെന്ന വാർത്ത നേരത്തെ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ശനിയാഴ്ച വിവഹം നടക്കുമെന്നായിരുന്നു പ്രചാരണം. എന്നാൽ വിവാഹം സംബന്ധിച്ച അഭ്യൂഹങ്ങൾ അദ്ദേഹത്തിന്റെ കുടുംബം തള്ളിയതോടെ തൽക്കാലത്തേക്ക് ഇത് കെട്ടടങ്ങിയിരിക്കുകയാണ്. എന്നാൽ അതിനിടയിൽ മറ്റൊരു സംഭവം ഉണ്ടായി. ക്രിസ്റ്റ്യാനോയും ജോർജീനയും അദ്ദേഹത്തിന്റെ ജന്മ നാടായ പോർച്ചു​ഗലിലെ മെദീരയിലെ ഫഞ്ചാൽ പ്രദേശത്തെ കത്തീഡ്രലിൽ വച്ച് വിവാഹം കഴിക്കുമെന്നായിരുന്നു അഭ്യൂഹം. ഇതറിഞ്ഞ് വിവഹം നടക്കുമെന്നു പറഞ്ഞ ശനിയാഴ്ച […]
Read more

യൂറോപ്യൻ ലീ​ഗുകൾക്ക് തുടക്കമാകുന്നു; ആദ്യം ലാലി​ഗ

ലണ്ടൻ: ഫിഫ ലോകകപ്പ് ആവേശത്തിന് പിന്നാലെ യൂറോപ്പിലെ പ്രധാന ഫുട്ബോൾ ലീഗുകൾ പുതിയ സീസണിലേക്ക്. യൂറോപ്പിലെ മുൻനിര ലീഗുകളായ ലാ ലിഗ, പ്രീമിയർ ലീഗ്, ലീഗ് വൺ, സീരി എ, ബുണ്ടസ്‌ലിഗ എന്നിവ ആഗസ്ത് 15 മുതൽ വിവിധ ദിവസങ്ങളിലായി ആരംഭിക്കും. ആഗസ്ത് 15ന് ലാ ലിഗ യൂറോപ്പിലെ 5 മുൻനിര ലീ​ഗുകളിൽ ആദ്യം തുടങ്ങുക സ്പാനിഷ് ലാ ലിഗയാണ്. ആഗസ്ത് 15 ന് അലാവെസ് ടീം ഗെറ്റാഫെയെ നേരിടുന്നതോടെയാണ് പുതിയ സീസണിന് തുടക്കമാകുന്നത്. നിലവിലെ ചാമ്പ്യന്മാരായ […]
Read more

‘പട്ടിണിക്കാരന്റെ വീട്ടിൽ ഷാറൂഖിനെ ഡാൻസ് കളിക്കാൻ വിളിക്കുന്നതുപോലെ’; പരിഹസിച്ച് ബൂട്ടിയ

ന്യൂഡൽഹി: ഇന്ത്യയിൽ സൗഹൃദമത്സരത്തിനായി ബ്രസീൽ ടീമിനെ കൊണ്ടുവരുന്നതിനെതിരെ എ.ഐ എഫ്.എഫിനെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ ഫുട്‌ബോൾ ക്യാപ്റ്റൻ ബൈച്ചുങ് ബൂട്ടിയ. ‘പട്ടിണിക്കാരന്റെ വീട്ടിലെ വിവാഹത്തിന് ഷാറൂഖ് ഖാനെ നൃത്തം ചെയ്യാൻ വിളിക്കുന്നത്’ പോലെയാണ് ഇന്ത്യൻ ഫുട്ബോൾ അധികൃതരുടെ നടപടിഎന്നാണ് താരത്തിന്റെ വിമർശനം. ഇന്ത്യയും ബ്രസീലും തമ്മിലുള്ള മത്സരം ഒക്ടോബർ മൂന്നിന് കൊൽക്കത്തയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. “ബ്രസീലിനെതിരായ സൗഹൃദ മത്സരത്തിന്റെ സമയമാണ് എന്നെ ആശങ്കപ്പെടുത്തുന്നത്. ഐഎസ്എൽ ടീമുകൾ പലതും പൂട്ടിപ്പോകുന്നു. അതേ സമയത്ത് തന്നെയാണ് ആസിയാൻ കപ്പ് ടൂർണമെന്റ് […]
Read more

19കാരൻ ലമീൻ യമാൽ അച്ഛനാകാൻ പോകുന്നു? പങ്കാളി ഇനസ് ഗർഭിണിയെന്ന് അഭ്യൂഹം

മഡ്രിഡ്: സ്പാനിഷ് ഫുട്ബോളിലെ പുത്തൻ താരോദയമാണ് ലമീൻ യമാൽ. വളരെ വേഗം പ്രശസ്തിയിലേക്കുയർന്ന യമാൽ, 19–ാം വയസ്സിൽ ഫുട്ബോൾ ലോകകപ്പും നേടിയതിന്റെ സന്തോഷത്തിലാണ്. ഇതിനിടെ ആരാധകരിൽ ആകാക്ഷയുണർത്തി മറ്റൊരു റിപ്പോർട്ട് കൂടി പുറത്തുവരുന്നുണ്ട്. ബാർസിലോന താരം ഒരു അച്ഛനാകാൻ പോകുന്നു എന്നാണ് അഭ്യൂഹം. താരത്തിന്റെ പങ്കാളിയായ 21 വയസ്സുകാരി ഇനസ് ഗാർസിയ സാന്റോസ് പങ്കുവച്ച ഒരു വിഡിയോയാണ് അഭ്യൂഹങ്ങൾക്കു കാരണം. ടിക്ടോക്കിൽ ഗർഭിണിയായ യുവതി പങ്കുവച്ച വിഡിയോ ഇനസ് ഗാർസിയ റിപ്പോസ്റ്റ് ചെയ്യുകയായിരുന്നു. ‘നമ്മൾ കാരണം തുടിക്കുന്ന […]
Read more

എംബാപ്പെയുടെ പ്രതിഫലം വേണമെന്ന് വിനീഷ്യസ്, നടക്കില്ലെന്ന് റയൽ! റാഞ്ചാൻ റെഡിയായി ആഴ്സണൽ

മാ‍ഡ്രിഡ്: റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിനെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ കൂടുതൽ വേ​ഗത്തിലാക്കി ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ചാംപ്യൻമാരായ ആഴ്സണൽ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിനീഷ്യസും റയലും തമ്മിൽ വേർപിരിയുകയാണെന്ന തരത്തിലുള്ള ചർച്ചകൾ സജീവമായതോടെയാണ് ആഴ്സണലിന്റെ നീക്കങ്ങളും. ആഴ്സണൽ പരിശീലകൻ മൈക്കൽ ആർട്ടേറ്റ തന്നെ നേരിട്ട് ഈ നീക്കത്തിനു മുന്നിൽ നിൽക്കുന്നതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താരത്തിനു ആർട്ടേറ്റ പേഴ്സണൽ സന്ദേശം അയച്ചതായും സൂചനയുണ്ട്. റയലിൽ കളിക്കുകയെന്നത് ജീവിതാഭിലാഷമായി കൊണ്ടുനടക്കുന്നയാളാണ് വിനീഷ്യസ്. 8 […]
Read more

കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റെടുക്കുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് വിപിഎസ് ഹെൽത്ത് ഗ്രൂപ്പ്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വിപിഎസ് ഹെൽത്ത് ഗ്രൂപ്പ്. ക്ലബ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വിപിഎസ് ഹെൽത്തോ സ്ഥാപനത്തിന്റെ സ്ഥാപകൻ ഡോ. ഷംഷീർ വയലിലോ യാതൊരു നടപടികളിലും പങ്കാളികളായിട്ടില്ലെന്നും അധികൃതർ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഴുവൻ ഓഹരികളും വിൽക്കാൻ നിലവിലെ ഉടമകളായ മാഗ്നം സ്പോർട്സ് തീരുമാനിച്ചതോടെയാണ് പുതിയ നിക്ഷേപകരെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായത്. കഴിഞ്ഞ സീസണിൽ മാത്രം ക്ലബിന് ഏകദേശം 30 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് റിപ്പോർട്ടുകൾ. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix