Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Football

കാൽപന്തിന്റെ പുതിയ തമ്പുരാൻ ആര്? യമാൽ യു​ഗമോ മിശിഹാ വാഴ്ച്ചയോ? ഒരു ടിക്കറ്റിന് 22 ലക്ഷം വരെ! കളി കാണാൻ ട്രംപും

വീറും വാശിയും നിറഞ്ഞ 103 മത്സരങ്ങൾ. കാൽപ്പന്ത് മാമാങ്കത്തിന്റെ പുത്തൻ തമ്പുരാക്കന്മാർ ആരെന്നറിയാൻ ഇനി ശേഷിക്കുന്നത് ഒരേയൊരു കളി മാത്രം.. അതിനായി ന്യൂജേഴ്‌സി നഗരം ഒരുങ്ങിക്കഴിഞ്ഞു. കാൽപന്തിന്റെ മിശിഹ ലയണൽ മെസ്സി നയിക്കുന്ന അർജന്റീയും സുന്ദരമായ ടോട്ടൽ ഫുട്ബോളിന്റെ പ്രയോക്താക്കളായ സ്പെയിനും തമ്മിലുള്ള ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ രണ്ടു തലമുറകളിലെ പ്രതിഭകളുടെ പോരാട്ടം കൂടിയാകും. 39-കാരനായ മെസ്സിയും സ്പെയിനിന്റെ കൗമാരപ്രതിഭ ലാമിൻ യമാലും മുഖാമുഖം വരുന്നു. കിരീട പോരാട്ടം ഞായറാഴ്ച രാത്രി 12. 30 മുതൽ ന്യൂജഴ്‌സിയിലെ […]
Read more

‘ഗോൾ’ ഫെസ്റ്റ്; ഫ്രാൻസിനെ നാലിനെതിരെ ആറ് ഗോളുകൾക്ക് തോൽപ്പിച്ച് ഇംഗ്ലണ്ട്

മിയാമി: ഫിഫ ലോകകപ്പ് 2026-ലെ മൂന്നാം സ്ഥാനത്തിനായുള്ള ആവേശകരമായ പോരാട്ടത്തിൽ ഫ്രാൻസിനെ 6-4ന് കീഴടക്കി ഇംഗ്ലണ്ട് . ഫ്ലോറിഡയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബുക്കായോ സാകയുടെ ഹാട്രിക്കാണ് ഇംഗ്ലണ്ടിന്റെ വിജയത്തിന് അടിത്തറയായത്. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ ഡെക്ലൻ റൈസ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. തുടർന്ന് 18-ാം മിനിറ്റിൽ എസ്രി കോൻസയും, 37-ാം മിനിറ്റിലും ആദ്യപകുതിയുടെ അധികസമയത്തും (45+1) ബുക്കായോ സാകയും വലകുലുക്കിയതോടെ ആദ്യപകുതി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 4-0ന് മുന്നിലായിരുന്നു. രണ്ടാംപകുതിയിൽ ഫ്രാൻസ് ശക്തമായ തിരിച്ചുവരവ് […]
Read more

കണ്ണും കാതും ന്യൂയോർക്കിലേക്ക്, ലോകകപ്പിൽ ഇന്ന് കലാശപ്പോരാട്ടം

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് 2026 കലാശപ്പോരിൽ ഇന്ന് ലോക ഫുട്ബോളിലെ തന്നെ രണ്ട് വമ്പന്മാർ നേർക്കുനേർ. നിലവിലെ ലോക ചാംപ്യൻമാരായ അർജന്റീനയും യൂറോപ്യൻ ചാംപ്യൻമാരായ സ്പെയിനും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ന്യൂയോർക്ക് മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ തിങ്കളാഴ്ച പുലർച്ചെ 12.30നാണ് മത്സരം. ലോകകപ്പ് കിരീടം നിലനിർത്താനാണ് ലയണൽ മെസിയുടെ നേതൃത്വത്തിലുള്ള അർജന്റീന ഇറങ്ങുന്നത്. അതേ സമയം 2010-ന് ശേഷം രണ്ടാം ലോകകപ്പ് കിരീടമാണ് സ്പെയിൻ ലക്ഷ്യമിടുന്നത്. സെമിഫൈനലിൽ ഫ്രാൻസിനെ 2-0ന് തോൽപ്പിച്ചാണ് സ്പെയിൻ ഫൈനലിലെത്തിയത്. മറുവശത്ത് ഇംഗ്ലണ്ടിനെ 2-1ന് കീഴടക്കിയാണ് […]
Read more

കൊക്കെയ്ൻ, തോക്ക്, സെക്സ് റാക്കറ്റ്…! ആരാണ് ലോകകപ്പ് ഫൈനൽ നിയന്ത്രിക്കുന്ന റഫറി വിൻസിച്?

ന്യൂയോർക്ക്: ഞായറാഴ്ച നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാംപ്യന്മാരായ അർജന്റീനയും സ്പെയിനും നേർക്കുനേർ വരുമ്പോൾ മത്സരം നിയന്ത്രിക്കാനുള്ള നിയോ​ഗം സ്ലോവേനിയൻ റഫറിയായ സ്ലാവ്കോ വിൻസിചിന്. എന്നാൽ ചില്ലറക്കാരനല്ല ഇദ്ദേഹം. മുൻപ് പെൺവാണിഭ സംഘത്തെ പിടികൂടാനായി പൊലീസ് നടത്തിയ റെയ്ഡിൽ അവിചാരിതമായി അകപ്പെട്ടതടക്കമുള്ള ഭൂതകാലത്തിന്റെ കയ്പ്പേറിയ അനുഭവങ്ങൾ പറയാനുണ്ട് വിൻസിചിന്. ഈ വിവാദങ്ങളെ അതിജീവിച്ച് കരിയറിലേക്ക് ശക്തമായി തിരിച്ചുവന്ന റഫറിയാണ് വിൻസിച്. മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ഈ വൻപോരാട്ടത്തിൽ വിൻസിചിനൊപ്പം സ്ലോവേനിയക്കാരായ ടോമാസ് ക്ലാൻക്നിക്കും ആൻഡ്രാസ് […]
Read more

ലോകകപ്പ് ഫൈനൽ മത്സരം: ആഘോഷങ്ങൾ അതിരുവിട്ടാൽ പിടിവീഴും, മുന്നറിയിപ്പുമായി പൊലീസ്

കോഴിക്കോട്: ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ വിജയാഘോഷങ്ങൾക്ക് നിയന്ത്രണവുമായി പൊലീസ്. ആഘോഷം അതിരു കടക്കരുതെന്ന് കോഴിക്കോട് സിറ്റി കമ്മീഷണർ പുറത്തിറക്കിയ ഔദ്യോ​ഗിക അറിയിപ്പിൽ വ്യക്തമാക്കി. അപകടകരമായ ബൈക്ക് റേസിങ്, വാഹനങ്ങളിലെ അഭ്യാസപ്രകടനങ്ങൾ, മദ്യപിച്ച് വാഹനമോടിക്കൽ, അമിതവേ​ഗത യാത്ര, പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന തരത്തിൽ പടക്കം പൊട്ടിക്കൽ, പൊതുജന സമാധാനം തകർക്കുന്ന മറ്റുപ്രവർത്തനങ്ങൾ എന്നിവയ്ക്കാണ് നിരോധനമേർപ്പെടുത്തിയത്. ആഘോഷങ്ങളുടെ പേരിൽ നിയമം കൈയിലെടുക്കുന്നവർക്കെതിരെ BNS/BNSS എന്നീ നിയമങ്ങൾക്കും മോട്ടോർ വാഹന നിയമങ്ങൾക്കും അനുസൃതമായി നടപടി സ്വീകരിക്കുമെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. കായികമത്സരങ്ങളുടെ വിജയാഹ്ലാദങ്ങൾ […]
Read more

ഫൈനലിൽ ലമീൻ യമാൽ കളിക്കും; താരം ഫിറ്റ്നസ് വീണ്ടെടുത്തു

ന്യൂയോർക്ക്: ലോകകപ്പ് ഫൈനലിന് മുന്നോടിയായി സ്പെയിൻ ക്യാമ്പിന് ആശ്വാസ വാർത്ത. യുവതാരം ലമീൻ യമാൽ പരിക്കിൽ നിന്ന് മുക്തനാണെന്നും അർജന്റീനയ്ക്കെതിരായ ഫൈനലിൽ ആദ്യ ഇലവനിൽ ഇറങ്ങാൻ താരം ഫിറ്റാണെന്നും സ്പെയിൻ പരിശീലകൻ ലൂയിസ് ഡെ ലാ ഫുവന്തെ വ്യക്തമാക്കി. പേശീവലിവിനെ തുടർന്ന് യമാൽ കഴിഞ്ഞ ദിവസം ടീമിനൊപ്പം പരിശീലനം നടത്താതെ വ്യക്തിഗത പരിശീലനം നടത്തിയിരുന്നു. ഇതോടെ ഫൈനലിൽ താരത്തിന്റെ സാന്നിധ്യം സംബന്ധിച്ച് ആശങ്കകൾ ഉയർന്നിരുന്നു. എന്നാൽ ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം യമാൽ മത്സരത്തിനായി പൂർണ സജ്ജനാണെന്ന് […]
Read more

മെസിയോ എംബാപ്പെയോ? ഗോൾഡൻ ബൂട്ട് ആര് സ്വന്തമാക്കും

ഫിഫ ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരത്തിനായുള്ള പോരാട്ടം ആവേശകരമായ ക്ലൈമാക്സിലേക്ക്. അർജന്റീന നായകൻ ലയണൽ മെസിയും ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയും 8 ഗോളുകൾ വീതം നേടി പുരസ്കാരത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. എന്നാൽ ഗോളുകളുടെ എണ്ണം മാത്രം അടിസ്ഥാനമാക്കിയല്ല ഗോൾഡൻ ബൂട്ട് ജേതാവിനെ തീരുമാനിക്കുക. ഫിഫയുടെ ടൈ-ബ്രേക്കർ നിയമങ്ങളാണ് അന്തിമ വിജയിയെ നിർണയിക്കുന്നത്. നിലവിലെ കണക്കുകൾ പ്രകാരം മെസിയാണ് പട്ടികയിൽ മുന്നിൽ. 8 ഗോളുകൾക്കൊപ്പം നാല് അസിസ്റ്റുകളും മെസിയുടെ പേരിലുണ്ട്. അതേസമയം […]
Read more

ഷക്കീറയും ബിടിഎസും മഡോണയും തകർക്കും; ഫൈനലിലെ ഹാഫ് ടൈം ഷോ 17 മിനിറ്റിൽ കൂടില്ലെന്ന് ഫിഫ

ന്യൂയോർക്ക്: ലോകകപ്പ് ഫൈനലിനോടനുബന്ധിച്ച് നടക്കുന്ന മെഗാ ഹാഫ് ടൈം സംഗീത പരിപാടിക്ക് സമയപരിധി ഏർപ്പെടുത്തി ഫിഫ. കളിക്കാരുടെ സുരക്ഷയും ഫിറ്റ്നസും പരിഗണിച്ചാണ് ഇടവേള പരമാവധി 17 മിനിറ്റായി നിജപ്പെടുത്തിയത്. ഫൈനൽ മത്സരത്തിലെ ഹാഫ് ടൈം ബ്രേക്ക് 17 മിനിറ്റിൽ കൂടരുതെന്ന് ഫിഫ സ്പാനിഷ്, അർജന്റീന ഫുട്ബോൾ അസോസിയേഷനുകളെ ഔദ്യോഗികമായി അറിയിച്ചു. സാധാരണ മത്സരങ്ങളിലെ 15 മിനിറ്റ് ഇടവേളയിൽ നിന്ന് രണ്ട് മിനിറ്റ് മാത്രമാണ് അധികമായി അനുവദിച്ചിരിക്കുന്നത്. ഈ 17 മിനിറ്റിൽ 11 മിനിറ്റ് മാത്രമായിരിക്കും തത്സമയ സംഗീത […]
Read more

മെസിയിൽ നിന്ന് യമാലിലേക്ക്; ചരിത്രമായി വൈറൽ ചിത്രം

ന്യൂയോര്‍ക്ക്: കളിക്കളത്തിൽ തൊട്ടതെല്ലാം പൊന്നാക്കിയ ലിയോണൽ മെസിയുടെ യുഗം അവസാനത്തിലേക്ക് നീങ്ങുമ്പോൾ, അദ്ദേഹത്തിന്റെ പകരക്കാരനായി ഉയർന്നുവരുന്ന പേരാണ് ലമീൻ യമാൽ. ലോക ഫുട്ബോളിലെ പുതിയ തലമുറയുടെ മുഖമായി മാറിയ യമാൽ, ഒരുകാലത്ത് മെസിയുടെ കൈകളിൽ കുളിച്ച കുഞ്ഞായിരുന്നുവെന്നതാണ് ആരാധകരെ ഇന്നും വിസ്മയിപ്പിക്കുന്ന യാദൃച്ഛികത. 2007-ൽ കറ്റലൻ ദിനപത്രമായ “ദിയാരിയോ സ്‌പോർട്ട്” യുണിസെഫുമായി ചേർന്ന് പുറത്തിറക്കിയ കലണ്ടറിനായി ഫോട്ടോഗ്രാഫർ ജോവാൻ മോൻഫോർട്ട് പകർത്തിയ ചിത്രത്തിലാണ് 20-കാരനായ മെസി, ഏതാനും മാസങ്ങൾ മാത്രം പ്രായമായിരുന്ന ലമീൻ യമാലിനെ കുളിപ്പിക്കുന്നത്. അന്ന് […]
Read more

ആരുടെയും സൗജന്യത്തിലല്ല ഫൈനലിലെത്തിയത്, കളിച്ച് തന്നെ ജയിച്ചതാണ്; ആരോപണങ്ങൾക്ക് മറുപടിയുമായി മെസ്സി

അറ്റ്ലാന്റ: ലോകകപ്പ് ഫുട്ബോൾ സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി തുടർച്ചയായ രണ്ടാം തവണയും ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ അർജന്റീനയ്ക്കെതിരെ ഉയർന്ന റഫറിയിങ് വിവാദങ്ങൾക്കും ആരോപണങ്ങൾക്കും മറുപടിയുമായി നായകൻ ലയണൽ മെസ്സി. ആരും ഒന്നും സൗജന്യമായി തന്നിട്ടല്ല അർജന്റീന ഫൈനലിൽ എത്തിയതെന്നും കളിക്കളത്തിൽ മികച്ച പ്രകടനം നടത്തി തന്നെയാണ് ഈ നേട്ടമെന്നും മെസ്സി തുറന്നടിച്ചു. അർജന്റീനയ്ക്ക് ഫിഫയുടെയും റഫറിമാരുടെയും പ്രത്യേക ആനുകൂല്യം ലഭിക്കുന്നുണ്ടെന്ന വിമർശകരുടെ വാദങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടാണ് മെസി രം​ഗത്തെത്തിയത്. വിമർശനങ്ങൾക്കും സംശയങ്ങൾക്കും നടുവിലാണ് ടീം ഇത്തവണ കളത്തിലിറങ്ങിയതെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix