Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Football

സ്പെയിനിന് ഇന്ന് ജയിച്ചേ തീരൂ; എതിരാളികൾ സൗദി

ന്യൂയോർക്ക്: ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ ജയം ലക്ഷ്യമിട്ട് മുൻ ലോക ചാമ്പ്യന്മാരായ സ്പെയിൻ ഇന്ന് കളത്തിലിറങ്ങുന്നു. രാത്രി 9.30ന് നടക്കുന്ന മത്സരത്തിൽ സൗദി അറേബ്യയാണ് എതിരാളികൾ. ഉറുഗ്വായ്, ബെൽജിയം ടീമുകളും ആദ്യ ജയം തേടി ഇന്നിറങ്ങും. ലോകകപ്പ് കിരീടം നേടാൻ സാധ്യതയുള്ള ടീമുകളിലൊന്നായി എത്തിയ സ്പെയിൻ പക്ഷേ ആദ്യ മത്സരത്തിൽ കേപ് വെർദെയുടെ പ്രതിരോധത്തിന് മുന്നിൽ അടിയറവ് പറഞ്ഞിരുന്നു. പന്ത് കൈവശം വെച്ച് ആധിപത്യം ഉറപ്പിച്ചിട്ടും ഗോളടിക്കാനാകാത്തത് ടീമിന് തിരിച്ചടിയായി. സൗദിക്കെതിരെ ഇറങ്ങുമ്പോൾ ​ഗോളടിക്കുക എന്നതാകും സ്പാനിഷ് […]
Read more

മുസ്ലിം യുവാക്കളുടെ ഫുട്ബോൾ പ്രാന്തിനെതിരെ സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂർ

മലപ്പുറം: കേരളത്തിലെ മുസ്ലിം യുവാക്കൾക്കിടയിൽ ഫുട്ബോൾ ലഹരിയും അമിതാഘോഷങ്ങളും വർധിക്കുന്നുവെന്ന കടുത്ത വിമർശനവുമായി സമസ്ത ഇകെ വിഭാഗം നേതാവും സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിയുമായ അബ്ദുസ്സമദ് പൂക്കോട്ടൂർ. മലപ്പുറത്ത് നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് പുലർച്ചെയുള്ള പ്രത്യേക പ്രാർത്ഥനകൾ (തഹജ്ജുദ്) പോലും ഒഴിവാക്കുന്ന പല യുവാക്കളും ലോകകപ്പ് മത്സരങ്ങൾ തത്സമയം കാണാൻ പുലർച്ചെ മൂന്ന് മണിക്ക് ഉണർന്നിരിക്കാൻ മടിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയത്. പള്ളികൾക്കും മദ്രസകൾക്കും ചെറിയ സംഭാവനകൾ നൽകാൻ മടിക്കുന്നവർ ഫുട്ബോൾ താരങ്ങളുടെ വൻ ഫ്ലെക്സ് ബോർഡുകൾ […]
Read more

ജപ്പാന്റെ ഗോളൊഴുക്ക്; ട്യുണീഷ്യക്കെതിരെ എതിരില്ലാത്ത നാല് ഗോൾ വിജയം

മെക്‌സിക്കോ സിറ്റി: ലോകകപ്പിൽ ട്യുണീഷ്യക്കെതിരെ ജപ്പാന് തകർപ്പൻ ജയം. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ജപ്പാൻ ട്യുണീഷ്യയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കം മുതൽ അവസാനം വരെ പന്തടക്കത്തിലും ആക്രമണ മികവിലും വ്യക്തമായ ആധിപത്യം പുലർത്തിയ ജപ്പാൻ, ഇരുപകുതികളിലുമായി രണ്ട് വീതം ഗോളുകൾ നേടി വിജയം ഉറപ്പിച്ചു. മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ ജപ്പാൻ ലീഡെടുത്തു. ഇടതുവിങ്ങിലൂടെ മുന്നേറിയ നകാമുറ നൽകിയ ക്രോസ് കൃത്യമായി സ്വീകരിച്ച ഡെയ്ച്ചി കാമഡ പന്ത് വലയിലെത്തിച്ചതോടെയാണ് സ്കോറിംഗ് ആരംഭിച്ചത്. തുടർന്ന് നിരവധി അവസരങ്ങൾ ജപ്പാന് […]
Read more

ഇഞ്ചുറി ടൈം ​ഗോളിൽ ഐവറി കോസ്റ്റിനെ വീഴ്ത്തി ജർമനി അടുത്ത റൗണ്ടിലേക്ക്

ടോറോന്റോ: ഫിഫ ലോകകപ്പിൽ ഐവറി കോസ്റ്റിന്റെ കനത്ത വെല്ലുവിളിയെ മറികടന്ന് ജർമനി റൗണ്ട് ഓഫ് 32 യോഗ്യതയുറപ്പിച്ചു. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് മുൻ ചാമ്പ്യന്മാരുടെ ജയം. ഫ്രാങ്ക് കെസിയുടെ ഗോളിൽ പിന്നിലായി ജർമനിക്ക് രണ്ടാം പകുതിയിൽ ഡെനിസ് ഉണ്ടാവ നേടിയ ഇരട്ടഗോളുകളാണ് രക്ഷയായത്. 12 വർഷത്തിന് ശേഷമാണ് ജർമനി ലോകകപ്പിൽ നോക്ക്ഔട്ടിലേക്ക് യോഗ്യത നേടുന്നത്. ടോറോന്റോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം തന്നെയായിരുന്നു. പന്ത് കൈവശം വെക്കുന്നതും കൂടുതൽ അവസരങ്ങൾ ഉണ്ടാക്കിയതും […]
Read more

ഇക്വഡോറിന്റെ നെഞ്ച് തുളച്ച 15 സേവുകൾ; ലോകകപ്പിലെ ആദ്യ പോയിന്റ് സ്വന്തമാക്കി കുറസാവോ

കാന്‍സാസ് സിറ്റി: ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഇ പോരാട്ടത്തില്‍ കരുത്തരായ ഇക്വഡോറിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ക്യുറസാവോ ചരിത്ര നേട്ടത്തില്‍. ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തില്‍ നിശ്ചിത സമയത്തും അധികസമയത്തും ഗോളുകളൊന്നും പിറക്കാതിരുന്നതോടെ മത്സരം 0-0 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ ജര്‍മ്മനിയോട് ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് തകര്‍ന്നടിഞ്ഞ കുറസാവോ ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ പോയിന്റും സ്വന്തമാക്കി. കളിയിലുടനീളം ലാറ്റിനമേരിക്കൻ കരുത്തുമായി ആക്രമിച്ച ഇക്വഡോറിന് പക്ഷേ കുറസാവോ ഗോള്‍കീപ്പര്‍ എലോയ് റൂമിനെ മാത്രം മറികടക്കാനായില്ല. […]
Read more

നെയ്മർ തിരിച്ചെത്തുന്നു; സ്ഥിരീകരണവുമായി പരിശീലകൻ കാർലോ ആൻസലോട്ടി

വാഷിങ്ടൺ: പരിക്കിനെ തുടർന്ന് ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും നഷ്ടമായ ബ്രസീൽ സൂപ്പർ താരം നെയ്മർ തിരിച്ചുവരവിനൊരുങ്ങുന്നു. സ്‌കോട്ട്‌ലൻഡിനെതിരായ നിർണായക ഗ്രൂപ്പ് മത്സരത്തിനുള്ള ബ്രസീൽ സ്‌ക്വാഡിൽ നെയ്മർ ഉൾപ്പെടുമെന്ന് പരിശീലകൻ കാർലോ ആൻസലോട്ടി സ്ഥിരീകരിച്ചു. ആദ്യ ഇലവനിൽ തന്നെ താരത്തിന് അവസരം ലഭിക്കാനും സാധ്യതയുണ്ട്. പരിക്കിൽ നിന്ന് പൂർണമായും മുക്തനായ നെയ്മർ ഇതിനകം ടീമിനൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്. ലോകകപ്പിൽ മൊറോക്കോയ്ക്കും ഹെയ്തിക്കുമെതിരായ മത്സരങ്ങളിലാണ് താരം കളിക്കാതിരുന്നത്. മൊറോക്കോയോട് സമനില വഴങ്ങിയ ബ്രസീൽ, ഹെയ്തിയെ 3-0ന് തോൽപ്പിച്ച് ശക്തമായ […]
Read more

ആദ്യ പകുതിയില്‍ തന്നെ മൂന്നു ഗോള്‍; ഹെയ്തിയെ വീഴ്ത്തി ബ്രസീല്‍

ഫിലാഡല്‍ഫിയ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ ഹെയ്തിക്കെതിരെ ബ്രസീലിന് തകർപ്പൻ വിജയം. മാത്യൂസ് ക്യൂഞ്ഞയുടെ ഇരട്ട ഗോളുകളും വിനീഷ്യസ് ജൂനിയറിന്റെ ഒരു ഗോളും ചേർന്നാണ് ബ്രസീൽ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയം സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ തന്നെ മൂന്നു ഗോളുകളും നേടി മത്സരത്തിൽ ആധിപത്യം ഉറപ്പിച്ച ബ്രസീൽ, പിന്നീടുള്ള സമയത്ത് ഉറച്ച പ്രതിരോധം കാഴ്ചവെച്ച് ലീഡ് നിലനിർത്തുകയായിരുന്നു. ആദ്യ മത്സരത്തിൽ മൊറോക്കോയോട് സമനില വഴങ്ങിയ അഞ്ചുതവണ ലോകചാമ്പ്യന്മാരായ ബ്രസീലിന് ഈ വിജയം വലിയ ആശ്വാസമായി. പരിക്കിനെ തുടർന്ന് […]
Read more

പണമാണോ ഫിഫയുടെ ലക്ഷ്യം? ചർച്ചയായി ലോകകപ്പിലെ ഹൈഡ്രേഷൻ ബ്രേക്കുകൾ

ന്യൂയോർക്ക്: അമേരിക്കയിലും കാനഡയിലും മെക്‌സിക്കോയിലുമായി നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ പുരോഗമിക്കവെ ചർച്ചയായി പുതിയ ഹൈഡ്രേഷൻ ബ്രേക്ക് നിയമം. കളിയുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുന്ന ഇടവേളക്കെതിരെ മുൻ താരങ്ങളും പരിശീലകരുമടക്കം നിരവധി പ്രമുഖരാണ് ഇതിനകം വിമർശനവുമായി രംഗത്തെത്തിയത്. എന്നാൽ ഇതിനെ അനുകൂലിക്കുന്നവരുമുണ്ട്. പുതിയ നിയമപ്രകാരം, ഓരോ പകുതിയിലും ഏകദേശം 22-ാം മിനിറ്റിൽ മത്സരം നിർത്തി ഹൈഡ്രേഷൻ ബ്രേക്ക് അനുവദിക്കണമെന്നാണ് റഫറിമാർക്ക് നൽകിയ നിർദേശം. അമേരിക്കയിലേയും മെക്സിക്കോയിലേയുമെല്ലാം കൊടും ചൂടുള്ള സമയത്ത് ഇത് ആവശ്യമാണെങ്കിലും കാലാവസ്ഥ അത്ര […]
Read more

ഹെയ്തിക്കെതിരായ നിർണായക പോരാട്ടത്തിന് നെയ്മർ ഇല്ല

ഫിലാഡൽഫിയ: ഗ്രൂപ്പ് സിയിൽ തങ്ങളുടെ രണ്ടാം മത്സരത്തിനായി ബ്രസീൽ നാളെ ഇറങ്ങുന്നു. ഹെയ്തിയാണ് എതിരാളികൾ. രാവിലെ 6:30നാണ് മത്സരം. ആദ്യ മത്സരത്തിൽ മൊറോക്കോയോട് സമനില വഴങ്ങിയ ബ്രസീലിന് ഈ മത്സരം നിർണായകമാണ്. നോക്കൗട്ട് യോഗ്യത ഉറപ്പാക്കണമെങ്കിൽ ജയം അനിവാര്യമായ സാഹചര്യമാണിത്. അതേസമയം, ആദ്യ മത്സരത്തിൽ സ്കോട്ട്ലൻഡിനോട് തോൽവി ഏറ്റുവാങ്ങിയ ഹെയ്തിക്കും മത്സരം അതീവ പ്രധാനമാണ്. കോംഗോയും കേപ് വെർഡെയും പുറത്തെടുത്ത പ്രതിരോധ മികവ് പോലെ ഹെയ്തിയും ബ്രസീലിനെതിരെ ശക്തമായ പ്രതിരോധം പരീക്ഷിക്കുമോ എന്നാണ് ആരാധകരും ഫുട്ബോൾ നിരീക്ഷകരും […]
Read more

ജൊഹാൻ മൻസംബിയുടെ ഇരട്ട ഗോൾ; സ്വിറ്റ്സർലാൻഡ് പടയ്ക്ക് വമ്പൻ വിജയം

ലോസ്ഏഞ്ചൽസ്: ഗ്രൂപ്പ് ബിയിലെ രണ്ടാം റൗണ്ട് മത്സരത്തിൽ ബോസ്നിയ ഹെർസഗോവിനയെ നാല് ഗോളിന് പരാജയപ്പെടുത്തി സ്വിറ്റ്സർലാൻഡ് ശക്തമായ വിജയം സ്വന്തമാക്കി. ഈ ജയത്തോടെ നോക്കൗട്ട് സാധ്യതകൾ നിലനിർത്താനും സ്വിസ് പടയ്ക്ക് സാധിച്ചു. ക്യാപ്റ്റൻ ഗ്രാനിറ്റ് ഷാക്കയുടെ നേതൃത്വത്തിൽ ഇറങ്ങിയ സ്വിറ്റ്സർലാൻഡ് മത്സരത്തിൽ തുടക്കം മുതൽ തന്നെ പൂർണ ആധിപത്യം പുലർത്തി. അവസാന ഘട്ടത്തിൽ ബോസ്നിയ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും വിജയം സ്വിറ്റ്സർലാൻഡിനായിരുന്നു. ജൊഹാൻ മൻസംബിയുടെ ഇരട്ട ഗോളുകളാണ് ടീമിന്റെ പ്രധാന കരുത്തായത്. ആദ്യ പകുതിയിൽ ഗോൾരഹിതമായിരുന്ന മത്സരത്തിൽ 74-ാം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix