Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Football

മെസിയെ കുറിച്ച് ചോദ്യം, മറുപടി പറയാതെ മുഖം തിരിച്ച് റൊണാൾ‌ഡോ

ന്യൂയോർക്ക്: കഴിഞ്ഞ ദിവസം ഫിഫ ലോകകപ്പിൽ കിടിലൻ തിരിച്ചുവരവ് പോർച്ചു​ഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ. ഉസ്‌ബെക്കിസ്താനെതിരെ പോർച്ചുഗലിനായി രണ്ട് ഗോളുകളായിരുന്നു റോണോ ഇന്നലെ മത്സരത്തിൽ സ്വന്തമാക്കിയിരുന്നത്. എന്നാൽ, മത്സരശേഷം മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയ റൊണാൾഡോയ്ക്ക് തന്റെ ദേഷ്യം അടക്കാനായിരുന്നില്ല. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളായിരുന്നു ഇന്നലെ റോണോയെ ചൊടിപ്പിക്കാൻ ഇടയായത്. റൊണാൾഡോയോട് ലയണൽ മെസിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഒരു മധ്യപ്രവർത്തകൻ ചോദിക്കുകയായിരുന്നു. ‘ഇന്നലെ മെസി രണ്ട് ഗോളുകൾ നേടി, കിലിയൻ എംബാപ്പെ…’ എന്ന ചോദ്യം ചോദിച്ച് തുടങ്ങിയതും അതിൽ കടുത്ത […]
Read more

പ്രതിരോധ കോട്ടയുമായി ഘാന; ഇം​ഗ്ലണ്ടിന് ​ഗോൾ രഹിത സമനില

ബോസ്റ്റണ്‍: ഫിഫ ലോകകപ്പില്‍ ഇംഗ്ലണ്ടും ഘാനയും തമ്മിലുള്ള മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു. ഘാനയുടെ പ്രതിരോധക്കോട്ട തകര്‍ക്കാന്‍ ഇംഗ്ലീഷ് പടയ്ക്കായില്ല. മത്സരത്തിലുടനീളം കുറച്ച് അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ​ഗോളടിക്കാൻ ഇം​ഗ്ലണ്ടിനായില്ല. ഘാനയുടെ ശക്തമായ ഡിഫന്‍സീവ് ‘ലോ ബ്ലോക്ക്’ ആണ് ഇം​ഗ്ലണ്ടിനെ പൂട്ടിയത്. ആദ്യ പകുതി ഗോളില്ലാതെ വിരസമായി പിരിഞ്ഞതോടെ, രണ്ടാം പകുതിയില്‍ ഗോളടിക്കാന്‍ ഇംഗ്ലണ്ട് മുന്നേറ്റങ്ങള്‍ ശക്തമാക്കി. എന്നാല്‍ ഇംഗ്ലണ്ടിന്റെ മുന്നേറ്റങ്ങളെ ഘാന കൃത്യമായി പ്രതിരോധിച്ചു. കൂടുതല്‍ നേരം പന്തു കൈവശം വച്ചെങ്കിലും ഗോള്‍ കണ്ടെത്താന്‍ ഹാരി […]
Read more

ഇരട്ട ​ഗോളുമായി ക്രിസ്റ്റ്യാനോയുടെ ​ഗംഭീര തിരിച്ചുവരവ്; പോർച്ചു​ഗലിന് പ്രതീക്ഷ

ടെക്സാസ്: പോർച്ചുഗൽ ആരാധകർ കാത്തിരുന്ന ആ നിമിഷം പിറന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ ​ഗംഭീരമായി തിരിച്ചുവന്നിരിക്കുന്നു. എതിരില്ലാത്ത അഞ്ചുഗോളിനായിരുന്നു യൂറോപ്യൻ വമ്പന്മാർ ഉസ്ബെക്കിസ്ഥാനെ കീഴടക്കിയത്. ഇതോടെ രണ്ടുമത്സരത്തിലും തോറ്റ ഉസ്‌ബെകിസ്താൻ പുറത്തായി. പോർച്ചുഗൽ നോക്കൗട്ട് സാധ്യത സജീവമാക്കി. ആറ്, 39 മിനിറ്റുകളിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോൾ. നുനോ മെൻഡിസ് (17), റാഫേൽ ലിയാവോ (87) എന്നിവരും ഗോൾനേടി. ഉസ്‌ബെകിസ്താന്റെ സെൽഫ് ഗോളും പോർച്ചുഗലിന്റെ സ്‌കോറുയർത്തി. ആദ്യ മത്സരത്തിൽ നിറംമങ്ങിയ റൊണാൾഡോ കളംനിറഞ്ഞ മത്സരമായിരുന്നു ഉസ്‌ബെകിസ്താനെതിരെ. ഹാട്രിക് നേടാനുള്ള അവസരം ലഭിച്ചെങ്കിലും […]
Read more

ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ മത്സരം; ഫ്രാൻസ്-ഇറാഖ് മത്സരം വൈകിയത് രണ്ട് മണിക്കൂറിലേറെ

ഫിലാ‍ഡാൽഫിയ: ഫിഫ ലോകകപ്പിൽ ഇന്ന് പുലർച്ചെ നടന്ന ഫ്രാൻസ്- ഇറാഖ് മത്സരം കനത്ത മഴയും ശക്തമായ ഇടിമിന്നലും കാരണം തടസ്സപ്പെട്ടത് രണ്ട് മണിക്കൂറോളം. ചരിത്രത്തിലാദ്യമായാണ് മോശം കാലാവസ്ഥയെ തുടർന്നു ലോകകപ്പിൽ ഒരു മത്സരം ഇത്തരത്തിൽ തടസപ്പെടുന്നത്. ശക്തമായ മഴയും പിന്നാലെ കനത്ത ഇടിമിന്നലിനേയും തുടർന്നു ആദ്യ പകുതിക്കു ശേഷമാണ് മത്സരം നിർത്തിവച്ചത്. പിന്നീട് 2 മണിക്കൂറോളം കഴിഞ്ഞാണ് കളി പുനരാരംഭിച്ചത്. മത്സരം തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ നഗരത്തിൽ പ്രളയ മുന്നറിയിപ്പുണ്ടായിരുന്നു. പ്രാദേശിക സമയം വൈകീട്ട് 5 […]
Read more

ഫുട്ബോൾ പ്രേമികൾക്ക് സന്തോഷ വാർത്ത; ബി​ഗ് സ്ക്രീനിൽ സൗജന്യമായി ലോകകപ്പ് കാണാമെന്ന് കായിക മന്ത്രി

തിരുവനന്തപുരം: ഒടുവിൽ കാൽപന്ത് പ്രേമികളുടെ ആ ആശങ്ക നീങ്ങുന്നു. കേരളത്തില്‍ ഫിഫ ലോകകപ്പ് സൗജന്യമായി ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാമെന്ന് കായികമന്ത്രി ഒജെ ജനീഷ്. വിഷയത്തില്‍ സീ എന്റര്‍ടൈന്മെന്റ്, സീ 5, ഈഗിള്‍സ് ക്ലബ് എന്നിവര്‍ അനുകൂല നിലപാട് സ്വീകരിച്ചതായും മന്ത്രി അറിയിച്ചു. എന്നാല്‍ ടിക്കറ്റ് വെച്ച് പ്രദര്‍ശനം നടത്തുന്നവര്‍ക്ക് നിയന്ത്രണങ്ങളുണ്ട്. ഇവർക്ക് കര്‍ശന നിയന്ത്രങ്ങളുണ്ടാകും. മത്സരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈഗിള്‍ ക്ലബ് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും മന്ത്രി പറഞ്ഞു. ലോകകപ്പ് പ്രദര്‍ശനം സംബന്ധിച്ച് വലിയ ആശങ്കയാണ് ഫുട്ബോള്‍ […]
Read more

മെസിയുടെ ഇരട്ട ഗോൾ; ഓസ്ട്രിയയെ തകർത്ത് അർജന്റീന റൗണ്ട് ഓഫ് 32ൽ

ഗ്രൂപ്പ് ജെയിലെ രണ്ടാം മത്സരത്തിലും തകർപ്പൻ ജയം സ്വന്തമാക്കി അർജന്റീന. ഓസ്ട്രിയയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച അർജന്റീനയ്ക്കായി ഇരുഗോളുകളും നേടിയത് സൂപ്പർ താരം ലയണൽ മെസിയാണ്. 38-ാം മിനിറ്റിൽ മെദീന നൽകിയ അസിസ്റ്റ് ഗോളാക്കി മാറ്റിയാണ് മെസി സ്കോറിങ് തുടങ്ങിയത്. ഈ ഗോളോടെ ലോകകപ്പ് ചരിത്രത്തിൽ ജർമൻ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ 16 ഗോളുകളുടെ സർവകാല റെക്കോർഡ് മെസി മറികടന്നു. ഓസ്ട്രിയക്കെതിരായ ആദ്യ ഗോൾ ലോകകപ്പിൽ മെസിയുടെ 17-ാം ഗോളായിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിലെ ഇഞ്ചുറി […]
Read more

ദൈവത്തിന്റെ കൈയും നൂറ്റാണ്ടിന്റെ ​ഗോളും പിറന്നിട്ട് 40 വർഷം; ഇന്ന് കാല് കൊണ്ട് മാജിക് തീർക്കുമോ മിശിഹ?

മെക്സിക്കോ സിറ്റി: ഒരാൾ ഒരേ സമയം ചെകുത്താനും ദൈവവുമായ ഒരു മത്സരം, അതായിരുന്നു 1986 മെക്സിക്കൻ ലോകകപ്പിലെ ജൂൺ 22ന് നടന്ന അർജന്റീന – ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനൽ പോരാട്ടം. ഇന്നേക്ക് 40 വർഷം മുമ്പ് എസ്റ്റേഡിയോ ആസ്റ്റെകയായിരുന്നു വേദി. ഗോൾ രഹിതമായ ആദ്യ പകുതിക്ക് പിന്നാലെ 51-ാം മിനുട്ടിൽ മത്സരത്തിലെ ആദ്യ ഗോൾ വന്നു. സ്വന്തം ഗോൾകീപ്പർക്ക് ഇംഗ്ലീഷ് പ്രതിരോധ താരം നൽകിയ പാസ് പിഴച്ചു, പന്ത് ലക്ഷ്യമാക്കി കുതിച്ച ഡീഗോ മറഡോണ ഗോൾകീപ്പർ പീറ്റർ […]
Read more

പേരിൽ മാറ്റം വരുത്താൻ AIFF; ഇന്ത്യ മാറ്റി ഭാരത് ആക്കാൻ നീക്കം

ന്യൂഡൽഹി: ലോകം ഫുട്ബോൾ ലോകകപ്പിന്റെ പിന്നാലെ പോകുമ്പോൾ പേരുമാറ്റൽ നീക്കവുമായി ഇന്ത്യ. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ എന്ന പേരുമാറ്റാൻ നീക്കവുമായി എഐഎഫ്എഫ്. ഫുട്ബോൾ ഫെഡറേഷൻ ഓഫ് ഭാരത് (എഫ്എഫ്ബി) എന്ന പേരിലേക്കു മാറുന്നതിനായി കായിക മന്ത്രാലയത്തെ സമീപിക്കുമെന്ന് ഫെഡറേഷൻ‍ അറിയിച്ചു. 1937 ജൂൺ 23 മുതൽ നിലവിലുള്ള പേരാണ് ശനിയാഴ്ച പ്രത്യേക ജനറൽ ബോഡി യോഗം ചേർന്നു മാറ്റാന്‍ തീരുമാനിച്ചത്. കഴിഞ്ഞ സീസണുകളിൽ ഇന്ത്യയുടെ ഫുട്ബോൾ ​ഗ്രാഫ് കുത്തനെ താഴോട്ടാണ് പോകുന്നത്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ […]
Read more

ന്യൂസിലൻഡിനെ വീഴ്ത്തി ഈജിപ്ത്; ഗ്രൂപ്പ് ജിയിൽ ഒന്നാം സ്ഥാനത്ത്

വാൻകൂവർ: തങ്ങളുടെ ലോകകപ്പ് ക്യാമ്പയിനിലെ ആദ്യ വിജയം സ്വന്തമാക്കി ഈജിപ്ത്. ഗ്രൂപ്പ് ജിയിൽ നടന്ന മത്സരത്തിൽ ന്യൂസിലൻഡിനെ 3-1ന് തോൽപ്പിച്ചാണ് മുഹമ്മദ് സലയും സംഘവും നിർണായക മൂന്ന് പോയിന്റ് നേടിയത്. ബെൽജിയം സമനിലയിൽ കുടുങ്ങിയതോടെ നാല് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്കും ഈജിപ്ത് ഉയർന്നു. മത്സരത്തിന്റെ 15-ാം മിനിറ്റിൽ ഫിൻ സർമാന്റെ ഗോളിലൂടെ ന്യൂസിലൻഡാണ് ആദ്യം ലീഡ് നേടിയത്. ആദ്യപകുതി അവസാനിക്കുമ്പോഴും ആ ലീഡ് അവർ നിലനിർത്തി. എന്നാൽ രണ്ടാംപകുതിയിൽ ശക്തമായി തിരിച്ചുവന്ന ഈജിപ്ത് 58-ാം മിനിറ്റിൽ […]
Read more

ലോകകപ്പ് ഫ്ളക്സുകളിൽ ചുരുട്ട് വലിക്കുന്ന ചിത്രം വേണ്ട; മുന്നറിയിപ്പുമായി ആരോ​ഗ്യവകുപ്പ്

ലോകകപ്പ് ഫുട്‌ബോൾ പ്രമാണിച്ച് നാടെങ്ങും ബാനറുകളും ഫ്ളക്സുകളുമാണ്. എന്നാൽ ഇവയിൽ താരങ്ങൾ ചുരുട്ടു വലിക്കുന്ന ചിത്രങ്ങള്‍ക്ക് തടയിടാന്‍ ആരോഗ്യ വകുപ്പ്. അര്‍ജന്റീന ബ്രസീല്‍ ആരാധകരുടെ ബാനറുകള്‍ക്കാണ് പിടിവീഴാൻ സാധ്യത കൂടുതൽ. താരങ്ങളും പരിശീലകരും ചുരുട്ട് വലിക്കുന്ന ചിത്രങ്ങള്‍ വിവിധയിടങ്ങളിലെ ബാനറുകളില്‍ കാണാം. ഇത്തരം ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് അധികൃതർ ഓർമിപ്പിക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളിലെ കൗണ്‍സിലര്‍മാര്‍ക്ക് ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്കുള്ള മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ലോകകപ്പ് ഫുട്‌ബോള്‍ പോസ്റ്ററുകളുടെ പേരില്‍ പുകയില ഉത്പന്നങ്ങളുടെ പരസ്യം ഉള്‍പ്പെടുത്തി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix