ബോസ്റ്റണ്‍: ഫിഫ ലോകകപ്പില്‍ ഇംഗ്ലണ്ടും ഘാനയും തമ്മിലുള്ള മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു. ഘാനയുടെ പ്രതിരോധക്കോട്ട തകര്‍ക്കാന്‍ ഇംഗ്ലീഷ് പടയ്ക്കായില്ല. മത്സരത്തിലുടനീളം കുറച്ച് അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോളടിക്കാൻ ഇംഗ്ലണ്ടിനായില്ല. ഘാനയുടെ ശക്തമായ ഡിഫന്‍സീവ് ‘ലോ ബ്ലോക്ക്’ ആണ് ഇംഗ്ലണ്ടിനെ പൂട്ടിയത്.
ആദ്യ പകുതി ഗോളില്ലാതെ വിരസമായി പിരിഞ്ഞതോടെ, രണ്ടാം പകുതിയില്‍ ഗോളടിക്കാന്‍ ഇംഗ്ലണ്ട് മുന്നേറ്റങ്ങള്‍ ശക്തമാക്കി. എന്നാല്‍ ഇംഗ്ലണ്ടിന്റെ മുന്നേറ്റങ്ങളെ ഘാന കൃത്യമായി പ്രതിരോധിച്ചു. കൂടുതല്‍ നേരം പന്തു കൈവശം വച്ചെങ്കിലും ഗോള്‍ കണ്ടെത്താന്‍ ഹാരി കെയ്‌നും കൂട്ടര്‍ക്കും സാധിച്ചില്ല.
സമനിലയോടെ ഇംഗ്ലണ്ടിനും ഘാനയ്ക്കും രണ്ട് മത്സരങ്ങളില്‍ നിന്ന് നാലുപോയന്റ് വീതമായി. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ക്രൊയേഷ്യയെ പരാജയപ്പെടുത്തിയപ്പോള്‍ ഘാന പാനമയെ കീഴടക്കിയിരുന്നു.




