Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Football

ലോകകപ്പ് കിക്കോഫിന് തൊട്ടുമുമ്പ് സബ്സക്രിഷൻ പ്ലാനിൽ മാറ്റം വരുത്തി സീ

മുംബൈ: ഫുട്ബോള്‍ ലോകകപ്പ് ആവേശങ്ങൾ തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ആരാധകർക്ക് ഇരുട്ടടിയായി സബ്സക്രിഷൻ പ്ലാനിൽ മാറ്റം വരുത്തി സീ. മുമ്പ് പ്രഖ്യാപിച്ചിരുന്ന 3 മാസത്തേക്കുള്ള 799 രൂപയുടെ പ്ലാനിൽ (പരസ്യങ്ങളോടെ) മൂന്ന് ഡിവൈസുകളിൽ വരെ മത്സരങ്ങൾ കാണാനാവുമായിരുന്നു. എന്നാൽ പുതുക്കിയ തീരുമാനപ്രകാരം ഇത് ഒരു ഡിവൈസിലേക്കാണ് ചുരുക്കിയിരിക്കുന്നത്. അതുപോലെ 1699 രൂപയുടെ വാർഷിക പ്രീമിയം പ്ലാനിൽ (പരസ്യങ്ങളില്ലാതെ) നാല് ഡിവൈസുകളിൽ കാണാനാവുമെന്നിരുന്ന സൗകര്യം ഇപ്പോൾ രണ്ട് ഡിവൈസുകളായി കുറച്ചിട്ടുണ്ട്. ഈ മാറ്റം ലോകകപ്പ് […]
Read more

സബ്സ്ക്രിപ്ഷൻ ഇല്ലേ? വിഷമിക്കേണ്ട, പണം മുടക്കാതെ ലോകകപ്പ് കാണാൻ വഴിയുണ്ട്

ന്യൂഡൽഹി: ഫിഫ ലോകകപ്പിന് പന്തുരളാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. എന്നാൽ കാൽപന്ത് പ്രേമികളെ ആശങ്കപ്പെടുത്തുന്ന പ്രധാന ചോദ്യം ഇതാണ് എങ്ങനെയാണ് കളി കാണാൻ കഴിയുക. ഇന്ത്യയിലെ സംപ്രേക്ഷണ അവകാശം സംബന്ധിച്ച് നിരവധി ആശയക്കുഴപ്പങ്ങൾക്ക് അവസാനം സീ സ്‌പോർട്‌സാണ് സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്. എന്നാൽ ഇന്ത്യയിലെ പ്രധാന സ്പോർട്സ് ഇവന്റുകളൊന്നും അടുത്ത കാലത്ത് ഇതിൽ വന്നിട്ടില്ല എന്നതിനാൽ മിക്കവരുടെ കയ്യിലും സീ സബ്സ്ക്രിപ്ഷനും കാണില്ല. വലിയ തുക നൽകി സബ്‌സ്‌ക്രിപ്ഷൻ എടുത്താൽ മാത്രമേ കളി കാണാൻ സാധിക്കുള്ളു. സാധാരണക്കാരായ പലരും […]
Read more

അർജന്റീന ​ഗോളടിച്ചാൽ പായസം മിക്സ്, പോർച്ചു​ഗലിന് മുളകുപൊടി… ലോകകപ്പ് ഓഫറുകളുമായി സപ്ലൈകോയും

തിരുവനന്തപുരം: ഫിഫ ലോകകപ്പിന്റെ ആവേശത്തിലേക്ക് സപ്ലൈകോയും. ഉപഭോക്താക്കൾക്കും ഫുട്‌ബോൾ ആരാധകർക്കും സപ്ലൈകോയുടെ വമ്പൻ സർപ്രൈസ് ആണ് വന്നിരിക്കുന്നത്. ജൂൺ 15 മുതൽ ആരംഭിക്കുന്ന ‘സപ്ലൈകോ സോക്കർ ഇലവൻ’ എന്ന പ്രത്യേക ഓഫർ പദ്ധതിയിലൂടെ ലോകകപ്പിലെ പ്രമുഖ 11 ടീമുകളെ സപ്ലൈകോയുടെ 11 ശബരി ഉത്പന്നങ്ങളുമായി ബന്ധപ്പെടുത്തി ആകർഷകമായ വിലക്കിഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ മത്സരത്തിലും ഒരു ടീം നേടുന്ന ഗോളുകളുടെ എണ്ണത്തിന് തുല്യമായ ശതമാനം വിലക്കിഴിവാണ് അതുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ശബരി ഉത്പന്നത്തിന് ലഭിക്കുക. ഉദാഹരണത്തിന്, ഒരു മത്സരത്തിൽ അർജന്റീന […]
Read more

‘ട്രിയോണ്ട’ ആള് പൊളിയാണ്! ഉള്ളിൽ നിറയെ ഡിജിറ്റൽ വിസ്മയം; ഇതാ ലോകകപ്പിലെ പന്ത് വിശേഷം

വാഷിങ്ടൻ: ഓരോ ലോകകപ്പുകളുടേയും ആത്മാവ് ആ ലോകകപ്പിലെ പന്ത് കൂടിയാണ്. ഏറ്റവും പുതിയ സാങ്കേതിക വിദ്യയുടെ ചേരുവ കൂടിയാണ് ഓരോ ലോകകപ്പ് പന്തുകളും. ജബുലാനിയും ബ്രസൂക്കയുമൊക്കെ ഇത്തരത്തിലെ വിപ്ലവങ്ങളാണ്. അഡിഡാസ് ഇറക്കുന്ന ഇത്തവണത്തെ പന്തിലും ഒട്ടേറെ കൗതുകങ്ങൾ ഒളിപ്പിച്ചിട്ടുണ്ട്. അറഇയാം ‘ട്രിയോണ്ട’യുടെ വിശേഷങ്ങൾ. ട്രിയോണ്ട പന്ത് മാത്രമല്ല. അത്യാധുനിക സാങ്കേതികവിദ്യകൾ അടങ്ങിയ ഒരു ഡിജിറ്റൽ ഉപകരണം കൂടിയാണെന്നു പറയാം. 2026 ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക മാച്ച് ബോളായ ട്രിയോണ്ട ഓരോ സെക്കൻഡിലും 500 തവണയാണ് ഡാറ്റ ശേഖരിക്കുന്നത്. […]
Read more

ലോകകപ്പ് സന്നാഹ മത്സരം; അർജന്റീനയും പോർച്ചുഗലും ഇംഗ്ലണ്ടും നാളെ ഇറങ്ങും

ലോകകപ്പ് 2026 മുൻസന്നാഹമത്സരങ്ങൾ: ലോകകപ്പിന് മുമ്പുള്ള അവസാന സന്നാഹമത്സരത്തിൽ അർജന്റീന നാളെ ഐസ്‌ലൻഡ് നേരിടും. ഇന്ത്യൻ സമയം രാവിലെ ആറരയ്ക്കാണ് കളി ആരംഭിക്കുക. പരിക്കിൽ നിന്ന് മുക്തനായ നായകൻ ലിയോണൽ മെസ്സി ഇലവനിലെത്തും. ഹോണ്ടുറാസിനെതിരെ കഴിഞ്ഞ ഞായറാഴ്ച നടന്ന മത്സരത്തിൽ മെസ്സി കളിക്കാനായിരുന്നില്ല. ലോകകപ്പിലെ ആദ്യ മത്സരത്തിൽ അർജന്റീന അൽജീരിയയെ നേരിടും. ലോകകപ്പിന് മുന്‍പുള്ള അവസാന സന്നാഹ മത്സത്തില്‍ പോര്‍ച്ചുഗലും ഇംഗ്ലണ്ടും നാളെ ഇറങ്ങും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിന് നൈജീരിയയും, ഇംഗ്ലണ്ടിന് കോസ്റ്റാറിക്കയുമാണ് എതിരാളികള്‍. അവസാന സന്നാഹമത്സരങ്ങൾ […]
Read more

പ്രവേശനം വിലക്കി അമേരിക്ക; ലോകകപ്പിലെ ആദ്യ സൊമാലിയൻ റഫറി ഫിഫ പട്ടികയിൽ നിന്ന് പുറത്ത്

വാഷിങ്ടൺ: യു.എസിൽ പ്രവേശനം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് 2026 ലോകകപ്പ് നിയന്ത്രിക്കേണ്ടിയിരുന്ന ആദ്യ സൊമാലിയൻ റഫറിയായ ഒമർ അർതാനെ ഫിഫ മാച്ച് ഒഫീഷ്യൽമാരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി. 2025-ലെ ആഫ്രിക്കൻ ഫുട്ബോളിലെ മികച്ച റഫറിയായ അദ്ദേഹത്തെ മിയാമി വിമാനത്താവളത്തിൽ വെച്ചാണ് തടഞ്ഞത്. നിലവിൽ തുർക്കിയിലാണ് അദ്ദേഹമുള്ളത്. പ്രവേശനം നിഷേധിക്കപ്പെട്ടതിനാൽ ഒമർ അബ്ദുൽഖാദിർ അർതാന് 2026-ലെ ഫിഫ ലോകകപ്പിൽ പരിശീലനം നടത്തുന്നതിനോ മത്സരം നിയന്ത്രിക്കുന്നതിനോ സാധിക്കില്ലെന്ന് ഫിഫ പ്രസ്താവനയിലൂടെ അറിയിച്ചു. വിസയും പ്രവേശനവും പൂർണമായും ആതിഥേയ രാജ്യത്തിന്റെ തീരുമാനമാണെന്നും, നിലവിലെ […]
Read more

ജയിച്ച് കരുത്തോടെ ക്രൊയേഷ്യ, മൊറോക്കോയെ തളച്ച് നോർവെ

അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ സ്ലൊവേനിയയെ ഒന്നിനെതിരെ രണ്ടു ഗോളിന് തോല്‍പ്പിച്ച് ക്രൊയേഷ്യ. ലൂക്ക മോഡ്രിച്ചിന്റെയും മരിയോ പസലിച്ചിന്റെയും ഗോളിലാണ് ക്രൊയേഷ്യൻ ജയം. സ്ലൊവനേയിക്കുവേണ്ടി ആന്ദ്രെസ് സ്‌പോറര്‍ ഗോള്‍ നേടി. ഇഞ്ചുറി ടൈമിലാണ് വിജയ​ഗോൾ പിറന്നത്. മറ്റൊരു മത്സരത്തിൽ ആഫ്രിക്കൻ ചാമ്പ്യന്മാരായ മൊറോക്കോയെ സമനിലയിൽ പിടിച്ച് നോർവെ. ബ്രഹിം ഡയസിന്റെ ഗോളിലാണ് എട്ടാം മിനിറ്റില്‍ മൊറോക്കോ ലീഡെടുത്തത്. എന്നാല്‍ 75-ാം മിനിറ്റില്‍ മാര്‍ട്ടിന്‍ ഒഡെഗാര്‍ഡിലൂടെ നോര്‍വേ തിരിച്ചടിച്ചു. മറ്റ് മത്സരങ്ങളിൽ എക്വഡോര്‍ എതിരില്ലാത്ത മൂന്നുഗോളിനാണ് ഗ്വാട്ടിമലയെ തോല്‍പ്പിച്ചത്. കൊളംബിയ […]
Read more

വീണ്ടും മൈതാനത്ത് കുഴഞ്ഞ് വീണ് എറിക്സൺ, ആശങ്കയുടെ നിമിഷങ്ങൾ; രക്ഷിച്ചത് പേസ്മേക്കർ- VIDEO

സീലൻഡ്: യുക്രൈനെതിരെയുള്ള സൗഹൃദ മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞ് വീണ് ഡെന്മാർക്ക് താരം ക്രിസ്റ്റ്യൻ എറിക്‌സൺ. കുറച്ച് സമയത്തിന് ശേഷം താരം ബോധം വീണ്ടെടുത്തതായി ഡാനിഷ് ഫുട്‌ബോൾ അസോസിയേഷൻ അറിയിച്ചു. ഒഡെൻസെയിൽ നടന്ന മത്സരത്തിന്റെ 65-ാം മിനിറ്റിലാണ് എറിക്‌സൺ കുഴഞ്ഞുവീണത്. ഇതേത്തുടർന്ന് കളി താത്കാലികമായി നിർത്തുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്തു. മൈതാനത്തുനിന്ന് സ്വയം നടന്നുനീങ്ങാൻ 34-കാരനായ താരത്തിന് സാധിച്ചിരുന്നു. 2021-ലെ യൂറോ കപ്പ് മത്സരത്തിനിലെ സമാനമായി ഫിൻലൻഡിനെതിരേ കളിക്കുന്നതിനിടെ എറിക്‌സണ് ഹൃദയാഘാതം സംഭവിച്ചിരുന്നു. ഇതിനെത്തുടർന്ന് അദ്ദേഹത്തിന്റെ ശരീരത്തിൽ പേസ്‌മേക്കർ […]
Read more

ഒന്നാം റാങ്കുകാർ കപ്പടിക്കില്ലെന്ന് ശാപം; മോക്ഷം നേടുമോ സ്കലോണിയും സംഘവും?

ഒന്നാം റാങ്കുകാരായി ലോകകപ്പിന് പോകുന്നവർ കപ്പടിക്കില്ലത്രേ. അങ്ങനെ ഒരു വിചിത്രമായ ശാപമുണ്ട് ഫിഫ ലോകകപ്പിന്. 1992ൽ ഫിഫ തങ്ങളുടെ പോയിന്റിങ്ങ് സിസ്റ്റം പുതുക്കിയതിനു ശേഷമാണ് ഇത്തരമൊരു ചരിത്രത്തിന്റേയും തുടക്കം. അമേരിക്ക വേദിയായ 1994 ലോകകപ്പാണ് ആദ്യത്തേത്, അന്ന് ഒന്നാം റാങ്കുകാരായി കളിക്കാനിറങ്ങിയ ജർമനി ക്വാർട്ടർ ഫൈനലിൽ ബൾഗേറിയയോട് തോറ്റ് പുറത്തായി. റോബർട്ടോ ബാജിയോയുടെ വിഖ്യാതമായ പെനാൽറ്റി മിസ് പിറന്ന ആ വർഷം കിരീടം നേടിയത് ബ്രസീൽ. 1998ലെ ഫ്രാൻസ് വേദിയായ ലോകക്കപ്പിനെത്തുമ്പോൾ റാങ്കിങ്ങിൽ മുന്നിൽ ബ്രസീൽ. എന്നാൽ […]
Read more

കളി കഴിഞ്ഞാൽ ഉടൻ മടങ്ങണം; ഇറാൻ ടീമിന് അസാധാരണ നിയന്ത്രണങ്ങളുമായി അമേരിക്ക

കാലിഫോർണിയ: അമേരിക്കയിൽ നടക്കുന്ന 2026-ലെ ഫിഫ ലോകകപ്പിനിടെ ഇറാൻ ദേശീയ ഫുട്ബോൾ ടീം നേരിടാനിരിക്കുന്നത് കടുത്ത യാത്ര നിയന്ത്രണങ്ങൾ. മത്സര ദിവസം മാത്രമേ കളിക്കാർക്ക് രാജ്യത്ത് പ്രവേശിക്കാൻ അനുവാദമുണ്ടാകൂ എന്നും, കളി കഴിഞ്ഞയുടൻ അവർ മടങ്ങേണ്ടിവരുമെന്നും ഇറാനിയൻ ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു. മെക്സിക്കോയിലെ ഇറാന്റെ അംബാസഡറായ അബുൽഫസൽ പസന്ദീദെയാണ് ഇക്കാര്യം പറഞ്ഞത്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കുന്നതിനായി ഇറാൻ ടീമിന് പ്രത്യേക പ്രവേശന നിബന്ധനകളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix