Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: gulf News

ദുബായിയിൽ ഡ്രൈവറില്ലാ ടാക്‌സികൾ എത്തി; ആപ്പിലൂടെ ബുക്ക് ചെയ്യാം

ദുബായ്: ദുബായ് ടാക്‌സി കമ്പനി (ഡി.ടി.സി.) ബൈദുവുമായി ചേർന്ന് വാണിജ്യ ആവശ്യങ്ങൾക്ക് 50 ഡ്രൈവറില്ലാ ടാക്‌സികൾ പുറത്തിറക്കി. താമസക്കാരും സന്ദർശകരും ‘അപ്പോളോ ഗോ’ ആപ്പ് വഴി യാത്രകൾ ബുക്ക് ചെയ്യാം. 2030ഓടെ നഗരത്തിലെ യാത്രകളിൽ 25 ശതമാനവും സ്മാർട്ട്, ഡ്രൈവറില്ലാ സംവിധാനങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന സ്വയംനിയന്ത്രിത ഗതാഗത പദ്ധതിയുടെ ഭാഗമാണിത്. വരും വർഷങ്ങളിൽ 1000-ത്തിലധികം ഡ്രൈവറില്ലാ ടാക്‌സികൾ ഉൾപ്പെടുത്തി സേവനം വിപുലീകരിക്കാനാണ് തീരുമാനം. ഡി.ടി.സി.യുമായുള്ള സഹകരണം സ്വയംനിയന്ത്രിത ഗതാഗത രംഗത്ത് പുതിയ അധ്യായത്തിന് തുടക്കമിടുന്നതാണെന്ന് ബൈദു […]
Read more

സൗദി അറേബ്യയിൽ ഏപ്രിൽ മുതൽ ജൂൺ വരെ കനത്ത മഴയ്ക്ക് സാധ്യത

റിയാദ്: സൗദി അറേബ്യയിൽ വരും മാസങ്ങളിൽ സാധാരണയെക്കാൾ കൂടുതൽ മഴയും ഉയർന്ന താപനിലയും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും കാലാവസ്ഥാ വ്യതിയാനം പ്രകടമാകുമെന്നാണ് പുതിയ പ്രവചനം. ഏപ്രിൽ മാസത്തിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കാമെന്നാണ് റിപ്പോർട്ട്. തബൂക്ക്, മദീന, മക്ക, അസീർ, അൽ ജൗഫ്, ഹാഇൽ, അൽ ഖസീം, വടക്കൻ അതിർത്തി മേഖലകൾ, റിയാദ്, നജ്‌റാൻ, കിഴക്കൻ പ്രവിശ്യ, […]
Read more

അബുദാബിയിൽ മിസൈൽ തകർന്ന് വീണ് 12 പേര്‍ക്ക് പരിക്ക്

അബുദാബി: ഇറാനിൽ നിന്നുള്ള ആക്രമണത്തിനിടെ യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനം തകർത്ത മിസൈലുകളുടെ അവശിഷ്ടങ്ങൾ വീണ് അഞ്ച് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റു. യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് ഇത് സ്ഥിരീകരിച്ചത്. സംഭവത്തിൽ ആറ് നേപ്പാൾ പൗരന്മാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നും മറ്റ് ആളുകൾക്ക് നേരിയതോ മിതമായതോ ആയ പരിക്കുകളാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇതോടെ പരിക്കേറ്റവരുടെ എണ്ണം 12 ആയി. യുഎഇ പ്രതിരോധ മന്ത്രാലയത്തിന്റെ വിവരങ്ങൾ പ്രകാരം, ഇറാനിൽ നിന്ന് വിക്ഷേപിച്ച 18 ബാലിസ്റ്റിക് മിസൈലുകളും […]
Read more

ഇന്ത്യയിലേക്കുള്ള കുവൈത്ത് എയർവേസ് വിമാന സർവീസുകൾ ഏപ്രിൽ 5 മുതൽ പുനരാരംഭിക്കും

കുവൈത്ത് സിറ്റി: കുവൈത്ത് എയർവേസ് ദമ്മാം വഴി ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ ഏപ്രിൽ 5 മുതൽ പുനരാരംഭിക്കും. മുംബൈ, ദില്ലി, അഹമ്മദാബാദ്, കൊച്ചി എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ. അഹമ്മദാബാദിലേക്ക് ഞായറാഴ്ചകളിൽ ആഴ്ചയിൽ ഒരിക്കൽ സർവീസ് ഉണ്ടായിരിക്കും. കൊച്ചിയിലേക്ക് തിങ്കളാഴ്ചയും ബുധനാഴ്ചയും ആഴ്ചയിൽ രണ്ട് പ്രാവശ്യം സർവീസ് നടത്തും. ദില്ലിയിലേക്ക് ചൊവ്വാഴ്ചകളിൽ ആഴ്ചയിൽ ഒരിക്കലും മുംബൈയിലേക്ക് വെള്ളിയാഴ്ചകളിൽ ആഴ്ചയിൽ ഒരിക്കലും സർവീസ് ഉണ്ടായിരിക്കും. നിലവിലെ സാഹചര്യത്തിൽ യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ദമ്മാം വഴി ലണ്ടൻ, കൈറോ, ഇസ്താംബുൾ, ലാഹോർ, അമ്മാൻ […]
Read more

കുവൈത്തിൽ വിസിറ്റ് വിസകൾക്ക് ഒരു മാസം കൂടി സമയം അനുവദിച്ചു

കുവൈത്ത് സിറ്റി: നിലവിലെ സാഹചര്യങ്ങളും വിമാനത്താവളം അടച്ചിരിക്കുന്നത് പരിഗണിച്ച് ബിസിനസ്, ഫാമിലി, ടൂറിസ്റ്റ് വിസിറ്റ് വിസകൾക്ക് ഒരു മാസം കൂടി കാലാവധി നീട്ടി നൽകുന്നതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സന്ദർശകരും സ്പോൺസർമാരും നിയമപ്രശ്നങ്ങളിൽപ്പെടാതിരിക്കാനാണ് തീരുമാനം. എല്ലാ വിസിറ്റ് വിസകളും സ്വമേധയാ പുതുക്കപ്പെടുന്നതായും റസിഡൻസ് അഫയേഴ്സ് വകുപ്പിൽ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും സുരക്ഷാ മീഡിയ ഡയറക്ടർ കർണൽ ഉസ്മാൻ അൽ-ഘരീബ് വ്യക്തമാക്കി. ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ് പുതുക്കൽ പ്രാബല്യത്തിൽ വരിക. ഫെബ്രുവരി 28, 2026 മുതൽ കാലാവധി കഴിഞ്ഞതോ ഉടൻ […]
Read more

റിയാദിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ച് സാഹസിക പ്രകടനം; ഡ്രൈവർ പിടിയിൽ

റിയാദ്: സൗദി തലസ്ഥാനമായ റിയാദിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ച് സാഹസിക പ്രകടനം നടത്തിയ ഡ്രൈവർ പിടിയിൽ. വാഹനം ഓടിക്കൊണ്ടിരിക്കെ ഡ്രൈവിങ് സീറ്റിൽ നിന്ന് എഴുന്നേറ്റ് മാറിനിന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് നടപടി. പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തിൽ റിയാദ് ട്രാഫിക് വിഭാഗം അന്വേഷണം നടത്തി നിയമലംഘകനെ കണ്ടെത്തുകയായിരുന്നു. വാഹനമോടിക്കുന്നതിനിടെ സീറ്റിൽ നിന്ന് മാറിനിൽക്കുന്നത് വഴി സ്വന്തം ജീവനും മറ്റ് യാത്രക്കാരുടെയും സുരക്ഷയ്ക്കും ഗുരുതര ഭീഷണി സൃഷ്ടിച്ചതായി അധികൃതർ വ്യക്തമാക്കി. പിടിയിലായ വ്യക്തിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി ജനറൽ ഡയറക്ടറേറ്റ് […]
Read more

അബുദാബിയിൽ രണ്ടിടത്ത് ഇറാന്‍റെ ആക്രമണം

അബുദാബി: യുഎഇയിലെ അബുദാബിയിൽ ഇറാനുമായി ബന്ധപ്പെട്ട ആക്രമണശ്രമങ്ങളുടെ പശ്ചാത്തലത്തിൽ രണ്ടിടങ്ങളിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണതായി റിപ്പോർട്ട്. ഹബ്ഷാൻ ഗ്യാസ് കേന്ദ്രത്തിനടുത്ത് അവശിഷ്ടങ്ങൾ പതിച്ചതിനെ തുടർന്ന് ചെറിയ തോതിൽ തീപിടുത്തമുണ്ടായി. തുടർന്ന് പ്ലാന്റ് പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു. യുഎഇയുടെ വ്യോമപ്രതിരോധ സംവിധാനം ആകാശത്ത് വച്ച് തകർത്ത മിസൈൽ അല്ലെങ്കിൽ ഡ്രോൺ അവശിഷ്ടങ്ങളാണ് പ്ലാന്റ് പരിസരത്ത് വീണതെന്ന് അധികൃതർ സ്ഥിരീകരിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഇതിനു പുറമെ അബുദാബിയിലെ അജ്ബാൻ മേഖലയിലും സമാനമായി വ്യോമപ്രതിരോധം തകർത്ത […]
Read more

കുവൈത്തിലെ എണ്ണ ശുദ്ധീകരണശാലക്ക് നേരെ ഇറാന്‍റെ ഡ്രോൺ ആക്രമണം; വൻ തീപിടിത്തം

റിയാദ്: കുവൈത്തിലെ എണ്ണ ശുദ്ധീകരണശാലക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം. മിന അൽ അഹമ്മദി എണ്ണ ശുദ്ധീകരണശാലയിൽ തീപിടിത്തമുണ്ടായതായി അധികൃതർ അറിയിച്ചു. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. കുവൈത്തിലെ ഏറ്റവും വലിയ ശുദ്ധീകരണശാലകളിലൊന്നായ ഇവിടെ പ്രതിദിനം 7,30,000 ബാരൽ എണ്ണയാണ് ശുദ്ധീകരിക്കുന്നത്. മാർച്ച് 19നും ഇതേ ശാലയ്ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനിടെ സൗദി അറേബ്യയ്ക്കെതിരെയും ഡ്രോൺ ആക്രമണശ്രമങ്ങൾ ഉണ്ടായതായി സൗദി പ്രതിരോധ […]
Read more

കപ്പൽ ഗതാഗത സംരക്ഷണം; ബഹ്‌റൈൻ പ്രമേയത്തിൽ വോട്ടെടുപ്പ് നാളെ

ഒമാൻ: ഹോർമുസ് കടലിടുക്കിലൂടെ കപ്പൽ ഗതാഗതം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ബഹ്‌റൈൻ മുന്നോട്ട് വെച്ച പ്രമേയത്തിൽ യുഎൻ സുരക്ഷാ കൗൺസിലിൽ വോട്ടെടുപ്പ് നാളത്തേക്ക് മാറ്റി. ഇന്ന് നടക്കാനിരുന്ന വോട്ടെടുപ്പാണ് മാറ്റിവെച്ചത്. വാണിജ്യ കപ്പൽ ഗതാഗതം സുരക്ഷിതമാക്കാൻ ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ രാജ്യങ്ങൾക്ക് അധികാരം നൽകുന്നതാണ് പ്രമേയത്തിന്റെ പ്രധാന നിർദ്ദേശം. പ്രമേയത്തിന് ജിസിസി രാജ്യങ്ങളുടെ പിന്തുണയുണ്ടെങ്കിലും, വീറ്റോ അധികാരമുള്ള ചൈനയും റഷ്യയും സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. ബലപ്രയോഗം ഉൾക്കൊള്ളുന്ന പ്രമേയങ്ങളെ എതിർക്കുമെന്ന് ചൈന ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് […]
Read more

ടെന്‍റ് തകർന്ന് വീണ് പ്രവാസി ആട്ടിടയൻ മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാതിൻ സമീപത്തെ മരുഭൂമിയിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ടെൻറ് തകർന്നുവീണ് ഇന്ത്യൻ തൊഴിലാളി മരിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ അബ്ദുൽ മൊയ്‌ദീൻ ആണ് മരിച്ചത്. ആട്ടിടയനായി ജോലി ചെയ്തിരുന്ന അദ്ദേഹം താമസിച്ചിരുന്ന ടെൻറ് കനത്ത കാറ്റിലും മഴയിലും തകർന്നുവീണതാണ് അപകടത്തിന് കാരണം. പട്ടണത്തിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെയുള്ള മരുഭൂമി മേഖലയിലാണ് സംഭവം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഹഫർ അൽ ബാതിനിൽ […]
Read more

Recent News

Advertisement
WhiteswanTV Footer