Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: gulf News

സന്ദർശകർക്കായി വിസ നീട്ടൽ നടപടികൾ ആരംഭിച്ചു; സൗദി അറേബ്യ

റിയാദ്: മേഖലയിലെ അസാധാരണ സാഹചര്യങ്ങളെ തുടർന്ന് മടക്കയാത്ര തടസ്സപ്പെട്ട സന്ദർശകർക്കായി സൗദി പാസ്‌പോർട്ട് വകുപ്പ് വിസ കാലാവധി നീട്ടൽ നടപടികൾ ആരംഭിച്ചു. 2026 ഫെബ്രുവരി 25ന് കാലാവധി അവസാനിച്ച വിസിറ്റ് വിസയുള്ളവർക്ക് ‘അബ്ഷിർ’ പ്ലാറ്റ്‌ഫോം വഴി അപേക്ഷ നൽകി നിശ്ചിത ഫീസ് അടച്ച് വിസ പുതുക്കാം. ഇതനുസരിച്ച് 2026 ഏപ്രിൽ 18 വരെ കാലാവധി നീട്ടി ലഭിക്കും. സൗദി ഭരണകൂടത്തിന്റെ പ്രത്യേക നിർദേശപ്രകാരം ആഭ്യന്തര മന്ത്രാലയമാണ് ഇളവുകൾ പ്രഖ്യാപിച്ചത്. അതേസമയം, ഫെബ്രുവരി 25ന് കാലാവധി അവസാനിച്ച ഉംറ, […]
Read more

ഗൾഫിലാകെ ഇറാൻ ആക്രമണം ശക്തം; അബുദാബിയിൽ ഇന്ത്യക്കാർക്ക് പരിക്ക്

ദുബായ്: ഗൾഫ് മേഖലയിലാകെ ഇറാൻ ശക്തമായ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടത്തി. യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഒമാൻ എന്നീ ജിസിസി രാജ്യങ്ങളാണ് പ്രധാനമായും ലക്ഷ്യമാക്കപ്പെട്ടത്. വിവിധ സ്ഥലങ്ങളിൽ ഉണ്ടായ ആക്രമണങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അബുദാബിയിലെ കെസാദ് പ്രത്യേക സാമ്പത്തിക മേഖലയിലേക്ക് ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചു. മിസൈൽ ആകാശത്ത് വെച്ച് പ്രതിരോധിച്ചെങ്കിലും അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റു. പ്രദേശത്ത് രണ്ടിടങ്ങളിൽ തീപിടിത്തവും റിപ്പോർട്ട് ചെയ്തു. ഒമാനിലെ സലാല തുറമുഖത്തേക്കും ഡ്രോൺ ആക്രമണം […]
Read more

സലാല തുറമുഖത്തേക്ക് ഡ്രോൺ ആക്രമണം; ഒരാൾക്ക് പരിക്ക്

മസ്കറ്റ്: ഒമാനിലെ സലാല തുറമുഖത്തെ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം നടന്നു. രണ്ട് ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ തുറമുഖത്ത് ജോലി ചെയ്തിരുന്ന ഒരു വിദേശ തൊഴിലാളിക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ആഘാതത്തിൽ തുറമുഖത്തിലെ ഒരു ക്രെയിനിന് നാശനഷ്ടം സംഭവിച്ചതായും റിപ്പോർട്ടുണ്ട്. സംഭവത്തെ ഒമാൻ ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ സുരക്ഷയും ജനങ്ങളുടെ സംരക്ഷണവും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Read more

ഉംറയ്ക്ക് പോയ മലയാളി തീർത്ഥാടക സൗദി അറേബ്യയിൽ മരണപെട്ടു

റിയാദ്: ഉംറ വിസയിൽ സൗദി അറേബ്യയിലെത്തിയ പാലക്കാട് നെന്മാറ സ്വദേശിനി റിയാദിൽ മരിച്ചു. കൈറാടി വടക്കേപ്പറമ്പ് ബഷീറിന്റെ ഭാര്യ ലൈല (50) ആണ് താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഒന്നര മാസം മുൻപാണ് ഉംറ നിർവഹിക്കാൻ ലൈല സൗദിയിലെത്തിയത്. ഉംറക്ക് ശേഷം റിയാദിലുള്ള മക്കളോടൊപ്പം താമസിച്ച് വരികയായിരുന്നു. ഭർത്താവ് ബഷീർ നാട്ടിലാണുള്ളത്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം റിയാദിൽ ഖബറടക്കും. റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് […]
Read more

കുവൈത്തിലെ ആരോഗ്യ ജീവനക്കാർ ഉടൻ ജോലിയിൽ തിരിച്ചെത്തണമെന്ന് നിർദ്ദേശം

കുവൈത്ത് സിറ്റി: കുവൈത്തിലെ നിലവിലെ അസാധാരണ സാഹചര്യങ്ങൾ കണക്കിലെടുത്ത് വിദേശത്തുള്ള ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരോട് എത്രയും വേഗം ജോലിയിൽ തിരിച്ചെത്താൻ ആവശ്യപ്പെട്ട് അധികൃതർ. ആരോഗ്യ സേവനങ്ങൾ തടസ്സമില്ലാതെ തുടരുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് ഈ അടിയന്തര നടപടി. അവധിയിലുള്ളവരും നിലവിൽ വിദേശത്തുള്ളവരുമായ എല്ലാ ജീവനക്കാർക്കും ഇത് സംബന്ധിച്ച കർശന നിർദ്ദേശം നൽകി കൊണ്ട് മന്ത്രാലയം സർക്കുലർ പുറത്തിറക്കി. തിരിച്ചെത്തുന്ന ജീവനക്കാർ തങ്ങൾ ജോലിയിൽ പ്രവേശിച്ചതായി വ്യക്തമാക്കുന്ന ഔദ്യോഗിക കത്തോ അല്ലെങ്കിൽ അവധി കഴിഞ്ഞ് തിരിച്ചെത്തിയെന്ന നോട്ടീസോ സമർപ്പിക്കണം. ഈ രേഖകൾ […]
Read more

യുദ്ധ പ്രതിസന്ധിയിലും കുലുങ്ങാതെ സൗദി; ഇന്ധന പ്രതിസന്ധിക്കിടെ രക്ഷാകവചമായ വഴി

റിയാദ്: ഹോർമുസ് കടലിടുക്ക് അടഞ്ഞതോടെ ആഗോള എണ്ണവിതരണത്തിൽ ആശങ്ക ഉയർന്നപ്പോൾ ലോകത്തിന്റെ ശ്രദ്ധ സൗദി അറേബ്യയിലേക്ക് തിരിഞ്ഞു. ഈ പ്രതിസന്ധി മുൻകൂട്ടി കണ്ട് 45 വർഷം മുമ്പ് തന്നെ സൗദി ഒരുക്കിയ “രക്ഷാകവചം” ഇപ്പോൾ നിർണായകമായി മാറുകയാണ്. രാജ്യത്തിന്റെ കിഴക്കൻ എണ്ണപ്പാടങ്ങളെ ചെങ്കടൽ തീരത്തെ യാൻബു തുറമുഖവുമായി ബന്ധിപ്പിക്കുന്ന 1,200 കിലോമീറ്റർ നീളമുള്ള ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈൻ ആണ് ഈ നിർണായക സംവിധാനം. 1980-കളിലെ ഇറാൻ- ഇറാഖ് യുദ്ധകാലത്താണ് ഇത് നിർമ്മിച്ചത്. വലിയ യുദ്ധസാഹചര്യങ്ങളിലും എണ്ണ വിതരണം […]
Read more

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; സഹപ്രവർത്തകൻ അറസ്റ്റിൽ

ദുബായ്: ഷാർജയിൽ ജോലിസ്ഥലത്ത് ഉണ്ടായ തർക്കത്തിനിടെ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് താമരശ്ശേരി ചാലക്കര സ്വദേശിയായ നിഷാദ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നിഷാദിന്റെ സഹപ്രവർത്തകനായ കരുവമ്പൊയിൽ സ്വദേശിയായ ഷമീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഒരേ കഫ്തീരിയയിൽ ദീർഘകാലമായി ജോലി ചെയ്തുവരികയായിരുന്നു. ജോലിസ്ഥലത്ത് ഉണ്ടായ തർക്കം വഷളായതോടെയാണ് ആക്രമണം നടന്നതെന്ന് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ ഷാർജ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് അറിയിച്ചു.
Read more

കുവൈത്ത് ചെക്ക്‌പോസ്റ്റുകളിൽ സന്ദർശനം നടത്തി ആഭ്യന്തര മന്ത്രാലയ അണ്ടർസെക്രട്ടറി

കുവൈത്ത് സിറ്റി: കുവൈത്തിൽ സ്ഥാപിച്ച വിവിധ സുരക്ഷാ ചെക്ക്‌പോസ്റ്റുകൾ മേജർ ജനറൽ അബ്ദുൽ വഹാബ് അൽ-വഹീബ്, ആഭ്യന്തര മന്ത്രാലയ അണ്ടർസെക്രട്ടറി, തിങ്കളാഴ്ച സന്ദർശിച്ചു. സന്ദർശനത്തിൽ സുരക്ഷാ ഡയറക്ടറേറ്റ്സ് സെക്ടർ മേധാവി മേജർ ജനറൽ ഹമദ് അൽ-മുനിഫി, ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ മേധാവി ബ്രിഗേഡിയർ അബ്ദുള്ള അൽ-അതീഖി എന്നിവരും പങ്കെടുത്തു. അദ്ദേഹം രാജ്യവ്യാപകമായി വിന്യസിച്ച ചെക്ക്‌പോസ്റ്റുകളിലെ സുരക്ഷാ സേനയുടെ പ്രവർത്തനരീതിയും വിന്യാസവും നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്തു. നിലവിലെ സാഹചര്യങ്ങൾ മുൻകൂട്ടി പരിഗണിച്ച് സ്വീകരിച്ച സുരക്ഷാ പദ്ധതികളും മുൻകരുതൽ […]
Read more

ഇറാന്റെ മിസൈൽ ആക്രമണം; അബുദാബിയിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ 2 പേർ കൊല്ലപ്പെട്ടു

അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു. മരിച്ച രണ്ടാമത്തെയാൾ പാകിസ്താൻ സ്വദേശിയാണ്. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റ മൂന്ന് പേരിലും ഒരു ഇന്ത്യക്കാരനുണ്ട്. യു.എ.ഇ, ജോർദാൻ സ്വദേശികളാണ് പരിക്കേറ്റ മറ്റുള്ളവർ. ഇതോടെ, യുഎഇയിൽ ഇറാൻ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം പതിനൊന്നായി. ഇതിൽ മൂന്നുപേര് സൈനികരാണ്. മിസൈൽ ആക്രമണ ശ്രമമുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും യുഎഇ ആഭ്യന്തരമന്ത്രാലയം രാവിലെ മുന്നറിയിപ്പ് നൽകിയിരുന്നു. ഏകപക്ഷീമായി […]
Read more

ജാഗ്രതാനിർദേശവുമായി ഒമാൻ; ജലനിരപ്പ് ഉയർന്നാൽ അണക്കെട്ട്‌ തുറക്കും

മസ്‌കത്ത്: അസ്ഥിര കാലാവസ്ഥയും കനത്ത മഴയും തുടരുന്ന സാഹചര്യത്തിൽ, ജലനിരപ്പ് സംഭരണ ശേഷിയുടെ 75 ശതമാനത്തിൽ കൂടുതലായാൽ അണക്കെട്ടുകളുടെ ഗേറ്റുകൾ തുറക്കുമെന്ന് ഒമാൻ. ജലനിരപ്പ് നിയന്ത്രിക്കാനും ഭൂഗർഭജല സംഭരണം വർധിപ്പിക്കാനുമുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഈ തീരുമാനം. വടക്കൻ ഗവർണറേറ്റുകളിൽ ശക്തമായ മഴ തുടരുമെന്നതിനാൽ വാദികളിൽ ശക്തമായ നീരൊഴുക്ക് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഗേറ്റുകൾ തുറക്കുന്നത് ജലനിരപ്പ് നിയന്ത്രിക്കുന്നതിനൊപ്പം അധികജലം ഭൂഗർഭ ജലാശയങ്ങളിലേക്ക് എത്തിക്കാനും സഹായിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വെള്ളപ്പൊക്ക സാധ്യത കുറയ്ക്കുന്നതിനും മഴവെള്ളം ഫലപ്രദമായി […]
Read more

Recent News

Advertisement
WhiteswanTV Footer