Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: gulf News

കുവൈത്തിൽ വൻ ഭീകരവാദ ഗൂഢാലോചന തകർത്തു; 24 കുവൈത്ത് സ്വദേശികൾ പിടിയിൽ

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ സുരക്ഷയെ തകർക്കാനും ഭീകര സംഘടനകൾക്ക് ഫണ്ട് എത്തിക്കാനും ലക്ഷ്യമിട്ടിരുന്ന വിപുലമായ ഗൂഢാലോചന കുവൈത്ത് ആഭ്യന്തര മന്ത്രാലയം തകർത്തതായി റിപ്പോർട്ട്. സ്റ്റേറ്റ് സെക്യൂരിറ്റി സർവീസ് നടത്തിയ മിന്നൽ പരിശോധനയിൽ കുവൈത്ത് പൗരന്മാരായ 24 പേർ ഉൾപ്പെട്ട രഹസ്യ സെൽ പിടിയിലായതായി മന്ത്രാലയം അറിയിച്ചു. പിടിയിലായവരിൽ അടുത്തിടെ പൗരത്വം റദ്ദാക്കിയ ഒരാളും ഉൾപ്പെടുന്നതായി ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നു. മതപരവും ജീവകാരുണ്യപരവുമായ പ്രവർത്തനങ്ങളുടെ പേരിൽ ജനങ്ങളിൽ നിന്ന് പണം പിരിച്ചെടുത്ത്, അത് നിയമവിരുദ്ധമായി വിദേശത്തേക്ക് കടത്തുകയും ഭീകര […]
Read more

പത്തു വർഷം ജോലിക്ക് ഹാജരാകാതെ ശമ്പളം കൈപ്പറ്റി, ജീവനക്കാരിക്ക് തടവുശിക്ഷ

കുവൈത്ത് സിറ്റി: പത്തു വർഷത്തോളമായി കുവൈത്തിൽ ജോലിക്ക് ഹാജരാകാതെ ശമ്പളം കൈപ്പറ്റിയ ജീവനക്കാരിക്ക് അഞ്ചു വർഷം കഠിനതടവും പിഴയും വിധിച്ചു.കുവൈത്തിൽ സിവിൽ സർവീസ് മേഖലയിൽ ജോലി ചെയ്തു വരികയായിരുന്നു ഇവർ. നിയമവിരുദ്ധമായി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റിയെന്ന കുറ്റത്തിനാണ് കോടതി ഇവർക്ക് അഞ്ചു വർഷത്തെ തടവ് ശിക്ഷ നൽകിയത്. തന്റെ പേര് പേറോൾ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നു എന്ന സാഹചര്യം മുതലെടുത്താണ് പ്രതി ഈ സാമ്പത്തിക ക്രമക്കേട് നടത്തിയത്. ഏകദേശം 1,10,000 കുവൈറ്റ് ദിനാർ ഇവർ ശമ്പളമായി കൈപ്പറ്റിയിട്ടുണ്ട്. […]
Read more

സൗദിയിൽ മയക്കുമരുന്ന് കടത്ത് കേസിൽ ഏഴ് പേരുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: മയക്കുമരുന്ന് കടത്ത് കേസിൽ പ്രതികളായ ഏഴ് പേരുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി അറേബ്യ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച റിയാദ് മേഖലയിലാണ് ശിക്ഷ നടപ്പാക്കിയത്. ശിക്ഷിക്കപ്പെട്ടവരിൽ അഞ്ച് സൗദി പൗരന്മാരും രണ്ട് ജോർദാൻ പൗരന്മാരുമാണ്. നിരോധിത ലഹരിമരുന്നായ ആംഫെറ്റാമൈൻ ഗുളികകൾ രാജ്യത്തേക്ക് കടത്തുകയും കൈവശം വെക്കുകയും ചെയ്ത കുറ്റത്തിനാണ് ഇവർക്ക് വധശിക്ഷ വിധിച്ചത്. സുരക്ഷാ ഏജൻസികൾ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിൽ പ്രത്യേക കോടതി ശിക്ഷ വിധിക്കുകയും, ഉയർന്ന കോടതികൾ അത് ശരിവെക്കുകയും […]
Read more

ബഹ്‌റൈനിൽ കടബാധ്യതയുള്ള പ്രവാസികൾ രാജ്യം വിടുന്നത് തടയാൻ നീക്കം

മനാമ: കടബാധ്യതയുള്ള വിദേശികൾക്ക് ഏർപ്പെടുത്തുന്ന യാത്രാവിലക്ക് കാലപരിധിയില്ലാതെ നീട്ടാൻ അനുമതി നൽകുന്ന ഭേദഗതി ചർച്ച ചെയ്യാൻ ബഹ്‌റൈൻ പാർലമെന്റ് ഒരുങ്ങുന്നു. സിവിൽ–കൊമേഴ്‌സ്യൽ നിയമത്തിലെ ആർട്ടിക്കിൾ 40-ൽ മാറ്റം വരുത്തുന്ന രണ്ട് കരട് ബില്ലുകളാണ് പരിഗണനയ്ക്ക് വരുന്നത്. നിലവിലെ നിയമപ്രകാരം, ഒരു വ്യക്തിക്ക് മൂന്ന് മാസത്തേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുകയും അത് പരമാവധി മൂന്ന് തവണ പുതുക്കുകയും ചെയ്യാനാണ് കോടതി അധികാരം. എന്നാൽ പുതിയ ഭേദഗതി പ്രകാരം, യാത്രാവിലക്കിന് കാരണമായ സാഹചര്യങ്ങൾ തുടരുന്നിടത്തോളം അത് അനിശ്ചിതകാലത്തേക്ക് പുതുക്കാൻ ജഡ്ജിക്ക് അധികാരം […]
Read more

അത്യാധുനിക യുദ്ധവിമാനങ്ങളുമായി പാക് സൈന്യം സൗദിയിൽ

റിയാദ്: പ്രദേശത്ത് സംഘർഷാവസ്ഥ തുടരുന്നതിനിടെ പാകിസ്ഥാൻ പ്രത്യേക സേന സൗദി അറേബ്യയിൽ എത്തി. പാക് വ്യോമസേനയുടെ അത്യാധുനിക യുദ്ധവിമാനങ്ങളും സപ്പോർട്ട് വിമാനങ്ങളും ഉൾപ്പെടുന്ന സംഘമാണ് കിഴക്കൻ മേഖലയിലെ കിംഗ് അബ്ദുൽ അസീസ് എയർബേസിൽ വിന്യസിക്കപ്പെട്ടത്. ഇക്കാര്യം സൗദി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. സൗദി–പാക് തന്ത്രപരമായ പ്രതിരോധ സഹകരണ കരാറിന്റെ ഭാഗമായാണ് സേന വിന്യാസം. ‘സ്ട്രാറ്റജിക് മ്യൂച്വൽ ഡിഫൻസ് എഗ്രിമെന്റ്’ പ്രകാരം, ഒരുരാജ്യത്തിനെതിരായ ആക്രമണം ഇരുരാജ്യങ്ങൾക്കും നേരെയുള്ളതായാണ് കണക്കാക്കുക. ഇരുരാജ്യങ്ങളുടെയും സായുധ സേനകൾ തമ്മിലുള്ള സംയുക്ത ഏകോപനവും […]
Read more

കുവൈത്തിൽ ഹിസ്ബുള്ള സംഘടനയ്ക്ക് സാമ്പത്തിക സഹായം നൽകിയ പ്രതികൾക്ക് പത്ത് വർഷം കഠിന തടവ്

കുവൈത്ത് സിറ്റി: കുവൈത്തിൽ ഹിസ്ബുള്ള സംഘടനയ്ക്ക് സാമ്പത്തിക സഹായം നൽകിയതും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പങ്കെടുത്തതുമായ കേസിൽ രണ്ട് പൗരന്മാർക്കും പൗരത്വം റദ്ദാക്കിയ ഒരാളും ഉൾപ്പെടെ മൂന്ന് പേർക്ക് ക്രിമിനൽ കോടതി 10 വർഷം കഠിനതടവ് വിധിച്ചു. ഓരോ പ്രതിക്കും 10,000 ദിനാർ വീതം പിഴയും വിധിച്ചിട്ടുണ്ട്. നിരോധിത സംഘടനകളെ സഹായിച്ചതും രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതുമാണ് കേസിന് കാരണമായത്. ഇത്തരത്തിലുള്ള നടപടികൾക്കെതിരെ കർശന നിലപാടിന്റെ ഭാഗമായാണ് കോടതി വിധി പുറപ്പെടുവിച്ചത്. കഴിഞ്ഞ മാസം രാജ്യത്തെ പ്രധാന […]
Read more

വിഷു കേമമാക്കാൻ ലുലു ഗ്രൂപ്പ്; കൊച്ചിയിൽ നിന്ന് ഗൾഫിലേക്ക് 3200ലേറെ ടൺ ഭക്ഷ്യോത്പ്പന്നങ്ങൾ

കൊച്ചി: പ്രവാസി മലയാളികൾക്ക് വിഷു ആഘോഷത്തിനായി ഗൾഫ് രാജ്യങ്ങളിൽ ഭക്ഷ്യലഭ്യത ഉറപ്പാക്കുന്നതിനായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ നേതൃത്വത്തിൽ പ്രത്യേക കാർഗോ വിമാനങ്ങളിലൂടെ പഴം–പച്ചക്കറി കയറ്റുമതി ആരംഭിച്ചു. ലുലു ഫെയർ എക്സ്പോർട്ടിന്റെ നേതൃത്വത്തിലാണ് വിഷുവിനോടനുബന്ധിച്ചുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ കയറ്റുമതി നടക്കുന്നത്. ആകെ 3200 ടൺത്തിലധികം പഴം–പച്ചക്കറികൾ വിവിധ കാർഗോ, യാത്രാ വിമാനങ്ങളിലൂടെ ഗൾഫ് രാജ്യങ്ങളിലേക്ക് അയയ്ക്കുന്നുണ്ട്. ഇന്നലെ രാവിലെ 11.45ന് കുവൈത്ത് എയർവെയ്സിന്റെ പ്രത്യേക കാർഗോ വിമാനം 50 ടൺ കാർഷിക ഉൽപ്പന്നങ്ങളുമായി കൊച്ചി അന്താരാഷ്ട്ര […]
Read more

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു; എട്ടു വർഷമായി നാട്ടിൽ പോയിട്ടില്ല

റിയാദ്: എട്ട് വർഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടയിൽ മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം നിലമ്പൂർ കുഴിമണ്ണ പുളിയങ്കോട് സ്വദേശിയായ ഹംസ (67) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്താൻ ശ്രമിച്ചപ്പോൾ പ്രതികരണമില്ലാതിരുന്നതിനെ തുടർന്ന് സഹോദരൻ പൊലീസ് അധികൃതരെയും റെഡ് ക്രസന്റിനെയും വിവരം അറിയിച്ചു. തുടർന്ന് ആംബുലൻസ് എത്തിച്ച് പ്രാഥമിക ചികിത്സ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിയാദിലെ അൽ ഖുറൈജി പേപ്പർ വ്യവസായ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഹംസയ്ക്ക് […]
Read more

ദുബായ്, അബുദാബി, അമ്മാൻ സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കും

റിയാദ്: മേഖലയിലെ സംഘർഷങ്ങളെ തുടർന്ന് നിർത്തിവച്ചിരുന്ന വിമാന സർവീസുകൾ സൗദിയ ഭാഗികമായി പുനരാരംഭിക്കുന്നു. ഏപ്രിൽ 11 മുതൽ ദുബായ്, അബുദാബി, അമ്മാൻ എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുക്കപ്പെട്ട സർവീസുകൾ വീണ്ടും ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ജിദ്ദയിൽ നിന്ന് ദുബായ് (SV588), അമ്മാൻ (SV631), അബുദാബി (SV570) എന്നിവിടങ്ങളിലേക്കും, തിരിച്ച് ദുബായ്–ജിദ്ദ (SV589), അമ്മാൻ–ജിദ്ദ (SV632), അബുദാബി–ജിദ്ദ (SV571) സർവീസുകളും പുനരാരംഭിക്കും. മേഖലയിലെ സാഹചര്യം പരിഗണിച്ച് വിമാന സമയക്രമത്തിൽ മാറ്റങ്ങൾ വരാനിടയുള്ളതിനാൽ, യാത്രയ്ക്കുമുമ്പ് ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കിൽ ആപ്പ് വഴി ഫ്ലൈറ്റ് […]
Read more

ഭീകരവാദ കേസ്; സൗദിയിൽ രണ്ട് പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി

റിയാദ്: റിയാദിൽ ഭീകരവാദ കേസിൽ കുറ്റക്കാരായി കണ്ടെത്തപ്പെട്ട രണ്ട് സൗദി അറേബ്യ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മുസ്തഫ ബിൻ അലി ബിൻ സാലിഹ് അൽ സുബൈത്തി, അലി ബിൻ ഹസൻ ബിൻ അലി അൽ സുബൈത്തി എന്നിവർക്കാണ് വ്യാഴാഴ്ച ശിക്ഷ നടപ്പാക്കിയത്. രാജ്യസുരക്ഷയെ ബാധിക്കുന്ന ഗുരുതര കുറ്റങ്ങളിലാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. വിദേശ ഭീകരസംഘടനകളുമായി ബന്ധപ്പെടുക, സ്ഫോടകവസ്തുക്കൾ നിർമ്മിക്കുക, അനധികൃത ആയുധശേഖരണം നടത്തുക എന്നിവ ഉൾപ്പെടെ നിരവധി കുറ്റങ്ങൾ ഇവർക്കെതിരെ തെളിഞ്ഞിരുന്നു. സുരക്ഷാ […]
Read more

Recent News

Advertisement
WhiteswanTV Footer