Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: gulf News

സൗദിയിൽ വാഹനാപകടം; മലയാളിയുൾപ്പെടെ രണ്ട് പ്രവാസികൾ മരിച്ചു

റിയാദ്: സൗദിയിലെ അൽ ഖസീം പ്രവിശ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളിയുൾപ്പെടെ രണ്ട് പ്രവാസികൾ മരിച്ചു. പാലക്കാട് നെന്മാറ പോത്തുണ്ടി നെല്ലിക്കാട് സ്വദേശി ഷനൂബ് മുഹമ്മദ് ഷെരീഫ് (30), പശ്ചിമ ബംഗാൾ സ്വദേശി അബ്ദുൽ മതീൻ (32) എന്നിവരാണ് മരിച്ചത്. ഖസീം പ്രവിശ്യയിലെ ബുറൈദയ്ക്ക് സമീപം സലാം പ്രദേശത്ത്, ക്വാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് രാവിലെ 11.40ഓടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ഇരുവരും […]
Read more

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; നാല് പ്രവാസികൾ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ വൻതോതിൽ മയക്കുമരുന്നും നിരോധിത ഗുളികകളും വിദേശ മദ്യവും പിടികൂടി. മയക്കുമരുന്ന് കടത്തും വിൽപ്പനയും തടയുന്നതിനായി ആഭ്യന്തര മന്ത്രാലയം നടത്തിയ രണ്ട് പ്രത്യേക റെയ്ഡുകളിൽ നാല് പ്രവാസികളെയാണ് അറസ്റ്റ് ചെയ്തത്. വിപണനത്തിനും വ്യക്തിഗത ഉപയോഗത്തിനുമായി സൂക്ഷിച്ചിരുന്ന മയക്കുമരുന്നുകൾ, നിരോധിത ഗുളികകൾ, വിദേശ മദ്യശേഖരം എന്നിവയാണ് പ്രതികളിൽ നിന്ന് കണ്ടെത്തിയത്. ക്രിമിനൽ സുരക്ഷാ വിഭാഗവും മയക്കുമരുന്ന് നിയന്ത്രണ വിഭാഗവും ചേർന്നാണ് പരിശോധന നടത്തിയത്. ആദ്യ റെയ്ഡിൽ പിടിയിലായ രണ്ട് പേരിൽ നിന്ന് വിവിധ ഇനങ്ങളിലുള്ള 207 […]
Read more

ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാനുള്ള നീക്കങ്ങൾക്കെതിരെ ആഞ്ഞടിച്ച് യുഎഇ

ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം പ്രഖ്യാപിച്ച ഇറാന്‍റെ നീക്കങ്ങൾക്കെതിരെ ആഞ്ഞടിച്ച് യുഎഇ. ഹോർമുസ് കടലിടുക്കിൽ തങ്ങൾക്ക് പൂർണ്ണ നിയന്ത്രണമുള്ള ‘നിയന്ത്രിത സമുദ്രമേഖല’ പ്രഖ്യാപിച്ച ഇറാന്റെ നടപടി വെറും പകൽക്കിനാവ് മാത്രമാണെന്ന് യുഎഇ പ്രസിഡന്‍റിന്‍റെ നയതന്ത്ര ഉപദേശകൻ ഡോ. അൻവർ ഗർഗാഷ് വ്യക്തമാക്കി. ഇറാൻ നേരിട്ട സൈനിക പരാജയത്തിൽ നിന്ന് ശ്രദ്ധതിരിക്കാനും പുതിയൊരു സാഹചര്യം സൃഷ്ടിക്കാനുമാണ് ശ്രമമെന്നും കൂട്ടിച്ചേർത്തു. അറബ് മേഖലയിൽ പതിറ്റാണ്ടുകളായി ഇറാൻ നടത്തുന്ന ഭീഷണികൾ രാഷ്ട്രീയ യാഥാർത്ഥ്യത്തിന്‍റെ ഭാഗമായി മാറിയിരിക്കുകയാണ്. ഒരു […]
Read more

ഇറാഖ് പ്രദേശത്ത് നിന്നുള്ള ആക്രമണം തടയണം; ആവശ്യവുമായി യുഎഇ

ദുബായ്: ഇറാഖ് പ്രദേശത്ത് നിന്നുള്ള ശത്രുതാപരമായ പ്രവർത്തനങ്ങൾ അടിയന്തരമായി തടയണമെന്ന് ആവശ്യപ്പെട്ട് യുഎഇ രംഗത്ത്. മേഖലയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ കൂടുതൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണമെന്ന് ഇറാഖ് സർക്കാരിനോട് യുഎഇ വിദേശമന്ത്രാലയം ആവശ്യപ്പെട്ടു. അബുദാബിയിലെ ബറാക്ക ആണവനിലയത്തെ ലക്ഷ്യമിട്ട് ഇറാഖിൽ നിന്നുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെയാണ് യുഎഇയുടെ ശക്തമായ പ്രതികരണം. സ്വന്തം പരമാധികാരം സംരക്ഷിക്കുകയും പ്രാദേശിക തലത്തിൽ ഉത്തരവാദിത്വമുള്ള പങ്കാളിയായി നിലപാട് ശക്തിപ്പെടുത്തുകയും ചെയ്യേണ്ട നടപടികൾ ഇറാഖ് സ്വീകരിക്കണമെന്ന് യുഎഇ പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം, യുഎൻ രക്ഷാസമിതിയിലും യുഎഇ […]
Read more

കുവൈത്തിൽ ഉച്ചസമയത്തെ തുറസ്സായ ജോലികൾക്ക് നിരോധനം

കുവൈത്ത് സിറ്റി: കുവൈത്തിൽ വേനൽച്ചൂട് കണക്കിലെടുത്ത് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഉച്ചസമയത്ത് തുറസ്സായ സ്ഥലങ്ങളിലെ ജോലികൾക്ക് നിരോധനം ഏർപ്പെടുത്തി. ജൂൺ 1 മുതൽ ആഗസ്റ്റ് 31 വരെ പകൽ 11 മണി മുതൽ വൈകിട്ട് 4 മണി വരെയുള്ള സമയത്ത് ഇത്തരം ജോലികൾ അനുവദിക്കില്ലെന്ന് മാനവശേഷി അതോറിറ്റി അറിയിച്ചു. തൊഴിൽ സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, തൊഴിലാളികളുടെ ആരോഗ്യം എന്നിവ പരിഗണിച്ചാണ് 2026ലെ മന്ത്രാലയ ഉത്തരവ് നമ്പർ–3 നടപ്പാക്കുന്നതെന്ന് അതോറിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ റബാബ് അൽ ഒസൈമി […]
Read more

അബ്ദുൽ റഹീമിന്റെ മോചനം അന്തിമഘട്ടത്തിൽ; എക്സിറ്റ് വിസ ഉടൻ ലഭിച്ചേക്കും

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കൊടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള നിയമനടപടികൾ അന്തിമഘട്ടത്തിലേക്ക് കടന്നതായി സഹായസമിതി അറിയിച്ചു. ജയിൽ മോചനത്തിന് ശേഷമുള്ള പ്രധാന നടപടിയായ എക്സിറ്റ് വിസ ഏത് നിമിഷവും ലഭിക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതർ. വിസ അനുവദിക്കുന്നതോടെ അബ്ദുൽ റഹീമിന്റെ നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കാവശ്യമായ രേഖകൾ ഇന്ത്യൻ എംബസി ഇതിനോടകം തയ്യാറാക്കി കഴിഞ്ഞു. ലോകമെമ്പാടുമുള്ള മലയാളികൾ കാത്തിരിക്കുന്ന മോചനവാർത്ത ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബവും പ്രവാസി സമൂഹവും. അതേസമയം, സൗദി അറേബ്യയിൽ ബലിപെരുന്നാൾ അവധി ആരംഭിക്കുന്ന […]
Read more

മണലിൽ ഒളിപ്പിച്ച ലഹരിമരുന്നുമായി കുവൈത്തിൽ രണ്ട് പേര് പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ മണലിൽ ഒളിപ്പിച്ച ലഹരിമരുന്ന് പുറത്തെടുക്കുന്നതിനിടെ രണ്ട് പ്രവാസികൾ പിടിയിലായി. ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ സപ്പോർട്ട് പട്രോളിംഗ് സംഘം നടത്തിയ പരിശോധനയിലാണ് ഏഷ്യൻ വംശജരായ രണ്ട് ഡ്രൈവർമാരെ അറസ്റ്റ് ചെയ്തത്. സഹ്റ മേഖലയിലെ ഒരു പൊതു പാർക്കിംഗ് സ്ഥലത്ത് മണൽ തുരന്ന് എന്തോ പുറത്തെടുക്കുന്നതിനിടെ സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥർ ഇവരെ നിരീക്ഷിക്കുകയായിരുന്നു. പൊലീസ് സമീപിക്കുന്നതായി മനസിലായതോടെ പ്രതികൾ വാഹനത്തിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ പിടികൂടി. തുടർന്ന് നടത്തിയ […]
Read more

മകനെ മറയാക്കി മയക്കുമരുന്ന് കടത്ത്; കുവൈത്തിൽ 48കാരൻ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്ന് കടത്ത് കേസിൽ 48കാരൻ അറസ്റ്റിലായി. കുവൈത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ രഹസ്യനീക്കത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. സുരക്ഷാ പരിശോധനകളിൽ നിന്ന് രക്ഷപ്പെടുന്നതിനായി പ്രായപൂർത്തിയാകാത്ത മകനെ പ്രതി സ്ഥിരമായി കൂടെക്കൂട്ടാറുണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. മയക്കുമരുന്ന് കച്ചവടത്തിൽ ഇയാൾ സജീവമാണെന്നും, മകനെ മറയാക്കി യാത്ര ചെയ്യുന്നുവെന്നുമുള്ള രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് നിരീക്ഷണം ശക്തമാക്കിയത്. ദിവസങ്ങളായുള്ള നിരീക്ഷണത്തിന് ശേഷം ഹവല്ലി മേഖലയിൽ വെച്ച് സുരക്ഷാസേന വാഹനം തടഞ്ഞ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാഹനത്തിൽ നടത്തിയ […]
Read more

കസ്റ്റംസ് കാര്യക്ഷമതയിൽ ലോകത്ത് ഒമ്പതാം സ്ഥാനത്തെത്തി ഒമാൻ

മസ്‌കറ്റ്: കസ്റ്റംസ് കാര്യക്ഷമതയിലും ക്ലിയറൻസ് വേഗതയിലും ആഗോളതലത്തിൽ ഒമാൻ ഒമ്പതാം സ്ഥാനത്തെത്തി. ലോക ബാങ്കിന്റെ 2025ലെ ലോജിസ്റ്റിക്‌സ് പ്രകടന സൂചികയിലാണ് ഒമാൻ ഈ നേട്ടം സ്വന്തമാക്കിയത്. 2023ലെ റാങ്കിങ്ങിനെ അപേക്ഷിച്ച് ഗണ്യമായ മുന്നേറ്റമാണ് രാജ്യം കൈവരിച്ചതെന്ന് അധികൃതർ അറിയിച്ചു. ഡിജിറ്റൽ പരിവർത്തന രംഗത്തെ പുരോഗതി, കസ്റ്റംസ് നടപടിക്രമങ്ങളുടെ ലളിതീകരണം, വ്യാപാര സൗകര്യ സംവിധാനങ്ങളിലെ മെച്ചപ്പെടുത്തൽ എന്നിവയാണ് നേട്ടത്തിന് പിന്നിലെ പ്രധാന ഘടകങ്ങൾ. ക്ലിയറൻസ് നടപടികൾ വേഗത്തിലാക്കുകയും പ്രോസസിങ് സമയം കുറയ്ക്കുകയും ചെയ്തതും റാങ്കിങ്ങിൽ ഗുണമായി. അന്താരാഷ്ട്ര വിവര […]
Read more

കുവൈത്തിൽ ലഹരിവേട്ട; 11 പേർ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ ലഹരിമരുന്ന് കേസുകളിലായി 11 പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോളിന്റെ നേതൃത്വത്തിലായിരുന്നു നടപടി. ലഹരിമരുന്ന് കടത്തും ഉപയോഗവും തടയാൻ നടത്തിയ വ്യാപക പരിശോധനകളുടെ ഭാഗമായാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായവരിൽ രണ്ട് കുവൈത്ത് സ്വദേശികൾ, ഒരു ഈജിപ്ഷ്യൻ, രണ്ട് ബംഗ്ലാദേശ് സ്വദേശികൾ, ഒരു ഇന്ത്യൻ, രണ്ട് നേപ്പാൾ സ്വദേശികൾ, മൂന്ന് ബെദൂൺ വിഭാഗത്തിൽപ്പെട്ടവർ എന്നിവരുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. പ്രതികളിൽ നിന്ന് വിവിധ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix