ദുബായ് രാജ്യാന്തര വിമാനത്താവളം അടച്ചുപൂട്ടുാനൊരുങ്ങുന്നു
ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളം(ഡിഎക്സ്ബി) അടച്ചുപൂട്ടുമെന്ന ഔദ്യോഗിക പ്രഖ്യാപനം പുറത്ത് വന്നു. 2032നകം പുതിയ അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകുന്നതോടെയാണ് നിലവിലെ വിമാനത്താവളം അടച്ചുപൂട്ടുക. അതേസമയം ഈ തീരുമാനം നഗരത്തിന്റെ ഭാവിയെ കുറിച്ച് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഡിഎക്സ്ബി എയര്‍പോര്‍ട്ടിന്റെ സ്ഥലം ഭവന, വാണിജ്യ, പരസ്യ ആവശ്യങ്ങള്‍ക്കായി പുനര്‍വിനിയോഗിക്കാനുള്ള സാധ്യതകളാണ് ഇപ്പോള്‍ പ്രധാനമായി ചര്‍ച്ചയാകുന്നത്. 29 ചതുരശ്ര കിലോമീറ്ററില്‍ കൂടുതലുള്ള സ്ഥലത്താണ് ഡിഎക്സ്ബി സ്ഥിതി ചെയ്യുന്നത്. ഇവിടെ താമസ, വ്യാപാര, ഹോസ്പിറ്റാലിറ്റി, പൊതു ഇടങ്ങള്‍ […]
Read more

