Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: gulf News

ഡോ.അമാനുല്ല വടക്കാങ്ങരയുടെ നൂറാമത് പുസ്തകം  ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു

മലപ്പുറം: പ്രവാസ ലോകത്തെ മുതിര്‍ന്ന  മാധ്യമ പ്രവര്‍ത്തകനും ഖത്തറിലെ മീഡിയ പ്ളസ് സിഇഒയുമായ ഡോ.അമാനുല്ല വടക്കാങ്ങരയുടെ നൂറാമത് പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്തു . പ്രമുഖ വ്യവസായിയും ചലചിത്ര പ്രവര്‍ത്തകനുമായ സോഹന്‍ റോയ് ആണ് പുസ്തകം പ്രകാശനം ചെയ്തത്. അധ്യാപികയും കവയത്രിയുമായ ജാസ്മിന്‍ സമീര്‍ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. ലിപി പബ്ളിക്കേഷന്‍സ് പ്രസിദ്ധീകരിച്ച വിജയമന്ത്രങ്ങള്‍ പത്താം ഭാഗമാണ് ഡോ.അമാനുല്ല വടക്കാങ്ങരയുടെ നൂറാമത് പുസ്തകം.മലയാളം, ഇംഗ്ലീഷ്, അറബി ഭാഷകളിലായി നൂറ് പുസ്തകങ്ങള്‍ രചിക്കുന്ന ആദ്യ […]
Read more

ഉംറ നിർവഹിക്കാൻ പോയ ഒളവണ്ണ ചുങ്കം സ്വദേശി മദീനയിൽ മരണപ്പെട്ടു

കോഴിക്കോട് : ഉംറ നിർവഹിക്കാൻ സൗദിയിലെത്തിയ ചുങ്കം സ്വദേശി മദീനയിൽ മരണപ്പെട്ടു. ഒളവണ്ണ ചുങ്കം പരേതനായ പുളിക്കൽ മുക്കത്ത് പൊറ്റമ്മൽ മുഹമ്മദ് ഹാജിയുടെ മകൻ ഷൗക്കത്താണ് (46) മരിച്ചത്. ഭാര്യയും ഭാര്യയും മാതാവുമൊത്താണ് ഉംറ നിർവഹിക്കാൻ പോയിരുന്നത്. ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശത്തിനിടെ കുഴഞ്ഞുവീണ അദ്ദേഹം അൽസഹാറ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എസ് വൈ എസ് ഒളവണ്ണ ചുങ്കം യൂണിറ്റ് അംഗവും ഐഡിസി മഹല്ല് സജീവ സഹകാരിയുമായിരുന്നു. മയ്യത്ത് ജന്നത്തുൽ ബഖീഅയിൽ കബറടക്കി. മാതാവ് പരേതയായ കുട്ടീമ […]
Read more

വിനോദസഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങി ചെങ്കടൽ തീരത്തെ ‘അമാല’ ടൂറിസ്റ്റ് കേന്ദ്രം

റിയാദ്: റെഡ് സീ ഇൻറർനാഷനൽ വികസിപ്പിച്ച ‘അമാല’ ടൂറിസം കേന്ദ്രം ഉടൻ സന്ദർശകർക്കായി തുറക്കും. തബൂക്ക് പർവതനിരകളും ചെങ്കടലും സംഗമിക്കുന്ന സ്ഥലത്ത് ആഡംബരം, ആരോഗ്യവാസം, പ്രകൃതിയുമായുള്ള ഐക്യം എന്നിവ സമന്വയിപ്പിച്ച അനുഭവമാണ് അമാല വാഗ്ദാനം ചെയ്യുന്നത്. പ്രോജക്ട് ആറ് ആഡംബര റിസോർട്ടുകളാണ് ആദ്യഘട്ടത്തിൽ ഉൾക്കൊള്ളുന്നത്. അതിൽ ഇക്വിനോക്സ്, ഫോർ സീസൺസ്, റോസ്‌വുഡ്, സിക്‌സ് സെൻസസ്, നാമൗസ് അമാല’ റിസോർട്ടുകളും ഉൾപ്പെടുന്നു. കൂടാതെ, അമാല ബോട്ട് ക്ലബ്ബ് ‘ദ ഓഷ്യൻ റേസ് 2027 ന്റെ ഗ്രാൻഡ് ഫൈനൽ ആതിഥേയത്വം […]
Read more

സൗദിയിൽ യാത്രാനടപടികൾ എളുപ്പമാക്കാൻ ‘സ്മാർട്ട് പാസ്’

റിയാദ്: യാത്രാനടപടികൾ ലളിതമാക്കുന്നതിനായി സൗദി അറേബ്യ ‘സ്മാർട്ട് പാസ്’ പദ്ധതി ഉടൻ ആരംഭിക്കും. കര, കടൽ, വ്യോമ കവാടങ്ങളിലായി സ്മാർട്ട് ക്യാമറകളുടെ സഹായത്തോടെ ഒരേസമയം 35 പേരുടെ ഐഡന്റിറ്റി പരിശോധിക്കാനും പാസ്‌പോർട്ട് ഓഫീസർമാരെ സമീപിക്കാതെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും സാധിക്കും. നിയമലംഘകരായ വിദേശികൾക്ക് രാജ്യത്ത് നിന്ന് എളുപ്പത്തിൽ മടങ്ങാൻ സ്വയം നാടുകടത്തൽ പ്ലാറ്റ്‌ഫോം ഉടൻ ആരംഭിക്കുമെന്നും പാസ്‌പോർട്ട് ഡയറക്ടർ ജനറൽ മേജർ ജനറൽ സാലിഹ് അൽ മുറബ്ബ അറിയിച്ചു. ടെർമിനലുകളിലെ തിരക്ക്, കാത്തിരിപ്പ് സമയം, യാത്രക്കാരുടെ സംതൃപ്തി തുടങ്ങിയവ […]
Read more

ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു

റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ഹോം ഡെലിവറി ബൈക്കുമായി ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന മലയാളി മരിച്ചു. മംഗലാപുരം സ്വദേശി ഗണേഷ് കുമാർ ആണ് മരിച്ചത്. അൽ അഹസയിലെ ഹുഫൂഫിലെ സെൻട്രൽ ഫിഷ് മാർക്കറ്റിൽ 20 വർഷമായി ജോലി ചെയ്തുവരികയായിരുന്നു ഗണേഷ്. ഹോം ഡെലിവറി സർവീസ് നടത്തുന്ന ഒരു കമ്പനിയിലെ ഡെലിവറി ബോയ് ഓടിച്ചിരുന്ന ബൈക്കാണ് ഇടിച്ചത്. പരിക്കേറ്റ ഗണേഷിനെ ഉടൻ തന്നെ ഹസയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കയാണ് മരണം […]
Read more

എണ്ണ ഖനന കേന്ദ്രത്തിലുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു; സംഭവം കുവൈത്തില്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ദല്ലി മേഖലയിലെ എണ്ണ ഖനന കേന്ദ്രത്തില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് മലയാളി തൊഴിലാളികള്‍ മരിച്ചു.ജോലിക്കിടെ പെട്ടെന്ന് ഉണ്ടായ അപകടത്തിൽ തലക്ക് ഗുരുതരമായ പരിക്ക് പറ്റിയതിനെ തുടര്‍ന്നാണ് ഇരുവരുടെയും മരണം സംഭവിച്ചത്. തിരുവന്തപുരം സ്വദേശി സുനില്‍ സോളമന്‍ തൃശൂര്‍ നടുവിലെ പറമ്പില്‍ നിഷില്‍ സദാനന്ദന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും ഖനന മേഖലയിലെ കരാര്‍ ജീവനക്കാരായിരുന്നു. മൃതദേഹങ്ങള്‍ ജഹ്റ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിന്‍റെ കാരണം അന്വേഷിക്കുന്നതിനായി അധികൃതര്‍ വിശദമായ പരിശോധന ആരംഭിച്ചു.
Read more

വിസ നടപടിക്രമങ്ങൾ ലളിതമാക്കി കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തിലെ സന്ദർശക നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കുന്നതായി ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അൽ-യൂസഫ് പ്രഖ്യാപിച്ചു. ഇനി വിസകളും റെസിഡൻസി പെർമിറ്റുകളും വളരെ എളുപ്പത്തിൽ ലഭ്യമാകും. ‘കുവൈത്ത് ഇ-വിസ’ സംവിധാനത്തിന്റെ ഭാഗമായി, അപേക്ഷ നൽകിയതിനു ശേഷം വെറും അഞ്ച് മിനിറ്റിനുള്ളിൽ വിസ ഇഷ്യൂ ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം അറിയിച്ചു. പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നതോടെ രാജ്യത്ത് എല്ലാ മേഖലകളിലും വേഗത്തിലുള്ള വികസനമാണ് നടക്കുന്നതെന്നും ഇന്നത്തെ കുവൈത്ത് മുൻകാലത്തേതിൽ നിന്ന് ഏറെ വ്യത്യസ്തമായതാണെന്നും ശൈഖ് ഫഹദ് അൽ-യൂസഫ് വ്യക്തമാക്കി. […]
Read more

അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ

അബുദാബി: അബുദാബി കിരീടാവകാശിയും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഔപചാരിക കൂടിക്കാഴ്ച നടത്തി. അബുദാബിയിൽ നടന്ന യോഗത്തിൽ കേരളവും അബുദാബിയും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുകയും വികസന പങ്കാളിത്തം വിപുലമാക്കാൻ ധാരണയായി. തന്ത്രപ്രധാന മേഖലകളിൽ സഹകരണം വർധിപ്പിക്കുക, പുതിയ നിക്ഷേപ പദ്ധതികൾക്ക് വഴിയൊരുക്കുക, ഇരുരാജ്യങ്ങളുടെയും സാമ്പത്തിക ബന്ധം കൂടുതൽ ഉറപ്പാക്കുക എന്നീ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ പ്രധാനമായും ചർച്ചയായി. യോഗത്തിൽ […]
Read more

സൗദിയിൽ ന്യൂമോണിയ ബാധിച്ച് മലയാളി യുവാവ് മരിച്ചു

റിയാദ്: ന്യൂമോണിയ ബാധിച്ച് ദമ്മാമിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം, നെടുമങ്ങാട്, നെറ്റിച്ചിറ സ്വദേശി അരുൺ നിവാസിൽ രാകേഷ് രമേശൻ (37) ആണ് മരിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പനിയും കഫക്കെട്ടുമായി ചികിത്സയിലായിരുന്ന രാകേഷിനെ രണ്ടു ദിവസം മുൻപ് അസുഖം മൂർഛിച്ചതോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസതടസ്സവും ബുദ്ധിമുട്ടുകളും കൂടിയതിനെ തുടർന്ന് വെൻറിലേറ്ററിലേക്ക് മാറ്റി. ഇതിനിടെ നില വഷളായി രാകേഷ് മരണപ്പെടുകയായിരുന്നു. 10 വർഷത്തിലേറെ സൗദിയിൽ ജോലി ചെയ്യുന്ന രാകേഷ് ദമ്മാമിലെ ഒരു സ്വകാര്യ […]
Read more

‘നൈറ്റ് സ്റ്റഡി സ്‌പേസ്’ ആരംഭിച്ച് ഖത്തർ

ദോഹ: ഖത്തർ നാഷണൽ ലൈബ്രറിയിൽ ഇനി മുതൽ പുലർച്ചയും പ്രവർത്തിക്കും. ഗവേഷകരെയും സ്കോളർമാരെയും ലക്ഷ്യമാക്കി “നൈറ്റ് സ്റ്റഡി സ്‌പേസ്” എന്ന പുതിയ സംവിധാനമാണ് ലൈബ്രറി ആരംഭിച്ചത്. പതിവ് പ്രവർത്തനസമയത്തിന് ശേഷമുള്ള വ്യക്തിഗത പഠനത്തിനും ഗവേഷണത്തിനും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്ന ശാന്തവും സുരക്ഷിതവും സുഖകരവുമായ അന്തരീക്ഷം ഒരുക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പുതിയ സമയംപ്രകാരം, വെള്ളിയാഴ്ച മുതൽ ബുധനാഴ്ച വരെ രാത്രി 8 മണി മുതൽ രാവിലെ 6 മണി വരെ, കൂടാതെ വ്യാഴാഴ്ച രാത്രി 8 […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix