Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: International

തുർക്കി സൈനിക കാർ​ഗോ വിമാനം തകർന്നുവീണു; 20 പേർ മരിച്ചു

അങ്കാര: തുർക്കി സൈന്യത്തിന്റെ സി–130 ഹെർക്കുലീസ് കാർഗോ വിമാനം തകർന്നുവീണ് 20 പേർ മരിച്ചു. ജോർജിയയും അസർബൈജാനും തമ്മിലുള്ള അതിർത്തിപ്രദേശത്താണ് അപകടം സംഭവിച്ചത്. ചൊവ്വാഴ്ച അസർബൈജാനിൽ നിന്ന് തുർക്കിയിലേക്ക് പറന്നതിനു പിന്നാലെയായിരുന്നു ദുരന്തം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. വിമാനത്തിൽ യാത്രക്കാരും ജീവനക്കാരും അടക്കം 20 പേരുണ്ടായിരുന്നു. ജോർജിയൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതിന് പിന്നാലെ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായി. അപകടസൂചന ലഭിച്ചതിനെത്തുടർന്ന് അടിയന്തര സേവനസംഘങ്ങൾ സ്ഥലത്തെത്തിയതായും ജോർജിയൻ എയർ ട്രാഫിക് കൺട്രോൾ വിഭാഗം അറിയിച്ചു. യുഎസ് കമ്പനിയായ […]
Read more

ഇസ്ലാമാബാദ് സ്ഫോടനം; ഇന്ത്യ താലിബാൻ കൂട്ടുകെട്ട് ആസൂത്രണം ചെയ്തതെന്ന് ആരോപിച്ച് പാകിസ്ഥാന്‍

ന്യൂഡൽഹി: ഡൽഹി സ്ഫോടനത്തെക്കുറിച്ച് പാകിസ്ഥാൻ മാധ്യമങ്ങൾ കള്ളപ്രചാരണം നടത്തുന്നു എന്ന് കേന്ദ്ര സർക്കാർ. സ്ഫോടനം ഇന്ത്യയുടെ നാടകമെന്നാണ് പാക് പ്രചാരണം. ഇസ്ലാമാബാദിലെ സ്ഫോടനം ഇന്ത്യ താലിബാൻ കൂട്ടുകെട്ട് ആസൂത്രണം ചെയ്തുവെന്ന് മാധ്യമം പ്രചരിപ്പിച്ചു. ഡൽഹി ചെങ്കോട്ടയ്ക്ക് സമീപത്തെ സ്ഫോടനത്തിൽ അന്വേഷണം ഊർജിതമാക്കി എൻ ഐ എ. കഴിഞ്ഞ ദിവസം ഫരീദാബാദ്, സഹറൻപുർ എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റിലായ ഡോക്ടർമാരായ ആദിൽ, മുസ്മീൽ, ഷഹീനാ എന്നിവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും. അക്രമണത്തിൽ പാക് ഭീകര സംഘടന ആയ ജയ്ഷേ […]
Read more

‘നൈറ്റ് സ്റ്റഡി സ്‌പേസ്’ ആരംഭിച്ച് ഖത്തർ

ദോഹ: ഖത്തർ നാഷണൽ ലൈബ്രറിയിൽ ഇനി മുതൽ പുലർച്ചയും പ്രവർത്തിക്കും. ഗവേഷകരെയും സ്കോളർമാരെയും ലക്ഷ്യമാക്കി “നൈറ്റ് സ്റ്റഡി സ്‌പേസ്” എന്ന പുതിയ സംവിധാനമാണ് ലൈബ്രറി ആരംഭിച്ചത്. പതിവ് പ്രവർത്തനസമയത്തിന് ശേഷമുള്ള വ്യക്തിഗത പഠനത്തിനും ഗവേഷണത്തിനും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്ന ശാന്തവും സുരക്ഷിതവും സുഖകരവുമായ അന്തരീക്ഷം ഒരുക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പുതിയ സമയംപ്രകാരം, വെള്ളിയാഴ്ച മുതൽ ബുധനാഴ്ച വരെ രാത്രി 8 മണി മുതൽ രാവിലെ 6 മണി വരെ, കൂടാതെ വ്യാഴാഴ്ച രാത്രി 8 […]
Read more

തീവ്രവാദ പ്രവർത്തനം; സൗദിയിൽ രണ്ട് ഭീകരവാദികളുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: രാജ്യത്ത് ഭീകരപ്രവർത്തനങ്ങളിൽ പങ്കെടുത്ത രണ്ട് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി. വിദേശ ഭീകരസംഘടനയുമായി ബന്ധപ്പെട്ട, ആരാധനാലയങ്ങൾക്കും സുരക്ഷാ ആസ്ഥാനങ്ങൾക്കും നേരെ ആക്രമണങ്ങൾ ആസൂത്രണം ചെയ്തതാണ് ഇവർക്കെതിരെ ചുമത്തപ്പെട്ട പ്രധാന കുറ്റം. ഫഹദ് ബിൻ അലി ബിൻ അബ്ദുൽ അസീസ് അൽ വാഷിൽ, അബ്ദുറഹ്മാൻ ബിൻ ഇബ്രാഹിം ബിൻ മുഹമ്മദ് അൽ മൻസൂർ എന്നിവർക്കെതിരാണ് ശിക്ഷ . ഇവർ രാജ്യസുരക്ഷയെ തകർക്കാൻ ശ്രമിച്ച ഒരു വിദേശ തീവ്രവാദ സംഘടനയുടെ ഭാഗമായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആരാധനാലയങ്ങൾക്കും സുരക്ഷാ […]
Read more

സൗദിയും ഇന്ത്യയും ഹജ്ജ് ഉഭയകക്ഷി കരാറിൽ ഒപ്പിട്ടു

റിയാദ്: 2026-ലെ ഹജ്ജ് തീർഥാടനം സംബന്ധിച്ച സൗദി-ഇന്ത്യ ഉഭയകക്ഷി കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ജിദ്ദയിൽ ഞായറാഴ്ച നടന്ന ചടങ്ങിൽ സൗദി ഹജ്ജ്-ഉംറാ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബിഅയും, ഇന്ത്യയുടെ പാർലമെന്ററി കാര്യ-ന്യൂനപക്ഷ ക്ഷേമമന്ത്രി കിരൺ റിജിജുവും കരാറിൽ ഒപ്പുവെച്ചു. കഴിഞ്ഞ വർഷം പോലെ തന്നെ 1,75,025 തീർഥാടകർക്ക് ഇന്ത്യയിൽ നിന്ന് ഹജ്ജിൽ പങ്കെടുക്കാൻ അനുവാദം ലഭിക്കും. ഇന്ത്യൻ തീർഥാടകർക്കായി ഗതാഗതം, താമസം, ആരോഗ്യ സൗകര്യങ്ങൾ എന്നിവ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ ഇരുരാജ്യ […]
Read more

ഡാഗെസ്താനിൽ റഷ്യൻ ഹെലികോപ്റ്റർ തകർന്നു; അഞ്ച് പേർ മരിച്ചു

ഡാഗെസ്താൻ: പ്രതിരോധ ബന്ധമുള്ള വ്യോമയാന കമ്പനി കിസ്ലിയാർ ഇലക്ട്രോ മെക്കാനിക്കൽ പ്ലാന്റ് പ്രവർത്തിപ്പിച്ച റഷ്യൻ Ka-226 ഹെലികോപ്റ്റർ ഡാഗെസ്താനിലെ അച്ചി-സു ഗ്രാമത്തിന് സമീപം തകർന്നുവീണു. അപകടത്തിൽ അഞ്ച് പേർ മരിച്ചു. കിസ്ലിയാറിൽ നിന്ന് ഇസ്ബർബാഷിലേക്ക് പറക്കുന്നതിനിടെ ഹെലികോപ്റ്ററിന് തീപിടിച്ചതായാണ് റിപ്പോർട്ട്. അടിയന്തരമായി ലാൻഡ് ചെയ്യാൻ ശ്രമിച്ച പൈലറ്റ് വിമാനം കടൽത്തീരത്തേക്ക് തിരിച്ചതായിരുന്നുവെങ്കിലും കരബുദഖ്കെന്റ് ജില്ലയിലെ ഒരു സ്വകാര്യ വീടിന്റെ മുറ്റത്ത് തകർന്നുവീണു. മരിച്ചവരിൽ കെഇഎംഇസെഡിലെ ഡെപ്യൂട്ടി ജനറൽ ഡയറക്ടർ, ചീഫ് എഞ്ചിനീയർ, ചീഫ് ഡിസൈനർ ഉൾപ്പെടെയുള്ള മുതിർന്ന […]
Read more

യുഎസ് ഷട്ട്ഡൗൺ അവസാനിപ്പിക്കാൻ സെനറ്റിൽ ഒത്തുതീർപ്പ്

വാഷിംഗ്ടൺ: അമേരിക്കയിലെ സർക്കാർ ഷട്ട് ഡൗൺ അവസാനിപ്പിക്കുന്നതിനായി സെനറ്റിൽ ഒത്തുതീർപ്പ്. സർക്കാർ പ്രവർത്തനങ്ങൾ തുടരുന്നതിനുള്ള താൽക്കാലിക ധനാനുമതി ബിൽ സെനറ്റ് ജനുവരി 31 വരെ അംഗീകരിച്ചു. എട്ട് ഡെമോക്രാറ്റ് അംഗങ്ങളും ബില്ലിന് പിന്തുണ നൽകി. ഡെമോക്രാറ്റുകളുടെ പ്രധാന ആവശ്യമെന്ന നിലയിൽ ആരോഗ്യ പരിരക്ഷാ നികുതി ഇളവ് ബില്ലിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും,അടുത്ത മാസം പരിഗണിക്കാൻ ധാരണയായിട്ടുണ്ട്. സർക്കാർ ജീവനക്കാരുടെ കൂട്ടപിരിച്ചുവിടൽ താത്കാലികമായി നിർത്തിവയ്ക്കാനും ധാരണയായി. ഷട്ട് ഡൗൺ പൂർണ്ണമായും അവസാനിക്കുവാൻ ഇനി ജനപ്രതിനിധി സഭയുടെ അംഗീകാരവും പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഒപ്പും […]
Read more

മലേഷ്യൻ തീരത്ത് കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങി; ഒരാൾ മരിച്ചു

മലേഷ്യ: തായ്‌ലൻഡ്-മലേഷ്യ അതിർത്തിയോട് സമീപം 90 ഓളം ആളുകളുമായി പോയ ബോട്ട് മുങ്ങി. ഒരാളുടെ മൃതദേഹം കണ്ടെടുത്തതായും നിരവധി പേരെ കാണാതായതായും അധികൃതർ അറിയിച്ചു. മലേഷ്യൻ മാരിറ്റൈം അതോറിറ്റി പത്തോളം പേരെ രക്ഷപ്പെടുത്തിയതായി അറിയിച്ചു. മലേഷ്യയിലെ റിസോർട്ട് ദ്വീപായ ലങ്കാവിയുടെ വടക്ക് ഭാഗത്തായി തരുട്ടാവോ ദ്വീപിനടുത്താണ് സംഭവം നടന്നത്. രക്ഷപ്പെട്ടവരിൽ മൂന്ന് മ്യാൻമർ പൗരന്മാരും രണ്ട് റോഹിങ്ക്യൻ അഭയാർഥികളും ഒരു ബംഗ്ലാദേശി പുരുഷനും ഉൾപ്പെടുന്നു. മരിച്ചത് റോഹിങ്ക്യൻ സ്ത്രീയാണ്. മലേഷ്യയിലേക്ക് ഒരു വലിയ കപ്പലിലാണ് യാത്ര തുടർന്നതെങ്കിലും […]
Read more

അമേരിക്കൻ തീരത്ത് ചൈനയുടെ ഫ്യുജിയാൻ വിമാനവാഹിനി

ചൈനയുടെ സൈനിക വളർച്ച ദിനംപ്രതി ആഗോള ശ്രദ്ധ നേടുകയാണ്. പ്രത്യേകിച്ച് നാവികസേനയുടെ ശേഷി വർധിപ്പിക്കുന്നതിൽ ചൈന എപ്പോഴും മുമ്പിൽ തന്നെയാണ്. അതിനാൽ തന്നെ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിരിക്കുന്നത് ചൈനയുടെ പുതിയതും മൂന്നാമത്തേതുമായ വിമാനവാഹിനിക്കപ്പൽ ആയ ‘ഫ്യുജിയാൻ ‘ ആണ്. തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ഈ വിമാനവാഹിനി ചൈനീസ് നാവികസേനയുടെ ഒരു വലിയ സംഭാവന തന്നെയാണ്. ഇതിന്റെ ശക്തി ഏഷ്യയിലെ സമവാക്യങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ചുരുക്കി പറഞ്ഞാൽ ചൈന കടലിൽ കൂടുതൽ ശക്തി […]
Read more

ജപ്പാനിൽ വൻ ഭൂകമ്പം; 6.7 തീവ്രത രേഖപ്പെടുത്തി

ടോക്കിയോ: വടക്കൻ ജപ്പാൻ തീരത്ത് ശക്തമായ ഭൂകമ്പം. പ്രാദേശിക സമയം വൈകുന്നേരം 5:03ന് 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി ജപ്പാൻ കാലാവസ്ഥാ കേന്ദ്രം റിപ്പോർട്ട് ചെയ്തത്. സാൻറികുവിന് സമീപം പസഫിക്ക് സമുദ്രത്തിൽ ഏകദേശം 10 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ ഒരു മീറ്റർ വരെ ഉയരത്തിൽ സുനാമി ഉണ്ടാകാൻ സാദ്ധ്യതയുള്ളതായി ജപ്പാൻ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. സുനാമി തിരമാലകൾ മണിക്കൂറുകളോളം തുടരുകയും ക്രമേണ വർദ്ധിക്കുകയും ചെയ്യാമെന്നാണ് അറിയിപ്പ്. ഭൂകമ്പത്തെത്തുടർന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer