Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: International

കുവൈത്തിൽ സ്‌നാപ്‌ചാറ്റ് വഴി ഓൺലൈൻ ചൂതാട്ട പ്രചരണം; പ്രതി പിടിയിൽ

കുവൈത്ത് സിറ്റി: സ്‌നാപ്‌ചാറ്റ് ആപ്ലിക്കേഷൻ വഴി അനധികൃത ഇലക്ട്രോണിക് ചൂതാട്ട പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിച്ചതിന് ഒരാളെ കുവൈത്ത് സൈബർ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തു. വിദേശ ചൂതാട്ട സൈറ്റുകൾ പ്രോത്സാഹിപ്പിക്കുകയും, അതിലൂടെ ഫോളോവേഴ്സിൽ നിന്ന് പണം ശേഖരിക്കുകയും ചെയ്ത അക്കൗണ്ടിനെതിരെ നടത്തിയ നിരീക്ഷണത്തിനും തുടർ അന്വേഷണത്തിനും ശേഷമായിരുന്നു അറസ്റ്റ്. അധികൃതരുടെ വിവരങ്ങൾ പ്രകാരം, ബാങ്കിംഗ് ആപ്ലിക്കേഷനുകൾ വഴി പണം കൈമാറ്റം ചെയ്ത് വ്യാജമായ സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്താണ് പ്രതി ഫോളോവേഴ്സിനെ വഞ്ചിച്ചത്. പണം ലഭിച്ചതിന് ശേഷം ഫോളോവേഴ്സിനെ […]
Read more

അമേരിക്കൻ രാഷ്ട്രീയത്തിലെ പുതിയ അധ്യായം

അമേരിക്കൻ രാഷ്ട്രീയത്തിൽ ചരിത്രപരമായ മുന്നേറ്റം സൃഷ്ടിച്ചാണ് ന്യൂയോർക്ക് സിറ്റി മേയറായി സൊഹ്‌റാൻ മംദാനി തെരഞ്ഞെടുക്കപ്പെട്ടത് . അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നവർക്കും കനത്ത തിരിച്ചടി കൂടിയാണ് ഇന്ത്യൻ വംശജൻ കൂടിയായ മംദാനിയുടെ വിജയം. മംദാനിയുടെ വിജയം ട്രംപിന്റെ “ മെയ്ക്ക് അമേരിക്ക ഗ്രേഡ് എഗൈൻ ” പ്രസ്ഥാനത്തിന് ശരിക്കും ഒരു ഷോക്കായിരുന്നു. വർഷങ്ങളായി ഡെമോക്രാറ്റും റിപ്പബ്ലിക്കനും നിയന്ത്രിച്ചിരുന്ന നഗരത്തിലെ രാഷ്ട്രീയ രംഗം, മംദാനിയുടെ ജയം കൊണ്ട് അമ്പരന്നു. അതിലുപരി, ജെറുസലേമിനേക്കാൾ കൂടുതലായി ജൂതർ താമസിക്കുന്ന […]
Read more

ബ്രസീലിൽ ശക്തമായ ചുഴലിക്കാറ്റ്; ആറ് പേർ മരിച്ചു

ബ്രസീൽ: തെക്കൻ ബ്രസീലിലെ പരാന സംസ്ഥാനത്ത് മണിക്കൂറിൽ 250 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച ഭീമൻ ചുഴലിക്കാറ്റിൽ ആറ് പേർ മരിച്ചു. 750 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയിലാണ് ദുരന്തം സംഭവിച്ചത്. രണ്ടുമിനിറ്റിൽ താഴെ മാത്രം നീണ്ടുനിന്ന കാറ്റ്, റിയോ ബോണിറ്റോ ഡോ ഇഗ്വാസു നഗരത്തിന്റെ 90 ശതമാനം ഭാഗവും നശിപ്പിച്ചു. 14,000 പേർ താമസിക്കുന്ന ഈ നഗരത്തിലെ നിരവധി കെട്ടിടങ്ങളുടെ മേൽക്കൂരകൾ പറന്നുപോയി. “ഭൂകമ്പം പോലെയായിരുന്നു ശബ്ദം,” എന്ന് പ്രദേശവാസികൾ പറഞ്ഞു. ഉയർന്ന താപനില, ഈർപ്പം, അന്തരീക്ഷത്തിലെ […]
Read more

ഗാസയിലെ ജനങ്ങൾക്ക് ഖത്തറിന്റെ തുടർ സഹായം

ദോഹ: പലസ്തീൻ ജനതയ്ക്കുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി ഖത്തർ ഗാസയിലേക്ക് പുതിയ ദുരിതാശ്വാസ സഹായം അയച്ചു. റാഫ അതിർത്തി വഴിയുള്ള ഈ സഹായം ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റ് , ഖത്തർ ചാരിറ്റി, ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് എത്തിച്ചത്. പുതിയ ബാച്ചിൽ 2,790 ഷെൽട്ടർ ടെന്റുകൾ, അടിസ്ഥാന ഭക്ഷണസാധനങ്ങൾ, വിവിധ ആവശ്യ സാധനങ്ങൾ എന്നിവ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഖത്തർ ചാരിറ്റി അറിയിച്ചു. ഖത്തർ സ്ഥാപിച്ച മാരിടൈം ബ്രിഡ്ജ് വഴി മുമ്പ് നടന്നു വന്ന സഹായ പ്രവർത്തനങ്ങളുടെ […]
Read more

നെതന്യാഹുവിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് തുര്‍ക്കി

തെൽ അവീവ്: ഗാസയിലെ വംശഹത്യ ആരോപിച്ച്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മന്ത്രിമാർക്കും എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് തുര്‍ക്കി. പ്രതികളിൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സ്, ദേശീയ സുരക്ഷാമന്ത്രി ഇറ്റാമർ ബെൻ ഗ്വിർ, ഐഡിഎഫ് ചീഫ് ഇയാൽ സമീർ എന്നിവരും ഉൾപ്പെടുന്നു. ആകെ 37 പേരെ പ്രതികളാക്കിയതായി ഇസ്താംബൂൾ പ്രോസിക്യൂട്ടർ ഓഫീസ് അറിയിച്ചു. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദികളായവർക്ക് ഇളവ് കാണിക്കില്ലെന്നും തുര്‍ക്കി വ്യക്തമാക്കി. തുര്‍ക്കിയുടെ നടപടിയെ ‘സ്വേച്ഛാധിപതിയുടെ പിആര്‍ സ്റ്റണ്ട്’ എന്നാണ് ഇസ്രയേൽ പ്രതികരിച്ചത്. ഹമാസ് ഈ […]
Read more

ഡെൻമാർക്കിൽ 15 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം

കോപ്പൻഹേഗൻ: 15 വയസിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് നിരോധിക്കാൻ ഡെൻമാർക്ക് സർക്കാർ. സോഷ്യൽ മീഡിയയുടെ ദോഷകരമായ ഫലങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനാണ് ഡാനിഷ് സർക്കാർ ഈ തീരുമാനം എടുത്തിരിക്കുന്നത്. 15 വയസിന് താഴെയുള്ള കുട്ടികൾക്ക് ഇനി സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അനുവാദമില്ലെന്ന് ഡാനിഷ് സർക്കാർ പ്രഖ്യാപിച്ചു. കുട്ടികളെ ഓൺലൈനിൽ സംരക്ഷിക്കുന്നതിനായി യൂറോപ്പിൽ സ്വീകരിച്ച ഏറ്റവും വലിയ നടപടികളിൽ ഒന്നായി ഈ നീക്കം കണക്കാക്കപ്പെടുന്നു. 13 വയസിന് മുകളിലുള്ള കുട്ടികൾക്ക് മാതാപിതാക്കളുടെ പ്രത്യേക അനുമതിയോടെ […]
Read more

ജക്കാർത്തയിലെ മുസ്ലീം പള്ളിയിൽ സ്ഫോടനം; 54 പേർക്ക് പരിക്ക്

ജക്കാർത്ത: ജക്കാർത്തയിലെ മുസ്ലീം പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ സ്ഫോടനം. സ്ഫോടനത്തിൽ 54 പേർക്ക് പരിക്കേറ്റതായി പൊലീസ് സ്ഥിരീകരിച്ചു. കുട്ടികളും അധ്യാപകരും ഉൾപ്പെടെ നിരവധി പേർക്ക് പൊള്ളലേറ്റതായും ചിലരുടെ നില ഗുരുതരമാണെന്നും ജക്കാർത്ത പോലീസ് മേധാവി അസെപ് എഡി സുഹേരി അറിയിച്ചു. വടക്കൻ ജക്കാർത്തയിലെ കെലാപ ഗാഡിംഗ് മേഖലയിലുള്ള നാവികസേനാ കോംപൗണ്ടിനുള്ളിലെ പള്ളിയിലാണ് സംഭവം നടന്നത്. സംഭവസ്ഥലത്ത് പൊലീസ്, അഗ്നിശമനസേന, ആംബുലൻസ് സംഘം അടിയന്തരമായി എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. സ്ഫോടനത്തിന്റെ കാരണം ഇതുവരെ […]
Read more

ആഭ്യന്തര സംഘർഷം രൂക്ഷം; മാലിയിൽ രണ്ട് ഇന്ത്യൻ പൗരന്മാരെ തട്ടിക്കൊണ്ടു പോയി

ബമാകോ: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി തുടരുന്ന മാലിയില്‍ 5 ഇന്ത്യന്‍ പൗരന്‍മാരെ തൊഴില്‍ സ്ഥലത്ത് നിന്നും തട്ടിക്കൊണ്ടുപോയി. പടിഞ്ഞാറൻ മാലിയിലെ കോബ്രിയിലാണ് സംഭവം. ഒരു സംഘടനയും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. തോക്കുധാരികളായ ഒരു സംഘം ഇന്ത്യക്കാരെ ബലമായി കടത്തിക്കൊണ്ടുപോയതായി കമ്പനി വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. മറ്റു തൊഴിലാളികളെ തലസ്ഥാനമായ ബമാകോയിലേക്ക് മാറ്റി. അല്‍ഖായിദ– ഐഎസ്ഐഎസ് ബന്ധമുള്ള സംഘടനകളാണ് തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്ന് പ്രാഥമിക നിഗമനം. ‌പ്രദേശത്തെ വൈദ്യുതീകരണ പദ്ധതിക്കായി എത്തിയ തൊഴിലാളികളാണ് ബന്ദികളാക്കപ്പെട്ടത്. ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ഭരണം നിയന്ത്രിക്കുന്നത് […]
Read more

സിറിയൻ പ്രസിഡന്റിനുമേലുള്ള ഉപരോധം പിൻവലിച്ച് യുഎസ്

വാഷിങ്ടൺ: സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷറാക്കിനും ആഭ്യന്തര മന്ത്രി അനസ് ഖത്താബിനുമേലുള്ള ഉപരോധങ്ങൾ യുഎസ് പിൻവലിച്ചു. അടുത്ത ആഴ്ച വൈറ്റ് ഹൗസിൽ അഹമ്മദ് അൽ ഷറാക്കുമായി നിശ്ചയിച്ചിരിക്കുന്ന കൂടിക്കാഴ്ചയ്ക്കു മുന്നോടിയായാണ് തീരുമാനം. മുന്‍പ് ഇരുവരെയും ആഗോള ഭീകരരായി യുഎസ് പ്രഖ്യാപിച്ചിരുന്നു. യുഎൻ സുരക്ഷാസമിതി ഇരുവരുടെയും ഉപരോധം പിൻവലിച്ചതിന് പിന്നാലെയാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടി ഉണ്ടായത്. അതേസമയം ഉപരോധം പിൻവലിക്കാനുള്ള പ്രമേയത്തെ 14 രാജ്യങ്ങൾ പിന്തുണച്ചപ്പോൾ ചൈന വിട്ടുനിന്നു.
Read more

വെടിനിർത്തൽ ലംഘിച്ച് ആക്രമണം തുടർന്ന് ഇസ്രായേൽ

തെൽ അവീവ്: ഗസ്സയിൽ അന്താരാഷ്ട്ര ഇടക്കാല സുരക്ഷാസേന ഉടൻ എത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഹമാസ് പോരാളികളുടെ നിരായുധീകരണവും നിയന്ത്രണവും ലക്ഷ്യമിട്ട് രണ്ട് വർഷത്തെ ഭരണച്ചുമതലയുള്ള സേനയെ യുഎൻ സുരക്ഷാസമിതി പരിഗണിക്കുന്നതായിയാണ് റിപ്പോർട്ടുകൾ. ഈജിപ്ത്, ഖത്തർ, യു.എ.ഇ, സൗദി അറേബ്യ, തുർക്കി എന്നിവരുടെ പിന്തുണയോടെ ഏകദേശം 20,000 സൈനികർ ഗസ്സയിൽ വിന്യസിക്കാനാണ് തീരുമാനം. വെടിനിർത്തലിന് ശേഷവും ഗസ്സയിൽ 240-ൽ അധികം ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഹമാസ് തുരങ്കങ്ങളിൽ കഴിയുന്ന പോരാളികളുടെ മോചനവുമായി ബന്ധപ്പെട്ട ചർച്ചകളും […]
Read more

Recent News

Advertisement
WhiteswanTV Footer