Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: International

കൊൽക്കത്ത ടെസ്റ്റിൽ ഇന്ത്യക്കെതിരെ നിർണായക ടോസ് നേടി ദക്ഷിണാഫ്രിക്ക

കൊൽക്കത്ത: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ടോസ് നേടി ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. വെസ്റ്റിന്‍ഡീസിനെതിരെ അവസാനമായി കളിച്ച ടീമിനെ അപേക്ഷിച്ച് രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. പരിക്കിനെ തുടർന്ന് പുറത്തിരുന്ന വിക്കറ്റ് കീപ്പർ റിഷഭ് പന്തും അക്സർ പട്ടേലും പ്ലേയിംഗ് ഇലവനിൽ തിരിച്ചു വന്നു. സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി ധ്രുവ് ജുറെൽ നിലനിൽക്കുമ്പോൾ പേസർമാരായി ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും ടീമിലെത്തി. നാല് സ്പിന്നറും രണ്ട് പേസറുമായി ഇന്ത്യയാണ് മത്സരത്തിനിറങ്ങുന്നത്. രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ, അക്സർ […]
Read more

ഇന്ത്യക്ക് ഞങ്ങളുടെ സഹായം ആവശ്യമില്ല; മാർക്കോ റൂബിയോ

ഡൽഹി: ചെങ്കോട്ടയ്ക്കരികിലുണ്ടായ സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം കൈകാര്യം ചെയ്യുന്ന രീതിയെ പ്രശംസിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. അസാധാരണമായ വൈദഗ്ധ്യത്തോടെയാണ് ഇന്ത്യ വിഷയത്തെ സമീപിച്ചതെന്നും സ്ഥിതിഗതികൾ ഫലപ്രദമായി കൈകാര്യം ചെയ്തതിന് ഇന്ത്യൻ അന്വേഷണ ഉദ്യോഗസ്ഥരെ പ്രശംസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച കാനഡയിൽ നടന്ന ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോടുള്ള പ്രതികരണത്തിലാണ് ഇത്. “ഞങ്ങൾ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്, പക്ഷേ ഇത്തരം അന്വേഷണങ്ങളിൽ ഇന്ത്യയ്ക്ക് ഏറെ മികവുണ്ടെന്ന് ഞാൻ കരുതുന്നു. അവർക്ക് ഞങ്ങളുടെ സഹായം ആവശ്യമില്ല, അവർ […]
Read more

യുദ്ധത്തിന് സജ്ജം; പ്രകോപനവുമായി പാകിസ്ഥാൻ

ഇസ്‌ലാമാബാദ്: യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവനയാണ് പുതിയ പ്രകോപനം സൃഷ്ടിച്ചിരിക്കുന്നത്.‌ ഒരു പൊതു പരിപാടിയിൽ സംസാരിക്കവേയാണ് കിഴക്കൻ അതിർത്തിയിൽ ഇന്ത്യയ്‌ക്കെതിരെയും പടിഞ്ഞാറൻ അതിർത്തിയിൽ അഫ്ഗാനിസ്ഥാന്റെ താലിബാൻ സർക്കാരിനെതിരെയും യുദ്ധത്തിന് തയാറാണെന്ന് ഖ്വാജ ആസിഫ് പറഞ്ഞത്. ഇസ്‌ലാമാബാദ് കോടതിക്കു മുന്നിൽ നടന്ന ചാവേർ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടതിനു ദിവസങ്ങൾക്ക് ശേഷമാണ് ആസിഫിന്റെ പ്രസ്താവനയെന്നതാണ് ശ്രദ്ധേയം. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം തെഹ്രീക്-ഇ-താലിബാൻ (പാക്ക് താലിബാൻ) ഏറ്റെടുത്തിരുന്നു. […]
Read more

വെടിനിർ‌ത്തലിന് ശേഷം ​ഗാസയിൽ ഇസ്രയേൽ തകർത്തത് 1500 കെട്ടിടങ്ങൾ

ടെൽ അവീവ്: അന്താരാഷ്ട്ര സമ്മർദത്തിന് പിന്നാലെ സമാധാന കരാറിൽ ഒപ്പുവച്ചിട്ടും ഗാസയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിന്റെ ഭീകരതയെ വെളിപ്പെടുത്തി പുതിയ റിപ്പോർട്ട്. ബിബിസി നടത്തിയ അന്വേഷണത്തിൽ, ഇസ്രയേൽ അധിനിവേശത്തിലുള്ള ഗാസയിലെ 1,500-ലധികം കെട്ടിടങ്ങൾ പൂർണ്ണമായും തകർക്കപ്പെട്ടതായി കണ്ടെത്തി. സാറ്റലൈറ്റ് ചിത്രങ്ങളുടെ വിശകലനത്തിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. നവംബർ 8-ന് എടുത്ത പുതിയ സാറ്റലൈറ്റ് ചിത്രങ്ങൾ പ്രകാരം, ഇസ്രയേൽ പ്രതിരോധ സേന നിയന്ത്രിക്കുന്ന പ്രദേശങ്ങൾ വെറും ഒരു മാസത്തിനുള്ളിൽ തന്നെ തകർത്തതായാണ് കണ്ടെത്തിയത്. വെടിനിർത്തലിന് മുമ്പും ശേഷവുമുള്ള റഡാർ […]
Read more

പെറുവിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 37 പേർ മരിച്ചു

ലിമ: പെറുവിന്റെ തെക്കൻ ഭാഗത്ത് ബുധനാഴ്ച പുലർച്ചെ നടന്ന ബസ് അപകടത്തിൽ 37 പേർ മരിച്ചു. 13 പേർക്ക് പരിക്കേറ്റു. മറ്റൊരു വാഹനവുമായി ഇടിച്ച ശേഷമാണ് ബസ് ആഴമുള്ള മലയിടുക്കിലേക്ക് മറഞ്ഞത്. ചാല നഗരത്തിൽ നിന്ന് അരെക്വിപയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ബസ്. ആ​ഗസ്തിൽ പെറുവിൽ ബസ് ഹൈവേയിൽ മറിഞ്ഞ് 10 പേർ മരിച്ചു. ജൂലൈയിൽ ലിമയിൽ നിന്ന് പെറുവിലെ ആമസോൺ മേഖലയിലേക്ക് പോകുകയായിരുന്ന ബസ് മറിഞ്ഞ് 18 പേർ മരിക്കുകയും 48 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജനുവരിയിൽ […]
Read more

ഇന്ത്യയും അഫ്ഗാനിസ്ഥാനുമായി യുദ്ധത്തിന് തയ്യാറെന്ന് പാക് മന്ത്രി

ഇസ്ലാമാബാദ്: കിഴക്കൻ അതിർത്തിയിൽ ഇന്ത്യയെയും പടിഞ്ഞാറൻ അതിർത്തിയിൽ താലിബാനെയും നേരിടാനുള്ള യുദ്ധത്തിനായി പാകിസ്ഥാൻ പൂർണമായും തയ്യാറാണെന്ന് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. ഇസ്ലാമാബാദിൽ നടന്ന ചാവേർ സ്‌ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. “രണ്ട് മുന്നണികളിൽ നിന്നുള്ള യുദ്ധത്തിന് ഞങ്ങൾ തയ്യാറാണ്. കിഴക്കും പടിഞ്ഞാറും അതിർത്തികൾ നേരിടാൻ പാകിസ്ഥാൻ സജ്ജമാണ്. ആദ്യ റൗണ്ടിൽ അല്ലാഹുവിന്റെ അനുഗ്രഹം ഞങ്ങൾക്കുണ്ടായിരുന്നു രണ്ടാമത്തെയും അദ്ദേഹത്തിന്റെ സഹായം ലഭിക്കും,” എന്ന് ആസിഫ് പറഞ്ഞു. ചാവേർ സ്‌ഫോടനത്തിന് ഉത്തരവാദിത്വം പാകിസ്ഥാൻ താലിബാൻ (TTP) […]
Read more

ഇന്ത്യൻ കമ്പനിക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ്

വാഷിംഗ്‌ടൺ: ഇറാന്റെ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ പ്രോഗ്രാമുകൾക്കായി മെറ്റീരിയലും സാങ്കേതികവിദ്യയും നൽകിയതിന്റെ പേരിൽ യുഎസ് ഇന്ത്യയുള്‍പ്പെടെ എട്ട് രാജ്യങ്ങളിലെ 32 വ്യക്തികളെയും സ്ഥാപനങ്ങളെയും ഉപരോധിച്ചു. ചണ്ഡീഗഡ് ആസ്ഥാനമായ ഫാംലെയ്ൻ പ്രൈവറ്റ് ലിമിറ്റഡ് ഉൾപ്പെടുന്നു. യുഎസ് ട്രഷറി പ്രകാരം, ഫാംലെയ്ൻ ഡയറക്ടർ മാർക്കോ ക്ലിംഗെ ചൈനീസ് വിതരണക്കാരുമായുള്ള ബന്ധങ്ങൾ വഴി ഇറാന്റെ പ്രതിരോധ സ്ഥാപനങ്ങൾക്ക് ആവശ്യമായ രാസവസ്തുക്കൾ എത്തിച്ചതായി പറയുന്നു. EO 13382 പ്രകാരമുള്ള ഈ ഉപരോധം ഇറാന്റെ ആണവ, മിസൈൽ പദ്ധതികളെ ലക്ഷ്യമിടുന്നതാണ്. ഒക്ടോബറിലും ഇറാനിയൻ എണ്ണ, […]
Read more

വിനോദസഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങി ചെങ്കടൽ തീരത്തെ ‘അമാല’ ടൂറിസ്റ്റ് കേന്ദ്രം

റിയാദ്: റെഡ് സീ ഇൻറർനാഷനൽ വികസിപ്പിച്ച ‘അമാല’ ടൂറിസം കേന്ദ്രം ഉടൻ സന്ദർശകർക്കായി തുറക്കും. തബൂക്ക് പർവതനിരകളും ചെങ്കടലും സംഗമിക്കുന്ന സ്ഥലത്ത് ആഡംബരം, ആരോഗ്യവാസം, പ്രകൃതിയുമായുള്ള ഐക്യം എന്നിവ സമന്വയിപ്പിച്ച അനുഭവമാണ് അമാല വാഗ്ദാനം ചെയ്യുന്നത്. പ്രോജക്ട് ആറ് ആഡംബര റിസോർട്ടുകളാണ് ആദ്യഘട്ടത്തിൽ ഉൾക്കൊള്ളുന്നത്. അതിൽ ഇക്വിനോക്സ്, ഫോർ സീസൺസ്, റോസ്‌വുഡ്, സിക്‌സ് സെൻസസ്, നാമൗസ് അമാല’ റിസോർട്ടുകളും ഉൾപ്പെടുന്നു. കൂടാതെ, അമാല ബോട്ട് ക്ലബ്ബ് ‘ദ ഓഷ്യൻ റേസ് 2027 ന്റെ ഗ്രാൻഡ് ഫൈനൽ ആതിഥേയത്വം […]
Read more

ബില്ലിൽ ഒപ്പുവെച്ച് ട്രംപ്; 43 ദിവസത്തെ ഷട്ട്ഡൗൺ അവസാനിച്ചു

വാഷിങ്ടൻ: 43 ദിവസത്തെ ‘ഷട്ട്‌ഡൗണി’നുശേഷം യുഎസ് പ്രവർത്തനം ആരംഭിച്ചു. സർക്കാരിന്റെ ഫണ്ടിങ് ബില്ലിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യൻ സമയം ബുധനാഴ്ച രാത്രി ഒപ്പുവച്ചു. ഇതോടുകൂടി ട്രംപിന്റെ ഭരണത്തിൽ കണ്ട രണ്ടാമത്തെ സർക്കാർ ഷട്ട്ഡൗണിനാണ് അവസാനമായത്. ഫെഡറൽ ജീവനക്കാരെ പിരിച്ചുവിടുക, പല പദ്ധതികളും റദ്ദാക്കുക തുടങ്ങി കടുത്ത നടപടികൾ റിപ്പബ്ലിക്കൻ ഭരണകൂടം എടുത്തിരുന്നു. ഷട്ട്‌ഡൗൺ അവസാനിപ്പിക്കാനായി സെനറ്റിലും ജനപ്രതിനിധി സഭയിലും ബിൽ പാസാക്കാൻ ഡെമോക്രാറ്റുകളെ സമ്മർദത്തിലാക്കാനാണ് ഇത്തരം നടപടികൾ ട്രംപ് ഭരണകൂടം എടുത്തത്. മുൻപെങ്ങുമില്ലാത്തവിധം ഏകപക്ഷീയമായ […]
Read more

സൗദിയിൽ യാത്രാനടപടികൾ എളുപ്പമാക്കാൻ ‘സ്മാർട്ട് പാസ്’

റിയാദ്: യാത്രാനടപടികൾ ലളിതമാക്കുന്നതിനായി സൗദി അറേബ്യ ‘സ്മാർട്ട് പാസ്’ പദ്ധതി ഉടൻ ആരംഭിക്കും. കര, കടൽ, വ്യോമ കവാടങ്ങളിലായി സ്മാർട്ട് ക്യാമറകളുടെ സഹായത്തോടെ ഒരേസമയം 35 പേരുടെ ഐഡന്റിറ്റി പരിശോധിക്കാനും പാസ്‌പോർട്ട് ഓഫീസർമാരെ സമീപിക്കാതെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും സാധിക്കും. നിയമലംഘകരായ വിദേശികൾക്ക് രാജ്യത്ത് നിന്ന് എളുപ്പത്തിൽ മടങ്ങാൻ സ്വയം നാടുകടത്തൽ പ്ലാറ്റ്‌ഫോം ഉടൻ ആരംഭിക്കുമെന്നും പാസ്‌പോർട്ട് ഡയറക്ടർ ജനറൽ മേജർ ജനറൽ സാലിഹ് അൽ മുറബ്ബ അറിയിച്ചു. ടെർമിനലുകളിലെ തിരക്ക്, കാത്തിരിപ്പ് സമയം, യാത്രക്കാരുടെ സംതൃപ്തി തുടങ്ങിയവ […]
Read more

Recent News

Advertisement
WhiteswanTV Footer