Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: International

അമേരിക്കൻ സർക്കാർ ഷട്ട്‌ഡൗൺ; ധനബിൽ വീണ്ടും തള്ളി

ന്യൂയോർക്ക്: അമേരിക്കയിൽ സർക്കാർ ഷട്ട് ഡൗൺ ഒൻപതാം ദിവസവും തുടരുകയാണ്. സർക്കാർ ചിലവുകൾക്ക് ആവശ്യമായ ധനാനുമതി ബിൽ വീണ്ടും സെനറ്റിൽ പരാജയപ്പെട്ടതോടെ സ്ഥിതി കൂടുതൽ ഗുരുതരമായി. ജീവനക്കാരുടെ ഭാവിയെക്കുറിച്ച് വൈറ്റ് ഹൗസ് ആശങ്കയിലായിരിക്കുകയാണ്. ധനസഹായം ലഭിക്കാതെ വന്നതോടെ സർക്കാരിന്റെ പ്രവർത്തനങ്ങൾ തന്നെ നിലച്ചിരിക്കുകയാണ്. ഏകദേശം 7.5 ലക്ഷം സർക്കാർ ജീവനക്കാരെ ശമ്പളമില്ലാതെ അവധിയിൽ പ്രവേശിപ്പിക്കുമെന്നാണ് വിലയിരുത്തൽ. ഇതിൽ 20,000-ത്തിലധികം നിയമപാലകർക്ക് കൂലി ലഭിക്കില്ല. അത്യാവശ്യ സേവനങ്ങളിലില്ലാത്ത ജീവനക്കാരെ വീട്ടിൽ തുടരാൻ നിർബന്ധിതരാക്കും. ഇമിഗ്രേഷൻ, അതിർത്തി സംരക്ഷണം, മെഡിക്കൽ […]
Read more

നെതന്യാഹു സർക്കാരിനെ താഴേക്ക് വീഴ്ത്തുമെന്ന് ഇസ്രയേൽ പ്രതിപക്ഷം

ടെൽ അവീവ്: അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച ഗാസ സമാധാന പദ്ധതി ഇസ്രയേലിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു. ട്രംപിന്റെ നിർദ്ദേശങ്ങൾ ഹമാസിനും ഇസ്രയേലിനും ഇടയിലുള്ള ചർച്ചയിൽ ഈജിപ്തിൽ പുരോഗമിക്കുമ്പോൾ, ഇസ്രയേലിലെ സഖ്യകക്ഷികളും പ്രതിപക്ഷവും വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ചതോടെ നെതന്യാഹുവിന്റെ സർക്കാർ കടുത്ത സമ്മർദ്ദത്തിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സർക്കാരിനെ പിന്തുണക്കുന്ന തീവ്ര വലതുപക്ഷ പാർട്ടികൾ ട്രംപ് പദ്ധതിക്കെതിരെ കടുപ്പമുള്ള നിലപാട് സ്വീകരിച്ചിരിക്കുന്നപ്പോൾ, പ്രതിപക്ഷ പാർട്ടികൾ പദ്ധതിക്ക് എത്രയും വേഗം പിന്തുണ നൽകണമെന്ന് ആവശ്യപ്പെട്ട് […]
Read more

പാക് സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം; 11 സൈനികര്‍ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ് : അഫ്ഗാന്‍ അതിര്‍ത്തിക്കു സമീപം പാക്കിസ്ഥാന്‍ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒന്‍പത് സൈനികരും രണ്ടു ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാന്‍ താലിബാന്‍ ഏറ്റെടുത്തു. കുറമില്‍ വടക്കുപടിഞ്ഞാറന്‍ ജില്ലകളില്‍ പാക്കിസ്ഥാന്‍ സൈനിക വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് റോഡരികിള്‍ ബോബുകള്‍ പതിപ്പിച്ചിരുന്നു. പിന്നാലെ ഭീകരവാദ സംഘം സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്ന് പാക്കിസ്ഥാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ തൊട്ടടുത്ത ജില്ലയായ ഒറാക്‌സായിയില്‍ 19 ഭീകരവാദികളെ കൊലപ്പെടുത്തിയ ഓപ്പറേഷനിലാണ് സൈനികര്‍ മരിച്ചതെന്നാണ് […]
Read more

ഹമാസ്-ഇസ്രയേൽ രണ്ടാം ചർച്ച ഇന്ന്; ഗാസ വിടണമെന്ന് ഇസ്രയേൽ

ഗാസ: ഗാസയിൽ ശാശ്വതമായ വെടിനിർത്തലും ഇസ്രയേൽ സേനയുടെ പൂർണ പിന്മാറ്റവും വേണമെന്ന് ഹമാസ് വ്യക്തമാക്കി. ഇന്നത്തെ രണ്ടാം ചർച്ചക്ക് മുൻപാണ് ഈ നിലപാട് പ്രഖ്യാപിച്ചത്. തടവുകാരുടെ കൈമാറ്റത്തിന് വ്യക്തമായ കരാർ വേണമെന്നും ഹമാസ് ആവശ്യപ്പെട്ടു. താൽക്കാലിക വെടിനിർത്തലിൽ കാര്യമില്ലെന്നും മാനുഷിക സഹായം തടസമില്ലാതെ ഗാസയിൽ എത്തണമെന്നും സംഘടന വ്യക്തമാക്കി. ഗാസയിൽ നിന്ന് പുറത്താക്കിയ ജനങ്ങൾക്ക് തിരിച്ചെത്താൻ അവസരം ഒരുക്കണമെന്നും ഗാസയുടെ പുനർനിർമാണം ഉടൻ ആരംഭിക്കണമെന്നും ഹമാസ് ആവശ്യപ്പെടുന്നു. ഇതിന് മേൽനോട്ടം വഹിക്കുന്നത് പലസ്തീനികളുടെ നേതൃത്വത്തിലുള്ള സമിതിയാകണമെന്നും അവർ […]
Read more

കുവൈത്തിൽ ഒമ്പത് മാസത്തിനിടെ കാൽ ലക്ഷത്തിലേറെ പ്രവാസികളെ നാടുകടത്തി

കുവൈത്ത് സിറ്റി: 2025 ജനുവരി 1 മുതൽ സെപ്റ്റംബർ അവസാനംവരെ 28,984ലേറെ പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തിയതായി അധികൃതർ അറിയിച്ചു. താമസനിയമലംഘനം, ഒളിച്ചോടൽ, യാചന, ലഹരി ഉപയോഗം അല്ലെങ്കിൽ കൈവശംവെക്കൽ, മറ്റു നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയ കുറ്റങ്ങളാണ് കൂടുതലായും നാടുകടത്തലിന് കാരണമായത്. നിയമലംഘകരെ അനധികൃത തൊഴിലാളികളായോ സുരക്ഷാ-സാമൂഹിക പ്രശ്നങ്ങൾക്ക് ഇടവരുത്താനിടയുള്ളവരായോ കണക്കാക്കുന്നതായും അധികൃതർ വ്യക്തമാക്കി. നാടുകടത്തപ്പെടുന്നവർക്ക്‌ അല്ലെങ്കിൽ അവരുടെ സ്പോൺസർക്ക് വിമാനടിക്കറ്റ് നൽകാൻ കഴിയാത്ത സാഹചര്യത്തിൽ ആഭ്യന്തര മന്ത്രാലയം ചെലവ് വഹിക്കുന്ന സംവിധാനവും നിലവിലുണ്ട്. ഇതിന് ട്രാവൽ […]
Read more

പുതിയ താരിഫുമായി ട്രംപ് : അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ട്രക്കുകള്‍ക്ക് 25% താരിഫ്

വാഷിംഗ്ടണ്‍: വീണ്ടും താരിഫ് പ്രഖ്യാപനവുമായി യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഇടത്തരം ഹെവി-ഡ്യൂട്ടി ട്രക്കുകള്‍ക്കും 25% താരിഫ് ചുമത്തി. നവംബര്‍ 1 മുതല്‍ പുതിയ ഇറക്കുമതി തീരുവ നിയമം നിലവില്‍ വരുമെന്ന് ട്രംപ് വ്യക്തമാക്കി. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം. കാനഡയില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നുമാണ് അമേരിക്ക പ്രധാനമായും ട്രക്കുകള്‍ ഇറക്കുമതി ചെയ്യുന്നത്. 2024-ല്‍ മാത്രം 2,45,764 ഇടത്തരം, ഹെവി-ഡ്യൂട്ടി ട്രക്കുകള്‍ അമേരിക്ക ഇറക്കുമതി ചെയ്തിട്ടുണ്ട്. താരിഫ് […]
Read more

ഒറ്റ വിസയിൽ ആറ് ​ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാം; ജിസിസി വിസ ഈ മാസം മുതൽ നടപ്പിലായേക്കും

ഒറ്റ വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയുന്ന ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ ഈ മാസം മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയേക്കും. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലാണ്. ജിസിസി ഗ്രാന്‍ഡ് ടൂറിസ്റ്റ് വിസ എന്ന പേരിലായിരിക്കും വിസ അവതരിപ്പിക്കുക. ഒമാന്‍, യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളില്‍ തടസമില്ലാതെ സന്ദര്‍ശം നടത്താന്‍ ഇതിലൂടെ കഴിയും. ഷെങ്കന്‍ മാതൃകയിലാവും ജിസിസി ഏകീകൃത സന്ദര്‍ശക വിസ നടപ്പിലാക്കുക. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് […]
Read more

ഗാസ സമാധാന പദ്ധതി; ഈജിപ്തിലെ ആദ്യഘട്ട ചർച്ചകൾ അവസാനിച്ചു

കെയ്റോ: ഗാസ സമാധാന പദ്ധതിയുടെ ഭാഗമായി ഈജിപ്തിൽ നടന്ന മധ്യസ്ഥ ചർച്ചകളുടെ ഒന്നാംഘട്ടം സമാപിച്ചു. അനുകൂലമായ അന്തരീക്ഷത്തിലാണ് ചർച്ചകൾ അവസാനിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈജിപ്തിലെ ഷാർം അൽ ഷെയ്ഖ് റിസോർട്ടിൽ മണിക്കൂറുകളോളം നീണ്ട ചർച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച 20-ഇന സമാധാന പദ്ധതിയുടെ അടിസ്ഥാനത്തിലായിരുന്നു. ഈജിപ്തും ഖത്തറും ചേർന്നാണ് മധ്യസ്ഥത നടത്തിയത്. ആദ്യഘട്ട ചർച്ചയിൽ പ്രധാനമായും ബന്ദികളുടെ മോചനവും പലസ്തീൻ തടവുകാരുടെ കൈമാറ്റവുമാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. ഇസ്രയേൽ പ്രതിനിധിസംഘത്തിൽ പ്രധാനമന്ത്രി ബെഞ്ചമിൻ […]
Read more

പാകിസ്ഥാൻ അപൂർവ ധാതു ആദ്യ ബാച്ച് അമേരിക്കയിലേക്ക്

ഇസ്ലാമാബാദ്: പാകിസ്ഥാൻ അപൂർവ ധാതു നിക്ഷേപങ്ങളുടെ ആദ്യ ബാച്ച് അമേരിക്കയിലേക്ക് അയച്ചു. അമേരിക്കൻ കമ്പനിയുഎസ് സ്ട്രാറ്റജിക് മെറ്റൽസ്സും പാകിസ്ഥാനിലെ സൈനിക എഞ്ചിനീയറിംഗ് വിഭാഗമായ ഫ്രോണ്ടിയർ വർക്ക്സ് ഓർഗനൈസേഷൻവുമായുള്ള സെപ്റ്റംബർ കരാറിന് പിന്നാലെയാണ് ആദ്യഘട്ട വിതരണം നടത്തിയത്. പതിവ് വ്യവസായങ്ങളിൽ ഉപയോഗിക്കുന്ന ആൻറിമണി, നിയോഡിമിയം, പ്രസിയോഡിമിയം എന്നിവ ഉൾപ്പെടുന്ന സാമ്പിൾ ധാതുക്കളാണ് ആദ്യ ബാച്ചിൽ അമേരിക്കയിലേക്ക് അയച്ചത്. കരാർ പ്രകാരം, പാകിസ്ഥാനിൽ ധാതു സംസ്കരണവും വികസന സൗകര്യങ്ങളും ഒരുക്കാൻ ഏകദേശം 500 മില്യൺ ഡോളർ നിക്ഷേപിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.യു എസ് […]
Read more

ന്യൂസിലന്‍ഡില്‍ മഞ്ഞുവീഴ്ച മുന്നറിയിപ്പ്; ഓക്ക്ലന്‍ഡ് ഹാര്‍ബര്‍ പാലത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം

വെല്ലിങ്ടണ്‍ : ന്യൂസിലന്‍ഡില്‍ ശക്തമായ കാറ്റിനും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. വെല്ലിങ്ടണിലും കാന്റര്‍ബറി ഹൈ കണ്‍ട്രിയിലും മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശിയേക്കാം. സൗത്ത് ഐലന്‍ഡിലെ പ്രധാന റോഡുകളില്‍ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതിനാല്‍ യാത്രാ തടസ്സങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ ഓക്ക്ലന്‍ഡില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. പുലര്‍ച്ചെ 3 മണിക്കും 9 മണിക്കും ഇടയില്‍ കാറ്റിന്റെ ശക്തി ഓക്ക്ലന്‍ഡ് ഹാര്‍ബര്‍ പാലത്തിന് ഭീഷണിയായേക്കുമെന്നും ന്യൂസിലന്‍ഡ് ട്രാന്‍സ്പോര്‍ട്ട് ഏജന്‍സി മുന്നറിയിപ്പ് നല്‍കി. […]
Read more

Recent News

Advertisement
WhiteswanTV Footer