സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Global

ഹമാസ് സ്വാതന്ത്രരാക്കിയ 3 പേർ സുരക്ഷിതരായി തിരിച്ചെത്തി

ജെറുസലേം: ഇസ്രായേലുമായുള്ള വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി ഹമാസ് സ്വാതന്ത്രരാക്കിയ 3 പേർ സുരക്ഷിതരായി തിരിച്ചെത്തി. റോമി ഗോനെൻ, ഡോറൺ സ്റ്റെയിൻബ്രെച്ചർ, എമിലി ദമാരി എന്നിവരാണ് തിരിച്ചെത്തിയത്. 471 ദിവസങ്ങൾക്ക് ശേഷമാണ് ഇവർ ഇസ്രായേലിലേക്ക് എത്തുന്നത്. 2023 ഒക്ടോബറിലാണ് 28 കാരി എമിലിയെ കിബ്ബട്ട്സ് കെഫാർ ആസയിൽ നിന്ന് ഹമാസ് ബന്ദിയാക്കിയത്. 31 കാരിയായ വെറ്ററിനറി നഴ്‌സായ ഡോറോൺ സ്റ്റെയിൻബ്രെച്ചറിനെയും ഹമാസ് ബന്ദിയാക്കി. നോവ സംഗീതോത്സവത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് നർത്തകിയായ റോമി ഗോനനെ ബന്ദിയാക്കിയത്.
Read more

സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലൈംഗികാതിക്രമം; സുരേഷ് ഗോപി മൗനത്തിൽ

ന്യൂ ഡൽഹി: സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലൈംഗികാതിക്രമ പരാതിയിൽ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായ സുരേഷ് ഗോപി മൗനം പാലിക്കുന്നു. വിമണ്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന സംഘടനയാണ് സുരേഷ് ഗോപിക്കെതിരെ ആരോപണവുമായി രംഗത്ത് വന്നത്. പരാതിയിൽ അന്വേഷണം നടത്തി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇന്റേണല്‍ കമ്മിറ്റി ചെയര്‍മാന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും ചെയര്‍മാന്‍ തുടര്‍ നടപടികൾ സ്വീകരിച്ചില്ല എന്നാണ് പരാതിക്കാരിയായ അസിസ്റ്റന്റ് പ്രൊഫസറുടെ ആരോപണം. സുരേഷ് ഗോപിയുടെ നേതൃത്വത്തിലുള്ള ഗവേണിംഗ് കൗണ്‍സിലിന് മുന്‍പാകെയാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. […]
Read more

വെടിനിർത്തൽ താൽക്കാലികമായി സ്വീകരിച്ച് ഇസ്രായേൽ; മൂന്ന് ഘട്ടമായി നടപ്പാക്കും

ടെൽഅവീവ്: നീണ്ട 15 മാസത്തെ യുദ്ധം അവസാനിപ്പിച്ച് വെടിനിർത്തൽ കരാർ താൽക്കാലികമായി സ്ഥിരീകരിച്ച് ഇസ്രായേൽ. വെടിനിർത്തൽ കരാർ മൂന്ന് ഘട്ടമായി നടപ്പാക്കും. മൂന്നാം ഘട്ടത്തിൽ ഗാസയുടെ പുനർനിർമാണം നടക്കും. ഇസ്രയേൽ പ്രാദേശിക സമയം 11.15 നായിരുന്നു കരാർ നിലവിൽ വന്നത്. ഇസ്രയേലിന്റെ ആവശ്യപ്രകാരം ബന്ദികളുടെ വിവരം ഹമാസ് കൈമാറി. ബന്ദികളുടെ വിവരം കൈമാറാൻ ഹമാസ് തയ്യാറാകാത്തതിനാൽ ഗാസയിൽ വെടിനിർത്തൽ ചർച്ചകൾ അനിശ്ചിതത്വത്തിൽ ആയിരുന്നു. ഇതോടെ വെടി നിർത്തൽ കരാർ നിർത്തിവെക്കാനും ആക്രമണം തുടരാനും ഇസ്രായേൽ നേതൃത്വം നൽകിയിരുന്നു. […]
Read more

‘ഫ്രണ്ട്‌സ് ആന്റ് റിലേറ്റീവ്‌സ് വിസ’യുമായി യുഎഇ; കാലാവധി 90 ദിവസം

അബുദാബി: യുഎഇ പൗരന്‍മാര്‍ക്കും വിദേശ താമസക്കാര്‍ക്കും യുഎഇക്ക് പുറത്തു നിന്ന് സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കൊണ്ടു വരുന്നതിനുള്ള ‘ഫ്രണ്ട്‌സ് ആന്റ് റിലേറ്റീവ്‌സ് വിസ’ സംവിധാനത്തിനാണ് സര്‍ക്കാര്‍ രൂപം നല്‍കി. പ്രവാസികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ബന്ധങ്ങൾ ദൃഢമാക്കാനും വികസന പ്രവർത്തനങ്ങൾക്കു പുതിയ അവസരങ്ങൾ തിരിച്ചറിയാനുമാണ് പുതിയ വിസ സംവിധാനമെന്ന് യുഎഇ ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി വ്യക്തമാക്കി. വിസയുടെ കാലാവധി 30 മുതൽ 90 ദിവസം വരെയാണ്. ആദ്യഘട്ടത്തില്‍ 60 ദിവസം വരെ നല്‍കും. ആവശ്യമെങ്കില്‍ 30 ദിവസത്തേക്ക് കൂടി […]
Read more

വെടിനിർത്തൽ താൽക്കാലികം; വേണ്ടിവന്നാൽ പോരാട്ടം തുടരും: ബെഞ്ചമിൻ നെതന്യാഹു

ജറുസലേം: ഹമാസുമായുള്ള വെടിനിർത്തൽ താൽക്കാലികം ആണെന്നും വേണ്ടിവന്നാൽ പോരാട്ടം തുടരാൻ ഇസ്രായേൽ തയ്യാറാണെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന്റെ സൈനിക വിജയമാണ് ലബനനിലും സിറിയയിലും ഹമാസിനെ വെടിനിർത്തലിന് പ്രേരിപ്പിച്ചതെന്നും നല്ല രീതിയിൽ തന്നെ വെടിനിർത്തൽ കരാർ നടപ്പാക്കാൻ കഴിഞ്ഞുവെന്നും നെതന്യാഹു പറഞ്ഞു. നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിന്തുണയുണ്ടെന്നും ബുധനാഴ്ച സംസാരിച്ചുവെന്നും നെതന്യാഹു വ്യക്തമാക്കി. വെടിനിർത്തൽ പ്രാബല്യത്തിൽ വരാനിരിക്കുകവേ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read more

ഗാസ വെടിനിർത്തൽ; ആദ്യ ഘട്ടത്തിൽ 735 പലസ്തീൻ തടവുകാരെ മോചിപ്പിക്കുമെന്ന് ഇസ്രയേൽ

ടെല്‍അവീവ്: 735 പലസ്തീന്‍ തടവുകാരെ മോചിപ്പിക്കുമെന്ന് ഇസ്രയേല്‍. ഗാസ വെടിനിര്‍ത്തലിന്റെ ആദ്യ ഘട്ടമായാണ് തടവുകാരെ മോചിപ്പിക്കുന്നത്. ഇസ്രയേല്‍ നിയമകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തുവിട്ടത്. 16 നും 18 നും ഇടയില്‍ പ്രായമുള്ള 25 പ്രായപൂര്‍ത്തിയാകാത്ത തടവുകാരൊഴികെ മോചിപ്പിക്കാന്‍ നിശ്ചയിച്ചിട്ടുള്ള മുഴുവന്‍ തടവുകാരുടെയും പേരുകള്‍ മന്ത്രാലയം പുറത്തുവിട്ടു. ഇസ്രയേല്‍ കാബിനറ്റ് വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതിന് പിന്നാലെ 70 സ്ത്രീകളും 25 പുരുഷന്മാരും ഉള്‍പ്പെടെ 95 തടവുകാരെ ഞായറാഴ്ച മോചിപ്പിക്കുമെന്ന് നേരത്തെയുള്ള പ്രസ്താവനയില്‍ മന്ത്രാലയം അറിയിച്ചു. ആറ് […]
Read more

അല്‍ഖാദിർ അഴിമതിക്കേസ്; ഇമ്രാന്‍ ഖാന് 14 വര്‍ഷം തടവ് വിധിച്ച് പാകിസ്താന്‍ കോടതി

റാവല്‍പിണ്ടി: അല്‍ഖാദിര്‍ ട്രസ്റ്റ് അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ശിക്ഷ വിധിച്ച് പാകിസ്താന്‍ കോടതി. ഇമ്രാന്‍ ഖാന് 14 വര്‍ഷവും പങ്കാളി ബുഷ്റ ബീബിക്ക് ഏഴ് വര്‍ഷവുമാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. ജഡ്ജ് നാസിര്‍ ജാവേദ് റാണയാണ് വിധി പ്രസ്താവിച്ചത്. വിവിധ കാരണങ്ങള്‍ പറഞ്ഞ് മൂന്ന് തവണ മാറ്റിവെച്ച വിധിയാണ് ഇന്ന് പ്രഖ്യാപിച്ചത്. കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും അധികാരത്തിലേക്ക് തിരികെ എത്താതിരിക്കാനുള്ള നീക്കമാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. 200ഓളം കേസുകള്‍ ചുമത്തപ്പെട്ട് 2023 ഓഗസ്റ്റ് മുതല്‍ […]
Read more

ഹോളിവുഡ് സംവിധായകന്‍ ഡേവിഡ് ലിഞ്ച് അന്തരിച്ചു

വാഷിങ്ടണ്‍: പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ ഡേവിഡ് ലിഞ്ച് (78) അന്തരിച്ചു. ഏറെ നാളായി എംഫിസീമ രോഗബാധിതനായിരുന്നു. മരണകാരണം വ്യക്തമാക്കിയിട്ടില്ല. അദ്ദേഹത്തിന്റെ കുടുംബം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ മരണവിവരം അറിയിച്ചത്. സംഗീതജ്ഞന്‍ കൂടിയായിരുന്നു അദ്ദേഹം. മല്‍ഹോലണ്ട് ഡ്രൈവ്, ബ്ലൂ വെല്‍വറ്റ്, ഡ്യൂണ്‍(1984) എന്നീ സിനിമകളും ട്വിന്‍ പീക്ക്സ് എന്ന സീരിസുമാണ് ഡേവിഡ് ലിഞ്ചിന് ലോകം മുഴുവന്‍ ആരാധകരെ നേടിക്കൊടുത്തത്. ഫീച്ചര്‍ സിനിമകള്‍ക്കൊപ്പം നിരവധി ഹ്രസ്വചിത്രങ്ങളും ലിഞ്ച് ചെയ്തിരുന്നു. മൂന്ന് തവണ ഓസ്‌കര്‍ നോമിനേഷന്‍ സ്വന്തമാക്കിയ ഡേവിഡ് ലിഞ്ചിനെ ഓണററി പുരസ്‌കാരം […]
Read more

ദക്ഷിണ കൊറിയ വിമാന അപകടം; എന്‍ജിനില്‍ പക്ഷി തൂവലും രക്തക്കറയും

ദക്ഷിണ കൊറിയയില്‍ നടന്ന വിമാനാപകടത്തില്‍ തകര്‍ന്ന് വീണ ജെജു എയറില്‍ നിന്ന് പക്ഷി തൂവലുകളും രക്തവും കണ്ടെത്തിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. രണ്ട് എഞ്ചിനുകളില്‍ നിന്ന് പക്ഷിയിടിച്ചതാകാം അപകട കാരണമെന്നാണ് വിലയിരുത്തല്‍. ഡിസംബര്‍ 29-ന് നടന്ന അപകടത്തില്‍ 179 പേര്‍ മരിച്ചത്. തകര്‍ന്നു വീണ വിമാനത്തിന്റെ എന്നാല്‍, വാര്‍ത്ത ദക്ഷിണ കൊറിയയുടെ ഗതാഗത മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. ഡിസംബര്‍ 29 ന് നടന്ന അപകടത്തില്‍ മരിച്ചു. ബാങ്കോക്കില്‍ നിന്ന് ദക്ഷിണ കൊറിയയിലെ മുവാന്‍ കൗണ്ടിയിലേക്ക് പുറപ്പെട്ട ജെജു എയര്‍ […]
Read more

അധികാരം സമ്പന്നരില്‍ കേന്ദ്രീകരിക്കുന്നു; ബൈഡന്റെ മുന്നറിയിപ്പ്

വാഷിങ്ടണ്‍: ആശങ്ക പ്രകടിപ്പിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ വിടവാങ്ങല്‍ പ്രസംഗം. അധികാരം സമ്പന്നരില്‍ കേന്ദ്രീകരിക്കുന്നു എന്നും അത് ജനാധിപത്യത്തിനും തുല്യ അവകാശങ്ങള്‍ക്കും ഭീഷണിയാകുന്നു എന്നും ജോ ബൈഡന്‍ ആശങ്ക അറിയിച്ചു. ജനാധിപത്യ സ്ഥാപനങ്ങള്‍ ശക്തിപെടുത്തണമെന്നും ബൈഡൻ പറഞ്ഞു. ഡൊണാള്‍ഡ് ട്രംപിന്റെ കീഴില്‍ സമ്പന്നരുടെ ഭീഷണിക്കെതിരെയും ജാഗ്രത ഉണ്ടാകണമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. ഓവല്‍ ഓഫീസില്‍ വെച്ചായിരുന്നു ബൈഡന്റെ പ്രസംഗം. ബൈഡൻ അടുത്ത ആഴ്ച സ്ഥാനം ഒഴിയും.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.