സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Global

ലാന്റിങിനിടെ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിന്റെ മുന്നിലെ ടയര്‍ ഊരിത്തെറിച്ചു

ഒര്‍ലാന്റോ: ലാന്റിങിനിടെ വിമാനത്തിന്റെ മുന്നിലെ ടയര്‍ ഊരിത്തെറിച്ചു. തലനാരിഴക്ക് രക്ഷപ്പെട്ട് യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം. അമേരിക്കയിലെ ഒര്‍ലാന്റോ വിമാനത്താവളത്തിലാണ് സംഭവം. 200 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്ന എയര്‍ബസ് 321 വിമാനത്തിന്റെ മുന്‍വശത്തെ രണ്ട് ചക്രങ്ങളില്‍ ഒന്ന് ഊരിത്തെറിച്ചതോടെയാണ് സംഭവം. റണ്‍വേയില്‍ വിമാനം തെന്നിയെങ്കിലും നിയന്ത്രണം നഷ്ടപ്പെടാതെ നിര്‍ത്താന്‍ പൈലറ്റുമാര്‍ക്ക് സാധിച്ചു. രണ്ട് ചക്രങ്ങളിലൊന്ന് തെറിച്ചുപോകാതിരുന്നതും സഹായകരമായി. അപകടത്തെ തുടര്‍ന്ന് റണ്‍വേയില്‍ വിമാനം നിര്‍ത്തി. യാത്രക്കാരെ അടിയന്തിരമായി പുറത്തിറക്കി. വിമാനം ലാന്റ് ചെയ്യുന്നതിന്റെയും ചക്രം ഊരിത്തെറിച്ച് പോകുന്നതിന്റെയും […]
Read more

കിരൺ ജെയിംസ് ഇനി ലോക കേരളസഭയിൽ

സിഡ്നി: കിരൺ ജെയിംസ് ഇനി ലോക കേരള സഭാ അംഗം. നടൻ മമ്മൂട്ടിയുടെ ‘ഫാമിലി കണക്ട്’ പദ്ധതിയുടെ ന്യൂ സൗത്ത് വെയ്ൽസ് കോർഡിനേറ്ററും മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ഓസ്ട്രേലിയ വിഭാഗത്തിന്റെ സെക്രട്ടറിയുമായ കിരൺ ജെയിംസാണ് ലോക കേരള സഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടത്. നവോദയ ഓസ്ട്രേലിയയുടെ സെൻട്രൽ കമ്മിറ്റി അംഗമായും കേരള ബിസിനസ് ആൻഡ് പ്രൊഫെഷണൽ ചേംബർ ഓസ്‌ട്രേലിയയുടെ (KBPCA Ltd) സെക്രട്ടറിയായും സേവനം അനുഷ്ഠിക്കുന്ന കിരൺ ജെയിംസ് കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി ഓസ്ട്രേലിയയിലെ […]
Read more

ചിറക്കടവ് എന്ന പേര്; ഹൈക്കിങ് എന്ന സാഹസിക യാത്രയിൽ ബ്രൂസ് തോമസ്

കോട്ടയം : അമേരിക്കയിലെ പതിനാലു സംസ്ഥാനങ്ങളിലൂടെ വനവും മലകളും താണ്ടി ഒരു യാത്ര. ഈ യാത്രയിലൂടെ കാഞ്ഞിരപ്പള്ളി ചിറക്കടവിന്റെ പെരുമ ഹൈക്കിങ് എന്ന സാഹസികയാത്രയിൽ രേഖപ്പെടുത്തുകയാണ് ബ്രൂസ് തോമസ്. ലോകത്തിലെ ഏറ്റവും ദുഷ്‌കരമായ ട്രെയിൽ എന്ന് അറിയപ്പെടുന്ന ആപ്പലേഷ്യൻ ദുർഘടപാതയിലൂടെ നൂറ്റിയാൻപത്തിമൂന്ന് ദിവസം സഞ്ചരിച്ച് മുവായിരത്തിയഞ്ഞൂറു കിലോമീറ്റർ പിന്നിട്ടാണ് കത്താദിൻ എന്ന പോയിന്റിൽ യാത്ര അവസാനിച്ചത്. കേരളത്തിൽനിന്നൊരാൾ ആദ്യമായാണ് ഈ നേട്ടം കൈവരിക്കുന്നത്. ഈ യാത്രയിലൂടെ ആപ്പലേഷ്യൻ ട്രെയിൽ പൂർത്തിയാക്കിയ ആദ്യ മലയാളി എന്ന പേരും ചിറക്കടവ് […]
Read more

ഓസ്‌ട്രേലിയയിൽ മിന്നൽ പ്രളയം; ജനങ്ങൾ ദുരിതത്തിൽ

മെൽബൺ: ഓസ്‌ട്രേലിയയിലെ വിക്ടോറിയ പ്രവിശ്യയിൽ അതിശക്തമായ മിന്നൽ പ്രളയം. വിനോദ സഞ്ചാര കേന്ദ്രമായ ഗ്രേറ്റ് ഓഷ്യനിൽ ജന ജീവിതമാകെ സ്തംഭിച്ച അവസ്ഥയിലാണ്. വൻ നാശനഷ്ടങ്ങളാണ് പ്രളയം വിതച്ചത്. ചെളിയും മണ്ണും കലർന്ന മലവെള്ളപ്പാച്ചിലിൽ കാറുകളും കാരവനുകളും ഒഴുക്കി പോകുന്ന ദൃശ്യങ്ങൾ വൈറലാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം പെയ്ത അതിശക്തമായ മഴയാണ് പ്രളയത്തിന് കാരണമായത്. ഒഴുക്കിൽപ്പെട്ട വാഹനങ്ങൾ പലതും തലകീഴായി മറിയുകയും പാലങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയുമാണ്. ഇത് വെള്ളപ്പൊക്കത്തിന്റെ രൂക്ഷത വദ്ധിപ്പിച്ചു. മേഖലയിലെ 6,500ഓളം വീടുകളിൽ വൈദ്യുതി ബന്ധം പൂർണമായും […]
Read more

മാമി തിരോധാനക്കേസ്; ഗൾഫിൽ നാല് പേർ അന്വേഷണ സംഘത്തിന്‍റെ നിരീക്ഷണത്തിൽ

ദുബൈ: മാമി തിരോധാനക്കേസിൽ ഗൾഫിൽ അന്വേഷണ സംഘത്തിന്‍റെ നിരീക്ഷണത്തിലുള്ളത് നാല് പേർ. കേസിലെ പുതിയ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് ഈ വിവരം. കേസിലെ വെളിപ്പെടുത്തലിലെ വിവരങ്ങളും ഇതിനോടകം അന്വേഷണം സംഘം പരിശോധിച്ചു. മാമി കാണാതാകുന്നതിന് മുൻപ് ഗൾഫിലേക്കുള്ള യാത്രയും, ആരുമായി ഇടപെട്ടു എന്ന കാര്യവും സംഘം പരിശോധിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ഈ കേസിൽ മൂന്ന് മുതൽ നാല് പേർ വരെ വ്യക്തമായ പങ്ക് കൈകാര്യം ചെയ്തതായി തിരിച്ചറിഞ്ഞു. എന്നാൽ ഇവർക്ക് യാത്ര വിലക്ക് കാരണം നാട്ടിൽ വരാനാകാത്തതും ഇവിടെ […]
Read more

എച്ച്-1ബി വിസക്കാർക്ക് 2026 മുതൽ കടുത്ത നിയന്ത്രണം

അമേരിക്കയിൽ ജോലി ചെയ്യുന്ന വിദേശ പ്രൊഫഷണലുകൾക്ക്, പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നുള്ളവർക്ക് 2026 അതീവ വെല്ലുവിളികൾ നിറഞ്ഞ വർഷമായിരിക്കും എന്നതിൽ സംശയമില്ല. നമുക്കറിയാം, ഒരോ ദിവസവും അമേരിക്കയിലെ കുടിയേറ്റ നയങ്ങളിൽ മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. ഡോണാൾഡ് ട്രംപ് രണ്ടാം തവണ പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ നിയമപരമായ കുടിയേറ്റം കുറയ്ക്കുന്നതിനായി കൊണ്ടുവന്ന നിയന്ത്രണങ്ങൾ 2026 ൽ കൂടുതൽ ശക്തമാകുമെന്നാണ് പപറത്തുവരുന്ന വിവരം. വിസ റദ്ദാക്കലുകൾ വർദ്ധിക്കുന്നതും അപേക്ഷാ ഫീസിലെ വൻ വർദ്ധനവും ലോട്ടറി സമ്പ്രദായത്തിലെ മാറ്റങ്ങളും പ്രവാസി സമൂഹത്തിൽ ആശങ്ക പടർത്തുകയാണ്. […]
Read more

മൾട്ടിപ്പിൾ-ട്രിപ്പ് എക്സിറ്റ് പെർമിറ്റ് ആരംഭിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: തൊഴിലുടമകൾക്കും തൊഴിലാളികൾക്കും സമയം ലാഭിക്കാനും നടപടിക്രമങ്ങൾ ലളിതമാക്കാനും ലക്ഷ്യമിട്ട് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പുതിയ ‘മൾട്ടിപ്പിൾ-ട്രിപ്പ് എക്സിറ്റ് പെർമിറ്റ്’ സേവനം ആരംഭിച്ചു. സർക്കാർ സേവനങ്ങളുടെ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായാണ് ഈ പുതിയ സംവിധാനം നടപ്പാക്കിയത്. നിശ്ചിത കാലയളവിനുള്ളിൽ ഒന്നിലധികം യാത്രകൾക്ക് ഉപയോഗിക്കാവുന്ന എക്സിറ്റ് പെർമിറ്റ് അനുവദിക്കാനാകുന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. ഇതോടെ ഓരോ യാത്രയ്ക്കും വീണ്ടും അപേക്ഷിക്കേണ്ടതില്ല, നടപടികൾ കൂടുതൽ വേഗത്തിലാകും. ആഭ്യന്തര മന്ത്രാലയത്തിന്റെ സിസ്റ്റങ്ങളുമായി ഇലക്ട്രോണിക് ബന്ധമുള്ളതിനാൽ പെർമിറ്റ് അംഗീകരിച്ചയുടൻ വിവരങ്ങൾ […]
Read more

ഇറാന്‍ സംഘര്‍ഷം: വ്യോമ പാത അടച്ചു; യാത്രക്കാര്‍ക്ക് നിര്‍ദേശങ്ങളുമായി എയര്‍ലൈനുകള്‍

ടെഹ്‌റാന്‍: ഇറാനില്‍ ആഭ്യന്തര പ്രക്ഷോഭം ആളിപ്പടരുന്നതിനിടെ രാജ്യം തങ്ങളുടെ വ്യോമപാത അപ്രതീക്ഷിതമായി അടച്ചു. ഇതോടെ യൂറോപ്പിലേക്കും പശ്ചിമേഷ്യയിലേക്കുമുള്ള വിമാന സര്‍വീസുകള്‍ പ്രതിസന്ധിയിലായി. 15.01.26 വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇറാന്‍ വ്യോമപാത അടച്ചുകൊണ്ടുള്ള നോട്ടീസ് പുറപ്പെടുവിച്ചത്. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്യുകയാണ്. ജോര്‍ജിയയിലെ ടിബിലിസിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്ന ഇന്‍ഡിഗോ വിമാനം ആണ് ഇറാന്‍ വ്യോമപാത വഴി ഏറ്റവും ഒടുവില്‍ കടന്നുപോയ വിദേശ വിമാനമെന്ന് ഫ്‌ലൈറ്റ് ട്രാക്കിംഗ് വിവരങ്ങള്‍ സൂചിപ്പിക്കുന്നു. വ്യാഴാഴ്ച […]
Read more

വ്യോമപാത അടച്ച് ഇറാൻ

ടെഹ്റാൻ: യുഎസിന്‍റെ ആക്രമണ ഭീഷണിക്കിടെ വ്യോമപാത ഭാഗികമായി അടച്ച് ഇറാൻ. ഔദ്യോഗിക അനുമതിയുള്ള രാജ്യാന്തര വിമാനങ്ങളെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂവെന്ന് ഇറാൻ അറിയിച്ചു .സുരക്ഷാ കാരണങ്ങളെ തുടർന്നാണ് ആകാശപാതയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. അറിയിപ്പ് ലഭിച്ചതോടെ വിമാനങ്ങൾ ഇറാന്‍റെ ആകാശപാത ഒഴിവാക്കിയാണ് സഞ്ചരിക്കുന്നത്. ഏതുസമയത്തും ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ഉണ്ടായേക്കാമെന്നും യാത്രക്കാരുടെ സുരക്ഷിതത്വത്തിനായി പാത മാറ്റുകയാണെന്നും വിമാനക്കമ്പനികൾ യാത്രക്കാരെ അറിയിച്ചു . പ്രതിസന്ധിയെ തുടർന്ന് വിമാനങ്ങൾ വൈകിയേക്കാമെന്നും യാത്രാസമയം സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ നോക്കി ഉറപ്പാക്കണമെന്നും വിമാനക്കമ്പനികൾ നിർദേശിച്ചു
Read more

ട്രംപിൻറെ താരിഫ് ഭീഷണി; ഇന്ത്യക്ക് കുരുക്ക് ?

ട്രംപ് വീണ്ടും ആഗോള വ്യാപാര രംഗത്ത് വലിയ ചലനം സൃഷ്ടിക്കുന്ന ഒരു താരിഫ് ബോംബ് പൊട്ടിച്ചിരിക്കുകയാണ്. റഷ്യയ്ക്കെതിരെ സ്വീകരിച്ച കടുത്ത നിലപാടിന് പിന്നാലെ, ഇപ്പോൾ ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങളോട് ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇറാനുമായി വ്യാപാര ബന്ധം തുടരുന്ന രാജ്യത്തിനുമേൽ അമേരിക്ക 25 ശതമാനം താരിഫ് ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കി. ട്രംപിന്റെ ഈ മുന്നറിയിപ്പ്, നിലവിൽ ഇന്ത്യയ്‌ക്കുമേൽ പ്രാബല്യത്തിലുള്ള 50 ശതമാനം യുഎസ് താരിഫ് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.