സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Global

ട്രംപിന് കനത്ത തിരിച്ചടി; മിയാമി മേയർ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥിക്ക് വിജയം

വാഷിങ്ടൻ: യുഎസിലെ മിയാമിയിൽ മേയർ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് നേതാവായ ഐലീൻ ഹിഗിൻസിനു (61) ഉജ്ജ്വല വിജയം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്തുണച്ച റിപ്പബ്ലിക്കൻ സ്ഥാനാർഥി എമീലിയോ ഗൊൺസാലസിനെ തോൽപിച്ചാണ് മൂന്നുദശകത്തിനുശേഷം മിയാമിയിൽ ഡെമോക്രാറ്റുകൾ വിജയിച്ചത്. നഗരത്തിന്റെ ആദ്യ വനിതാ മേയറാവും ഹിഗിൻസ്. സ്പാനിഷ് സമൂഹത്തിനു ഭൂരിപക്ഷമുള്ള മിയാമിയിൽ ട്രംപിന്റെ കുടിയേറ്റവിരുദ്ധ നടപടികൾക്കെതിരെ ഉറച്ച നിലപാടാണു ഹിഗിൻസ് സ്വീകരിച്ചത്. മേയർ തിരഞ്ഞെടുപ്പിൽ ട്രംപിന് തുടർച്ചയായ രണ്ടാമത്തെ കനത്ത തിരിച്ചടിയാണിത്. യുഎസിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്കിന്റെ മേയറായി […]
Read more

കാനഡയിൽ വനിതാ ഡോക്ടർമാർക്കു മുന്നിൽ നഗ്നതാ പ്രദർശനം; ഇന്ത്യൻ വംശജൻ അറസ്റ്റിൽ

ടൊറന്റോ: കാനഡയിലെ മിസിസാഗയിൽ വനിതാ ഡോക്ടർമാർക്കും വനിതാ ജീവനക്കാർക്കും മുന്നിൽ നഗ്നതാപ്രദർശനം നടത്തിയെന്ന പരാതിയിൽ ഇന്ത്യൻ വംശജനായ വൈഭവ് അറസ്റ്റിൽ. നിരവധി ക്ലിനിക്കുകളിലാണ് ഇയാൾ ഇത്തരം അസഭ്യപ്രവർത്തനങ്ങൾ നടത്തിയതെന്ന് പീൽ റീജിയണൽ പൊലീസ് അറിയിച്ചു. ആരോഗ്യപ്രശ്നങ്ങൾ നടിച്ച് വിവിധ ക്ലിനിക്കുകളിൽ എത്തിച്ചേരുകയും, വനിതാ ഡോക്ടർമാരെ അനുചിതമായി സ്പർശിക്കാൻ ശ്രമിച്ചിരിക്കാമെന്ന സംശയവും പൊലീസ് ഉന്നയിച്ചു. ഈ വർഷം പല മാസങ്ങളിലായി നിരവധി കേന്ദ്രങ്ങളിൽ ഇയാൾ എത്തിയതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ബ്യൂറോ കണ്ടെത്തി. ചില ഇടങ്ങളിൽ ‘ആകാശ്ദീപ് സിംഗ്’ എന്ന […]
Read more

യു.കെയിൽ നിയമവിരുദ്ധമായി ജോലി; ഇന്ത്യക്കാർ അടക്കം 171 പേർ പിടിയിൽ

ലണ്ടൻ: തീവ്രമായ കുടിയേറ്റ നിയന്ത്രണ നടപടികളുടെ ഭാഗമായി ബ്രിട്ടനിൽ രേഖകളില്ലാതെ ജോലി ചെയ്തതിന് 171 ഫുഡ് ഡെലിവറി തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ഇവരിൽ ഇന്ത്യക്കാർ ഉൾപ്പെടെ ബംഗ്ലാദേശ്, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും ഉണ്ട്. ബ്രിട്ടീഷ് സർക്കാർ നടത്തിയ രാജ്യവ്യാപകമായ ഓപ്പറേഷൻ ഈക്വലൈസ് എന്ന ഒരാഴ്ചത്തെ എൻഫോഴ്സ്മെന്റ് ഡ്രൈവിനിടെയാണ് നടപടി. ഇവർ എല്ലാവരെയും ഉടൻ നാടുകടത്തിയേക്കും എന്നാണ് പുറത്ത് വരുന്ന വിവരം. യു.കെയിൽ അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള ഹോം സെക്രട്ടറിയുടെ പരിഷ്കാരങ്ങളുടെ ഭാഗമാണ് ഈ പരിശോധനകൾ. അറസ്റ്റുകളുടെ […]
Read more

ട്രംപിന്റെ പുതിയ വിസനയം; ഇന്ത്യൻ ടെക് തൊഴിലാളികൾക്ക് വലിയ തിരിച്ചടി

ട്രംപ് ​ഭരണകൂടത്തിന്റെ കുടിയേറ്റ പരിഷ്കാരങ്ങളും, വിസ നടപടി ക്രമങ്ങളും ഇന്ത്യക്കാർക്ക് എപ്പോഴും ഒരു തലവേദനയാണ്. ഈ നടപടികൾ ഇന്ത്യക്കാരുടെ യാത്രയിലും തൊഴിൽപ്രവേശനത്തിലും വലിയ രീതിയിലുളള ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്. ഒരോ ദിവസവും അമേരിക്കയിലെ കുടിയേറ്റ നയങ്ങളിൽ മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഇതാ പുതിയ നിർദ്ദേശവുമായി ട്രംപ് രം​ഗത്തുവന്നിട്ടുണ്ട്. ഫാക്ട്-ചെക്കിംഗ്, കണ്ടൻ്റ് മോഡറേഷൻ, നിയമ പാലനം, ഓൺലൈൻ സുരക്ഷാ ജോലികൾ എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ വിസ അപേക്ഷകൾ നിരസിക്കാൻ യുഎസ്. എംബസി ഉദ്യോഗസ്ഥർക്ക് ഡൊണാൾഡ് ട്രംപ് ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. […]
Read more

യു.എസ്- ഇന്ത്യ വ്യാപാര ചർച്ച ചൊവ്വാഴ്ച മുതൽ

ന്യൂഡൽഹി: ഉഭയകക്ഷി വ്യാപാര കരാർ ചർച്ചകൾക്കായി യു.എസ് ഡെപ്യൂട്ടി വ്യാപാര പ്രതിനിധി റിക് സ്വിറ്റ്സർ ഇന്ന് ഇന്ത്യയിലെത്തുന്നു. അദ്ദേഹം ഇന്ത്യൻ പ്രതിനിധി രാജേഷ് അഗർവാളുമായി രണ്ടു ദിവസമായി വ്യാപാരവുമായി ബന്ധപ്പെട്ട മുഖ്യ വിഷയങ്ങൾ പരിശോധിക്കും. ഇന്ത്യൻ ഉൽപന്നങ്ങളിലെ 25% ഇറക്കുമതി തീരുവയും അധിക പിഴയും സംബന്ധിച്ച പ്രശ്നങ്ങൾ വിലയിരുത്തുന്നതിനായുള്ള യു.എസ് പ്രതിനിധികളുടെ രണ്ടാം സന്ദർശനമാണിത്. സമഗ്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ആറു ഘട്ട ചർച്ചകൾ പൂർത്തിയായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. തുടർച്ചയായ നാലാം വർഷവും യു.എസ് ഇന്ത്യയുടെ […]
Read more

ഗസ്സയിലേക്ക് കൂടുതൽ സഹായമെത്തിച്ച് യുഎഇ

ദുബൈ:​ ഗസ്സയിലേക്ക് കൂടുതൽ സഹായമെത്തിച്ച് യുഎഇ. 15 ട്രക്കുകളിലായി 300 ടൺ സഹായ സാമ​ഗ്രികള‍ാണ് എത്തിച്ചത്. കഠിനമായ തണുപ്പിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ശീതകാല വസ്ത്രങ്ങളും താമസ സൗകര്യങ്ങളും എത്തിച്ചു. ‘ഗാലന്റ് നൈറ്റ് 3’ ഓപ്പറേഷന്റെ ഭാഗമായുള്ള 257-ാമത് വാഹന സംഘമാണ് ​ഗസ്സ മുനമ്പിലെത്തിയത്. വീടുകൾ നഷ്ടപ്പെട്ടവർക്കും പലായനം ചെയ്യപ്പെട്ടവർക്കും സുരക്ഷിതമായ താമസസ്ഥലം ഒരുക്കുന്നതിനായി 182 ടൺ ഷെൽറ്റർ ടെന്റുകളും എത്തിച്ചിട്ടുണ്ട്.
Read more

സുഡാനിൽ നഴ്സറി സ്കൂളിന് നേരെ ഭീകരാക്രമണം; 50 പേർ കൊല്ലപ്പെട്ടു

ഖര്‍തൂം: സുഡാനിലെ സൗത്ത് കോർഡോഫാനിലെ കലോഗി പട്ടണത്തിലെ ഡ്രോൺ ആക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടു. ഇവരിൽ 33 കുട്ടികളും ഉൾപ്പെടുന്നു. ആക്രമണത്തിന് റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് ഉത്തരവാദിയെന്ന് സൈന്യം, സുഡാൻ ഡോക്ടേഴ്‌സ് നെറ്റ്‌വർക്ക് എന്നിവ ആരോപിച്ചു. കിന്റർഗാർട്ടനിലേക്ക് രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയവരും ഡോക്ടർമാരും ആക്രമണത്തിൽപ്പെട്ടു. സംഭവത്തെ തുടർന്ന് യൂണിസെഫ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കുട്ടികളെ സംഘർഷപ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തരുതെന്നും പറഞ്ഞു. 2023 ഏപ്രിലിന് ശേഷം സൈന്യവും ആർ‌എസ്‌എഫും തമ്മിലുള്ള ശക്തമായ പോരാട്ടങ്ങൾ സുഡാനിലെ കോർഡോഫാൻ മേഖലയിലടക്കം വ്യാപിച്ചിട്ടുണ്ട്.
Read more

ട്രംപിന്റെ വരവ് ഇന്ത്യക്കാർക്ക് കലികാലം

ട്രംപ് ​ഭരണകൂടത്തിന്റെ കുടിയേറ്റ പരിഷ്കാരങ്ങളും, വിസ നടപടി ക്രമങ്ങളും ഇന്ത്യക്കാർക്ക് എപ്പോഴും തലവേദന സൃഷ്ടിക്കുന്ന ഒന്നാണ്. ഈ നടപടികൾ ഇന്ത്യക്കാരുടെ യാത്രയിലും തൊഴിൽ പ്രവേശനത്തിലും വലിയ രീതിയിലുളള ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്. ഈ വർഷം മാത്രം അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യൻ പൗരന്മാരുടെ എണ്ണം കഴിഞ്ഞ 16 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി എന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് ഈ വിവരം പുറത്തു വിട്ടത്. 2009 മുതൽ നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ ആകെ എണ്ണം […]
Read more

അതിർത്തിയിൽ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ കനത്ത വെടിവയ്പ്പ്

കാബൂൾ: പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ട് ദിവസങ്ങൾക്കുശേഷം വെള്ളിയാഴ്ച രാത്രി അതിർത്തിയിൽ കനത്ത വെടിവെപ്പ്. ഇരുവശവും പരസ്പരം ആക്രമണം ആരംഭിച്ചതായി ആരോപിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഖത്തർ, തുർക്കി, സൗദി അറേബ്യ എന്നിവിടങ്ങളിൽ നടന്ന ചർച്ചകൾക്കും ഇരു സർക്കാരുകളും പുതുക്കി ഉറപ്പിച്ച വെടിനിർത്തലിന് പിന്നാലെയാണ് ഈ സംഘർഷം. അഫ്ഗാൻ മണ്ണിൽ നിന്നുള്ള തീവ്രവാദ ആക്രമണങ്ങൾ പാകിസ്ഥാൻ ആരോപിച്ചപ്പോൾ, തങ്ങളുടെ ആഭ്യന്തര സുരക്ഷാ പ്രശ്നങ്ങൾക്ക് ഉത്തരവാദികളാക്കാനാകില്ലെന്ന് കാബൂൾ നിഷേധിച്ചു. ഒക്ടോബറിലെ ഏറ്റുമുട്ടലിന് ശേഷം ഇതാണ് അതിർത്തിയിൽ […]
Read more

വാദിയിൽ കുളിക്കാനിറങ്ങിയ പ്രവാസി മലയാളി മുങ്ങി മരിച്ചു

മസ്കറ്റ്: ഒമാനിലെ വാദിയിൽ കുളിക്കാനിറങ്ങിയ പ്രവാസി മലയാളി മുങ്ങി മരിച്ചു. കാസർകോട് സ്വദേശി അബ്ദുല്ല ആഷിക് ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയതാണ് ആഷിക്ക്. നേരത്തെ യുഎഇയിൽ ജോലി ചെയ്തിരുന്ന അബ്ദുല്ല ആഷിക് ജോലി ആവശ്യാര്‍ത്ഥം അടുത്തിടെയാണ് ഒമാനിലെത്തിയത്. ഒമാനിലെ റൂവിയിലായിരുന്നു താമസം.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.