സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Global

ഗാസയില്‍ ബന്ദികളുടെ മൃതദേഹ കൈമാറ്റം പുനരാരംഭിച്ചു; രണ്ട് മൃതദേഹങ്ങള്‍ കൈമാറി

ഗാസ: ഇസ്രായേലും ഹമാസും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഇസ്രായേല്‍ ആക്രമണം പുനരാരംഭിച്ചതിന് പിന്നാലെ ഗാസയില്‍ ബന്ദികളുടെ മൃതദേഹ കൈമാറ്റം പുനരാരംഭിച്ചു. ഹമാസ് ഇന്ന് രണ്ട് മൃതദേഹങ്ങളാണ് ഇസ്രായേലിന് കൈമാറിയത്. കൈമാറിയ മൃതദേഹങ്ങള്‍ ഇസ്രായേല്‍ ഫോറന്‍സിക് പരിശോധനകള്‍ക്കായി മാറ്റി. ഔദ്യോഗിക സ്ഥിരീകരണം വരുന്നതുവരെ പൊതുജനങ്ങള്‍ പ്രതികരണങ്ങള്‍ നടത്തുന്നത് ഒഴിവാക്കണമെന്ന് ഇസ്രായേല്‍ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നിര്‍ദ്ദേശം. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയ മൃതദേഹങ്ങളുടെ ബാക്കി ഭാഗങ്ങളാണ് പുതിയതായി നല്‍കിയതെന്ന രീതിയില്‍ ഹമാസ് […]
Read more

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അതിവേഗത്തിൽ നാട്ടിലെത്തിക്കാം

വിദേശികളായ ഇന്ത്യക്കാർക്ക് നാട്ടിലേക്ക് അതിവേഗത്തിൽ പണം അയക്കാനുളള പുതിയ പദ്ധതിയുമായി റിസർവ് ബാങ്ക് ഒഫ് ഇന്ത്യ (ആർബിഐ). സാങ്കേതികവിദ്യയിൽ വൻ കുതിപ്പുണ്ടായിട്ടും പല സാഹചര്യങ്ങളിലും പ്രവാസികൾ നേരിടുന്ന വലിയൊരു പ്രശ്നമാണിത്. അയക്കുന്ന പണത്തിന്റെ പരിധിയിലും പല ബുദ്ധിമുട്ടുകളും പ്രവാസികൾ നേരിടുന്നു. ചില സാഹചര്യങ്ങളിൽ നാട്ടിലേക്ക് പണം അയച്ചാൽ 24 മണിക്കൂറിനുളളിൽ നാട്ടിലെ അക്കൗണ്ടുകളിൽ ക്രെഡി​റ്റാകാത്ത സാഹചര്യവുമുണ്ട്. ആർബിഐയുടെ പുതിയ നീക്കം വിദേശത്തുളള ഇന്ത്യക്കാർക്ക് ആശ്വാസമാകും. ഇതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങളും ആർബിഐ പുറപ്പെടുവിച്ചിട്ടുണ്ട്. വിദേശത്തുളള ഇന്ത്യക്കാർക്കും അവരുടെ ബിസിനസുകളിൽ […]
Read more

ഇന്ത്യക്കാർക്കെതിരായ പ്രചാരണവുമായി ട്രംപ് ഭരണകൂടം; വിസ നിയന്ത്രണങ്ങൾക്ക് പിന്നാലെ വിവാദ പരസ്യം

വാഷിങ്ടൺ: വിസ നിയന്ത്രണങ്ങൾ കടുപ്പിച്ചതിന് പിന്നാലെ ഇന്ത്യക്കാരെ ലക്ഷ്യമിട്ട് അമേരിക്കൻ ട്രംപ് ഭരണകൂടം പരസ്യ പ്രചാരണവുമായി രംഗത്തെത്തി. അമേരിക്കൻ യുവാക്കളുടെ തൊഴിൽ അവസരങ്ങൾ ഇന്ത്യക്കാർ തട്ടിയെടുക്കുന്നു എന്ന പ്രമേയത്തിലുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളാണ് യുഎസ് ലേബർ ഡിപ്പാർട്മെന്റ് പങ്കുവച്ചത്. വിദേശ തൊഴിലാളികളെ നിയന്ത്രിക്കാനുള്ള പ്രോജക്റ്റ് ഫയർവാൾ എന്ന പദ്ധതിയുടെ ഭാഗമായി തുടങ്ങിയ ഈ നീക്കം വിദ്വേഷപരമായ പ്രചാരണത്തിലേക്ക് വളരുകയാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. അമേരിക്കൻ തൊഴിലാളികൾക്ക് പകരം വിദേശികളെ നിയമിക്കുന്നത് തടയാനാണ് പദ്ധതിയെന്ന് സർക്കാർ വിശദീകരിച്ചെങ്കിലും, പ്രചാരണത്തിന്റെ ഉള്ളടക്കം […]
Read more

ആൻഡ്രൂ രാജകുമാരന് രാജകീയ പദവികൾ നഷ്ടമായി; കൊട്ടാരത്തിൽനിന്നും പുറത്താക്കി

ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിലെ ആൻഡ്രൂ രാജകുമാരന്റെ ശേഷിക്കുന്ന പദവികൾ നീക്കം ചെയ്യാൻ ബക്കിങ്ഹാം കൊട്ടാരം. ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെത്തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് രാജകൊട്ടാരം എത്തിയത്. “ആൻഡ്രൂ രാജകുമാരന്റെ സ്റ്റൈൽ, പദവികൾ, ബഹുമതികൾ എന്നിവ നീക്കം ചെയ്യുന്നതിനുള്ള ഔപചാരിക നടപടിക്രമം ഇന്ന് ആരംഭിച്ചു,” ബക്കിങ്ഹാം കൊട്ടാരത്തിൽ നിന്നുള്ള ഒരു പ്രസ്താവനയിൽ പറയുന്നു. “ആൻഡ്രൂ രാജകുമാരൻ ഇനി ആൻഡ്രൂ മൗണ്ട്ബാറ്റൺ വിൻഡ്‌സർ എന്നറിയപ്പെടും. രാജകൊട്ടാരത്തിൽ താമസിക്കുന്നതിനുള്ള അനുമതി റദ്ദാക്കിക്കൊണ്ടുള്ള നോട്ടീസ് നൽകിയിട്ടുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹം മറ്റൊരു […]
Read more

സമ്പത്തിൽ ലോകത്തെ കീഴടക്കിയ രാജ്യം

ലോകത്ത് ഒരു രാജ്യത്തിന്റെ ശക്തിയും സ്വാധീനവും വിലയിരുത്തന്ന സമയത്ത്, സാധാരണയായി രാജ്യത്തിന്റെ സൈന്യത്തിന്റെ വലുപ്പം, പ്രദേശത്തിന്റെ വ്യാപ്തി, അല്ലെങ്കിൽ സാമ്പത്തിക ശക്തി എന്നിവയാണ്. എന്നാൽ ഈ പരമ്പരാഗത ധാരണകളെ മുഴുവൻ മറികടക്കുന്നൊരു ഉദാഹരണമാണ് യൂറോപ്പിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ലിച്ചെൻസ്റ്റൈൻ എന്ന ചെറുരാജ്യം. വെറും 160 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ രാജ്യം വിഭവപരിമിതിയുണ്ടായിട്ടും ലോകത്തിലെ സമ്പന്നരാജ്യങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നുണ്ട്. യൂറോപ്പിലെ നാലാമത്തെ ചെറുതും ലോകത്തെ ആറാമത്തെ ചെറുതുമായ രാജ്യത്തിന് സ്വന്തമായി പട്ടാളമില്ല, കറൻസിയില്ല. സ്വന്തമായി ഒരു അന്താരാഷ്ട്ര […]
Read more

മൊസാംബിക്‌ ബോട്ടപകടം; കാണാതായ മലയാളി ഇന്ദ്രജിത്തിന്റെ മൃതദേഹം കണ്ടെത്തി

മപുടോ: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ നടന്ന കപ്പൽ അപകടത്തിൽ കാണാതായ ഒരു മലയാളിയുടെ മൃതദേഹം കൂടി കണ്ടെത്തി. എറണാകുളം ജില്ലയിലെ പിറവം വെളിയനാട് പോത്തംകുടിലിൽ സ്വദേശി ഇന്ദ്രജിത്ത് സന്തോഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ബോട്ടിൽ നിന്നും കണ്ടെത്തിയ മൃതദേഹം ഇന്ദ്രജിത്തിന്റേതാണെന്ന് തിരിച്ചറിഞ്ഞു. അപകടത്തിൽ പെട്ട മറ്റ് വ്യക്തികളുടെ മൃതദേഹങ്ങളും കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. ബെയ്റാ തുറമുഖത്തിന് സമീപം ഒക്ടോബർ 17 വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് അപകടം സംഭവിച്ചത്. ബോട്ട് കപ്പലിനോട് അടുക്കുന്നതിനിടെ ശക്തമായ തിരയിൽ പെട്ട് മറിഞ്ഞതായാണ് […]
Read more

കുവൈത്തിൽ 4000 വർഷം പഴക്കമുള്ള ദിൽമൺ ക്ഷേത്രം കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫൈലക ദ്വീപിൽ വെങ്കലയുഗകാലത്തേതായ മറ്റൊരു ക്ഷേത്രം കൂടി കണ്ടെത്തിയതായി നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് ആൻഡ് ലെറ്റേഴ്‌സ് അറിയിച്ചു. ഏകദേശം 4,000 വർഷം പഴക്കമുള്ള ദിൽമൺ നാഗരികതയുടെ അവശിഷ്ടങ്ങളാണ് പുതിയ കണ്ടെത്തലിലൂടെ തെളിഞ്ഞത്. 2025ലെ പുരാവസ്തു ഖനന സീസണിന്റെ ഭാഗമായി കുവൈത്ത്-ഡാനിഷ് സംയുക്ത സംഘമായ മോസ്ഗാർഡ് മ്യൂസിയവുമായി സഹകരിച്ചാണ് ഖനനം നടത്തിയത്. കഴിഞ്ഞ സീസണിൽ കണ്ടെത്തിയ ക്ഷേത്രത്തിന്റെ താഴെയായി ദിൽമൺ നാഗരികതയുടെ ശൈലിയിൽ പൂർണരൂപത്തിലുള്ള വെങ്കലയുഗ ക്ഷേത്രം കണ്ടെത്താൻ സംഘത്തിന് കഴിഞ്ഞതായി […]
Read more

കത്തോലിക്കാ സഭയ്ക്ക് 7 വിശുദ്ധർ കൂടി; പദവിയിലേക്ക് ഉയർത്തിയവരിൽ മുൻ സാത്താൻ ആരാധകനും

റോം: കത്തോലിക്കാ സഭയ്ക്ക് പുതിയ ഏഴ് വിശുദ്ധന്മാർ കൂടി. ലിയോ പതിനാലാമൻ മാർപ്പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയവരിൽ മുൻ സാത്താൻ ആരാധകനായ വൈദികനും. ഇതോടെ ലിയോ പതിനാലാമൻ മാർപ്പാപ്പ കത്തോലിക്കാ സഭയുടെ നേതൃ പദവിയിലേക്ക് എത്തിയതിനു ശേഷം വിശുദ്ധ പദവിയിലേക്ക് ഉയർത്തിയവരുടെ എണ്ണം ഒൻപതായി. മുൻപ് സാത്താൻ ആരാധനയുടെ വൈദികനും പിന്നീട് കത്തോലിക്കാ വിശ്വാസത്തിലേക്ക് എത്തുകയും ചെയ്ത ഇറ്റാലിയൻ അഭിഭാഷകനായ ബാർത്തലോ ലോംഗോ അടക്കം ഏഴ് പുതിയ വിശ്വാസികളാണ് സഭയ്ക്ക് ലഭിച്ചത്. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ‌ഞായറാഴ്ച […]
Read more

ഇസ്രയേൽ വിദേശ മന്ത്രി ഇന്ത്യയിലേക്ക്

ജറുസലേം: ഗാസയിൽ സംഘർഷം തുടരുന്നതിനിടെ, ഇസ്രയേൽ വിദേശമന്ത്രി ഗിദയോൻ സാർ അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കുന്നു. നവംബർ 4, 5 തീയതികളിൽ അദ്ദേഹം ന്യൂഡൽഹിയിൽ എത്തും. സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിനെയും ഉൾപ്പെടെ ഉന്നതതല നേതാക്കളുമായി കൂടിക്കാഴ്ച നടത്താനാണ് തീരുമാനം. സെപ്തംബറിൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ചിന്റെ ഇന്ത്യ സന്ദർശന സമയത്ത് ഇരുരാജ്യങ്ങളും ഒപ്പുവെച്ച ഉഭയകക്ഷി നിക്ഷേപ ഉടമ്പടി (ബിഐടി) സംബന്ധിച്ച തുടർചർച്ചകളും ഈ സന്ദർശനത്തിൽ നടക്കും. വിവിധ മേഖലകളിൽ വിദഗ്‌ധ തൊഴിലാളികളുടെ […]
Read more

ഫ്രാൻസിലെ ലൂവ്ര് മ്യൂസിയം കൊള്ള; പ്രധാന ആസൂത്രകൻ ഉൾപ്പെടെ അഞ്ച് പ്രതികൾ പിടിയിൽ

പാരീസ്: ഫ്രാൻസിലെ ലൂവ്ര് മ്യൂസിയം കൊള്ളയിൽ അഞ്ച് പ്രതികൾ കൂടി പിടിയിൽ. സംഭവത്തിലെ പ്രധാന ആസൂത്രകൻ ഉൾപ്പെടെയാണ് പിടിയിലായത്. ബുധനാഴ്ച രാത്രി പാരീസിൽ വച്ചാണ് പ്രതികൾ പിടിയിലായത്. നേരത്തെ രണ്ട് പ്രതികളെ രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടിയിരുന്നു. അതേസമയം മോഷണംപോയ ആഭരണങ്ങൾ ഇതുവരെ പിടിച്ചെടുത്തിട്ടില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് ഫ്രഞ്ച് ലൂവ്ര് മ്യൂസിയത്തിൽ നിന്ന് പട്ടാപകൽ വെറും ഏഴ് മിനിറ്റുകൾക്കുള്ളിലാണ് അമൂല്യരത്നങ്ങൾ പതിപ്പിച്ച നെപ്പോളിയന്റെ കിരീടം കളവ് പോയത്. 88 മില്യൺ യൂറോ വിലമതിക്കുന്ന വസ്തുക്കളായിരുന്നു മോഷണം […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.