സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Global

സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പ് 11-ാം പരീക്ഷണം മറ്റന്നാള്‍

ടെക്സസ്: സ്പേസ് എക്സിന്റെ റോക്കറ്റായ സ്റ്റാര്‍ഷിപ്പിന്റെ പതിനൊന്നാം പരീക്ഷണ വിക്ഷേപണം മറ്റന്നാള്‍ പുലര്‍ച്ചെ നടക്കും. ഒക്ടോബര്‍ 14 ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.45ന് സ്റ്റാര്‍ഷിപ്പ് പരീക്ഷണം ദക്ഷിണ ടെക്സസിലെ ബൊക്കാ ചിക്കയിലുള്ള സ്റ്റാര്‍ബേസില്‍ നടക്കുമെന്നാണ് അറിയിപ്പ്. ഓര്‍ബിറ്റല്‍ ലോഞ്ചും പൂര്‍ണമായ വെഹിക്കിള്‍ റിക്കവറിയും അടക്കം സ്പേസ് എക്സിന് നിര്‍ണായകമാണ് 11-ാം സ്റ്റാര്‍ഷിപ്പ് ഫ്‌ലൈറ്റ് ടെസ്റ്റ്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ഭാവിയില്‍ മനുഷ്യരെ അയക്കാന്‍ ലക്ഷ്യമിട്ട് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്സ് കമ്പനി തയ്യാറാക്കുന്ന, മനുഷ്യ ചരിത്രത്തിലെ […]
Read more

ഗാസ സമാധാന പദ്ധതി; നരേന്ദ്രമോദിയെ ക്ഷണിച്ച് ഡോണള്‍ഡ് ട്രംപ്

ഡല്‍ഹി: ഗാസ സമാധാന പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ നാളെ നടക്കുന്ന ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല. ഉച്ചകോടിക്ക് നരേന്ദ്ര മോദിയേയും അമേരിക്കയും ഈജിപ്തും ക്ഷണിച്ചിരുന്നു. ഈജിപ്തിലെ ഷാംഅല്‍ഷെയ്കിലാണ് ഉച്ചകോടി നടക്കുക. വിദേശകാര്യസഹമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിംഗ് ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. ഗാസ സമാധാന നീക്കത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഉച്ചകോടിക്ക് ഇരുപതിലധികം രാജ്യങ്ങള്‍ക്കാണ് ക്ഷണം ഉള്ളത്. ഗാസ യുദ്ധം അവസാനിപ്പിക്കുക, മിഡില്‍ ഈസ്റ്റില്‍ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് തിങ്കളാഴ്ച […]
Read more

ലാഹോറിലെ ഗാസ അനുകൂല പ്രക്ഷോഭത്തിൽ സംഘർഷം; 2 പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: ഇസ്ലാമിക രാഷ്ട്രീയ പാർട്ടിയായ തെഹ്രീക്-ഇ-ലബ്ബായിക് പാകിസ്ഥാൻ ആഹ്വാനം ചെയ്ത ഇസ്രായേൽ വിരുദ്ധ പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറി. ലാഹോറിൽ നടന്ന മാർച്ച് പൊലീസ് തടഞ്ഞപ്പോൾ ഉണ്ടായ ഏറ്റുമുട്ടലിൽ 2 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അമേരിക്കൻ കോൺസുലേറ്റിലേക്കുള്ള പ്രതിഷേധ മാർച്ച് ആഹ്വാനത്തിന് പിന്നാലെയാണ് സംഭവം ഉണ്ടായത്. സുരക്ഷ ശക്തമാക്കിയ ഇസ്ലാമാബാദിൽ വ്യാപകമായ നിയന്ത്രണങ്ങളാണ് നടപ്പിലാക്കിയത്. ഗാസ സമാധാന കരാറിനെ പിന്തുണച്ചതിലൂടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുന്നിൽ പാക് […]
Read more

മഹാത്മഗാന്ധി ദേശ് സേവാ പുരസ്കാരം സൗദി പ്രവാസി ജോൺസൺ കീപ്പള്ളിലിന്

റിയാദ്: മലയാളിയും സൗദി പ്രവാസിയുമായ ജോൺസൺ കീപ്പള്ളിലിന് ദില്ലി ആസ്ഥാനമായ വെയിൽ ഫൗണ്ടേഷന്റെ മഹാത്മാഗാന്ധി ദേശ് സേവാ പുരസ്കാരം ലഭിച്ചു. ഇന്ത്യയിലും വിദേശത്തും വിദ്യാഭ്യാസ മേഖലയിലെ സമർപ്പിത പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം നൽകുന്നത്. ഒക്ടോബർ 5ന് ദില്ലിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമർപ്പിക്കും. സൗദി അറേബ്യയിലെ അൽക്കോബാറിലെ എവർഷൈൻ ഇന്റർനാഷണൽ സ്കൂളിന്റെ ചെയർമാനും, കേരളത്തിലെ രണ്ട് സ്കൂളുകളുടെ ചെയർമാനുമാണ്. കൂടാതെ കോട്ടയത്തെ എവർ ഷൈൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പഠനകേന്ദ്രവും അദ്ദേഹത്തിന്റെ കീഴിലാണ്.
Read more

പാകിസ്ഥാനില്‍ കൂറ്റന്‍ ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭം; ഇസ്ലാമാബാദിലും റാവല്‍പിണ്ടിയിലും ഇന്റര്‍നെറ്റ് റദ്ദാക്കി

ഇസ്ലാമാബാദ്: ഇസ്ലാമിക രാഷ്ട്രീയ പാര്‍ട്ടിയായ തെഹ്രീക്-ഇ-ലബ്ബായിക് പാകിസ്ഥാന്‍ (TLP) ആഹ്വാനം ചെയ്ത ഇസ്രായേല്‍ വിരുദ്ധ പ്രതിഷേധത്തിന് മുന്നോടിയായി തലസ്ഥാനമായ ഇസ്ലാമാബാദിലും റാവല്‍പിണ്ടിയിലും ഇന്റര്‍നെറ്റ് താല്‍ക്കാലികമായി റദ്ദാക്കി. ഗാസ സമാധാന കരാറിനെ പിന്തുണച്ചതിലൂടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്നില്‍ പാക് സര്‍ക്കാറും സൈനിക മേധാവി അസിം മുനീറും കീഴടങ്ങുകയായിരുന്നുവെന്നും സംഘടന ആരോപിച്ചു. വെള്ളിയാഴ്ച ഫൈസാബാദില്‍ നിന്ന് ഇസ്ലാമാബാദിലെ അമേരിക്കന്‍ എംബസിയിലേക്കുള്ള ഇസ്ലാമിക ഗ്രൂപ്പിന്റെ അഖ്സ മില്യണ്‍ മാര്‍ച്ചിന് മുന്നോടിയായി ഇരട്ട നഗരങ്ങളിലും […]
Read more

കാബൂളിൽ വ്യോമാക്രമണം നടത്തി പാകിസ്ഥാൻ

കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ സ്ഫോടനം. പാകിസ്ഥാൻ വ്യോമസേന നടത്തിയ ആക്രമണത്തിന്റെ ഭാഗമായാണ് സ്ഫോടനം നടന്നതെന്നാണ് റിപ്പോർട്ടുകൾ. തെഹ്രിക്-ഇ-താലിബാൻ പാകിസ്ഥാൻ ഒളിത്താവളങ്ങളെയാണ് ലക്ഷ്യമിട്ടത് എന്നാണ് പാകിസ്ഥാൻ മാധ്യമങ്ങൾ വ്യക്തമാക്കുന്നത്. അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി ഇന്ത്യ സന്ദർശനം നടത്തുന്ന സമയത്താണ് ആക്രമണം നടന്നത്. അതിർത്തി കടന്ന് നടപടി സ്വീകരിക്കുമെന്ന് മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിരുന്ന പാകിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്റെ പ്രസ്താവനകൾക്കു പിന്നാലെയാണ് വ്യോമാക്രമണം നടന്നത്. അഫ്ഗാൻ മണ്ണ് പാകിസ്ഥാൻ വിരുദ്ധ തീവ്രവാദ പ്രവർത്തനങ്ങൾക്ക് സുരക്ഷിത […]
Read more

ഗാസയിൽ സമാധാനത്തിനായി ഇനി മണിക്കൂറുകൾ; വെടിനിര്‍ത്തൽ കരാറിന് ഇസ്രയേൽ അംഗീകാരം

ടെൽ അവീവ്: ഗാസയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സമാധാനം യാഥാർത്ഥ്യമാകാൻ ഇനി മണിക്കൂറുകൾ മാത്രം. വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടത്തിന് ഇസ്രയേൽ മന്ത്രിസഭ അംഗീകാരം നൽകി. ഇതോടെ 24 മണിക്കൂറിനുള്ളിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരും. 72 മണിക്കൂറിനുള്ളിൽ ബന്ദിമോചന നടപടിയും ആരംഭിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആദ്യ ബന്ദിമോചനം നടക്കും. മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി ട്രംപിന്റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും മരുമകൻ ജാരെഡ് കുഷ്നറും ഇസ്രയേലിലെത്തി. ഇരുവരും പ്രധാനമന്ത്രി ബെഞ്ചമിൻ […]
Read more

വമ്പൻ ഓഫറുമായി എയർ ഇന്ത്യ എക്സ്‍പ്രസ്; വെറും 24 രൂപയ്ക്ക് 10 കിലോ അധിക ബാഗേജ് കൊണ്ടുപോകാം

അബുദാബി: ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ പ്രവാസികൾക്ക് മികച്ച ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്. ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് 10 കിലോഗ്രാം അധിക ബാഗേജ് വെറും 1 ദിർഹത്തിന് (24 ഇന്ത്യൻ രൂപ) കൊണ്ടുപോകാം. ചുരുങ്ങിയ കാലത്തേക്കാണ് ഈ ഓഫര്‍. ഈ മാസം 31നകം ബുക്ക് ചെയ്യുകയും നവംബർ 30നകം യാത്ര ചെയ്യുകയും ചെയ്യുന്നവർക്കാണ് ഈ സൗകര്യം. യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ, ഖത്തർ എന്നിവയുൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളിൽ നിന്നും […]
Read more

താലിബാൻ സർക്കാർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങള്‍ക്ക് താലിബാന്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, എക്സ് ഉള്‍പ്പെടെയുള്ള സൈറ്റുകളിലെ ചിലതരം ഉള്ളടക്കങ്ങള്‍ തടയാന്‍ ഫില്‍റ്ററുകള്‍ പ്രയോഗിച്ചെന്ന് വാര്‍ത്താവിനിമയ മന്ത്രാലയ വൃത്തങ്ങള്‍ സ്ഥിരീകരിച്ചതയാണ് റിപ്പോര്‍ട്ട് . കാബൂളിലെ ചില ഉപയോക്താക്കൾക്ക് പ്ലാറ്റ്ഫോമുകളിൽ പ്രവേശിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. താലിബാൻ വൃത്തങ്ങൾ ഫിൽറ്ററിംഗ് രാജ്യത്തുടനീളം നടപ്പിലാക്കിയിട്ടുണ്ട്, പക്ഷേ പൂർണ്ണ ഇന്റർനെറ്റ് നിരോധനം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഓദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ലെങ്കിലും, ഇന്റർനെറ്റ് നിരീക്ഷണ ഏജൻസി നെറ്റ്ബ്ലോക്ക് ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. […]
Read more

പ്രവാസി മൃതദേഹം നാട്ടിലെത്തിക്കൽ വിവാദം; അപകീർത്തി പ്രചാരണത്തിന് നിയമ നടപടി

ദുബൈ: യുഎഇയിൽ നിന്ന് പ്രവാസികളുടെ മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പുതിയ വഴിത്തിരിവ് . തനിക്ക് നേരെ അപകീർത്തികരമായി പ്രചാരണം നടത്തിയ വ്യക്തിക്കെതിരെ നിയമ നടപടി ആരംഭിച്ചതായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന അഷ്റഫ് താമരശ്ശേരി വ്യക്തമാക്കി. മകന്റെ ചിത്രം ഉപയോഗിച്ച് തെറ്റായ പ്രചാരണം നടത്തപ്പെട്ടതായും, ഇതിന്റെ പേരിൽ ഒരു കോടി രൂപ നഷ്ടപരിഹാര കേസും മറ്റ് ക്രിമിനൽ നടപടികളും സ്വീകരിക്കുമെന്നുമാണ് അഷ്റഫ് താമരശ്ശേരി അറിയിച്ചു. പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ വൻ കൊള്ള നടക്കുന്നുണ്ടെന്ന അസത്യ ആരോപണം കഴിഞ്ഞ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.