ഗാസയില്‍ നിന്ന് ഇസ്രയേല്‍ പൂര്‍ണമായി പിന്‍മാറില്ല’: ബെന്യാമിന്‍ നെതന്യാഹു
ജറുസലം: ഹമാസിനെ നിരായുധീകരിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയിലൂടെയോ സൈനിക നടപടികളിലൂടെയോ ഹമാസിനെ നിരായുധീകരിക്കുമെന്ന് നെതന്യാഹു വിഡിയോ സന്ദേശത്തില്‍ പറഞ്ഞു. ഗാസയില്‍ നിന്ന് ഇസ്രയേല്‍ പൂര്‍ണമായി പിന്‍മാറില്ലെന്നും നെതന്യാഹു സൂചന നല്‍കി. ഹമാസ് വളരെക്കാലമായി ആവശ്യപ്പെടുന്ന ഒന്നാണ് പിന്മാറ്റം. ഇസ്രയേലും ഹമാസും തമ്മില്‍ തിങ്കളാഴ്ച ഈജിപ്തില്‍വച്ച് ചര്‍ച്ചകള്‍ക്ക് തയാറെടുക്കുകയാണ്. ”ഇസ്രയേല്‍ സൈന്യം ഗാസയില്‍ നിയന്ത്രിക്കുന്ന പ്രദേശങ്ങള്‍ നിലനിര്‍ത്തും. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍, ഹമാസിനെ നയതന്ത്രപരമായോ സൈനിക നടപടിയിലൂടെയോ […]
Read more

