സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Global

തുർക്കിലും ഗ്രീസിലും കാട്ടുതീ വ്യാപനം

തുർക്കിലും ഗ്രീസിലും കാട്ടുതീ വ്യാപനം രൂക്ഷം. ഏഥൻസ് അടക്കമുള്ള ഗ്രീസിലെ അഞ്ച് പ്രധാനയിടങ്ങളിൽ തീയണയ്ക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. തുർക്കിയുടെ വടക്കു പടിഞ്ഞാറൻ മേഖലകളിൽ കാട്ടുതീ വ്യാപനം അതിശക്തമാണ്. ആയിരക്കണക്കിന് ആളുകളെ മാറ്റിപാർപ്പിച്ചു. ജൂൺ അവസാനം മുതൽ ദിവസേന നിരവധി സ്ഥലങ്ങളിൽ കാട്ടുതീ പടരുകയും രാജ്യത്ത് കനത്ത നാശനഷ്ടമുണ്ടാകുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച പടിഞ്ഞാറൻ പ്രവിശ്യകളായ ഇസ്മിർ, ബിലെസിക് എന്നിവയെ സർക്കാർ ദുരന്തമേഖലകളായി പ്രഖ്യാപിച്ചിരുന്നു.ഗ്രീസിൽ ശക്തമായ കാറ്റ് വീശുന്നത് തീ പടരാൻ കാരണമായിട്ടുണ്ട്. തെക്കൻ തുർക്കിയിൽ താപനില 50 […]
Read more

വ്യാപാര കരാറില്‍ ഒപ്പുവച്ച് യൂറോപ്യന്‍ യൂണിയനും അമേരിക്കയും

യൂറോപ്യന്‍ യൂണിയനും അമേരിക്കയും വ്യാപാര കരാറില്‍ ഒപ്പുവച്ചു. അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന യൂറോപ്യന്‍ ഉത്പന്നങ്ങള്‍ക്ക് 15 ശതമാനം തീരുവ ചുമത്തും. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല ഫോന്‍ദര്‍ ലയണും സ്‌കോട്ട്ലന്‍ഡില്‍ നടന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് കരാറിൽ ധാരണയായത്. യുറോപ്പ്യന്‍ യൂണിയന്‍ 600 ബില്യണിന്റെ നിക്ഷേപം അമേരിക്കയില്‍ നടത്തും. യുഎസ് ഉര്‍ജമേഖലയില്‍ 750 ബില്യണ്‍ ഡോളറിന്റെ കച്ചവടമാണ് യൂറോപ്പില്‍ നിന്ന് ട്രംപ് പ്രതീക്ഷിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങള്‍ അവരുടെ നിക്ഷേപവുമായി ബന്ധപ്പെട്ട ഉറപ്പുകളൊന്നും വരും വര്‍ഷങ്ങളില്‍ […]
Read more

അതിർത്തി സംഘർഷം; ചർച്ചകൾക്ക് തയ്യാറായി കംബോഡിയയും തായ്ലന്‍ഡും

അതിർത്തി സംഘർഷത്തിൽ വെടിനിർത്തൽ ചർച്ചകൾക്ക് തയ്യാറായി കംബോഡിയയും തായ്ലന്‍ഡും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇത് സംബന്ധിച്ച വിവരം സ്ഥിരീകരിച്ചു. കംബോഡിയൻ പ്രധാനമന്ത്രിയുമായും, തായ്‌ലൻഡ് ആക്ടിങ് പ്രധാനമന്ത്രിയുമായും സംസാരിച്ചുവെന്ന് ട്രംപ് അറിയിച്ചു. ഇരുരാജ്യങ്ങളിലുമായി 33 പേരാണ് കൊല്ലപ്പെട്ടത്. 1,68,000 പേർ പലായനം ചെയ്തു. തായ്‌ലൻഡ് -കംബോഡിയ സംഘർഷത്തിൽ ആശങ്കയറിയിച്ച് യൂറോപ്യൻ യൂണിയൻ രംഗത്തുവന്നിരുന്നു. അതിർത്തി തർക്കത്തെ തുടർന്ന് ആരംഭിച്ച ഏറ്റുമുട്ടൽ അവസാനിപ്പിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടു. ദീർഘനാളായി തുടരുന്ന അതിർത്തി തർക്കങ്ങളുടെ തുടർച്ചയായാണ്‌ സംഘർഷം. […]
Read more

മാലദ്വീപിന് 4850 കോടിയുടെ വായ്പ പ്രഖ്യാപിച്ച് ഇന്ത്യ

മാലെ: ദീർഘനാളുകളായി നയതന്ത്ര അകല്‍ച്ചയിലായിരുന്നു മാലദ്വീപിന് 4850 കോടി രൂപയുടെ ലൈന്‍ ഓഫ് ക്രെഡിറ്റ് (എല്‍ഒസി) അനുവദിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാലദ്വീപ് സന്ദര്‍ശനവേളയിലാണ് പ്രഖ്യാപനം. മാലദ്വീപിന്റെ വിശ്വസ്തരായ പങ്കാളികളായതിൽ അഭിമാനമുണ്ടെന്ന് മോദി പറഞ്ഞു. പ്രതിരോധം, വ്യാപാരം, അടിസ്ഥാനസൗകര്യവികസനം തുടങ്ങി വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടന്നു. മാലദ്വീപുമായി സ്വതന്ത്രവ്യാപാരക്കരാറുണ്ടാക്കുന്നതിനുള്ള ചർച്ചകളും ആരംഭിച്ചു. ബ്രിട്ടന്‍ സന്ദര്‍ശനത്തിനു പിന്നാലെ, വെള്ളിയാഴ്ച രാവിലെ മാലദ്വീപിലെ വലേന വിമാനത്താവളത്തിലിറങ്ങിയ മോദിക്ക് മാലദ്വീപ് പ്രധാനമന്ത്രി മുയിസുവും മന്ത്രിമാരും ചേര്‍ന്ന് ഉജ്ജ്വല വരവേല്‍പ്പു […]
Read more

ഒമാനില്‍ ഒക്യുവിന്റെ എണ്ണ സംഭരണ ടാങ്കില്‍ തീപിടിത്തം

മസ്‌കറ്റ്: ഒമാനിലെ സുഹാര്‍ വ്യാവസായിക തുറമുഖത്തെ ഒക്യുവിന്റെ എണ്ണ സംഭരണ ടാങ്കില്‍ തീപിടിത്തം. സംഭവത്തെതുടര്‍ന്ന് നോര്‍ത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി സ്ഥലത്തെത്തി തീപിടിത്തം നിയന്ത്രണ വിധേയമാക്കാനുള്ള നടപടികള്‍ തുടങ്ങി. ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ അഗ്‌നിശമന സേനാംഗങ്ങള്‍, ഒ.ക്യു റിഫൈനറികളുടെ അടിയന്തര സംഘങ്ങള്‍ എന്നിവര്‍ സംയുക്തമായാണ് തീ അണച്ചത്. തീ നിയന്ത്രണവിധേയമാക്കുന്നതില്‍ കമ്പനിയുടെ പ്രത്യേക അഗ്‌നിശമന യൂനിറ്റുകള്‍ മികച്ച പിന്തുണയാണ് നല്‍കിയതെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അധികൃതര്‍ […]
Read more

ഒമാനിൽ സലാലക്ക് സമീപം ഭൂചലനം

ഒമാനിലെ സലാലക്കടുത്ത് നേരിയ ഭൂചലനം. സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഭൂകമ്പ പഠന കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് 2025 ജൂലൈ 23 ബുധനാഴ്ച ഒമാൻ പ്രാദേശിക സമയം ഉച്ചയ്ക്ക് 2:02നാണ് ഭൂചലനം ഉണ്ടായത്. സലാലയിൽ നിന്ന് ഏകദേശം 235 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് മാറി ദോഫാർ ഗവർണറേറ്റിലായിരുന്നു ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്നും അറിയിപ്പിൽ പറയുന്നു.
Read more

ചൊവ്വയില്‍ നിന്ന് വെര്‍പെട്ട് ഉല്‍ക്കാശില: ലേലത്തില്‍ ലഭിച്ചത് 45 കോടി രൂപ

ന്യൂയോർക്ക്: ചൊവ്വയില്‍ നിന്ന് വെര്‍പെട്ട് ഭൂമിയിലെത്തിയ ഉൽക്കാശില ലേലത്തിൽ. NWA 16788 എന്ന് പേരിട്ടിരുന്ന ഈ ഉൽക്കാശില ലേലത്തിൽ 5.3 മില്യൺ ഡോളറിന് (45 കോടി രൂപ) വിറ്റു. ഭൂമിയിൽ നിന്നും ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ ചൊവ്വ ഉല്‍ക്കാശിലയാണിത്. ഉൽക്കാശിലയ്ക്കായി ഓൺലൈനിലും ഫോണിലും ലേലം നടന്നു. 54 പൗണ്ട് ഭാരമുള്ള കല്ല് 2023-ൽ നൈജറിലെ സഹാറ മരുഭൂമിയിൽ നിന്നാണ് കണ്ടെത്തിയതെന്ന് സോത്ത്ബീസ് പറയുന്നു. ഒരു ഭീമൻ ഛിന്നഗ്രഹം ചൊവ്വയുടെ ഉപരിതലത്തിൽ ഇടിച്ചിറങ്ങിയപ്പോൾ വേര്‍പെട്ട ഈ […]
Read more

ഹോങ്കോംഗിൽ വീശിയടിച്ച് വിഫ ചുഴലിക്കാറ്റ്

ചൈനയുടെ തെക്കന്‍ പ്രവിശ്യയിലെ ആ‍ഞ്ഞടിച്ച് ടൈഫൂണ്‍ വിഫ. തെക്കന്‍ ചൈനയിലും ഹോങ്കോംഗിലും വിഫാ ചുഴലിക്കാറ്റ് വലിയ തോതിലാണ് നാശം വിതച്ചത്. 26 ഓളം പേര്‍ക്ക് ചുഴലിക്കാറ്റിൽ പരിക്കേറ്റു. ഏതാണ്ട് 6,70,000 പേരെയാണ് ചുഴലിക്കാറ്റ് മൂലം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. ആഞ്ഞ് വീശിയ കാറ്റിന്‍റെ നിരവധി ഭീകര ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കുട്ടികളും മുതിർന്നവരും കാറ്റിന്‍റെ ശക്തിയില്‍ തറയിലേക്ക് അടിച്ച് വീഴുന്നു. ഏതാണ്ട് 400 ഓളം വിമാനങ്ങൾ യാത്ര റദ്ദാക്കി. വലിയ തോതിലുള്ള നാഷനഷ്ടങ്ങളാണ് ചുഴലിക്കാറ്റ് സൃഷ്ട്ടിച്ചത്.
Read more

ഗാസയിൽ 4 വയസുകാരി പട്ടിണികിടന്ന് മരിച്ചു

ഗാസ: ഗാസയിൽ ഭക്ഷണം കിട്ടാതെ നാല് വയസുകാരി മരിച്ചു. പട്ടിണിയും പോഷകാഹാരക്കുറവും മൂലം ഗുരുതരാവസ്ഥയിലായ റസാൻ അബു സഹർ എന്ന പെൺകുട്ടിയാണ് മരണപ്പെട്ടത്. മധ്യ ഗാസയിലെ ഒരു ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ദാരുണാന്ത്യം സംഭവിച്ചത്. എല്ലും തോലുമായ കുട്ടിയുടെ മൃതദേഹവും ചുമന്ന് നിൽക്കുന്ന രക്ഷിതാവിന്‍റെ ചിത്രം അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഗാസയിൽ ഭക്ഷണവും പ്രോട്ടീനും ലഭിക്കാതെ നൂറുകണക്കിന് രോഗികൾ പട്ടിണികൊണ്ട് ഉടൻ മരിക്കുന്ന സാഹചര്യം ആണെന്നാണ് പലസ്തീൻ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നത്.
Read more

ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണു

ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണു. ധാക്കയിലാണ് അപകടം നടന്നത്. ചൈനീസ് നിർമ്മിത എഫ് -7 യുദ്ധവിമാനമാണ് തകർന്നുവീണത്. മൈൽ സ്റ്റോൺ കോളേജിന് സമീപമാണ് അപകടം. ഒരാൾ മരിച്ചതായി റിപ്പോർട്ട്. നിരവധി പേർക്ക് അപകടത്തിൽ പരുക്കേറ്റു. ധാക്കയിലെ വടക്കൻ ഉത്തര പ്രദേശത്തുള്ള ഒരു സ്കൂൾ കാമ്പസിലേക്കാണ് ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണത്. തകർന്ന എഫ്-7 ബിജിഐ വിമാനം വ്യോമസേനയുടേതാണെന്ന് ബംഗ്ലാദേശ് ആർമിയുടെ പബ്ലിക് റിലേഷൻസ് ഓഫീസ് പ്രസ്താവനയിൽ സ്ഥിരീകരിച്ചു. ഒരാൾ മരിച്ചതായും നാല് പേർക്ക് പരിക്കേറ്റതായും […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.