സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Global

റഷ്യയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി

റഷ്യയിൽ ഭൂചലന പരമ്പര. ഒരു മണിക്കൂറിനിടെ അഞ്ച് ഭൂചലനങ്ങൾ ഉണ്ടായി. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി. പ്രദേശത്ത് അധികൃതർ സുനാമി മുന്നറിയിപ്പ് നൽകി. റഷ്യയുടെ കിഴക്കൻ മേഖലകളിലാണ് ഭൂചലനമുണ്ടായത്. അല്യൂട്ട്‌സ്‌കി ജില്ലയിൽ 60 സെന്റീമീറ്റർ വരെ ഉയരുന്ന തിരമാലകൾ എത്താൻ സാധ്യതയുണ്ടെന്ന് പ്രാദേശിക അടിയന്തര സേവനങ്ങളെ ഉദ്ധരിച്ച് റഷ്യയുടെ ടാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. റഷ്യയിലെ കംചത്ക മേഖലയുടെ തലസ്ഥാനമായ പെട്രോപാവ്ലോവ്സ്ക്-കാംചത്സ്കിയിൽ നിന്ന് ഏകദേശം 140 കിലോമീറ്റർ (87 മൈൽ) കിഴക്കാണ് ഭൂകമ്പ പരമ്പരയുടെ […]
Read more

കുവൈത്തിലേക്ക് വിമാന സർവീസുകൾ വർധിപ്പിക്കാൻ ഇന്ത്യൻ എയർലൈനുകൾ

ഇന്ത്യയും കുവൈത്തും പുതുതായി ഒപ്പുവെച്ച വ്യോമയാന സേവന കരാർ പ്രകാരം പ്രതിവാരം 6,000 അധിക സീറ്റുകൾക്ക് കൂടി അനുമതി ലഭിച്ചു.ഇൻഡിഗോ, എയർ ഇന്ത്യ, ആകാശ എയർ, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ പ്രമുഖ ഇന്ത്യൻ വിമാനക്കമ്പനികൾ 2025 ഓഗസ്റ്റ് മുതൽ കുവൈത്തിലേക്ക് പുതിയ സർവീസുകൾ ആരംഭിക്കാൻ പദ്ധതിയിടുന്നുണ്ട്. ഇൻഡിഗോ പ്രതിവാരം ഏകദേശം 5,000 അധിക സീറ്റുകളാണ് കുവൈത്ത് സിറ്റിയിലേക്ക് ലക്ഷ്യമിടുന്നത്. അതേസമയം, എയർ ഇന്ത്യ എക്സ്പ്രസും ആകാശ എയറും ഏകദേശം 3,000 സീറ്റുകൾ വീതം ആവശ്യപ്പെടുമെന്ന് കരുതുന്നു. […]
Read more

100 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം 2027ല്‍

തിരുവനന്തപുരം: ലോകം ഒരു വലിയ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നു. 2027 ഓഗസ്റ്റ് 2-ന് യൂറോപ്പ്, വടക്കേ ആഫ്രിക്ക, അറേബ്യ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ അപൂർവ പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമാകും. ഏകദേശം 100 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം ആണിത്. ഈ സൂര്യഗ്രഹണം 6 മിനിറ്റും 23 സെക്കൻഡും നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. 1991-നും 2114-നും ഇടയിൽ കരയിൽ നിന്ന് ദൃശ്യമാകുന്ന ഏറ്റവും ദൈർഘ്യമേറിയ പൂർണ്ണ സൂര്യഗ്രഹണമായിരിക്കും ഇത്. ഈ സമയത്ത്, ലോകത്തിന്‍റെ വലിയൊരു ഭാഗത്ത് സൂര്യൻ കാഴ്ചയിൽ […]
Read more

വിയറ്റ്നാമിൽ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞ് 34 പേർ മരിച്ചു

ഹാനോയ്: വിയറ്റ്നാമിൽ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞ് 34 പേർ മരിച്ചു. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഹാ ലോങ് ബേയിലാണ് അപകടം നടന്നത്. മോശം കാലാവസ്ഥയെ തുടർന്നാണ് ബോട്ട് മറിഞ്ഞത്. അപകടത്തിൽ നിരവധി പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. വിയറ്റ്നാമീസ് കുടുംബങ്ങളായിരുന്നു യാത്രക്കാരിൽ ഭൂരിഭാഗവും എന്നാണ് പുറത്തു വരുന്ന വിവരം. 53 പേരുമായി സഞ്ചരിച്ചിരുന്ന വണ്ടർ സീസ് എന്ന ബോട്ട് പെട്ടെന്നുണ്ടായ കൊടുങ്കാറ്റിനെ തുടർന്ന് മുങ്ങിയതായാണ് നാവികസേനയുടെയും പ്രസ്താവനയിൽ പറയുന്നത്. ഇതുവരെ കണ്ടെടുത്ത മൃതദേഹങ്ങളിൽ കുറഞ്ഞത് എട്ട് പേർ […]
Read more

കോള്‍ഡ്‌പ്ലേ കിസ് കാം വിവാദം: അസ്‌ട്രോണമര്‍ സിഇഒ ആന്‍ഡി ബൈറണ്‍ രാജിവെച്ചു

ബോസ്റ്റണ്‍: കോള്‍ഡ്‌പ്ലേ സംഗീത പരിപാടിക്കിടെ കിസ് കാമില്‍ ‘കുടുങ്ങിയ’ അസ്‌ട്രോണമര്‍ കമ്പനിയുടെ സിഇഒ ആന്‍ഡി ബൈറണ്‍ രാജിവെച്ചു. ആന്‍ഡി ബൈറണ്‍ രാജി സമര്‍പ്പിക്കുകയും ഡയറക്ടര്‍ ബോര്‍ഡ് അത് അംഗീകരിക്കുകമായിരുന്നു. കമ്പനിയുടെ ഇടക്കാല സിഇഒ ആയി സഹസ്ഥാപകനും ചീഫ് പ്രൊഡക്ട് ഓഫീസറുമായ പീറ്റ് ഡി ജോയ്‌യെ നിയമിച്ചു. അസ്‌ട്രോണമര്‍ കമ്പനിയിലെ എച്ച് ആറിനൊപ്പം അടുത്തിടപഴകിക്കൊണ്ട് ആന്‍ഡി ബൈറണ്‍ കോള്‍ഡ്‌പ്ലേയുടെ സംഗീതപരിപാടി കാണുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്പനി സിഇഒയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്. ഇരുവരും പരസ്പരം […]
Read more

ഗസ്സയിലെ കത്തോലിക്കപള്ളി ആക്രമണം; മാര്‍പാപ്പയെ നേരിട്ട് വിളിച്ച് നെതന്യാഹു

ഗസ്സയിലെ കത്തോലിക്കപള്ളി ആക്രമണം ചര്‍ച്ചയാകുന്നതിനിടെ ലിയോ മാര്‍പ്പാപ്പയെ നേരിട്ട് വിളിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പള്ളി ആക്രമണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നെതന്യാഹുവിനെ വിളിച്ച് അതൃപ്തി രേഖപ്പെടുത്തിയതിനു പിന്നാലെയാണ് നെതന്യാഹു മാര്‍പ്പാപ്പയുമായി ബന്ധപ്പെടുന്നത്. നെതന്യാഹുവിനോട് സംസാരിച്ചപ്പോള്‍ ഗസ്സയില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവരണമെന്ന് മാര്‍പ്പാപ്പ ആവശ്യപ്പെട്ടതായി വത്തിക്കാന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. എല്ലാ മതവിശ്വാസികളുടേയും ആരാധനാലയങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം നെതന്യാഹുവുമായുള്ള സംഭാഷണത്തില്‍ മാര്‍പ്പാപ്പ വ്യക്തമാക്കിയെന്നും വത്തിക്കാന്‍ പ്രസ്താവനയില്‍ പറയുന്നു. ഗസ്സയിലെ അവസ്ഥയും മനുഷ്യരുടെ യാതനകളും ഇരുവരും തമ്മിലുള്ള ഫോണ്‍സംഭാഷണത്തില്‍ […]
Read more

ഗസ്സയിലെ കത്തോലിക്ക പള്ളിക്ക് നേരെ ഇസ്രയേൽ ആക്രമണം; മൂന്ന് മരണം

ഗസ്സയിലെ കത്തോലിക്ക പള്ളിക്ക് നേരെ ഇസ്രയേൽ ആക്രമണം. ആക്രമണത്തിൽ മൂന്ന് പേര് മരിച്ചു. 9 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ പള്ളി വികാരിയും ഉൾപ്പെടും. പരിക്കേറ്റവരിൽ മൂന്നു പേരുടെ നില ഗുരുതരമായി തുടരുന്നു. അബദ്ധത്തിൽ പള്ളിയിൽ ആയുധം പതിച്ചതിൽദുഃഖം പ്രകടിപ്പിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. അബദ്ധത്തിൽ സംഭവിച്ചതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ആക്രമണത്തിൽ ഹോളി ഫാമിലി പള്ളിയുടെ മേൽക്കൂര തകർന്നു. ആക്രമണത്തിൽ ദുഃഖം രേഖപ്പെടുത്തി ലിയോ പതിനാലാമൻ മാർപാപ്പയും രംഗത്തെത്തി. വെടിനിർത്തലിനുള്ള ആഹ്വാനം മാർപാപ്പ ആവർത്തിച്ചു. […]
Read more

കൊക്കകോളയില്‍ ഇനി കരിമ്പിന്‍ പഞ്ചസാര മാത്രം, പ്രഖ്യാപനം നടത്തി ട്രംപ്

അമേരിക്കയില്‍ വില്‍ക്കുന്ന കൊക്കകോള ഉല്‍പ്പന്നങ്ങളില്‍ ഇനി മാറ്റം. കൊക്കകോളയിൽ ഇനി മുതൽ കരിമ്പില്‍ നിന്നുണ്ടാക്കുന്ന പഞ്ചസാര മാത്രം ഉപയോഗിക്കാന്‍ കമ്പനി സമ്മതിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ട്രൂത്ത് സോഷ്യലിലുടെയായിരുന്നു ട്രംപിൻ്റെ പ്രഖ്യാപനം. ട്രംപിന്റെ പേരും ‘ഷെയര്‍ എ കോക്ക് വിത്ത് ട്രംപ്’ എന്ന സന്ദേശവും പതിപ്പിച്ച ഒരു കൊക്കകോള കുപ്പിയുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു. ട്രംപിന്റെ ഈ പ്രസ്താവനയോടെ, അമേരിക്കന്‍ ശീതളപാനീയങ്ങളില്‍ പതിറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന ഹൈ-ഫ്രക്ടോസ് കോണ്‍ സിറപ്പിന് പകരം കരിമ്പിന്‍ പഞ്ചസാര ഉപയോഗിക്കുമെന്ന […]
Read more

സൗദിയില്‍ സൗജന്യ സിം കാര്‍ഡ് തട്ടിപ്പ്; മലയാളികള്‍ ഉള്‍പ്പെടെ തട്ടിപ്പിനിരയായി

റിയാദ്: സൗജന്യമായി സിം കാർഡ് നൽകാമെന്ന വ്യാജേന തൊഴിലാളുടെ ഔദ്യോഗിക രേഖകൾ കൈവശപ്പെടുത്തിയതായി പരാതി. യാം​ബു​വി​ലുള്ള എ​ട്ട്​ ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ളാണ് തട്ടിപ്പിനിരയായത്. പ്രമുഖ സിം കമ്പനിയുടെ അധികൃതരാണെന്ന വ്യജേന തട്ടിപ്പ് സംഘം ഇവർ താമസിച്ചിരുന്ന സ്ഥലത്ത് എത്തുകയും പ്രത്യേക ഓഫർ എന്ന നിലയിൽ സൗജന്യമായി സിം നൽകാമെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. പ്രമുഖ സിം കമ്പനിയുടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും വി​ര​ല​ട​യാ​ള റീ​ഡി​ങ്​ മെ​ഷീ​നു​ക​ളും ലാ​പ്ടോ​പു​ക​ളും ഉൾപ്പടെയാണ് സംഘം സ്ഥലത്ത് എത്തിയത്. അത് കൊണ്ട് തൊഴിലാളികൾക്ക് സംശയം തോന്നിയതുമില്ല. പിന്നീട് […]
Read more

അമേരിക്കയിലെ അലാസ്കയിൽ ഭൂചലനം; 7.3 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

വാഷിംങ്ടൺ: അമേരിക്കയിൽ അലാസ്ക (Earthquake Hits Alaska) തീരത്ത് റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ഇന്ത്യൻ സമയം പുലർച്ചെ രണ്ട് മണിയോടെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്. അലാസ്കയിലെ ദ്വീപ് നഗരമായ സാൻഡ് പോയിന്റിൽ നിന്ന് 87 കിലോമീറ്റർ അകലെ കടലിലായാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്. കടലിലുണ്ടായ ഭൂചലനത്തെത്തുടർന്ന് അധികൃതർ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം ഭൂചലനത്തെ തുടർന്ന് കാര്യമായ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ദക്ഷിണ അലാസ്കയിലും അലാസ്ക ഉപദ്വീപിലുമാണ് സുനാമി മുന്നറിയിപ്പ് നിലനിൽക്കുന്നത്. […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.