സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Global

പാക്കിസ്ഥാനൊപ്പമെന്ന് ആവർത്തിച്ച് തുർക്കി

ന്യൂഡൽഹി: ഇന്ത്യ- പാകിസ്ഥാൻ സംഘർഷങ്ങളിൽ പാക്കിസ്ഥാനൊപ്പമെന്ന് വീണ്ടും ആവർത്തിച്ച് തുർക്കി. പാക്കിസ്ഥാനെതിരെയുള്ള മിസൈൽ ആക്രമണങ്ങളെ തുർക്കി മുൻപും അപലപിച്ചതാണെന്നും പ്രസിഡന്റ് എർദൊഗാൻ ആവർത്തിച്ചു. ഇപ്പോഴത്തെ വെടിനിർത്തൽ തുടരുകയും അതുപോലെ പാക്കിസ്ഥാനെതിരെ ആക്രമണങ്ങൾ പാടില്ലായെന്നും തുർക്കി ആവശ്യപ്പെട്ടു. സിന്ധു നദീജല തർക്കം അടക്കം വെടി നിർത്തലിനിടെ ചർച്ച ചെയ്യണമെന്നും തുർക്കി ആവശ്യപ്പെടുന്നു. പെഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരിന് പിന്നാലെ പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് തുർക്കി. ഇന്ത്യക്കെതിരെ പാകിസ്ഥാൻ പ്രയോഗിച്ച ഡ്രോണുകളിൽ തുർക്കി ഡ്രോണുകളുമുണ്ടെന്ന് […]
Read more

ബോയിംഗ് വിമാനങ്ങൾ ഡെലിവറി ചെയ്യുന്നതിനുള്ള വിലക്ക് പിൻവലിച്ച് ചൈന

ബോയിംഗ് വിമാനങ്ങള്‍ ഡെലിവറി ചെയ്യുന്നതിന് ഒരു മാസമായി ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിയതായി ചൈന. യുഎസും ചൈനയുംതമ്മിലുള്ള ചർച്ചകൾക്ക് ശേഷമാണിത്. വിമാനക്കമ്പനികള്‍ക്ക് അവരുടെ സമയക്രമത്തിലും നിബന്ധനകളിലും ഡെലിവറി ക്രമീകരിക്കാന്‍ വിവേചനാധികാരം ഉണ്ടായിരിക്കും. അമേരിക്കയും ചൈനയും 90 ദിവസം പരസ്പര തീരുവ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. അതിനുമുമ്പ് 115 ശതമാനം തീരുവ ഇരു രാജ്യങ്ങളും കുറച്ചിരുന്നു. നിലവില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 30 ശതമാനം താരിഫിലേക്കും യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം നികുതിയിലേക്കും കുറച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള മാസങ്ങളായി നിലനില്‍ക്കുന്ന […]
Read more

ഇന്ത്യ-പാക് ഡിജിഎംഒ ചർച്ച ഇന്ന്

ന്യൂഡല്‍ഹി: ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണക്ക് ശേഷം ഇരുരാജ്യങ്ങളുടെയും ഡിജിഎംഒമാരുടെ ആദ്യയോഗം ഇന്ന്. ഉച്ചയ്ക്ക് 12 മണിക്കാണ് ചർച്ച നടക്കുക. യോ​ഗത്തിൽ പാക് പ്രകോപനത്തില്‍ ശക്തമായ നിലപാട് അറിയിക്കാനാണ് ഇന്ത്യയുടെ തീരുമാനം. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ടേക്കും. പാക്കിസ്താനില്‍ വളരുന്ന ഭീകരവാദം അവസാനിപ്പിക്കണമെന്നും പ്രകോപനം ആവര്‍ത്തിച്ചാല്‍ കനത്ത തിരിച്ചടി നല്‍കുമെന്നും യോഗത്തില്‍ ഇന്ത്യ അറിയിക്കും. അതേസമയം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ ശാന്തമാണ്. ജമ്മുകശ്മീരില്‍ ജനജീവിതം സാധാരണ നിലയിലേക്ക് എത്തുന്നു.
Read more

ഇന്ത്യ – പാക് സംഘർഷം; വീഡിയോ ഗെയിമിലെ ദൃശ്യങ്ങൾ പങ്കുവെച്ചു പാക് മന്ത്രി

‍‍ഡൽഹി: ഇന്ത്യ – പാക് സംഘ‍‍ർഷത്തിൻ്റേതെന്ന വാദുമായി വീ‍ഡിയോ ഗെയിമിലെ യുദ്ധത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് പാകിസ്ഥാൻ മന്ത്രി. പാകിസ്ഥാൻ വാർത്താവിനിമയ പ്രക്ഷേപണ മന്ത്രി അത്തുല്ല തരാറാണ് വ്യാജ പ്രചാരണം നടത്തിയത്. പാകിസ്ഥാൻ സർക്കാരിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വീഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തത്. ഇന്ത്യയുമായുള്ള സൈനിക ഇടപെടലെന്ന് അവകാശപ്പെടുന്ന ഒരു ഇത് വീഡിയോ ഗെയിമിൽ നിന്നുള്ള ദൃശ്യങ്ങളാണെന്ന് സ്ഥിരീകരിച്ചു. ഒരു ക്ലോസ്-ഇൻ വെപ്പൺ സിസ്റ്റം (CIWS) ഉൾപ്പെടുന്ന ദൃശ്യങ്ങൾ ജനപ്രിയ സൈനിക ഗെയിമായ ARMA 3-ൽ […]
Read more

ഭീകരപ്രവർത്തനം നടത്തിയ സൗദി പൗരന്‍റെ വധശിക്ഷ നടപ്പാക്കി

റിയാദ്: ഭീകരപ്രവര്‍ത്തനം നടത്തിയ കേസില്‍ സൗദി പൗരന്‍റെ വധശിക്ഷ നടപ്പാക്കി. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ അലി അല്‍ അബു അബ്ദുല്ലയുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. സൗദി ആഭ്യന്തര മന്ത്രാലയമാണ് വധശിക്ഷ നടപ്പാക്കിയത്. സുരക്ഷാ പട്രോളിങ് സംഘത്തിന് നേരെ വെടിയുതിർത്ത പ്രതിയെ സുരക്ഷാ സേന പിടികൂടുകയായിരുന്നു. തീവ്രവാദിയാണെന്ന് കോടതിയില്‍ തെളിഞ്ഞതോടെയാണ് ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്. സുപ്രീം കോടതിയിൽ അപ്പീൽ നൽകിയെങ്കിലും ശരിയത്ത് കോടതി വിധി ശരിവയ്ക്കുകയായിരുന്നു.
Read more

യുക്രെയ്നുമായി നേരിട്ടുള്ള ചർച്ചയ്ക്ക് റഷ്യ തയ്യാറെന്ന് വ്‌ളാഡിമിർ പുടിൻ

മോസ്കോ: യുക്രെയ്നുമായി നേരിട്ടുള്ള ചർച്ചകൾക്ക് തയ്യാറെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. മെയ് 15 ന് ഇസ്താംബൂളിൽ വെച്ച് യുക്രെയ്നുമായി നേരിട്ട് ചർച്ചകൾ നടത്താൻ റഷ്യ നിർദ്ദേശിക്കുകയാണെന്ന് പുടിൻ പറഞ്ഞു. ഇത് വെടിനിർത്തലിലേക്ക് നയിച്ചേക്കാമെന്നും പുടിൻ കൂട്ടിച്ചേർത്തു. സംഘർഷം ഒത്തുതീർപ്പ് ആക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും ചർച്ചകൾക്ക് സൗകര്യമൊരുക്കുന്നതിനെക്കുറിച്ച് തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗാനുമായി സംസാരിക്കും. പുടിന്റെ വെടിനിർത്തൽ കരാറിന് തയ്യാറാണെന്ന് യുക്രെയ്ൻ നേരത്തെ സമ്മതം അറിയിച്ചിരുന്നു. എന്നാൽ നിർദ്ദേശത്തോട് യുക്രെയ്ൻ ഇതുവരെ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
Read more

യുക്രെയ്നെ പിന്തുണച്ച് ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, പോളണ്ട് നേതാക്കൾ

കീവ്: യുക്രെയ്ന് പിന്തുണയുമായി വിവിധ രാജ്യങ്ങളിലെ നേതാക്കൾ കീവിൽ. ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, പോളണ്ട് എന്നീ രാജ്യങ്ങളിലെ നേതാക്കളാണ് ഇന്ന് കീവിലെത്തിയത്. 30 ദിവസത്തെ നിരുപാധിക വെടിനിർത്തൽ വേണമെന്ന് നേതാക്കൾ റഷ്യയോട് ആവർത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ. യൂറോപ്യൻ രാജ്യങ്ങളുടെ ഐക്യം പ്രദർശിപ്പിക്കുന്നതിനായാണ് സന്ദർശനമെന്നാണ് റിപ്പോർട്ട്. ഈ ആവശ്യം ശക്തിപ്പെടുത്തുന്നതിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍, പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക് എന്നിവർ ഇന്ന് യുക്രെയ്ൻ സന്ദർശിക്കുമെന്ന് അന്തർദേശീയ […]
Read more

ഇന്ത്യ പാക് സംഘർഷം: സംയമനം പാലിക്കാൻ ആവശ്യപ്പെട്ട് G7 രാജ്യങ്ങൾ

ന്യൂ ഡല്‍ഹി: ഇന്ത്യ പാക് സംഘര്‍ഷം ദിനംപ്രതി ശക്തമാകുമ്പോള്‍ ഇരു രാജ്യങ്ങളോടും സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ട് G7 രാജ്യങ്ങളുടെ കൂട്ടായ്മ. G7 രാജ്യങ്ങളായ കാനഡ, ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, ജപ്പാന്‍, യുണൈറ്റഡ് കിങ്ഡം, അമേരിക്ക, എന്നിവയുടെ വിദേശ കാര്യാ മന്ത്രിമാരും, യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധിയും ഒരുമിച്ച് പഹല്‍ഗാമിലെ നീചമായ ഭീകരാക്രമണത്തെ അപലപിച്ചു. ഇരു രാജ്യങ്ങളും ചര്‍ച്ചകള്‍ നടത്തണമെന്നും ഇനിയും സംഘര്‍ഷങ്ങള്‍ ഉണ്ടാകരുതെന്നും രാജ്യങ്ങളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. ഇനിയും സൈനിക നടപടി തുടര്‍ന്നാല്‍ അത് മേഖലയിലെ സ്ഥിരതയ്ക്ക് തിരിച്ചടിയാകും. […]
Read more

ജമ്മു കശ്മീരില്‍ പാക് ആക്രമണത്തില്‍ ജവാന് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരില്‍ പാക് ആക്രമണത്തില്‍ ജവാന് വീരമൃത്യു. ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി സ്വദേശി മുരളി നായിക് (27)ആണ് വീരമൃത്യു വരിച്ചത്. ഇന്നലെ രാത്രി ഉണ്ടായ വെടിവെയ്പില്‍ മുരളി നായിക്കിന് സാരമായി പരിക്കേറ്റിരുന്നു. ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് മരണം സംഭവിച്ചത്. ശ്രീ സത്യസായി ജില്ലയിലെ ഗോരാണ്ട്‌ല മണ്ഡലാണ് മുരളി നായികിൻ്റെ സ്വദേശം. ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയ്ക്കരികിലായാണ് മുരളിക്ക് പോസ്റ്റിങ് ലഭിച്ചത്. കർഷക കുടുംബമാണ് അദ്ദേഹത്തിൻ്റെത്മുരളി നായിക്കിന്റെ ഭൗതിക ശരീരം നാളെ സ്വദേശത്ത് എത്തിക്കും.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.