‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ക്യാമ്പയിനിൽ 4.22 ലക്ഷം പേർ പങ്കെടുത്തു
തിരുവനന്തപുരം: ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍ പങ്കെടുത്ത് നാല് ലക്ഷത്തോളം (4,22,330) ജനങ്ങൾ. കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയിൽ കാന്‍സര്‍ സ്‌ക്രീനിങ് നടത്തിയ 78 പേര്‍ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചുവെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഇവരില്‍ ഭൂരിപക്ഷം പേരിലും പ്രാരംഭഘട്ടത്തില്‍ തന്നെ കാന്‍സര്‍ കണ്ടുപിടിക്കാൻ സാധിച്ചതിനാൽ ചികിത്സിച്ച് വേഗം ഭേദമാക്കാന്‍ കഴിയും. കേരളത്തിലെ 1398 സര്‍ക്കാര്‍ ആശുപത്രികളിലാണ് സ്‌ക്രീനിങ്ങിനായുള്ള സംവിധാനങ്ങളൊരുക്കിയിട്ടുള്ളത്. സ്‌ക്രീന്‍ ചെയ്തതില്‍ 22,605 പേരെ […]
Read more

