സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Health

അക്ഷരത്തിനൊപ്പം ആരോഗ്യവും; കോട്ടയം ജില്ലയിൽ സമഗ്ര സ്‌കൂൾ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചു

കോട്ടയം: സംസ്ഥാന ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി നടപ്പാക്കുന്ന ‘അക്ഷരം ആരോഗ്യം’ സമഗ്ര സ്‌കൂൾ ആരോഗ്യ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. നാട്ടകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. കോട്ടയം നഗരസഭ അധ്യക്ഷൻ എം.പി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനപ്രതിനിധികളും ആരോഗ്യ-വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ ഒന്നു മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പദ്ധതി […]
Read more

എയിംസ്; കേരളം നിർദ്ദേശിച്ച സ്ഥലത്ത് സാദ്ധ്യതാ പഠനം നടത്തണം: ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം സാദ്ധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതി നിർദ്ദേശം. സംസ്ഥാന സർക്കാർ നിർദ്ദേശിച്ച കോഴിക്കോട് കിനാലൂരിലെ സ്ഥലത്ത് സാദ്ധ്യതാ പഠനം നടത്താനാണ് കേന്ദ്രത്തിന് ഹൈക്കോടതി നിർദ്ദേശം നൽകി. സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ളവരുമായി ഏകോപനം നടത്തി സാദ്ധ്യതാ പഠനം നടത്താനാണു ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്. കിനാലൂരിലെ സ്ഥലം മാർഗനിർദേങ്ങൾ അനുസരിച്ചിട്ടുള്ളതാണെന്നു സർക്കാർ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ 25 ന് കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ […]
Read more

കോഴിക്കോട് അവയവമാറ്റ ആശുപത്രിക്ക് നാളെ മുഖ്യമന്ത്രി തറക്കല്ലിടും

കോഴിക്കോട്: ആരോഗ്യ വകുപ്പിന് കീഴിൽ കോഴിക്കോട് ചേവായൂരിൽ നിർമിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റിന് (അവയവമാറ്റ ആശുപത്രി) ഫെബ്രുവരി ഏഴിന് രാവിലെ 11.30ന് മുഖ്യമന്ത്രി തറക്കല്ലിടുമെന്ന് ജില്ലാ കളക്ടർ സ്നേഹിൽകുമാർ സിങ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അധ്യക്ഷയാകും. അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും എല്ലാതരം അവയവ മാറ്റ ശസ്ത്രക്രിയകളും ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് അത്യാധുനിക സൗകര്യങ്ങളോടെ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതെന്നും ഇത്തരത്തിൽ രാജ്യത്തെ […]
Read more

നിപയെ തുരത്താന്‍ വാക്സിന്‍ വികസിപ്പിച്ച് ജപ്പാന്‍ ; ട്രയല്‍ ഏപ്രിലില്‍

ടോക്യോ: നിപ വൈറസിനെതിരെ വാക്സിന്‍ വികസിപ്പിച്ച് ജപ്പാന്‍. ടോക്യോ സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകരാണ് വാക്‌സിന്‍ വികസിപ്പിച്ചത്. വരുന്ന ഏപ്രില്‍ മാസത്തോടെ ക്ലിനിക്കല്‍ ട്രയല്‍ തുടങ്ങുമെന്ന് ജപ്പാനിലെ നിക്കെയ് ഏഷ്യാ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു. ബെല്‍ജിയത്തില്‍ ആണ് മനുഷ്യരിലുള്ള ക്ലിനിക്കല്‍ ട്രയലിന് തുടക്കമിടുക. നിലവില്‍ നിപ വൈറസിനെ പ്രതിരോധിക്കാന്‍ ലൈസന്‍സുള്ള വാക്‌സിനോ പ്രത്യേക ചികിത്സയോ ലഭ്യമല്ല. നിപാ വൈറസിന്റെ ജനിതക ഘടകങ്ങളുടെ ഒരുഭാഗം മീസില്‍സ് വൈറസിലേക്ക് ചേര്‍ത്താണ് പുതിയ വാക്‌സിന്‍ വികസിപ്പിക്കുന്നതെന്നാണ് വിവരം. മനുഷ്യരില്‍ വാക്‌സിന്‍ പ്രവേശിക്കുമ്പോള്‍ നിപാ […]
Read more

കാൻസറിനെ ജയിക്കാം; കരുതലും കരുത്തും പകരേണ്ട പുതുയുഗം

കോട്ടയം: മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ വെല്ലുവിളികളിലൊന്നാണ് കാൻസർ. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ വർഷവും ദശലക്ഷക്കണക്കിന് ആളുകളാണ് കാൻസർ ബാധിതരാകുന്നത്. എന്നാൽ 2026-ൽ എത്തിനിൽക്കുമ്പോൾ, അത്യാധുനിക ചികിത്സാരീതികളും (Modern Medicine) അവബോധവും കാൻസർ എന്ന വാക്കിന് പിന്നിലെ ഭീതിയെ ഗണ്യമായി കുറച്ചിട്ടുണ്ട്. ‘കാൻസർ എന്നാൽ മരണമല്ല, അതൊരു പോരാട്ടമാണ്’ എന്ന തിരിച്ചറിവ് ഇന്ന് സമൂഹത്തിലുണ്ട്. പരിചരണത്തിലെ വിടവ് നികത്തുക നഗരങ്ങളിലെ സമ്പന്നർക്ക് ലഭിക്കുന്ന മികച്ച ചികിത്സാ സൗകര്യങ്ങൾ ഗ്രാമങ്ങളിലെ പാവപ്പെട്ടവർക്കും ലഭിക്കുന്നുണ്ടോ? കാൻസർ ചികിത്സാ […]
Read more

ദേശീയ അംഗീകാരത്തിന്റെ നിറവിൽ മാഞ്ഞൂരിലെ ആരോഗ്യകേന്ദ്രങ്ങൾ; ജില്ലയിൽ പുതിയ ചരിത്രം

കോട്ടയം: ആരോഗ്യരംഗത്ത് മികച്ച നേട്ടവുമായി മാഞ്ഞൂർ ഗ്രാമപഞ്ചായത്ത്. കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിലുള്ള മൂന്ന് ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ എൻ.ക്യു.എ.എസ്. (NQAS) ലഭിച്ചു. ജില്ലയിൽ ആദ്യമായാണ് ഒരു കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള മൂന്ന് ഉപകേന്ദ്രങ്ങൾക്കും ഒരേസമയം ഈ അന്താരാഷ്ട്ര നിലവാരത്തിലുള്ള അംഗീകാരം ലഭിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മേമുറി, മാഞ്ഞൂർ സൗത്ത്, ഓമല്ലൂർ എന്നീ ജനകീയ ആരോഗ്യകേന്ദ്രങ്ങളാണ് ഈ അഭിമാന നേട്ടം കൈവരിച്ചത്. ആരോഗ്യവകുപ്പ് നിഷ്കർഷിച്ചിട്ടുള്ള 12 സേവന പാക്കേജുകളുടെ മികവ് അടിസ്ഥാനമാക്കിയാണ് കേന്ദ്ര […]
Read more

മന്ത് രോഗനിവാരണ പരിപാടി ട്രാന്‍സ്മിഷന്‍ അസസ്മെന്റ് സര്‍വ്വേ ജില്ലാതല ഉദ്ഘാടനം നടന്നു

മലപ്പുറം: മന്ത് രോഗനിവാരണ പരിപാടിയുടെ ഭാഗമായുള്ള ട്രാന്‍സ്മിഷന്‍ അസസ്മെന്റ് സര്‍വ്വേയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം നഗരസഭ വൈസ് ചെയര്‍മാന്‍ ജിതിന്‍ ജി. അനില്‍ നിര്‍വഹിച്ചു. പ്രതിരോധ ചികിത്സാ ശാക്തീകരണം രോഗരഹിത സമൂഹത്തിന് അനിവാര്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ വൈസ് ചെയര്‍മാന്‍ പറഞ്ഞു. തെരഞ്ഞെടുത്ത പ്രദേശങ്ങളിലെ ജനങ്ങളില്‍ നിന്നും രക്തസാമ്പിളുകള്‍ ശേഖരിച്ച് മന്ത് രോഗവ്യാപന നില വിലയിരുത്തുകയും രോഗവ്യാപന നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തി മനസ്സിലാക്കുന്നതിനും വേണ്ടിയാണ് ട്രാന്‍സ്മിഷന്‍ സര്‍വ്വേ നടത്തുന്നത്. മലപ്പുറം സാന്‍തോം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ചടങ്ങില്‍ ജില്ലാ […]
Read more

യുവതിയുടെ വയറ്റില്‍ നിന്ന് 23 കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃ- ശിശു സംരക്ഷണ കേന്ദ്രത്തില്‍ യുവതിയുടെ വയറ്റില്‍നിന്ന് 23 കിലോഗ്രാം ഭാരമുള്ള അണ്ഡാശയ മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. 45 സെന്റിമീറ്റര്‍ നീളവും 45 സെന്റിമീറ്റര്‍ വീതിയുമുള്ള മുഴയാണ് രണ്ടു മണിക്കൂര്‍ നീണ്ട സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ നീക്കിയത്. 25കാരിയുടെ വയര്‍ അസാധാരണമായി വീര്‍ത്തതിനെ തുടര്‍ന്നാണ് ചികിത്സ തേടിയത്. രോഗി സുഖം പ്രാപിച്ചു വരുന്നു. മാതൃ-ശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോ. അരുണ്‍ പ്രീതിന്റെ നിര്‍ദേശപ്രകാരം ഗൈനക്കോളജി വിഭാഗം പ്രൊഫസര്‍ ഡോ. മോളി […]
Read more

വിളപ്പില്‍ശാലയിലെ ബിസ്മീറിന്റെ മരണം: ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: വിളപ്പില്‍ശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സാനിഷേധം ഉണ്ടായി മരിച്ചെന്നാരോപിച്ച ബിസ്മീറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മരണകാരണം ഹൃദയാഘാതം മൂലമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.ശരീരത്തില്‍ ഓക്‌സിജന്‍ കുറഞ്ഞതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു ‘ശരീര ഭാഗങ്ങള്‍ നീല നിറമായത് ഓക്‌സിജന്‍ കുറഞ്ഞതിന്റെ ലക്ഷണം ‘ ആണെന്നും ശ്വാസനാളത്തില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ കയറിയത് കഠിനമായ ശ്വാസ തടസ്സത്തിന് കാരണമായെന്നും നിഗമനം. ബിസ്മീറിന്റെ മരണം ചികിത്സാ പിഴവുകൊണ്ടല്ലെന്നാണ് അന്വേഷണ റിപ്പോട്ടിലുള്ളത്. ഓക്‌സിജന്‍ നല്‍കിയാണ് മെഡിക്കല്‍ കോളജിലേക്ക് രോഗിയെ അയച്ചതെന്നും ജില്ലാ തല മെഡിക്കല്‍ ഓഫീസര്‍ […]
Read more

എഐയുടെ ഉപദേശം അനുസരിച്ച് എച്ച്‌ഐവി പ്രതിരോധ മരുന്നുകൾ കഴിച്ചു; യുവാവ് ഗുരുതരാവസ്ഥയിൽ

ന്യൂഡൽഹി: എഐ ചാറ്റ്ബോട്ടിൽ നിന്നുള്ള വൈദ്യോപദേശം അനുസരിച്ച് എച്ച്‌ഐവി പ്രതിരോധ മരുന്നുകൾ ഉപയോഗിച്ച 45 വയസുകാരൻ ഗുരുതരാവസ്ഥയിൽ. ദില്ലിയിലെ ഡോ. രാം മനോഹർ ലോഹിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇയാൾക്ക് സ്റ്റീവൻസ്-ജോൺസൺ സിൻഡ്രോം (Stevens-Johnson Syndrome) എന്ന ജീവഹാനിക്ക് വരെ കാരണമായേക്കാവുന്ന മാരകമായ അലർജി ബാധിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. എച്ച്‌ഐവി ബാധ തടയുന്നതിനുള്ള മരുന്നുകൾ ഒരു എ.ഐ ചാറ്റ്ബോട്ടിന്റെ നിർദേശപ്രകാരം മെഡിക്കൽ സ്റ്റോറിൽ നിന്ന് സ്വന്തമായി വാങ്ങി ഉപയോഗിച്ചതാണ് അപകടത്തിന് കാരണമായത്. ആവശ്യമായ മെഡിക്കൽ പരിശോധനകളോ ഡോക്ടറുടെ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.