Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Careers

67,700 രൂപ ശമ്പളം, 74 ഒഴിവുകള്‍; എയിംസില്‍ ജോലി നേടാന്‍ അവസരം

ന്യൂഡല്‍ഹി: റായ്ബറേലി എയിംസില്‍ സീനിയര്‍ റെസിഡന്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ആകെ 74 ഒഴിവുകളാണുള്ളത്. നിയമനം ലഭിക്കുന്നവര്‍ക്ക് 67,700 രൂപ ശമ്പളം ലഭിക്കും. അഭിമുഖത്തിലൂടെയാകും നിയമനം. പരമാവധി 45 വയസാണ് പ്രായപരിധി. ഏപ്രില്‍ 29ന് നടക്കുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആക്ട് 1956 പ്രകാരമുള്ള ആദ്യ ഷെഡ്യൂള്‍, രണ്ടാം ഷെഡ്യൂള്‍ അല്ലെങ്കില്‍ മൂന്നാം ഷെഡ്യൂളിന്റെ ഭാഗം IIല്‍ ഉള്‍പ്പെട്ട മെഡിക്കല്‍ യോഗ്യത ഉണ്ടായിരിക്കണം. അപേക്ഷകര്‍ സെന്‍ട്രല്‍ അല്ലെങ്കില്‍ സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലില്‍ […]
Read more

ഡിഗ്രി മതി, സ്‌പൈസ് ബോര്‍ഡില്‍ ജോലി നേടാം; കൊച്ചിയിലും അവസരം

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സ്പൈസസ് ബോര്‍ഡിന്റെ കൊച്ചിയില്‍ ഉള്‍പ്പെടെയുള്ള വിവിധ ഓഫീസുകളില്‍ മികച്ച അവസരം. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്. ശമ്പളം പ്രതിമാസം 25,000 രൂപ വരെ. ഏപ്രില്‍ 30നാണ് അഭിമുഖം നടക്കുന്നത്. തസ്തികയും ഒഴിവുകളുടെ എണ്ണവും പ്രോജക്ട് ഫെല്ലോ – 1പ്രോജക്ട് അസിസ്റ്റന്റ് – 2ട്രെയിനി അനലിസ്റ്റ് (കെമിസ്ട്രി) – 2ട്രെയിനി അനലിസ്റ്റ് (മൈക്രോബയോളജി) – 1എക്‌സിക്യൂട്ടീവ് (സാംപിള്‍ റിസീറ്റ് ഡെസ്‌ക് – SRD) – 2 പ്ലാന്റ് നെമറ്റോളജി […]
Read more

കോഴിക്കോട് മെഡിക്കൽ കോളജിന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജ ജോലി വാഗ്ദാനങ്ങൾ

കോഴിക്കോട്: ഗവൺമെന്റ് മെഡിക്കൽ കോളേജിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ജോലി വാഗ്ദാനങ്ങൾ വ്യാജമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കോളേജ് പ്രിൻസിപ്പൽ പുറത്തിറക്കിയ അറിയിപ്പിലാണ് ഇത് വ്യക്തമാക്കിയത്. സ്ഥാപനവുമായി ബന്ധപ്പെട്ട ജോലി ഒഴിവുകളും നിയമന വിവരങ്ങളും ഔദ്യോഗികമായി പത്രങ്ങളിലൂടെയും കോളേജിന്റെ നോട്ടിസ് ബോർഡിലൂടെയും മാത്രമേ അറിയിക്കാറുള്ളുവെന്ന് അധികൃതർ വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വിവരങ്ങൾ ഔദ്യോഗികമല്ലെന്നും അറിയിച്ചു. ഇത്തരം വ്യാജ പ്രചാരണങ്ങൾ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതോടൊപ്പം സാമ്പത്തിക നഷ്ടങ്ങൾക്കും ഇടയാക്കാമെന്ന് മുന്നറിയിപ്പുണ്ട്. ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ ആരും വ്യക്തിഗത […]
Read more

കേന്ദ്ര സര്‍ക്കാര്‍ ജോലി നേടാം; അപേക്ഷ ക്ഷണിച്ച് UPSC

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉന്നത തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിനായി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് യുപിഎസ്‌സിയുടെ ഔദ്യോഗിക പോർട്ടലായ upsconline.nic.in വഴി അപേക്ഷ സമർപ്പിക്കാം. വിവിധ സ്പെഷ്യലിസ്റ്റ് തസ്തികകളിലേക്കാണ് ഇപ്പോൾ വിളിച്ചിരിക്കുന്നത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 മെയ് 1. അപേക്ഷകരുടെ എണ്ണം പരിഗണിച്ച് അഭിമുഖം വഴിയോ അല്ലെങ്കിൽ റിക്രൂട്ട്‌മെന്റ് ടെസ്റ്റ് വഴിയോ ആയിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ റിക്രൂട്ട്‌മെന്റ് ആപ്ലിക്കേഷൻ (ORA) […]
Read more

45 മിനിറ്റ് നേരത്തെ പണിക്ക് കാർപ്പെന്ററിന് 900 രൂപ

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വ്യാപനവും ഐടി മേഖലയിലെ പിരിച്ചുവിടലുകളും വൈറ്റ് കോളർ ജീവനക്കാരിൽ ആശങ്ക വർധിപ്പിക്കുമ്പോൾ, ബ്ലൂ കോളർ ജോലികൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്നതായി ചര്‍ച്ചകൾ ഉയരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലും റെഡ്ഡിറ്റിലും പങ്കുവെച്ച അനുഭവങ്ങളാണ് ഈ ചര്‍ച്ചകൾക്ക് തുടക്കമായത്. ഗുരുഗ്രാമിൽ നിന്നുള്ള ഒരാൾ 45 മിനിറ്റ് മാത്രം ജോലി ചെയ്ത ഒരു മരപ്പണിക്കാരന് 900 രൂപ നൽകേണ്ടി വന്ന അനുഭവം പങ്കുവെച്ചു. നൈപുണ്യാധിഷ്ഠിത ജോലികൾക്ക് ഭാവിയിൽ കൂടുതൽ ആവശ്യകത ഉണ്ടാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുംബൈയിലെ […]
Read more

ഇനി മൂന്ന് ഭാഷകള്‍ പഠിക്കണം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം; നിര്‍ണായക മാറ്റങ്ങളുമായി CBSE

ന്യൂഡല്‍ഹി: ആറാം ക്ലാസ് മുതല്‍ മൂന്ന് ഭാഷ പഠനം നിര്‍ബന്ധമാക്കി സിബിഎസ്ഇ. പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ ഇനി മുതല്‍ മൂന്ന് ഭാഷകള്‍ ഉണ്ടാകും. ഒന്‍പത്, പത്ത് ക്ലാസുകളില്‍ ഫിസില്‍ക്കല്‍ എജ്യുക്കേഷനും ആര്‍ട്ടും വൊക്കേഷണല്‍ വിദ്യാഭ്യാസവും നിര്‍ബന്ധമാക്കി. വിദ്യാഭ്യാസരംഗത്ത് നിര്‍ണായക മാറ്റങ്ങള്‍ ലക്ഷ്യമിട്ടാണ് സിബിഎസ്ഇയുടെ പാഠ്യപദ്ധതി പരിഷ്‌കാരം. 2026-27 അധ്യയന വര്‍ഷം മുതല്‍ 9-ാം ക്ലാസ്സില്‍ പ്രവേശിക്കുന്ന വിദ്യാര്‍ഥികള്‍ക്കായിരിക്കും ഇത് ബാധകമാകുക. ഈ ബാച്ച് ആയിരിക്കും 2028-ല്‍ പുതിയ രീതിയിലുള്ള ബോര്‍ഡ് പരീക്ഷകള്‍ ആദ്യമായി എഴുതുക. നിലവില്‍ […]
Read more

ജീവനക്കാര്‍ക്ക് സന്തോഷിക്കാം; ശമ്പള പരിഷ്‌കരണം മുന്‍കാല പ്രാബല്യത്തോടെ

ന്യൂഡല്‍ഹി: എട്ടാം ശമ്പള കമ്മീഷന്‍ രൂപീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍. 2025ന് നവംബര്‍ മൂന്നിന് നിലവില്‍ വന്ന കമ്മീഷന്‍ 18 മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. 2026 ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പള പരിഷ്‌കരണം നടപ്പാക്കാനാണ് നീക്കം. പൊതുജനങ്ങളില്‍ നിന്നും MyGov പോര്‍ട്ടല്‍ വഴി മാര്‍ച്ച് 31 വരെ നിര്‍ദേശങ്ങള്‍ തേടുന്നുണ്ട്. ഫിറ്റ്‌മെന്റ് ഫാക്ടറിലെ മാറ്റത്തിലൂടെ 20% മുതല്‍ 35% വരെ വര്‍ധനവ് ജീവനക്കാര്‍ പ്രതീക്ഷിക്കുന്നു.
Read more

ഇതാണ് മികച്ച അവസരം; 6 തസ്തികകളിലേക്ക് PSC വിജ്ഞാപനം വന്നു

ജനറൽ റിക്രൂട്ട്മെൻറ് – സംസ്ഥാനതലം എൻസിഎ റിക്രൂട്ട്മെൻറ് – സംസ്ഥാനതലം അസാധാരണ ഗസറ്റ് തീയതി 31.03.2026. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 29.04.2026. കൂടുതൽ വിവരങ്ങൾ 2026 ഏപ്രിൽ 1 ലക്കം പി.എസ്.സി. ബുള്ളറ്റിനിൽ ലഭിക്കും. താഴെപ്പറയുന്ന തസ്തികകളിലേക്ക് അഭിമുഖം നടത്തും കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഉറുദു (ജൂനിയർ) (കാറ്റഗറി നമ്പർ 643/2025-പട്ടികജാതി).മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റൻറ് പ്രൊഫസർ ഇൻ റേഡിയോഡയഗ്നോസിസ് (കാറ്റഗറി നമ്പർ 297/2025-എൽ.സി./എ.ഐ.) താഴെപ്പറയുന്ന തസ്തികകളിലേക്ക് […]
Read more

വ്യോമസേനയിൽ നിരവധി ഒഴിവുകൾ; കായിക താരങ്ങൾക്ക് അവസരം

മികച്ച കായിക താരങ്ങള്‍ക്കും അവിവാഹിതരായ പുരുഷന്മാർക്കും ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു (സ്പോർട്സ്) ആയി ചേരാൻ അവസരം. അഗ്നിപഥ് പദ്ധതിക്ക് കീഴിലുള്ള 02/2026 ഇൻടേക്കിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. റിക്രൂട്ട്മെന്റ് ട്രയൽസ് ഏപ്രിൽ 08 മുതൽ ഏപ്രിൽ 10 വരെ ന്യൂഡൽഹിയിൽ നടക്കും. പ്രധാന കായിക ഇനങ്ങൾ: അത്‌ലറ്റിക്സ്, ബാസ്കറ്റ്ബോൾ, ബോക്സിങ്‌, ചെസ്‌, ക്രിക്കറ്റ്, ഫുട്ബോൾ, ജിംനാസ്റ്റിക്സ്, ഹോക്കി, കബഡി, നീന്തൽ, വോളിബോൾ, ഗുസ്തി തുടങ്ങി 24-ഓളം കായിക ഇനങ്ങളിലുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതകൾ: 50% മാർക്കോടെ പ്ലസ് ടു (മാത്തമാറ്റിക്സ്, […]
Read more

ഇന്ത്യയില്‍ തൊഴിലില്ലായ്മ രൂക്ഷം; 1.1 കോടി ബിരുദധാരികള്‍ പെരുവഴിയില്‍

മുംബൈ: ഇന്ത്യയിലെ യുവ ബിരുദധാരികള്‍ക്കിടയില്‍ തൊഴിലില്ലായ്മ അതിരൂക്ഷമായി തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. അസിം പ്രേംജി യൂണിവേഴ്‌സിറ്റിയുടെ പഠന റിപ്പോര്‍ട്ടാണ് ഇക്കാര്യം പറയുന്നത്. 20നും 29നും ഇടയില്‍ പ്രായമുള്ള 6.3 കോടി ബിരുദധാരികളില്‍ 1.1 കോടി പേരും നിലവില്‍ തൊഴില്‍രഹിതരാണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ബിരുദം പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനുള്ളില്‍ സ്ഥിരവരുമാനമുള്ള ജോലി ലഭിക്കുന്നത് വളരെ കുറച്ചുപേര്‍ക്ക് മാത്രമാണ്. 15 മുതല്‍ 25 വയസ്സുവരെയുള്ള ബിരുദധാരികള്‍ക്കിടയില്‍ തൊഴിലില്ലായ്മ നിരക്ക് 40 ശതമാനത്തോളമാണ്. 25 മുതല്‍ 29 വയസ്സുവരെയുള്ളവരുടെ ഇടയില്‍ ഇത് 20 […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix