Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Job

കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം; അടിസ്ഥാന ശമ്പളം 69,000 രൂപയാക്കണമെന്ന് ആവശ്യം

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ വീണ്ടും ചർച്ചയാകുന്നു. മിനിമം അടിസ്ഥാന ശമ്പളം 69,000 രൂപയായി ഉയർത്തണമെന്ന് നാഷണൽ കൗൺസിൽ–ജോയിന്റ് കൺസൾട്ടീവ് മെഷിനറി ആവശ്യപ്പെട്ടു. ശമ്പള വർധനയ്ക്ക് അടിസ്ഥാനമായ ഫിറ്റ്‌മെന്റ് ഫാക്ടർ 2.57ൽ നിന്ന് 3.83 ആയി ഉയർത്തണമെന്നും നിർദേശം ഉണ്ട്. എന്നാൽ മുൻ അനുഭവങ്ങൾ പരിഗണിക്കുമ്പോൾ ഈ ആവശ്യം പൂർണമായി അംഗീകരിക്കപ്പെടാൻ സാധ്യത കുറവാണ്. പ്രധാന നിർദേശങ്ങൾ ഇങ്ങനെ: നിലവിലെ 18,000 രൂപ മിനിമം ശമ്പളം 69,000 രൂപയാക്കുക, ഫിറ്റ്‌മെന്റ് ഫാക്ടർ 3.83 […]
Read more

കേന്ദ്ര സര്‍ക്കാര്‍ ജോലി നേടാം; അപേക്ഷ ക്ഷണിച്ച് UPSC

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉന്നത തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിനായി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് യുപിഎസ്‌സിയുടെ ഔദ്യോഗിക പോർട്ടലായ upsconline.nic.in വഴി അപേക്ഷ സമർപ്പിക്കാം. വിവിധ സ്പെഷ്യലിസ്റ്റ് തസ്തികകളിലേക്കാണ് ഇപ്പോൾ വിളിച്ചിരിക്കുന്നത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 മെയ് 1. അപേക്ഷകരുടെ എണ്ണം പരിഗണിച്ച് അഭിമുഖം വഴിയോ അല്ലെങ്കിൽ റിക്രൂട്ട്‌മെന്റ് ടെസ്റ്റ് വഴിയോ ആയിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ റിക്രൂട്ട്‌മെന്റ് ആപ്ലിക്കേഷൻ (ORA) […]
Read more

45 മിനിറ്റ് നേരത്തെ പണിക്ക് കാർപ്പെന്ററിന് 900 രൂപ

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വ്യാപനവും ഐടി മേഖലയിലെ പിരിച്ചുവിടലുകളും വൈറ്റ് കോളർ ജീവനക്കാരിൽ ആശങ്ക വർധിപ്പിക്കുമ്പോൾ, ബ്ലൂ കോളർ ജോലികൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്നതായി ചര്‍ച്ചകൾ ഉയരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലും റെഡ്ഡിറ്റിലും പങ്കുവെച്ച അനുഭവങ്ങളാണ് ഈ ചര്‍ച്ചകൾക്ക് തുടക്കമായത്. ഗുരുഗ്രാമിൽ നിന്നുള്ള ഒരാൾ 45 മിനിറ്റ് മാത്രം ജോലി ചെയ്ത ഒരു മരപ്പണിക്കാരന് 900 രൂപ നൽകേണ്ടി വന്ന അനുഭവം പങ്കുവെച്ചു. നൈപുണ്യാധിഷ്ഠിത ജോലികൾക്ക് ഭാവിയിൽ കൂടുതൽ ആവശ്യകത ഉണ്ടാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുംബൈയിലെ […]
Read more

ഒരൊറ്റ ഇ-മെയില്‍; പണി പോയത് 30,000 പേര്‍ക്ക്, ഇന്ത്യക്കാര്‍ക്കും തിരിച്ചടി

കൊച്ചി: ഐടി ഭീമനായ ഓറക്കിൾ 30,000 ടെക്കികളെ പിരിച്ചുവിടുന്നു. ഓറക്കിളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലേഓഫാ ആണിത്. പുന:സംഘടന എന്നാണ് ഓറക്കിൾ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇന്ത്യക്കാർക്കും പണികിട്ടിയിട്ടുണ്ട്. ഇന്ത്യയിലെ ഓഫിസുകളിലും 12,000 പേരെ പറഞ്ഞുവിട്ടു. ലോകമാകെ ഓറക്കിളിന് 1.6 ലക്ഷത്തിലേറെ ജീവനക്കാരുണ്ട്. അതിൽ നിന്ന് 18%–19% പേരെയാണ് ഒഴിവാക്കുന്നത്. മാർച്ച് 31ന് രാവിലെ 6 മണിക്ക് നൂറുകണക്കിന് ജീവനക്കാർക്ക് ഇമെയിൽ ലഭിക്കുകയായിരുന്നു. ഓറക്കിളിന്റെ ഹൈദരാബാദ്, ബെംഗളൂരു ഓഫിസുകളിലാണ് ഏറ്റവും കൂടുതൽ കട്ട്. യുഎസിലും മെക്സിക്കോയിലും ഫിലപ്പീൻസിലുമെല്ലാം കൂട്ട […]
Read more

ഇനി മൂന്ന് ഭാഷകള്‍ പഠിക്കണം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം; നിര്‍ണായക മാറ്റങ്ങളുമായി CBSE

ന്യൂഡല്‍ഹി: ആറാം ക്ലാസ് മുതല്‍ മൂന്ന് ഭാഷ പഠനം നിര്‍ബന്ധമാക്കി സിബിഎസ്ഇ. പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ ഇനി മുതല്‍ മൂന്ന് ഭാഷകള്‍ ഉണ്ടാകും. ഒന്‍പത്, പത്ത് ക്ലാസുകളില്‍ ഫിസില്‍ക്കല്‍ എജ്യുക്കേഷനും ആര്‍ട്ടും വൊക്കേഷണല്‍ വിദ്യാഭ്യാസവും നിര്‍ബന്ധമാക്കി. വിദ്യാഭ്യാസരംഗത്ത് നിര്‍ണായക മാറ്റങ്ങള്‍ ലക്ഷ്യമിട്ടാണ് സിബിഎസ്ഇയുടെ പാഠ്യപദ്ധതി പരിഷ്‌കാരം. 2026-27 അധ്യയന വര്‍ഷം മുതല്‍ 9-ാം ക്ലാസ്സില്‍ പ്രവേശിക്കുന്ന വിദ്യാര്‍ഥികള്‍ക്കായിരിക്കും ഇത് ബാധകമാകുക. ഈ ബാച്ച് ആയിരിക്കും 2028-ല്‍ പുതിയ രീതിയിലുള്ള ബോര്‍ഡ് പരീക്ഷകള്‍ ആദ്യമായി എഴുതുക. നിലവില്‍ […]
Read more

ജീവനക്കാര്‍ക്ക് സന്തോഷിക്കാം; ശമ്പള പരിഷ്‌കരണം മുന്‍കാല പ്രാബല്യത്തോടെ

ന്യൂഡല്‍ഹി: എട്ടാം ശമ്പള കമ്മീഷന്‍ രൂപീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍. 2025ന് നവംബര്‍ മൂന്നിന് നിലവില്‍ വന്ന കമ്മീഷന്‍ 18 മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. 2026 ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പള പരിഷ്‌കരണം നടപ്പാക്കാനാണ് നീക്കം. പൊതുജനങ്ങളില്‍ നിന്നും MyGov പോര്‍ട്ടല്‍ വഴി മാര്‍ച്ച് 31 വരെ നിര്‍ദേശങ്ങള്‍ തേടുന്നുണ്ട്. ഫിറ്റ്‌മെന്റ് ഫാക്ടറിലെ മാറ്റത്തിലൂടെ 20% മുതല്‍ 35% വരെ വര്‍ധനവ് ജീവനക്കാര്‍ പ്രതീക്ഷിക്കുന്നു.
Read more

ഇതാണ് മികച്ച അവസരം; 6 തസ്തികകളിലേക്ക് PSC വിജ്ഞാപനം വന്നു

ജനറൽ റിക്രൂട്ട്മെൻറ് – സംസ്ഥാനതലം എൻസിഎ റിക്രൂട്ട്മെൻറ് – സംസ്ഥാനതലം അസാധാരണ ഗസറ്റ് തീയതി 31.03.2026. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 29.04.2026. കൂടുതൽ വിവരങ്ങൾ 2026 ഏപ്രിൽ 1 ലക്കം പി.എസ്.സി. ബുള്ളറ്റിനിൽ ലഭിക്കും. താഴെപ്പറയുന്ന തസ്തികകളിലേക്ക് അഭിമുഖം നടത്തും കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഉറുദു (ജൂനിയർ) (കാറ്റഗറി നമ്പർ 643/2025-പട്ടികജാതി).മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റൻറ് പ്രൊഫസർ ഇൻ റേഡിയോഡയഗ്നോസിസ് (കാറ്റഗറി നമ്പർ 297/2025-എൽ.സി./എ.ഐ.) താഴെപ്പറയുന്ന തസ്തികകളിലേക്ക് […]
Read more

കേന്ദ്ര സായുധസേനാ നിയമനം; പുതിയ നിയമ നിർമാണം

ന്യൂഡൽഹി: കേന്ദ്ര സായുധസേനകളിലേക്കുള്ള നിയമനങ്ങൾക്കായി പുതിയ നിയമ നിർമാണത്തിന് ഒരുങ്ങുകയാണ് കേന്ദ്രം.സി.ആർ.പി.എഫ്., ബി.എസ്.എഫ്., ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ്, സശസ്ത്ര സീമാബൽ എന്നീവയിലേക്കാണ് പുതിയ നിയമം നടപ്പിലാക്കുന്നത് .ഗ്രൂപ്പ് എ ജനറൽ ഡ്യൂട്ടി ഓഫീസർമാർ ഉൾപ്പെടെയുള്ള ഓഫീസർമാരുടെ നിയമനവും സേവനവ്യവസ്ഥകളും സംബന്ധിച്ച് നിലവിലുള്ള പൊതുചട്ടങ്ങളെ ബില്ലിലൂടെ ക്രമീകരിക്കും . കേന്ദ്ര സേനകളിലെ ഐ.ജി.യോ അതിന് മുകളിലോ ഉള്ള തസ്തികകളിലേക്ക് ഇന്ത്യൻ പോലീസ് സേനയിൽനിന്ന് 50 ശതമാനം വരെയും, അഡീഷണൽ ഡയറക്ടർജനറൽ തസ്തികകളിലേക്ക് കുറഞ്ഞത് 67 ശതമാനം പേരെ ഡെപ്യൂട്ടേഷനിൽ […]
Read more

വ്യോമസേനയിൽ നിരവധി ഒഴിവുകൾ; കായിക താരങ്ങൾക്ക് അവസരം

മികച്ച കായിക താരങ്ങള്‍ക്കും അവിവാഹിതരായ പുരുഷന്മാർക്കും ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു (സ്പോർട്സ്) ആയി ചേരാൻ അവസരം. അഗ്നിപഥ് പദ്ധതിക്ക് കീഴിലുള്ള 02/2026 ഇൻടേക്കിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. റിക്രൂട്ട്മെന്റ് ട്രയൽസ് ഏപ്രിൽ 08 മുതൽ ഏപ്രിൽ 10 വരെ ന്യൂഡൽഹിയിൽ നടക്കും. പ്രധാന കായിക ഇനങ്ങൾ: അത്‌ലറ്റിക്സ്, ബാസ്കറ്റ്ബോൾ, ബോക്സിങ്‌, ചെസ്‌, ക്രിക്കറ്റ്, ഫുട്ബോൾ, ജിംനാസ്റ്റിക്സ്, ഹോക്കി, കബഡി, നീന്തൽ, വോളിബോൾ, ഗുസ്തി തുടങ്ങി 24-ഓളം കായിക ഇനങ്ങളിലുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതകൾ: 50% മാർക്കോടെ പ്ലസ് ടു (മാത്തമാറ്റിക്സ്, […]
Read more

ഇന്ത്യയില്‍ തൊഴിലില്ലായ്മ രൂക്ഷം; 1.1 കോടി ബിരുദധാരികള്‍ പെരുവഴിയില്‍

മുംബൈ: ഇന്ത്യയിലെ യുവ ബിരുദധാരികള്‍ക്കിടയില്‍ തൊഴിലില്ലായ്മ അതിരൂക്ഷമായി തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. അസിം പ്രേംജി യൂണിവേഴ്‌സിറ്റിയുടെ പഠന റിപ്പോര്‍ട്ടാണ് ഇക്കാര്യം പറയുന്നത്. 20നും 29നും ഇടയില്‍ പ്രായമുള്ള 6.3 കോടി ബിരുദധാരികളില്‍ 1.1 കോടി പേരും നിലവില്‍ തൊഴില്‍രഹിതരാണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ബിരുദം പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനുള്ളില്‍ സ്ഥിരവരുമാനമുള്ള ജോലി ലഭിക്കുന്നത് വളരെ കുറച്ചുപേര്‍ക്ക് മാത്രമാണ്. 15 മുതല്‍ 25 വയസ്സുവരെയുള്ള ബിരുദധാരികള്‍ക്കിടയില്‍ തൊഴിലില്ലായ്മ നിരക്ക് 40 ശതമാനത്തോളമാണ്. 25 മുതല്‍ 29 വയസ്സുവരെയുള്ളവരുടെ ഇടയില്‍ ഇത് 20 […]
Read more

Recent News

Advertisement
WhiteswanTV Footer