Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Job

സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് ഖാസി ഫൗണ്ടേഷൻ അവാർഡ്

കോഴിക്കോട് : ചരിത്ര പൈതൃകവും സാംസ്കാരിക പാരമ്പര്യവും ഒട്ടുമങ്ങിയിട്ടില്ലാത്ത കോടിയേരി പ്രദേശത്തെ കുറ്റിച്ചിറ മിശ്കാൽ പള്ളിയെ കേന്ദ്രീകരിച്ചുള്ള സാമൂഹിക മത വിദ്യാഭ്യാസ രംഗങ്ങളിലെ സംഭാവനകൾ വിലയിരുത്തി, പ്രശസ്തമായ ഖാസി ഫൗണ്ടേഷൻ അവാർഡ് 2025 സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് പ്രഖ്യാപിച്ചു. ഡിസംബർ 06 ന് നടന്ന ചടങ്ങിൽ, സമൂഹനന്മയ്ക്കായി തുടർച്ചയായി പ്രവർത്തിച്ച മുത്തുക്കോയ തങ്ങളുടെ സേവനങ്ങളെ ഉയർന്ന വിലയിരുത്തി. മതപണ്ഡിതനും സാമൂഹിക പ്രവർത്തകനുമായ ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിൽ നിരവധി വിദ്യാഭ്യാസ–ചാരിറ്റി പദ്ധതികൾ നടപ്പിലാക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച്, […]
Read more

ഓർമശക്തിയുടെ അത്ഭുതം; മൂന്നര വയസുകാരി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ

കോഴിക്കോട് : കുന്ദമംഗലം മലയോടിയാമ്മൽ സ്വദേശിയായ മൂന്നര വയസുകാരി റ്റാനിയ തന്റെ അസാധാരണ ഓർമ്മശക്തിയുടെ മികവിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ശ്രദ്ധേയ സ്ഥാനമുറപ്പിച്ചു. അമ്പിളിയുടെയും പ്രശാന്തിന്റെയും മകളായ റ്റാനിയക്ക് പ്രായം ചെറുതെങ്കിലും, മനസിന്റെ തിളക്കം അതിശയകരമാണ്. അമ്മ നഴ്‌സും അച്ഛൻ ഇവെന്റ് മാനേജ്‌മെന്റിൽ ജോലി ചെയ്യുന്നവനുമാണ്. അംഗണവാടി ടീച്ചറായ അമ്മമ്മ നൽകിയ പ്രത്യേക പരിശീലനവും ദിനംപ്രതി നടത്തിയ ചെറു പഠനപരിശീലനങ്ങളുമാണ് ഈ നേട്ടത്തിന് അടിത്തറ നൽകിയത്. റ്റാനിയക്ക് ഇന്ന് നേടിയ നേട്ടത്തിന്റെ വലിപ്പമോ പ്രാധാന്യമോ മനസിലാക്കാൻ […]
Read more

ജില്ല കോടതിയിൽ ജോലിയവസരം; അസിസ്റ്റന്റ്, അറ്റൻഡർ ഒഴിവുകൾ

കോഴിക്കോട് : കണ്ണൂർ ജില്ലാ കോടതിക്ക് കീഴിൽ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ജോലിക്കാരെ നിയമിക്കുന്നു. അസിസ്റ്റൻ്റ്/ ടൈപ്പിസ്റ്റ് ഒഴിവുകളിലേക്കാണ് നിയമനം. ആകെ മൂന്ന് ഒഴിവുകളാണുള്ളത്. താൽപര്യമുള്ളവർ തപാൽ മാർഗം ഡിസംബർ 5ന് മുൻപായി അപേക്ഷ നൽകണം. തസ്തികയും ഒഴിവുകളും, കണ്ണൂർ ജില്ലയിലെ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്/ കമ്പ്യൂട്ടർ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ് എന്നിവയാണ് ഒഴിവുകൾ. തലശ്ശേരിയിലാണ് കോടതി സ്ഥിതി ചെയ്യുന്നത്, 179 ദിവസത്തേക്കോ, അല്ലെങ്കിൽ കരാർ തൊഴിലാളികൾക്ക് 62 വയസ് […]
Read more

കൊമേഴ്‌സ് ഡോക്ടറേറ്റ് നേടിയ എൻ കെ സുഹൈറിന് കൊടിയത്തൂർ സി എച്ച് മുഹമ്മദ്കോയ കൾച്ചറൽ സെന്ററിന്റെ ആദരം

കോഴിക്കോട്: തിരുച്ചിറപ്പള്ളി ഭാരതീദാസൻ യൂണിവേഴ്സിറ്റിയിൽ നിന്ന് കൊമേഴ്സിൽ ഡോക്ടറേറ്റ് നേടിയ എൻ.കെ. സുഹൈറിന് കൊടിയത്തൂർ സി.എച്ച് മുഹമ്മദ്കോയ കൾച്ചറൽ സെന്ററിന്റെ ആദരം. വിജയ നേട്ടത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പർ ശുഹൈബ് കൊച്ചുമോൻ ഉപഹാരം നൽകി സുഹൈറിനെ അനുമോദിച്ചു. സെന്റർ രക്ഷാധികാരി ടി.ടി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസിഡണ്ട് സലാം എള്ളങ്ങൽ, ജനറൽ സെക്രട്ടറി ഇ.എ ജബ്ബാർ, കെ.ടി മൻസൂർ, ടി.കെ അബൂബക്കർ മാസ്റ്റർ, കെ.ടി ഷാബുസ് അഹമ്മദ്, ഇ […]
Read more

കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവത്തിൽ മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം ശ്രീഹര ലിജിക്ക്

കോഴിക്കോട് :കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്‌.എസ്. വിഭാഗത്തിലെ മോഹിനിയാട്ടം ഇനത്തിൽ ഒന്നാം സ്ഥാനത്തെത്തി ശ്രീഹര ലിജി അതുല്യ നേട്ടം സ്വന്തമാക്കി. സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിനിയായ ശ്രീഹര, മഹാവിഷ്ണുവിനും ഭാര്യമാർക്കും ഇടയിലുള്ള കഥയെ അതീവ മനോഹരമായി അവതരിപ്പിച്ചു. മൂന്നാം തവണയാണ് അവൾ ജില്ലാ തല മത്സരത്തിൽ എത്തുന്നത്. അമ്മയുടെയും അമ്മാവന്റെയും പൂർണ പിന്തുണയും പ്രോത്സാഹനവുമാണ് വിജയത്തിന് പിന്നിലെ ശക്തിയെന്ന് ശ്രീഹര പ്രതികരിച്ചു.
Read more

മാവൂർ പ്രസ് ക്ലബ്ബിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കോഴിക്കോട്: മാവൂരിലെയും പരിസര പ്രദേശങ്ങളിലെയും പ്രശ്നങ്ങളും ജനജീവിതവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും കൃത്യതയോടെ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന മാവൂർ പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിലേക്ക് പുതിയ ഭാരവാഹികളെ വാർഷിക ജനറൽബോഡി യോഗത്തിൽ തിരഞ്ഞെടുത്തു. യോഗത്തിൽ ശൈലേഷ് അമലാപുരിയെ പ്രസിഡന്റായും എം. ഉസ്മാനെ സെക്രട്ടറിയായും തിരഞ്ഞെടുക്കുക വഴി പുതിയ നേതൃത്വത്തിന് രൂപം നൽകി. വൈസ് പ്രസിഡന്റ്മാരായി പി. കെ. ഗിരീഷ്, കെ. പി. അബ്ദുല്ലത്തീഫ്, ഗഫൂർ കണിയാത്ത് എന്നിവരെയും ജോയിൻ സെക്രട്ടറിമാരായി അൻവർ ഷെരീഫ്, അൻവർ ബാബു, രജിത് മാവൂർ […]
Read more

മോട്ടോർ തൊഴിലാളി മാർച്ച് നടത്തി

കോഴിക്കോട്: മോട്ടോർ വാഹനങ്ങളുടെ ടെസ്‌റ്റ് ഫിറ്റ്‌നസ് ഫീസ് നിരക്ക് കുത്തനെ ഉയർത്തിയ കേന്ദ്ര സർക്കാർ നടപടി പിൻ വലിക്കണമെന്നാവശ്യപ്പെട്ട് 26ന് ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിലേക്ക് മോട്ടോർ തൊഴിലാളികൾ മാർച്ച് നടത്തി.‎‎ രാവിലെ 9.30ന് സ്റ്റേഡിയം ടാക്ലി സ്റ്റാൻഡിൽ നിന്നാരംഭിച്ച മാർച്ച് സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി മോട്ടോർ വർക്കേഴ്സ് കോൺഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് മാർച്ച് നടത്തിയത്. കാലപ്പഴക്കത്തെ അടിസ്ഥാനമാക്കി മുന്ന് സ്ലാബാക്കി […]
Read more

അതിജീവനത്തിന്റെ നൃത്തം; ജില്ലാ കലോത്സവത്തിൽ സാരംഗിന്റെ തകർപ്പൻ പ്രകടനം

കോഴിക്കോട്: റവന്യൂ ജില്ലാ സ്കൂൾ കലോത്സവ വേദിയിൽ കാണികളുടെ മനം കവർന്ന് ഡൗൺ സിൻഡ്രോം ബാധിതനായ വിദ്യാർത്ഥി സാരംഗ് പി വി. ഹയർ സെക്കണ്ടറി വിഭാഗം നാടോടിനൃത്തത്തിലാണ് എൻജിഒ ക്വാർട്ടേഴ്സ് ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ +2 ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിയായ സാരംഗ് മികച്ച പ്രകടനം കാഴ്ചവെച്ചത്. സ്പെഷ്യൽ സ്കൂൾ മത്സരങ്ങളിൽ പങ്കെടുക്കാതെ ജനറൽ വിഭാഗത്തിൽ സാധാരണ കുട്ടികൾക്കൊപ്പമാണ് സാരംഗ് മത്സരിച്ചത്. ചുവടുകൾ ഇടറാതെ കാണികളെ പിടിച്ചിരുത്തിയ പ്രകടനം ഏറെ ശ്രദ്ധ നേടി.കലാ കായിക രംഗങ്ങളിൽ എപ്പോഴും സജീവമാണ് സാരംഗ്. […]
Read more

കരിയർ പ്ലാനിങ് ആൻഡ് ഗോൾ സെറ്റിംഗ് ക്ലാസ്സ് സംഘടിപ്പിച്ചു

കോഴിക്കോട്: കോടഞ്ചേരി വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസിലിങ് സെല്ലിന്റെ ആഭിമുഖ്യത്തിൽ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്കായി കരിയർ പ്ലാനിങ് ആൻഡ് ഗോൾ സെറ്റിംഗ് ക്ലാസ്സ്‌ സംഘടിപ്പിച്ചു. കല്ലാനോട് ഹയർ സെക്കൻഡറി സ്കൂളിലെ ഫിസിക്സ്‌ വിഭാഗം ഹയർ സെക്കൻഡറി അദ്ധ്യാപകനും, കരിയർ ഗൈഡൻസ് സംസ്ഥാന റിസോഴ്സ് പേഴ്സണുമായ ബോണി ജേക്കബ് ക്ലാസ്സ് നയിച്ചു. ഹയർസെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാകുന്നതോടുകൂടി ഉണ്ടാകേണ്ട കരിയർ പ്ലാനിങ്ങിനെ പറ്റിയും ഒപ്പം ഏറ്റവും മികച്ച […]
Read more

തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ ഡ്യൂട്ടിക്കായി എസ്.പി.സി കേഡറ്റുകള്‍ക്ക് അവസരം

കോഴിക്കോട്: ഡിസംബർ 9,11 തിയ്യതികളിൽ നടക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ സുഖമമായ നടത്തിപ്പിനായി കോഴിക്കോട് റൂറൽ പോലീസ് സ്പെഷ്യൽ പോലീസ് ഓഫീസർമാരെ വേതനത്തോട് കൂടി നിയമിക്കുന്നു. SPC ട്രെയിനിങ് പൂർത്തിയാക്കിയ നിലവിൽ വർക്ക്‌ ചെയ്യുന്നവരും വിദ്യാർത്ഥികളായിരിക്കുന്നവരുമായ 18 വയസ്സ് പൂർത്തിയായ സന്നദ്ധതയുള്ളവർക്ക് അവസരം ഉണ്ടായിരിക്കുന്നതാണ്. താല്പര്യം ഉള്ളവർ ഇതിനായി താഴെ തന്നിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിക്കേണ്ടതാണ്. ജില്ല നോഡൽ ഓഫീസിൽ ലിസ്റ്റ് തയ്യാറാക്കുന്നതാണ്. https://form.svhrt.com/69158d120388696293bf9eb6
Read more

Recent News

Advertisement
WhiteswanTV Footer