Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Job

ഫിറ്റ്നസ് ഫീസ് വർദ്ധനവ്; പ്രതിഷേധവുമായി സിഐടിയു

കോഴിക്കോട്: കേന്ദ്രസർക്കാരിന്റെ പുതിയ മോട്ടോർ വാഹന ഭേദഗതി നിയമപ്രകാരം ഫിറ്റ്‌നസ് ഫീസ് അന്യായമായി വർധിപ്പിച്ചതിനെതിരെ ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധവുമായി രംഗത്ത്. തൊഴിലാളികളുടെ ജീവിതഭാരം വർധിപ്പിക്കുന്ന നടപടിക്കെതിരെ ജില്ലയിൽ വ്യാപകമായ പ്രക്ഷോഭ പരിപാടികളാണ് സംഘടിപ്പിക്കാൻ തീരുമാനിച്ചത്. വർദ്ധിപ്പിച്ച ഫീസ് നിരക്ക് സാധാരണക്കാരായ തൊഴിലാളികൾക്ക് താങ്ങാനാവാത്തതാണ്. 20 വർഷം പഴക്കമുള്ള ഓട്ടോറിക്ഷകൾക്ക് നിലവിലുണ്ടായിരുന്ന 200 രൂപ ഫീസ് 7000 രൂപയായും, ടാക്സി കാറുകൾക്ക് 600 രൂപയുള്ളത് 15,000 രൂപയായും […]
Read more

ടി ടൈം ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അബ്ദുൽ കരീമിന് ഖത്തർ ഗോൾഡൻ വിസ

മലപ്പുറം : ടി ടൈം ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ അബ്ദുൽ കരീമിന് ഖത്തർ ഗോൾഡൻ വിസ ലഭിച്ചു. വിദേശ നിക്ഷേപകർക്കും പ്രൊഫഷണലുകൾക്കും ഖത്തർ നൽകുന്ന പ്രശസ്ത അംഗീകാരമാണ് ഗോൾഡൻ വിസ. പെരിന്തൽമണ്ണ ഏലംകുളം സ്വദേശിയായ പാലെങ്ങൽ മുഹമ്മദുണ്ണി മാസ്റ്ററുടെയും താമരശ്ശേരി ഫാത്തിമയുടെയും ഇളയ മകനായ അബ്‌ദുൽ കരീം 2004 ൽ ഖത്തറിൽ നിന്നും തുടങ്ങി വെച്ച ടീ ടൈം എന്ന ആശയത്തെ ഗൾഫ് രാജ്യങ്ങളിലെ സ്വദേശികളും വിദേശികളും നെഞ്ചേറ്റുകയായിരുന്നു. ഗൾഫ് രാജ്യങ്ങളിൽനിന്ന് യൂറോപ്പിലേക്കും ടീ ടൈം […]
Read more

ഏൽപ്പിച്ച ജോലിയിൽ നിരുത്തരവാദിത്വം; ബിഎൽഒ യ്ക്ക് സബ് കളക്ടറുടെ കാരണം കാണിക്കൽ നോട്ടീസ്

കോഴിക്കോട്: കോഴിക്കോട് ബിഎല്‍ഒയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി സബ് കളക്ടർ. അസ്‌ലം പിഎം എന്ന ബിഎല്‍ഒയ്ക്കാണ് സബ് കളക്ടർ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. എസ്‌ഐആറിന്റെ എന്യുമറേഷന്‍ ഫോമുകള്‍ വിതരണം ചെയ്തതിലെ കുറവ് ചൂണ്ടിയാണ് നോട്ടീസ് അയച്ചത്. ഏല്‍പ്പിച്ച ജോലി നിരുത്തരവാദിത്വപരമായി കൈകാര്യം ചെയ്‌തെന്നും നോട്ടീസില്‍ പറയുന്നു. നവംബര്‍ 15ന് മുമ്പായി കാരണം ബോധ്യപ്പെടുത്തണമെന്നും നോട്ടീസില്‍ പറയുന്നു. 984 വോട്ടര്‍മാരില്‍ 390 പേര്‍ക്കാണ് ബിഎല്‍ഒ ഫോം നല്‍കിയത്. പയ്യന്നൂര്‍ മണ്ഡലം പതിനൊന്നാം ബൂത്തിലെ ബിഎല്‍ഒയായിരുന്ന അനീഷ് […]
Read more

ചാലക്കുടിയിൽ കേരള ബാംബൂ കോൺക്ലേവ് സംഘടിപ്പിച്ചു

തൃശ്ശൂർ: ഈറ്റ, മുള, ചൂരൽ നെയ്ത്തുതൊഴിലാളികളോടുള്ള രാഷ്ട്രീയ പാർട്ടികളുടെ മനോഭാവം മാറ്റണമെന്നും, മറ്റ് തൊഴിൽ മേഖലയ്ക്ക് നൽകുന്ന പരിഗണന ഈ മേഖലക്കും നൽകണമെന്നും കേരള ബാംബൂ കോൺക്ലേവ് ആവശ്യപ്പെട്ടു. ഈറ്റ വിതരണം സുതാര്യമാക്കണമെന്നും, പ്രത്യേക ക്ഷേമ പദ്ധതികൾ ആവിഷ്ക്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുo കോൺക്ലേവ് ഉന്നയിച്ചു. കേരള കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ പി രാമഭദ്രൻ ഉദഘാടനം ചെയ്തു. .സംഘാടക സമിതി ചെയർമാൻ പി കെ ശങ്കർദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ബാംബൂ കോർപറേഷൻ ഡയറക്ടർ ബോർഡ് മെമ്പർ […]
Read more

ബിഎൽഒ യുടെ മരണം; ആത്മഹത്യയിലേക്ക് നയിച്ചത് ജോലിയിലെ മാനസിക സമ്മർദ്ദം

കണ്ണൂര്‍: പയ്യന്നൂരില്‍ ബിഎല്‍ഒ അനീഷ് ജോര്‍ജിന്റെ ആത്മഹത്യ ചെയ്ത സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ജോലിയിലെ മാനസിക സമ്മര്‍ദ്ദമാണ് മരണ കാരണമെന്ന് സംശയിക്കുന്നതായി എഫ്‌ഐആര്‍ ചുമത്തി. എസ്‌ഐആറുമായി ബന്ധപ്പെട്ട ജോലികളില്‍ സമ്മര്‍ദമുണ്ടായിരുന്നതായി അനീഷ് വീട്ടുകാരോട് പറഞ്ഞുവെന്ന് പെരിങ്ങോം പഞ്ചായത്ത് പ്രസിഡന്റ് സുനില്‍കുമാര്‍ പറഞ്ഞു. അച്ഛനും അമ്മയും ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് അനീഷിന്റെ കുടുംബം. എന്യൂമറേഷന്‍ ഫോറം 15നകം വോട്ടര്‍മാര്‍ക്ക് നല്‍കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ 200ലധികം ഫോറം അനീഷിന് എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇതിന് വേണ്ടി […]
Read more

ജനിച്ചുവീണ തോണിയുടെ അമരത്ത് 29 വർഷങ്ങൾക്കിപ്പുറം വെങ്കിടേഷ്

ആലപ്പുഴ: ഇരുപത്തൊമ്പത്‌ വർഷം മുമ്പ്‌ ജനിച്ചുവീണ ബോട്ടിൽ ജീവനക്കാരനായെത്തുന്ന അപൂർവനിമിഷത്തിന്‌ സാക്ഷിയാകുകയാണ്‌ വെള്ളിയാഴ്‌ച നെടുമുടി ബോട്ട്‌ ജെട്ടി. പെരുമ്പളം സ‍ൗത്തിൽ കിഴക്കനേഴത്ത്‌ വെങ്കിടേഷ്‌ ബാബുവാണ്‌ നെടുമുടി – ആലപ്പുഴ റൂട്ടിൽ സർവീസ്‌ നടത്തുന്ന ജലഗതാഗതവകുപ്പിന്റെ എ47 ബോട്ടിൽ ലാസ്‌കറായി ഇന്ന് രാവിലെ ജോലിയിൽ പ്രവേശിക്കുന്നത്‌. 1996 ജൂൺ മൂ‍ന്നിന്‌ പുലർച്ചെയാണ്‌ പാണവള്ളി – പൂത്തോട്ട സർവീസ്‌ നടത്തിയിരുന്ന ഇതേ ബോട്ടിൽ വെങ്കിടേഷ് ജനിച്ചത്‌. പെരുമ്പളത്ത്‌ സ്ഥിരതാമസക്കാരായിരുന്നു അച്ഛൻ ബാബുവും അമ്മ ഷൈലയും. പുലർച്ചെ ഷൈലയ്‌ക്ക്‌ പ്രസവവേദന തുടങ്ങി. […]
Read more

രുചി വൈവിധ്യങ്ങളുടെ കലവറ ഒരുക്കി ഭക്ഷ്യ തൊഴിൽ മേള

മലപ്പുറം: വനിതകൾക്കുളള സൗജന്യ തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി രുചി വൈവിധ്യങ്ങളുടെ കലവറ ഒരുക്കി രാമപുരം മഹല്ല് ജുമാമസ്ജിദ് അങ്കണത്തിലെ ഭക്ഷ്യ മേള വേറിട്ട കാഴ്ചയായി . കേന്ദ്രസർക്കാറിന്റെ ജൻ ശിക്ഷൺ സൻസ്ഥാൻ മലപ്പുറവും, മഹല്ല് ജുമാ മസ്ജിദ് കമ്മിറ്റി അൽ ഇഹ്സാൻ  സർവ്വീസ് സെൻ്ററുമായി ചേർന്ന് നടപ്പിലാക്കുന്ന വനിതകൾക്കുളള സൗജന്യ തൊഴിൽ പരിശീലന പദ്ധതിയാണിത്. പദ്ധതിയുടെ ഒന്നാം ഘട്ട സമാപനത്തിന്റെ ഭാഗമായിട്ടാണ് പഠിതാക്കളുടെ നേതൃത്വത്തിൽ രുചി വൈവിധ്യങ്ങളുടെ കലവറ ഒരുക്കിയത്. മഹല്ല് കമ്മിറ്റി ഭാരവാഹികളും ജനപ്രതിനിധികളും നാട്ടുകാരും  […]
Read more

നാടിന്റെ അഭിമാനമായി മാറിയ പ്രതിഭകളെ ആദരിച്ചു

മലപ്പുറം: കടുങ്ങാത്തുകുണ്ടിലും സമീപ പ്രദേശങ്ങളിലും അക്കാദമിക മേഖലകളിലും തൊഴിൽ മത്സര പരീക്ഷാ രംഗങ്ങളിലും മികച്ച വിജയങ്ങൾ നേടിയ പ്രതിഭകൾക്ക് കടുങ്ങാത്ത്കുണ്ട് ക്രസന്റ് സെന്ററും മൈൽസും ചേർന്ന് അനുമോദനയോഗം സംഘടിപ്പിച്ചു. കുറുക്കോളി മൊയ്തീൻ എംഎൽഎ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആസ്റ്റർ മിംസ് ഡയറക്ടർ എൻജിനീയർ അഹമ്മദ് മൂപ്പൻ മുഖ്യാതിഥിയായി. പ്രതിഭകൾക്ക് അഹമ്മദ് മൂപ്പന്റെ പ്രത്യേക ഉപഹാരവും നൽകി. പി എച്ച് ഡി നേടിയ ഡോ. വി അബ്ദുല്ലത്തീഫ്, ചാർട്ടേർഡ് അക്കൗണ്ടന്റായ നിസാർ പി കെ, കേന്ദ്രസർക്കാരിൽ ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ […]
Read more

തൊഴിൽ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ട്രാവൽസ് ഉടമ അറസ്റ്റിൽ

മലപ്പുറം :ഷെങ്കൻ രാജ്യങ്ങളിലേക്ക് തൊഴിൽ വിസ വാഗ്ദാനം ചെയ്തു പലരിൽ നിന്നായി ഒന്നരക്കോടി രൂപയോളം തട്ടിയെടുത്ത കേസിൽ ട്രാവൽസ് ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ കാറൽമണ്ണ 29–ാം മൈലിൽ കുന്നത്തൊടി വീട്ടിൽ ഹുസൈനെ (34) ആണ് അറസ്റ്റ് ചെയ്തത്. വലമ്പൂർ അരഞ്ഞിക്കൽ സുധീഷ് (27) നൽകിയ പരാതിയിലാണ് അറസ്റ്റ്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പൊലീസിന് വ്യക്തമായി. വിവരം അറിഞ്ഞതോടെ സമാന തട്ടിപ്പിന് ഇരയായ ഒട്ടേറെപ്പേർ പൊലീസിൽ പരാതി നൽകി. ജില്ലയ്ക്ക് […]
Read more

‘ദിശ’ വിദ്യാഭ്യാസ പ്രദർശനം കോട്ടയത്ത് നവംബർ 20 മുതൽ

കോട്ടയം: ​കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് & അഡോളസെൻ്റ് കൗൺസിലിംഗ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ ‘ദിശ’ എന്ന പേരിൽ ഉന്നത വിദ്യാഭ്യാസ പ്രദർശനം സംഘടിപ്പിക്കുന്നു. 2025 നവംബർ 20 മുതൽ 24 വരെ കോട്ടയത്തെ നെയ്റ്റിംഗ് സ്റ്റേഡിയത്തിലാണ് പ്രദർശനം നടക്കുക. കരിയർ സെമിനാറുകൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, കരിയർ കൗൺസിലിംഗ് എന്നിവ പ്രദർശനത്തിൻ്റെ പ്രധാന ആകർഷണങ്ങളാണ്. ഇതിനോടനുബന്ധിച്ച് അഭിരുചി പരീക്ഷയും നടത്തുന്നുണ്ട്. ഈ പ്രദർശനത്തിലേക്കുള്ള പ്രവേശനം […]
Read more

Recent News

Advertisement
WhiteswanTV Footer