Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Lifestyle

വ്യാജ മദ്യത്തിനെതിരെ കർശന നടപടി: ജില്ലയിൽ സംയുക്ത പരിശോധനയ്ക്ക് കളക്ടറുടെ നിർദ്ദേശം

കോട്ടയം: ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് ജില്ലയിൽ അനധികൃത മദ്യനിർമാണവും വിതരണവും തടയുന്നതിനായി എക്സൈസ്, പോലീസ് വകുപ്പുകളുടെ സംയുക്ത പരിശോധന നടത്താൻ ജില്ലാ കളക്ടർ ചേതൻകുമാർ മീണ നിർദ്ദേശം നൽകി. വ്യാജമദ്യ നിർമാണവും വിതരണവും തടയുന്നതിനായി രൂപീകരിച്ച ജനകീയ സമിതിയുടെ ജില്ലാതല യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശോധനകൾ നടത്തുമ്പോൾ പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും ബുദ്ധിമുട്ടുണ്ടാകാത്ത വിധം വേണം നടപടികൾ സ്വീകരിക്കാനെന്നും കളക്ടർ പ്രത്യേകം നിർദ്ദേശിച്ചു. ആഘോഷക്കാലത്തെ ലഹരി ഉപയോഗം തടയുന്നതിനായി ജില്ലയിലും താലൂക്ക് അടിസ്ഥാനത്തിലും 24 മണിക്കൂറും […]
Read more

സാമൂഹിക പ്രവർത്തക ദീപ റാണിക്ക് ഇന്റർനാഷണൽ എംപവേർഡ് വുമൺ ഐക്കൺ അവാർഡ്

കോട്ടയം: സാമൂഹിക ക്ഷേമ-ജീവകാരുണ്യ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കുമരകം സ്വദേശിനി ദീപ റാണിക്ക് ഇന്റർനാഷണൽ എംപവേർഡ് വുമൺ ഐക്കൺ അവാർഡ് ലഭിച്ചു. നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ആന്റി കറക്ഷൻസ് ഫോഴ്സ് ഏർപ്പെടുത്തിയ ഈ പുരസ്കാരം, കഴിഞ്ഞ മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് എറണാകുളം പി.ഡബ്ല്യു.ഡി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് റിട്ടയേർഡ് ചീഫ് ജസ്റ്റിസ് ഗോപിനാഥനിൽ നിന്ന് അവർ ഏറ്റുവാങ്ങി. നിലവിൽ പെരിന്തൽമണ്ണ പി.ഡബ്ല്യു.ഡി ജൂനിയർ സൂപ്രണ്ടായി സേവനമനുഷ്ഠിക്കുന്ന ദീപ റാണി, ഔദ്യോഗിക തിരക്കുകൾക്കിടയിലും സാമൂഹിക […]
Read more

ദുബൈയിൽ വിഎപിഎ അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കപ്പെട്ടു

കോഴിക്കോട്: ദുബൈ ഇമാറാത്തിലെ വാഴക്കാടൻ പ്രവാസികളുടെ കൂട്ടായ്മയായ വാപ (VAPA) അസോസിയേഷൻ 2025–2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഒ.പി. ജബ്ബാർ മുണ്ടുമുഴിയെ പ്രസിഡന്റായും, സി.കെ. മൻസൂർ വാഴക്കാടിനെ ജനറൽ സെക്രട്ടറിയായും, സി.കെ.സി. റഫീഖിനെ ട്രഷററായും തിരഞ്ഞെടുത്തു. സലാം അയങ്കുടി ജനറൽ കൺവീനറായാണ് പുതിയ കമ്മിറ്റിയിൽ ചുമതലയേറ്റത്. ലബീബ് അൽ ബർഷ ചെയർമാനായും, അമീൻ പൂവ്വാടി കൺവീനറായും വാപ സ്പോർട്സ് വിംഗും രൂപീകരിച്ചു. റഹ്മാൻ കുറുങ്ങോട്ടിൽ, ഷെഫിൻ വട്ടപ്പാറ എന്നിവർ വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടു. സുകുമാരൻ (ആർട്സ്), […]
Read more

ഇൻഷുറൻസ് മേഖലയിലെ എഫ്ഡിഐ വർദ്ധന പിൻവലിക്കണം: എഐഐഇഎ

കോഴിക്കോട്: ഇൻഷുറൻസ് മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്.ഡി.ഐ.) പരിധി നൂറ് ശതമാനമായി ഉയർത്താനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനം പിൻവലിക്കണമെന്ന് ഓൾ ഇന്ത്യ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ (എഐഐഇഎ) ആവശ്യപ്പെട്ടു.​ ഇൻഷുറൻസ് നിയമ ഭേദഗതി ബില്ലിനുള്ള അനുമതിയുൾപ്പെടെയുള്ള കോർപറേറ്റ് അനുകൂല സാമ്പത്തിക പരിഷ്കരണങ്ങൾക്കാണ് മോദി മന്ത്രിസഭ അംഗീകാരം നൽകിയത്. 1938-ലെ ഇൻഷുറൻസ് നിയമം, 1956-ലെ എൽ.ഐ.സി. നിയമം, 1999-ലെ ഐ.ആർ.ഡി.എ. നിയമം എന്നിവ ഭേദഗതി ചെയ്യാനുള്ള അപകടകരമായ നിർദേശമാണിതെന്നാണ് എഐഐഇഎയുടെ നിലപാട്.​ ഈ നീക്കത്തിന്റെ ലക്ഷ്യം കോർപറേറ്റ് […]
Read more

രാജ്യവ്യാപക സെൻസസിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ

കോഴിക്കോട്: 2027ലെ രാജ്യവ്യാപക സെൻസസിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭായോഗം. ഡിജിറ്റൽ സാധ്യതകൾ ഉപയോഗിച്ച് നടപ്പിലാക്കുന്ന ആദ്യ സെൻസസാണിത്. ഇതിനായി 11,718.24 കോടി രൂപയാണ് നീക്കിവെയ്ക്കുക. 2011ലാണ് അവസാനമായി രാജ്യവ്യാപകമായി സെൻസസ് നടത്തിയത്. കോവിഡ് കാരണമാണ് 2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് മാറ്റിവയ്ക്കേണ്ടിവന്നിരുന്നു . 2027 ലെ സെൻസസ് ഇന്ത്യയുടെ 16-ാമത് സെൻസസും സ്വാതന്ത്ര്യത്തിനു ശേഷമുള്ള എട്ടാമത്തെ സെൻസസുമായിരിക്കും. രാജ്യത്തെ ജനങ്ങളുടെ ഭവനം, സൗകര്യങ്ങൾ, ജനസംഖ്യാശാസ്‌ത്രം, വിദ്യാഭ്യാസം, സാമ്പത്തിക പ്രവർത്തനങ്ങൾ, കുടിയേറ്റം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ ഗ്രാമ, പട്ടണ, […]
Read more

മനുഷ്യാവകാശ ദിനത്തിൽ ലഹരിവിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

കോട്ടയം: മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് (2025 ഡിസംബർ 10) എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷൻ, ലീഗൽ സർവീസ് അതോറിറ്റി കോട്ടയം, നാട്ടകം പോളി ടെക്നിക് നാഷണൽ സർവീസ് സ്കീം എന്നിവയുമായി സഹകരിച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. “മയക്കുമരുന്ന് രഹിത നവകേരളം പ്രതിരോധവും, പ്രതീക്ഷകളും” എന്നതായിരുന്നു സെമിനാറിന്റെ വിഷയം. നാട്ടകം പോളിടെക്നിക്കിൽ നടന്ന യോഗത്തിൽ പ്രിൻസിപ്പൽ ആശ എൻ.ഡി അധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ എം.കെ. പ്രസാദ് സെമിനാർ ഉദ്ഘാടനം ചെയ്തു. വിമുക്തി, ഡി അഡിക്ഷൻ […]
Read more

ഏറ്റുമാനൂരിൽ വിദ്യാർഥികൾക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം; സ്കൂളിന് അവധി പ്രഖ്യാപിച്ചു

കോട്ടയം: ഏറ്റുമാനൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ പതിനൊന്ന് വിദ്യാർഥികൾക്കും ഒരധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ചു. പോളിങ് ബൂത്തായി ഉപയോഗിച്ചിരുന്ന ക്ലാസ് മുറിയിൽ ഇരുന്നവർക്കാണ് ചൊറിച്ചിലും ശ്വാസതടസ്സവും അടക്കമുള്ള അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഉടൻ തന്നെ വിദ്യാർഥികളെ ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഈ ക്ലാസ് മുറിയിൽ കയറിയ മറ്റ് ചില അധ്യാപകർക്കും സമാനമായ ബുദ്ധിമുട്ടുകൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്. ദേഹാസ്വാസ്ഥ്യത്തിന് കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും, മുൻകരുതൽ നടപടിയുടെ ഭാഗമായി അധികൃതർ സ്കൂളിന് ഇന്ന് അവധി […]
Read more

വിനോദസഞ്ചാരികളുടെ പറുദീസയായി കുമരകം; ബുക്കിങ്ങുകൾ പൂർണ്ണം

കോട്ടയം: സംസ്ഥാനത്തെ ഏറ്റവും കൂടുതൽ സന്ദർശിക്കപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ കുമരകത്ത് ടൂറിസം സീസൺ സജീവമായി. ലോക ടൂറിസം ഭൂപടത്തിലെ പ്രധാന സ്ഥലങ്ങളിലൊന്നായ ഇവിടേക്ക് വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചുവെന്നത് ശ്രദ്ധേയമാണ്. നിലവിൽ ആഭ്യന്തര ടൂറിസ്റ്റുകളേക്കാൾ കൂടുതൽ വിദേശ വിനോദസഞ്ചാരികളാണ് നിത്യേന കുമരകത്ത് എത്തുന്നത്. സഞ്ചാരികളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന കുമരകത്തെ ഹോട്ടലുകളിലും ഹോംസ്റ്റേകളിലുമുൾപ്പെടെ ബുക്കിങ് ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു. എത്തുന്ന വിനോദസഞ്ചാരികളിൽ ഭൂരിഭാഗവും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും, ഈ മാസം വിദേശ രാജ്യങ്ങളിൽനിന്നുള്ളവരുടെ വിവാഹച്ചടങ്ങുകൾക്ക് […]
Read more

ജനസാഗരമായി പാലാ ഫുഡ് ഫെസ്റ്റിന് സമാപനം

കോട്ടയം : പാലാ ജൂബിലിയോടനുബന്ധിച്ച് പുഴക്കര മൈതാനിയിൽ ആരംഭിച്ച ഫുഡ് ഫെസ്റ്റിന് ഇന്ന് സമാപനമായി. പാലായ്ക്ക് ആഘോഷത്തിൻ്റെ പുതുരാവുകൾ സമ്മാനിച്ചുകൊണ്ട്, നിലയ്ക്കാത്ത ജനപ്രവാഹമാണ് ഫുഡ് ഫെസ്റ്റിലേക്ക് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. വിവിധ രുചികളാൽ സമൃദ്ധമായ ഭക്ഷ്യമേളയിൽ ഇരിക്കാൻ ഇടമില്ലാത്ത വിധം കുടുംബങ്ങൾ ഒഴുകിയെത്തി. യുവതലമുറയെ ആകർഷിച്ച് ഡിജെ നൈറ്റുകൾ അരങ്ങേറിയപ്പോൾ പുഴക്കര മൈതാനി ആവേശത്തിമിർപ്പിലായി. പ്രധാന പെരുന്നാൾ ദിവസമായ ഇന്ന് ജനനിബിഡമായ അന്തരീക്ഷത്തിലാണ് പാലാ ഫുഡ് ഫെസ്റ്റ് പരിപാടികൾക്ക് തിരശ്ശീല വീഴുന്നത്.
Read more

ദേശീയ കടുവ കണക്കെടുപ്പ് ഇന്ന് അവസാനിക്കും

കാസർഗോഡ്: ഡിസംബർ ഒന്ന് മുതൽ ജില്ലയിൽ ആരംഭിച്ച ദേശീയ കടുവ കണക്കെടുപ്പിന് ഇന്ന് സമാപനം. കേരളത്തിലെ വനമേഖലയിൽ 684 ബ്ലോക്കുകളിലായിട്ടാണ് കണക്കെടുപ്പ് നടത്തുന്നത്. ജില്ലയിൽ ആറു ബ്ലോക്കുകളിലായി എട്ട് – ദിന പ്രോട്ടോകോൾ കണക്കെടുപ്പ് നടത്തി. ഒന്നാംദിവസം മുതൽ മൂന്നാം ദിവസം വരെ നിർദ്ദിഷ്ട ബ്ലോക്കുകളിൽ സസ്യഭുക്കുകളുടേയും, മാംസ ഭുക്കുകളുടെയും സാന്നിദ്ധ്യവും അവയുടെ കാൽപാടുകളും വിസർജ്ജ്യവും ചുരണ്ടൽ അടയാളങ്ങളും ഗന്ധങ്ങൾ, മരങ്ങളിലുള്ള നഖ പാടുകൾ മരങ്ങളിൽ മൃഗങ്ങൾ ഉരസിയ പാടുകൾ, ശബ്ദസൂചനകൾ, നേരിട്ടുള്ള നീരീക്ഷണം എന്നിവയെ അടിസ്ഥാനമാക്കിയാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix