Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Local

ബിജെപി ചാലക്കുടി ഏരിയ കമ്മിറ്റി അംഗവും 10 സഹ പ്രവര്‍ത്തകരും  കോണ്‍ഗ്രസില്‍  ചേര്‍ന്നു

തൃശ്ശൂർ: ബിജെപി ചാലക്കുടി ഏരിയ കമ്മിറ്റിയംഗവും പത്തോളം സഹ പ്രവര്‍ത്തകരും ബിജെപി  വിട്ട് കോണ്‍ഗ്രസില്‍  ചേര്‍ന്നു. എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ബിജെപി നേതാവ് പ്രദീപ് പറമ്പിക്കാടന് മെമ്പര്‍ഷിപ്പ് നല്‍കി സ്വീകരിച്ചു. പത്തോളം സഹപ്രവര്‍ത്തകരും   അവരുടെ വീട്ടുകാരുമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. വരും ദീവസങ്ങളില്‍ നിരവധി പ്രവര്‍ത്തകരും  ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തയ്യാറെടുത്തിരിക്കുകയാണെന്ന് പ്രദീപ് പറമ്പിക്കാടന്‍ പറഞ്ഞു. നേതൃത്വവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് രാജിക്ക് കാരണമെന്ന് പ്രദീപ്  അഭിപ്രായപ്പെട്ടു. നഗരസഭ ചെയര്‍മാന്‍ ഷിബു […]
Read more

യു പോക്കറിന് ഫറോക്ക് ഏരിയ കമ്മിറ്റിയുടെ ഉജ്ജ്വല സ്വീകരണം

കോഴിക്കോട്: സംസ്ഥാന സർക്കാറിന്റെ ജനക്ഷേമ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായും, മുസ്ലിംലീഗിന്റെ നയപരമായ നിലപാടുകളിലുള്ള വിയോജിപ്പുകൾ പ്രകടിപ്പിച്ചും പാർട്ടി വിട്ട മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും എസ്ടിയു സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന യു പോക്കറിന് സിപിഐ എം ഫറോക്ക് ഏരിയാ കമ്മിറ്റി ഉജ്ജ്വലമായ സ്വീകരണം നൽകി. ചെറുവണ്ണൂരിലെ ഏരിയാ കമ്മിറ്റി ആസ്ഥാനമായ എം. വാസു സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ, യു. പോക്കറിനെ ഏരിയാ സെക്രട്ടറി ടി. രാധാഗോപി രക്തഹാരമണിയിച്ച് സ്വീകരിച്ചു. സിപിഐ എം ഏരിയാ കമ്മിറ്റി അംഗങ്ങളായ പി. […]
Read more

പാലാ-പൊൻകുന്നം റോഡ് മരണക്കെണിയാകുമോ? പുനരുദ്ധാരണത്തിന് ശേഷം അപകടഭീഷണി വർധിച്ചതായി പരാതി

കോട്ടയം: ശബരിമല തീർത്ഥാടന കാലം വീണ്ടും ആരംഭിച്ചതോടെ പാലാ-പൊൻകുന്നം റോഡിന്റെ ശോചനീയാവസ്ഥ യാത്രക്കാർക്ക് ഭീഷണിയാകുന്നു. റോഡ് വികസനത്തിന്റെ ഭാഗമായി റീടാർ ചെയ്തെങ്കിലും റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തത് വൻ അപകടങ്ങൾക്ക് വഴിവെക്കുമെന്നാണ് ആശങ്ക. ടാറിങ്ങിന് ശേഷം റോഡിലെ ദിശാസൂചന വരകളും സീബ്രാ ക്രോസിംഗുകളും അടയാളപ്പെടുത്തിയിട്ടില്ല. റോഡ് ഉയർന്നപ്പോൾ ഇരുവശങ്ങളിലുമുണ്ടായ കുഴികൾ മണ്ണിട്ട് ലെവൽ ചെയ്യാത്തതും അപകട സാധ്യത വർദ്ധിപ്പിക്കുന്നു. ഇത് കൂടാതെ, നിരവധി അപകടങ്ങൾ ഉണ്ടായതിനെ തുടർന്ന് അപകടങ്ങൾ കുറയ്ക്കുന്നതിനായി വിളക്കും മരുതിങ്കൽ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന റബ്ബർ […]
Read more

പഠനത്തിലെ ‘ഡിസ്റ്റിങ്ങ്ഷൻ’ തിരഞ്ഞെടുപ്പിലും നേടാൻ; യുവ വിദ്യാർത്ഥിനി നേതാവ് അഞ്ചന തെരേസ് മാത്യു കിഴപറയാറിൽ അങ്കം കുറിക്കുന്നു

കോട്ടയം : മീനച്ചിൽ പഞ്ചായത്തിലെ കിഴപറയാർ വാർഡിൽ, മത്സരരംഗത്തേക്ക് , 21 വയസുകാരിയായ വിദ്യാർത്ഥി നേതാവ് അഞ്ചന തെരേസ് മാത്യു അരങ്ങേറുന്നു. വെട്ടത്ത് ജി. ബേബിയുടെ മകളായ അഞ്ചനയുടെ പ്രവേശനം വാർഡിൽ പുതുമയുടെ ചുവടുവെയ്പ്പായി കണക്കാക്കപ്പെടുന്നു. കേരള കോൺഗ്രസ് (എം)-ൻ്റെ വിദ്യാർത്ഥി വിഭാഗമായ കെ.എസ്.സി-യുടെ മണ്ഡലം സെക്രട്ടറിയായ അഞ്ചന പാലാ സെൻ്റ് തോമസ് കോളേജിൽ മലയാളം ബിരുദ വിദ്യാർത്ഥിനിയാണ്. ഹിന്ദിയിലും ബിരുദം നേടിയിട്ടുണ്ട്. മറ്റ് യുവജന സംഘടനകളിലും സജീവ പ്രവർത്തകയാണ്. മുൻ ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന സണ്ണി വെട്ടം, […]
Read more

കോഴിക്കോട് ജില്ലാ മിനി അത്‌ലറ്റിക് മീറ്റിന് തുടക്കമായി

കോഴിക്കോട്: ജില്ലാ മിനി പ്രമോഷൻ അത്‌ലറ്റിക് മീറ്റിന് കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ചു. രണ്ടുദിവസമായി നടക്കുന്ന ജില്ലാ മിനി മീറ്റിന്റെ ഉദ്ഘാടന സെഷനിൽ ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ വൈസ് പ്രസിഡൻറ് നോബിൾ കുര്യാക്കോസ് സ്വാഗതം പറഞ്ഞു . കോഴിക്കോട് ജില്ല അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ എം ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷൻ പ്രസിഡൻറ് മെഹൂറൂഫ് മണലോടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംസ്ഥാന അത്‌ലറ്റിക് അസോസിയേഷൻ മെമ്പർമാരായ വി.കെ തങ്കച്ചൻ, പ്യാരിൻ എബ്രഹാം, […]
Read more

പ്രചാരണത്തിൽ സജീവമായി വൈഷ്ണ

തിരുവനന്തപുരം: കോർപറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിനെ വോട്ടർ പട്ടികയിൽനിന്നു വെട്ടിയപ്പോൾ അതിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ കോൺഗ്രസ് നടത്തിയത് മുൻപെങ്ങും കണ്ടിട്ടിട്ടില്ലാത്തത്ര ചടുലമായ നീക്കങ്ങൾ. നാളെത്തന്നെ ഹിയറിങ് നടത്തി തീരുമാനമെടുക്കണമെന്ന ഹൈക്കോടതി നിർദേശത്തിന് പിന്നാലെ പ്രചാരണത്തിൽ വീണ്ടും വൈഷ്ണ സജീവമായി. പരാതി ഫയൽ ചെയ്യാൻ കൊച്ചിയിൽ പോയി മടങ്ങിയെത്തിയ വൈഷ്ണ ഇന്നലെ വൈകിട്ട് മുതൽ കുറവൻകോണം ജംക്‌ഷനിൽ പ്രചാരണത്തിനിറങ്ങി. സിപിഎം പരാതി നൽകിയിരുന്നതിനാൽ വോട്ടർ പട്ടികയിൽ വൈഷ്ണയുടെ പേരുണ്ടോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. […]
Read more

എത്തിക്കൽ മെഡിക്കൽ ഫോറം സ്ഥാപക പ്രസിഡന്റ് ഡോ. അബൂബക്കർ ഹാജി അന്തരിച്ചു

കോഴിക്കോട്: എത്തിക്കൽ മെഡിക്കൽ ഫോറം സ്ഥാപക പ്രസിഡന്റും ആരോഗ്യവകുപ്പിൽ റിട്ടയേർഡ് അഡിഷണൽ ഡയറക്ടറുമായ രാമനാട്ടുകര സ്വദേശി ഡോ. അബൂബക്കർ ഹാജി അന്തരിച്ചു. രാമനാട്ടുകരയിൽ ആരോഗ്യരംഗത്തും സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായ വ്യക്തിയായിരുന്നു ഡോ. അബൂബക്കർ ഹാജി. ആരോഗ്യവകുപ്പിലെ ഉയർന്ന പദവികൾക്ക് പുറമെ, ജനറൽ ഫിസിഷ്യനായും അറിയപ്പെട്ടിരുന്നു.​ രാമനാട്ടുകരയിലെ പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാന്ത്വനം സൗജന്യ പ്രമേഹ ക്ലിനിക്കും അബൂബക്കർ ഹാജി നടത്തിയിരുന്നു. മയ്യത്ത് നമസ്കാരം ഇന്ന് ഉച്ചക്ക് 12.30 ന് ചെമ്മലിൽ മസ്ജിദിൽ നടക്കും.​പരേതയായ ഖദീജയാണ് […]
Read more

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

പാലക്കാട്: എലപ്പുള്ളിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിയുടെ നാമ നിർദ്ദേശ പത്രിക സമർപ്പണത്തിനു ശേഷം വീട്ടിൽ തിരിച്ചെത്തിയ ശിവകുമാർ ആണ് മരിച്ചത്. ഡിവൈഎഫ്ഐ എലപ്പുള്ളി വെസ്റ്റ് മേഖല കമ്മിറ്റി അംഗവും പി കെ എസ് വില്ലേജ് കമ്മിറ്റി അംഗവുമാണ് ശിവകുമാർ. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് സമീപവാസിയാണ് വീടിനു സമീപത്തെ പറമ്പിലെ മരക്കൊമ്പിൽ ശിവകുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. തിങ്കളാഴ്ച എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ വാർഡ് 19 ൽ പാർട്ടി നിർദ്ദേശിച്ച […]
Read more

തമ്മിലടി ശക്തം; കോൺഗ്രസ്‌ സ്ഥാനാർഥി പട്ടിക വൈകുന്നു

കണ്ണൂർ : തലശ്ശേരി നഗരസഭയിലെ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കൽ വൈകുന്നു. സംഘത്തിന്റെ ഒരു വിഭാഗം ആഭ്യന്തര വിയോജിപ്പ് പ്രകടിപ്പിച്ചതാണ് വൈകിപ്പിക്കുന്ന പ്രധാന കാരണം. അർഹമായ പരിഗണന വേണമെന്ന ആവശ്യവുമായി യുവജന സംഘടനകളും മഹിളാ കോൺഗ്രസ്സും രംഗത്ത് വന്നത് നേതൃത്വത്തിന് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കി കഴിഞ്ഞ തവണ ബിജെപി പിടിച്ചെടുത്ത ഇല്ലിക്കുന്ന് വാർഡിൽ നിലവിലെ കുയ്യാലി വാർഡ് കൗൺസിലർ പ്രാശാന്തിനെയാണ് കോൺഗ്രസ് പരിഗണിക്കുന്നത്. അതേസമയം എൽഡിഎഫ് മുഴുവൻ സ്ഥാനാർഥിപ്പട്ടികയും പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനം സജീവമാക്കിയിട്ടുണ്ട്. മുസ്ലിം ലീഗ്, ബിജെപി, വെൽഫെയർ […]
Read more

തിരുവനന്തപുരത്ത് ബാങ്കിന് ബോംബ് ഭീഷണി

തിരുവനന്തപുരം: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ വിഴിഞ്ഞം മുക്കോല ശാഖയില്‍ ബോംബ് ഭീഷണി. ബാങ്ക് തകര്‍ക്കുമെന്നു പറഞ്ഞ് രാവിലെ ഏഴു മണിക്കാണ് ഇ-മെയില്‍ സന്ദേശം ലഭിച്ചത്. പത്തു മണിയോടെയാണ് ബോംബ് സ്ഫോടനമുണ്ടാകുമെന്ന് ഭീഷണി ഉയർന്നത് ബാങ്ക് അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് എത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഭീഷണി സന്ദേശത്തില്‍ എല്‍ടിടിഇ പരാമര്‍ശമുണ്ടെന്നാണു സൂചന. ഇതേ കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന എംഎസ് സി ഷിപ്പിങ് കമ്പനിയുടെ ഓഫിസിലും പൊലീസ് പരിശോധന നടത്തി. ranjanbabu@underworld.dog എന്ന […]
Read more
Advertisement
WhiteswanTV Footer