Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Local

പ്രചാരണത്തിൽ സജീവമായി വൈഷ്ണ

തിരുവനന്തപുരം: കോർപറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിനെ വോട്ടർ പട്ടികയിൽനിന്നു വെട്ടിയപ്പോൾ അതിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ കോൺഗ്രസ് നടത്തിയത് മുൻപെങ്ങും കണ്ടിട്ടിട്ടില്ലാത്തത്ര ചടുലമായ നീക്കങ്ങൾ. നാളെത്തന്നെ ഹിയറിങ് നടത്തി തീരുമാനമെടുക്കണമെന്ന ഹൈക്കോടതി നിർദേശത്തിന് പിന്നാലെ പ്രചാരണത്തിൽ വീണ്ടും വൈഷ്ണ സജീവമായി. പരാതി ഫയൽ ചെയ്യാൻ കൊച്ചിയിൽ പോയി മടങ്ങിയെത്തിയ വൈഷ്ണ ഇന്നലെ വൈകിട്ട് മുതൽ കുറവൻകോണം ജംക്‌ഷനിൽ പ്രചാരണത്തിനിറങ്ങി. സിപിഎം പരാതി നൽകിയിരുന്നതിനാൽ വോട്ടർ പട്ടികയിൽ വൈഷ്ണയുടെ പേരുണ്ടോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. […]
Read more

എത്തിക്കൽ മെഡിക്കൽ ഫോറം സ്ഥാപക പ്രസിഡന്റ് ഡോ. അബൂബക്കർ ഹാജി അന്തരിച്ചു

കോഴിക്കോട്: എത്തിക്കൽ മെഡിക്കൽ ഫോറം സ്ഥാപക പ്രസിഡന്റും ആരോഗ്യവകുപ്പിൽ റിട്ടയേർഡ് അഡിഷണൽ ഡയറക്ടറുമായ രാമനാട്ടുകര സ്വദേശി ഡോ. അബൂബക്കർ ഹാജി അന്തരിച്ചു. രാമനാട്ടുകരയിൽ ആരോഗ്യരംഗത്തും സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായ വ്യക്തിയായിരുന്നു ഡോ. അബൂബക്കർ ഹാജി. ആരോഗ്യവകുപ്പിലെ ഉയർന്ന പദവികൾക്ക് പുറമെ, ജനറൽ ഫിസിഷ്യനായും അറിയപ്പെട്ടിരുന്നു.​ രാമനാട്ടുകരയിലെ പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാന്ത്വനം സൗജന്യ പ്രമേഹ ക്ലിനിക്കും അബൂബക്കർ ഹാജി നടത്തിയിരുന്നു. മയ്യത്ത് നമസ്കാരം ഇന്ന് ഉച്ചക്ക് 12.30 ന് ചെമ്മലിൽ മസ്ജിദിൽ നടക്കും.​പരേതയായ ഖദീജയാണ് […]
Read more

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

പാലക്കാട്: എലപ്പുള്ളിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിയുടെ നാമ നിർദ്ദേശ പത്രിക സമർപ്പണത്തിനു ശേഷം വീട്ടിൽ തിരിച്ചെത്തിയ ശിവകുമാർ ആണ് മരിച്ചത്. ഡിവൈഎഫ്ഐ എലപ്പുള്ളി വെസ്റ്റ് മേഖല കമ്മിറ്റി അംഗവും പി കെ എസ് വില്ലേജ് കമ്മിറ്റി അംഗവുമാണ് ശിവകുമാർ. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് സമീപവാസിയാണ് വീടിനു സമീപത്തെ പറമ്പിലെ മരക്കൊമ്പിൽ ശിവകുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. തിങ്കളാഴ്ച എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ വാർഡ് 19 ൽ പാർട്ടി നിർദ്ദേശിച്ച […]
Read more

തമ്മിലടി ശക്തം; കോൺഗ്രസ്‌ സ്ഥാനാർഥി പട്ടിക വൈകുന്നു

കണ്ണൂർ : തലശ്ശേരി നഗരസഭയിലെ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കൽ വൈകുന്നു. സംഘത്തിന്റെ ഒരു വിഭാഗം ആഭ്യന്തര വിയോജിപ്പ് പ്രകടിപ്പിച്ചതാണ് വൈകിപ്പിക്കുന്ന പ്രധാന കാരണം. അർഹമായ പരിഗണന വേണമെന്ന ആവശ്യവുമായി യുവജന സംഘടനകളും മഹിളാ കോൺഗ്രസ്സും രംഗത്ത് വന്നത് നേതൃത്വത്തിന് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കി കഴിഞ്ഞ തവണ ബിജെപി പിടിച്ചെടുത്ത ഇല്ലിക്കുന്ന് വാർഡിൽ നിലവിലെ കുയ്യാലി വാർഡ് കൗൺസിലർ പ്രാശാന്തിനെയാണ് കോൺഗ്രസ് പരിഗണിക്കുന്നത്. അതേസമയം എൽഡിഎഫ് മുഴുവൻ സ്ഥാനാർഥിപ്പട്ടികയും പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനം സജീവമാക്കിയിട്ടുണ്ട്. മുസ്ലിം ലീഗ്, ബിജെപി, വെൽഫെയർ […]
Read more

തിരുവനന്തപുരത്ത് ബാങ്കിന് ബോംബ് ഭീഷണി

തിരുവനന്തപുരം: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ വിഴിഞ്ഞം മുക്കോല ശാഖയില്‍ ബോംബ് ഭീഷണി. ബാങ്ക് തകര്‍ക്കുമെന്നു പറഞ്ഞ് രാവിലെ ഏഴു മണിക്കാണ് ഇ-മെയില്‍ സന്ദേശം ലഭിച്ചത്. പത്തു മണിയോടെയാണ് ബോംബ് സ്ഫോടനമുണ്ടാകുമെന്ന് ഭീഷണി ഉയർന്നത് ബാങ്ക് അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് എത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഭീഷണി സന്ദേശത്തില്‍ എല്‍ടിടിഇ പരാമര്‍ശമുണ്ടെന്നാണു സൂചന. ഇതേ കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന എംഎസ് സി ഷിപ്പിങ് കമ്പനിയുടെ ഓഫിസിലും പൊലീസ് പരിശോധന നടത്തി. ranjanbabu@underworld.dog എന്ന […]
Read more

വാഹനമിടിപ്പിച്ച് മാലകവരാൻ ശ്രമിച്ച യുവാവ് പിടിയിൽ

കോഴിക്കോട്: പന്തീരങ്കാവിൽ സ്ത്രീയും മകളും സഞ്ചരിച്ച സ്കൂട്ടർ ഇടിച്ച് തള്ളിയിട്ട് മാലകവർച്ചക്ക് ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. കല്ലായി പുളിക്കൽ വീട്ടിൽ ആദിൽ മുഹമ്മതാണ് പിടിയിലായത്. പന്തീരങ്കാവ് മണക്കടവ് പാറക്കണ്ടി മീത്തൽ നാരായണി അപ്പാർട്ട്മെന്റ് സമീപത്ത് വെച്ച് ശനിയാഴ്ച രാവിലെ 9 മണിയോടെയാണ് ബൈക്കിൽ വന്ന യുവാവ് മാല പിടിച്ചുപറിക്കാൻ ശ്രമിച്ചത്. പന്തീരങ്കാവ് മണക്കടവ് ഊരാട്ടുകുന്ന് നൂഞ്ഞിയിൽ മേത്തൽ പ്രസീതയും മകളും സ്കൂട്ടറിൽ പോകുമ്പോഴാണ് പ്രതി ഇവരെ ഇടിച്ചു വീഴ്ത്തിയത്. തെറിച്ചുവീണ പ്രസീത മാല പൊട്ടിക്കാൻ ശ്രമിക്കുന്ന […]
Read more

ജോലിഭാരം സമ്മർദം കുറയ്ക്കണം; പ്രതിഷേധിച്ച് ബിഎൽഒമാർ

തിരുവനന്തപുരം: ബിഎൽഒ അനീഷ് ജോർജിന്റെ മരണത്തിനു പിന്നാലെ,  ജോലിഭാരവും സമ്മർദവും ലഘൂകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ബിഎൽഒമാർ സംസ്ഥാന വ്യാപകമായി പ്രതിഷേധവും പണിമുടക്കും നടത്തി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസിലേക്കും പ്രതിഷേധ പ്രകടനം നടത്തി.  കേരള എൻജിഒ അസോസിയേഷൻ   മാർച്ച് കെപിസിസി വർക്കിങ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. ഒരു മാസം കൊണ്ട് പൂർത്തിയാക്കാൻ കഴിയുന്നതല്ല എസ്ഐആറെന്നും ഇക്കാര്യം ബോധ്യപ്പെട്ടിട്ടും നിലപാട് മാറ്റാൻ കമ്മിഷൻ തയാറാവുന്നില്ലെന്നും വിഷ്ണുനാഥ് കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് എ.എം.ജാഫർ ഖാൻ അധ്യക്ഷത വഹിച്ചു. […]
Read more

നെയ്യാറ്റിൻകരയിൽ ചെമ്പല്ലി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; കുട്ടികൾ അടക്കം 35 പേർ ചികിത്സയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുട്ടികൾ അടക്കം 35 പേർ  ഭക്ഷ്യവിഷബാധയെത്തുടർന്ന് ചികിത്സയിൽ. ചെമ്പല്ലി മീൻ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. പ്രദേശത്തെ വിവിധ മാര്‍ക്കറ്റുകളില്‍ നിന്നും മീന്‍ വാങ്ങിയവര്‍ക്കാണ് വിഷബാധയേറ്റത്. ദേഹാസ്വാസ്ഥ്യം ഉണ്ടായവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലും കാരക്കോണം മെഡിക്കൽ കോളജിലും നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലുമായി ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും നില ഗുരുതരമല്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇന്നലെ രാത്രിയോടുകൂടിയാണ് കുട്ടികളുൾപ്പടെയുള്ളവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. മീൻ പഴകിയതാണോ രാസവസ്തുക്കൾ കലർന്നിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ആരംഭിച്ചിട്ടുണ്ട്.
Read more

അമലോത്ഭവ ജൂബിലി തിരുനാൾ: പന്തലിന്റെ കാൽ നാട്ടു കർമ്മം നടത്തി

കോട്ടയം : പാലായുടെ ദേശീയോത്സവമായ അമലോത്ഭവ മാതാവിൻ്റെ ജൂബിലി തിരുനാളിന് മുന്നോടിയായി കത്തീഡ്രൽ പള്ളി അങ്കണത്തിൽ സ്ഥാപിക്കുന്ന പന്തലിന്റെ കാൽ നാട്ടു കർമ്മം വികാരി റവ. ഡോ. ഫാ. ജോസ് കാക്കല്ലിൽ നിർവഹിച്ചു. തിങ്കളാഴ്ച രാവിലെ 9.45-ന് പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷമായിരുന്നു ചടങ്ങ്. കത്തീഡ്രൽ പള്ളി വികാരി റവ. ഡോ. ഫാ. ജോസ് കാക്കല്ലിലിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ ഫാ. ജോസഫ് തടത്തിൽ, ഫാ. ജോർജ് മൂലേച്ചാലിൽ എന്നിവർ സഹ കാർമ്മികരായിരുന്നു. വികാരിമാരുടെയും, മൂന്ന് പള്ളികളുടെ കൈക്കാരൻമാരുടെയും, […]
Read more

അതിരപ്പിള്ളിയിൽ കാലിനു മുറിവേറ്റ് ചികിൽസിച്ചു വിട്ട കാട്ടുകൊമ്പന്റെ നില ഗുരുതരം

തൃശൂർ: അതിരപ്പിള്ളിയിൽ കാലിനു മുറിവേറ്റ് ചികിൽസിച്ചു വിട്ട കാട്ടു കൊമ്പന്റെ നില ഗുരുതരം. വനം വകുപ്പ് രണ്ടു പ്രാവശ്യം പിടികൂടി മയക്കു വെടി വെച്ച് വിട്ടയച്ച കാട്ടനയാണ് ഗുരുതര അവസ്ഥയിൽ കല്ലാല എസ്റ്റേറ് 13 ആം ബ്ലോക്കിലെ തോട്ടിൽ വീണ് കിടക്കുന്നത്.  സെപ്റ്റംബർ അവസാനത്തിലാണ് കാലടി പ്ലാന്റേഷൻ എണ്ണപ്പനത്തോട്ടത്തിൽ എരുമത്തടം ഭാഗത്ത് കാലിന് മുറിവേറ്റനിലയിൽ കാട്ടു കൊമ്പനെ കണ്ടത്. തുടർന്ന് വനം വകു പ്പ് ആനയെ മയക്കു വെടിവെച്ച് ചികിത്സ നൽകി വനത്തിലേക്ക് വിട്ടിരുന്നു. എന്നാൽ, ആനയുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix