Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Local

കോട്ടയം ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് പത്തിൽ ഏഴ് സ്ഥാനാർത്ഥികളും വനിതകളായി കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പാർട്ടി ചെയർമാനും എം.പി.യുമായ ജോസ് കെ. മാണിയാണ് പത്ത് സ്ഥാനാർത്ഥികളേയും പ്രഖ്യാപിച്ചത്. ജനപ്രതിനിധികളായും പൊതുപ്രവർത്തകരായും പരിചയസമ്പന്നരായ സ്ഥാനാർത്ഥികളെയാണ് എൽ.ഡി.എഫിനുവേണ്ടി രംഗത്തിറക്കിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ ഭാഗമായി കോട്ടയം ജില്ലയുടെ രാഷ്ടീയ ചിത്രം മാറ്റിമറിച്ച വിജയം മാറ്റമില്ലാതെ നിലനിർത്താൻ കേരളാ കോൺഗ്രസ് (എം) സർവ്വസജ്ജമാണെന്നും, ജില്ലയിൽ എൽ.ഡി.എഫ് ഇത്തവണയും മുന്നേറുക തന്നെ ചെയ്യുമെന്നും ജോസ് […]
Read more

വഞ്ചിയൂരും പട്ടത്തും ഇടത് ട്വിസ്റ്റ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ വഞ്ചിയൂർ വാർഡിൽ കൗൺസിലറായ ഗായത്രി ബാബു മാറുമ്പോൾ മത്സരത്തിന് എത്തുന്നത് പാളയം ഏരിയ സെക്രട്ടറിയും ഗായത്രിയുടെ പിതാവുമായ വഞ്ചിയൂർ ബാബു. കൗൺസിലർ ആയിരുന്ന വഞ്ചിയൂർ ബാബു 2020ൽ വാർഡ് വനിതാ സംവരണമായതോടെ സീറ്റ് മകൾക്ക് നൽകുകയായിരുന്നു. 2020ൽ ഗായത്രി ബാബു മേയർ ആയേക്കും എന്ന് അവസാന നിമിഷം വരെയും വലിയ തോതിലുള്ള പ്രചാരണമുണ്ടായിരുന്നു. മുതിർന്ന നേതാക്കളെല്ലാം തോറ്റ തിരഞ്ഞെടുപ്പിൽ പാർട്ടിയിലെ ഒരു വിഭാഗം ഗായത്രി ബാബുവിനെ മേയറാക്കാൻ വേണ്ടി ആണ് വാദിച്ചത്. സെക്രട്ടേറിയറ്റിന്റെ […]
Read more

കൊരട്ടി പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

തൃശ്ശൂർ: കൊരട്ടി പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.21 വാര്‍ഡുകളില്‍ 18 വാര്‍ഡുകളിലാണ് നിലവിൽ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. സീറ്റ് ധാരണയാവാത്ത 2,13,19 വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികള്‍ ആരെന്ന തീരുമാനം ഡിസിസി പ്രഖ്യാപിച്ചിട്ടില്ലെന്ന് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ.ആല്‍ബിന്‍ പൗലോസ് പറഞ്ഞു.വാര്‍ഡ് 1 മുരിങ്ങൂര്‍ ലീല സുബ്രഹ്മണ്യന്‍.3,. പാറക്കൂട്ടം സിജി സുരേഷ്,4 കോനൂര്‍ ഷാജു മുള്ളന്‍കുഴി,5 ചുനക്കര ബിജോയ് പാപ്പച്ചന്‍,6 വാലുങ്ങാമുറി, അനിത വിനേഷ്,7 പാലപ്പിള്ളി കൃഷ്ണന്‍ വി.കെ,8 നാലുകെട്ട് അഡ്വ.ജോയ് പൈനാടത്ത്,.9 തിരുമുടിക്കുന്ന് നിത ജോയ്,10 മുടപ്പുഴ ലാലി ടീച്ചര്‍,11 […]
Read more

അംഗനവാടി ടീച്ചറുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് 3 പവൻ  കവർന്നു; രണ്ട് പേർ പിടിയിൽ

തൃശ്ശൂർ: മാളയിൽ അംഗനവാടി ടീച്ചറുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞു 3 പവൻ തൂക്കം വരുന്ന സ്വർണ്ണമാല കവർന്ന കേസിൽ രണ്ട് പ്രതികൾ പിടിയിൽ. മാള വെന്തല സ്വദേശിനി അഞ്ജന മേലഡൂർ സ്വദേശി ജീസൻ എന്നിവരെയാണ് പിടികൂടിയത്. മോളി ജോർജ് വർഷങ്ങളായി വൈന്തല അംഗനവാടിയിലേക്ക് വെണ്ണൂരിലെ വീട്ടിൽ നിന്നും ജോലിക്കും തിരിച്ച് വീട്ടിലേക്കും നടന്നാണ് പോകുന്നത്. ഇത് മനസിലാക്കിയ പ്രതികൾ മോളി ടീച്ചർ വരുന്നതും പോകുന്നതും ദിവസങ്ങളോളം നിരീക്ഷിച്ച ശേഷം തിങ്കളാഴ്ച വൈകിട്ട് സമീപത്തൊന്നും ആളുകളില്ലന്ന് ഉറപ്പുവരുത്തിയാണ് ആക്രമണം […]
Read more

കുന്ദമംഗലത്ത് തദ്ദേശപോരിന്റെ ചൂട്; സുരേട്ടന്റെ ചായകട രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രമാകുന്നു

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തെത്തുമ്പോൾ കുന്ദമംഗലത്ത് രാഷ്ട്രീയ രംഗം കുതിച്ചുയരുന്നു. മുന്നണികൾ എല്ലാം സ്ഥാനാർഥി പ്രഖ്യാപനങ്ങളിലും പ്രചാരണങ്ങളിലും തിരക്കിലായിക്കഴിഞ്ഞു. താൻ വിശ്വസിക്കുന്ന മുന്നണിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ മുഴുകി സമയം കണ്ടെത്തുന്ന പ്രവർത്തകരുടെ കൂട്ടായ സാന്നിധ്യം ഈ പ്രദേശത്ത് പ്രത്യേക ശ്രദ്ധേയമാണ്. മുന്നണികളും പാർട്ടികളും വ്യത്യസ്തമായിരുന്നാലും ഇവരിലെ സൗഹൃദം കളയാത്ത രാഷ്ട്രീയ സംസ്കാരമാണ് ഇവിടെ കാണുന്നത്. കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ മുന്നിലുള്ള സുരേട്ടന്റെ ചായകട നാളുകളായി രാഷ്ട്രീയ കൂടിക്കാഴ്ചകളുടെയും രസകരമായ സംവാദങ്ങളുടെയും പ്രധാന വേദിയായി മാറിയിട്ടുണ്ട്. ചായയും ചർച്ചകളും ചേർന്ന […]
Read more

ബിജെപി ചാലക്കുടി ഏരിയ കമ്മിറ്റി അംഗവും 10 സഹ പ്രവര്‍ത്തകരും  കോണ്‍ഗ്രസില്‍  ചേര്‍ന്നു

തൃശ്ശൂർ: ബിജെപി ചാലക്കുടി ഏരിയ കമ്മിറ്റിയംഗവും പത്തോളം സഹ പ്രവര്‍ത്തകരും ബിജെപി  വിട്ട് കോണ്‍ഗ്രസില്‍  ചേര്‍ന്നു. എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ബിജെപി നേതാവ് പ്രദീപ് പറമ്പിക്കാടന് മെമ്പര്‍ഷിപ്പ് നല്‍കി സ്വീകരിച്ചു. പത്തോളം സഹപ്രവര്‍ത്തകരും   അവരുടെ വീട്ടുകാരുമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. വരും ദീവസങ്ങളില്‍ നിരവധി പ്രവര്‍ത്തകരും  ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തയ്യാറെടുത്തിരിക്കുകയാണെന്ന് പ്രദീപ് പറമ്പിക്കാടന്‍ പറഞ്ഞു. നേതൃത്വവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് രാജിക്ക് കാരണമെന്ന് പ്രദീപ്  അഭിപ്രായപ്പെട്ടു. നഗരസഭ ചെയര്‍മാന്‍ ഷിബു […]
Read more

യു പോക്കറിന് ഫറോക്ക് ഏരിയ കമ്മിറ്റിയുടെ ഉജ്ജ്വല സ്വീകരണം

കോഴിക്കോട്: സംസ്ഥാന സർക്കാറിന്റെ ജനക്ഷേമ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായും, മുസ്ലിംലീഗിന്റെ നയപരമായ നിലപാടുകളിലുള്ള വിയോജിപ്പുകൾ പ്രകടിപ്പിച്ചും പാർട്ടി വിട്ട മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും എസ്ടിയു സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന യു പോക്കറിന് സിപിഐ എം ഫറോക്ക് ഏരിയാ കമ്മിറ്റി ഉജ്ജ്വലമായ സ്വീകരണം നൽകി. ചെറുവണ്ണൂരിലെ ഏരിയാ കമ്മിറ്റി ആസ്ഥാനമായ എം. വാസു സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ, യു. പോക്കറിനെ ഏരിയാ സെക്രട്ടറി ടി. രാധാഗോപി രക്തഹാരമണിയിച്ച് സ്വീകരിച്ചു. സിപിഐ എം ഏരിയാ കമ്മിറ്റി അംഗങ്ങളായ പി. […]
Read more

പാലാ-പൊൻകുന്നം റോഡ് മരണക്കെണിയാകുമോ? പുനരുദ്ധാരണത്തിന് ശേഷം അപകടഭീഷണി വർധിച്ചതായി പരാതി

കോട്ടയം: ശബരിമല തീർത്ഥാടന കാലം വീണ്ടും ആരംഭിച്ചതോടെ പാലാ-പൊൻകുന്നം റോഡിന്റെ ശോചനീയാവസ്ഥ യാത്രക്കാർക്ക് ഭീഷണിയാകുന്നു. റോഡ് വികസനത്തിന്റെ ഭാഗമായി റീടാർ ചെയ്തെങ്കിലും റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തത് വൻ അപകടങ്ങൾക്ക് വഴിവെക്കുമെന്നാണ് ആശങ്ക. ടാറിങ്ങിന് ശേഷം റോഡിലെ ദിശാസൂചന വരകളും സീബ്രാ ക്രോസിംഗുകളും അടയാളപ്പെടുത്തിയിട്ടില്ല. റോഡ് ഉയർന്നപ്പോൾ ഇരുവശങ്ങളിലുമുണ്ടായ കുഴികൾ മണ്ണിട്ട് ലെവൽ ചെയ്യാത്തതും അപകട സാധ്യത വർദ്ധിപ്പിക്കുന്നു. ഇത് കൂടാതെ, നിരവധി അപകടങ്ങൾ ഉണ്ടായതിനെ തുടർന്ന് അപകടങ്ങൾ കുറയ്ക്കുന്നതിനായി വിളക്കും മരുതിങ്കൽ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന റബ്ബർ […]
Read more

പഠനത്തിലെ ‘ഡിസ്റ്റിങ്ങ്ഷൻ’ തിരഞ്ഞെടുപ്പിലും നേടാൻ; യുവ വിദ്യാർത്ഥിനി നേതാവ് അഞ്ചന തെരേസ് മാത്യു കിഴപറയാറിൽ അങ്കം കുറിക്കുന്നു

കോട്ടയം : മീനച്ചിൽ പഞ്ചായത്തിലെ കിഴപറയാർ വാർഡിൽ, മത്സരരംഗത്തേക്ക് , 21 വയസുകാരിയായ വിദ്യാർത്ഥി നേതാവ് അഞ്ചന തെരേസ് മാത്യു അരങ്ങേറുന്നു. വെട്ടത്ത് ജി. ബേബിയുടെ മകളായ അഞ്ചനയുടെ പ്രവേശനം വാർഡിൽ പുതുമയുടെ ചുവടുവെയ്പ്പായി കണക്കാക്കപ്പെടുന്നു. കേരള കോൺഗ്രസ് (എം)-ൻ്റെ വിദ്യാർത്ഥി വിഭാഗമായ കെ.എസ്.സി-യുടെ മണ്ഡലം സെക്രട്ടറിയായ അഞ്ചന പാലാ സെൻ്റ് തോമസ് കോളേജിൽ മലയാളം ബിരുദ വിദ്യാർത്ഥിനിയാണ്. ഹിന്ദിയിലും ബിരുദം നേടിയിട്ടുണ്ട്. മറ്റ് യുവജന സംഘടനകളിലും സജീവ പ്രവർത്തകയാണ്. മുൻ ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന സണ്ണി വെട്ടം, […]
Read more

കോഴിക്കോട് ജില്ലാ മിനി അത്‌ലറ്റിക് മീറ്റിന് തുടക്കമായി

കോഴിക്കോട്: ജില്ലാ മിനി പ്രമോഷൻ അത്‌ലറ്റിക് മീറ്റിന് കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ചു. രണ്ടുദിവസമായി നടക്കുന്ന ജില്ലാ മിനി മീറ്റിന്റെ ഉദ്ഘാടന സെഷനിൽ ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ വൈസ് പ്രസിഡൻറ് നോബിൾ കുര്യാക്കോസ് സ്വാഗതം പറഞ്ഞു . കോഴിക്കോട് ജില്ല അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ എം ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷൻ പ്രസിഡൻറ് മെഹൂറൂഫ് മണലോടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംസ്ഥാന അത്‌ലറ്റിക് അസോസിയേഷൻ മെമ്പർമാരായ വി.കെ തങ്കച്ചൻ, പ്യാരിൻ എബ്രഹാം, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix